Breaking News

News22.in

നൃത്തചുവടില്‍ തോളൊന്നു ചരിച്ച്‌ ലാലേട്ടന്‍, പൊളി ലുക്കെന്ന് ആരാധകര്‍.

ലോക്ക്ഡൗണില്‍ മലയാള സിനിമയ്ക്ക് സഡന്‍ ബ്രേക്കിട്ടപ്പോഴും ദൃശ്യം 2 വിലൂടെ ആരാധകരെ ആസ്വാദത്തിന്റെ പുതിയ തലത്തിലെത്തിച്ച നടനാണ് മോഹന്‍ലാല്‍. ഇനിയും താരത്തിന്റെ പൂര്‍ത്തീകരിച്ച ഒന്നിലധികം ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുകയാണ് മലയാളികള്‍. ഇപ്പോള്‍ താരം ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നൃത്തച്ചുവടില്‍ തോള് ചരിച്ചുള്ള ഫോട്ടോ അനീഷ് ഉപാസനയാണ് എടുത്തിട്ടുള്ളത്. കമന്റ് ബോക്സില്‍ ഈ ഗെറ്റപ്പില്‍ ഒരു സിനിമ ചെയ്യാമോ എന്നാണ് ആരാധകര്‍ കൂടുതലും ആവശ്യപ്പെടുന്നത്.

Read More »

കൊവിഡ് പ്രതിസന്ധി മറികടക്കണം – തീയേറ്ററുകള്‍ ക്രിസ്മസ് റിലീസുകള്‍ക്കായി ഡിസംബറില്‍ തുറക്കും.

കൊവിഡ് പ്രതിസന്ധിയിലായ സിനിമ തീയേറ്ററുകള്‍ തുറക്കാനുള്ള ആലോചനയില്‍ സര്‍ക്കാര്‍. ദീര്‍ഘകാലം അടച്ചിടല്‍ ഗുണകരമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്. ഇതിന്റെ ഭാഗമായി ഡിസംബറില്‍ ക്രിസ്മസ് റിലീസുകള്‍ തിയറ്ററുകളില്‍ എത്തിക്കാന്‍ സിനിമ മേഖലയിലുള്ളവരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. തിയറ്ററുകള്‍ തുറന്നാലും കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും പ്രവേശനം. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കായിരിക്കും മുന്‍ഗണന. തിയറ്ററില്‍ നൂറ് ശതമാനം പ്രേക്ഷകരെ അനുവദിക്കാനും സാധ്യതയില്ല. നിയന്ത്രണങ്ങളോടെയാണെങ്കിലും, തിയറ്ററുകള്‍ തുറന്നാല്‍ സിനിമാ വ്യവസായം കൂടുതല്‍ ഉണര്‍വിലേക്ക് എത്തുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

Read More »

തട്ടികൊണ്ട് പോകുമോ എന്ന് ഭയം : പത്തൊന്‍പതുകാരി ടോയ്‌ലറ്റ് ക്ലീനര്‍ കുടിച്ചു ആത്മഹത്യ ചെയ്തു.

തട്ടികൊണ്ട് പോകുമെന്ന ഭയം മൂലം പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ടോയ്‌ലറ്റ് ക്ലീനര്‍ കുടിച്ചാണ് പെണ്‍കുട്ടി ആത്മഹത്യചെയ്തത്. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയോട് പ്രദേശവാസികളായ മൂന്ന് പുരുഷന്മാര്‍ മോശമായി സംസാരിച്ചിരുന്നു. ഇത് എതിര്‍ത്ത പെണ്‍കുട്ടിയെ തട്ടികൊണ്ട് പോകുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനേതുടര്‍ന്ന് പെണ്‍കുട്ടി മാനസികമായി തകര്‍ന്നിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിജു, ചന്ദ്രഭന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് …

Read More »

കെഎസ്‌ആര്‍ടിസി സ്‌റ്റാന്‍റുകളില്‍ മദ്യക്കടകള്‍ തുടങ്ങും; യാത്രക്കാര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാകില്ല എന്ന് മന്ത്രി ആന്‍റണി രാജു.

