Breaking News

Slider

ജവാദ് ചുഴലിക്കാറ്റ് : ആന്ധ്ര-ഒഡിഷ തീരത്ത് ജാഗ്രത നിര്‍ദേശം; റെഡ് അലേർട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ജവാദ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്ര-ഒഡീഷ തീരത്തെത്തുമെന്ന് മുന്നറിയിപ്പ്. വടക്ക്-പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച്‌ ഉച്ചയ്ക്ക് ശേഷം കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കര തൊടുന്നതോടെ മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. വടക്കന്‍ ആന്ധ്ര തീരങ്ങളില്‍ ഇന്നലെ രാത്രി മുതല്‍ മഴ ശക്തമാണ്. വരും മണിക്കൂറുകളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ജാഗ്രതാ നിര്‍ദ്ദേശം വന്നിതിനു പിന്നാലെ …

Read More »

ഡ്രൈവര്‍ കരിക്ക് കുടിക്കാനിറങ്ങി; കരിക