തിരുവനന്തപുരം കെഎസ്‌ആര്ടിസി സ്റ്റാന്ഡില്‍ മദ്യക്കടകള്‍ തുടങ്ങാന്‍ അനുമതി നല്‍കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധമാണ് മദ്യക്കടകള്‍ ക്രമീകരിക്കുക. കെഎസ്‌ആര്ടിസിയുടെ കെട്ടിടങ്ങളില് ഔട്ട്ലെറ്റുകള് തുറക്കാന് ബവ്റിജസ് കോര്പറേഷന് അനുമതി നല്‍കും. കെഎസ്‌ആര്‍ടിസിയുടെ കെട്ടിടങ്ങള്‍ ലേലത്തിനെടുത്ത് മദ്യക്കടകള്‍ തുറക്കാം. ഇതിലൂടെ കെഎസ്‌ആര്‍ടിസിക്ക് വാടക വരുമാനം ലഭിക്കുന്നതിനൊപ്പം ബസ് യാത്രക്കാരുടെ എണ്ണവും കൂടുമെന്നാണ് വിലയിരുത്തല്. കൂടുതല് സൗകര്യമുള്ള സ്ഥലങ്ങളില് ക്യൂ ഒഴിവാക്കി കാത്തിരിപ്പിനു സ്ഥലം നല്കാമെന്ന നിര്ദ്ദേശവും കെഎസ്‌ആര്ടിസി …

Read More »

50 ലക്ഷം രൂപയുടെ കഞ്ചാവുമായി പ്രമുഖ യൂട്യൂബര്‍ പിടിയില്‍.

50 ലക്ഷം രൂപയുടെ കഞ്ചാവുമായി യൂട്യൂബര്‍ അറസ്റ്റില്‍. ഗൌതം ദത്ത എന്നയാളെയാണ്(43) മുംബൈ ക്രൈംബ്രാഞ്ചിന്‍റെ ആന്‍റി നാര്‍ക്കോട്ടിക് സംഘം അന്ധേരിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്നും ഒരു കിലോ തൂക്കം വരുന്ന മണാലി ചരസും പിടിച്ചെടുത്തു. ജുഹു-വെര്‍സോവ ലിങ്ക് റോഡിലെ താമസക്കാരനായ ദത്ത ഒരു യൂട്യൂബ് ചാനല്‍ നടത്തുന്നുണ്ട്. ചാനലിന്‍റെ ഡയറക്ടര്‍ കൂടിയാണ് ഇദ്ദേഹം. ദത്തക്ക് ബോളിവുഡുമായി ബന്ധമുണ്ടെന്നും സിനിമാതാരങ്ങള്‍ക്ക് ചരസ് എത്തിച്ചുകൊടുക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു. …

Read More »

ഇയര്‍ഫോണ്‍ ഉപയോഗം കാരണം മലപ്പുറം തിരൂരില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു.

പ്രഭാത സവാരിക്ക് പോകുന്നതിനിടെ പാളം മുറിച്ചുകടക്കവേ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. തിരൂര്‍ പരന്നേക്കാട് സ്വദേശി അജിത് കുമാര്‍ (24) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം ഉണ്ടായത്. ഇയര്‍ഫോണ്‍ ഉപയോഗിച്ചു പാലം മുറിച്ചുകടക്കാന്‍ ശ്രമിക്കവെയാണ് അപകടം. അജിത്കുമാര്‍ ഇയര്‍ഫോണ്‍ ഉപയോഗിച്ചാണ് പാളം മുറിച്ചുകടന്നത്. ഇതാണ് അപകടത്തിന് കാരണമായതെന്ന് റെയില്‍വേ പൊലീസ് പറയുന്നത്. മൃതദേഹം മലപ്പുറം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Read More »

ടോക്യോ പാരാലിമ്ബിക്സില്‍ ഇന്ത്യയുടെ ജൈത്രയാത്ര തുടരുന്നു, 50 മീറ്റര്‍ പിസ്റ്റളില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യന്‍ താരങ്ങള്‍ക്ക്.

ടോക്യോ പാരാലിമ്ബിക്സില്‍ ഇന്ത്യയുടെ ജൈത്രയാത്ര തുടരുന്നു. ഇന്ന് നടന്ന 50 മീറ്റര്‍ മിക്സഡ് പിസ്റ്റളില്‍ ഇന്ത്യയുട‌െ താരങ്ങള്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. 19കാരന്‍ മനീഷ് നര്‍വാള്‍ സ്വര്‍ണവും സിംഗ്‌രാജ് വെള്ളിയും കരസ്ഥമാക്കി. ഫൈനലില്‍ 218.2 പോയിന്റ് മനീഷ് നേട‌ിയപ്പോള്‍ 216.7 പോയിന്റ് സിംഗ്‌രാജ് സ്വന്തമാക്കി. സിംഗ്‌രാജിന്റെ ടോക്യോ ഒളിമ്ബിക്സിലെ രണ്ടാമത്തെ മെഡലാണിത്. റഷ്യയുടെ സെ‌ര്‍ജി മലിഷേവിനാണ് വെങ്കലം

Read More »

ക്വാറന്റൈന്‍ ലംഘിക്കുന്നവരോട് ഒരു ‘ദയ’യും വേണ്ട: കനത്ത പിഴ ഈടാക്കാന്‍ നിർദ്ദേശിച്ചു സംസ്ഥാനാസർക്കാർ.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. ഒരാഴ്ച്ചയ്ക്കകം രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ കര്‍ശന നടപടിക്കൊരുങ്ങുന്നത്. ക്വാറന്റൈന്‍ ലംഘിക്കുന്നവരെ കണ്ടെത്തി അവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരോട് ഒരു ദയയും വേണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. ക്വാറന്റൈന്‍ ലംഘിക്കുന്നവരില്‍ നിന്ന് കനത്ത പിഴ ഈടാക്കാനും നിര്‍ദ്ദേശമുണ്ട്. ക്വാറന്റൈന്‍ ലംഘിക്കുന്നവരുണ്ടെങ്കില്‍ അവരെ കണ്ടെത്തി സ്വന്തം ചെലവില്‍ …

Read More »

വിസ്മയ കേസ്: കിരണ്‍കുമാറിന്‍റെ ജാമ്യാപേക്ഷ വീണ്ടും തള്ളി…

വിസ്മയ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി കിരണ്‍കുമാറിന്‍റെ ജാമ്യഹര്‍ജി വീണ്ടും കോടതി തള്ളി. പ്രതി ജാമ്യത്തിന് അര്‍ഹനല്ലെന്ന് നിരീക്ഷിച്ച്‌ ജില്ലാ സെഷന്‍സ് ജഡ്ജി കെ.വി ജയകുമാറാണ് ജാമ്യാപേക്ഷ നിരസിച്ചത്. വ്യക്തി സ്വാതന്ത്ര്യവും ആരോപണങ്ങളുടെ സാമൂഹിക പ്രസക്തിയും തുലനം ചെയ്യേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. വേഗത്തില്‍ വിചാരണ വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ന്യായമാണ്. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. പ്രതാപ ചന്ദ്രനാണ് ഹാജരായത്. കിരണ്‍കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. കോടതി കണ്ടെത്തും മുന്‍പ് …

Read More »

BillDesk ഇനി PayUവിന് സ്വന്തം; കമ്പനി വിറ്റ് ഇന്ത്യയിലെ മൂന്ന് സ്റ്റാര്‍ട്ട്‌അപ് സംരംഭകര്‍ നേടിയത് 3,500 കോടി രൂപ

പേയ്‌മെന്റ് ഗേറ്റ്‌വേയായ ബില്‍ഡെസ്ക്കിന്റെ സ്ഥാപകര്‍ക്ക് കോളടിച്ചു. ബില്‍ഡെസ്ക്കിനെ ദക്ഷിണാഫ്രിക്കന്‍ ടെക് ഭീമനായ നാസ്‌പേഴ്‌സിന്റെ നിക്ഷേപ സ്ഥാപനമായ പ്രോസസ് വാങ്ങി. 4.7 ബില്യണ്‍ ഡോളറിറിന്റെ ഇടപാട് ഇതോടെ നടന്നത്. പേയ്‌മെന്റ് ഗേറ്റ്‌വേ ആയ പേയുവിന് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കല്‍ നടത്തിയതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 100 ശതമാനം വാങ്ങല്‍ നടപടികള്‍ പൂര്‍ത്തിയായതോടെ ബില്‍ഡെസ്ക്കിന്റെ സ്ഥാപകരായ എം.എന്‍. ശ്രീനിവാസു, കാര്‍ത്തിക് ഗണപതി, അജയ് കൗശല്‍ എന്നിവര്‍ നേടിയത് 500 മില്യണ്‍ ഡോളര്‍ വീതമാണ്. …

Read More »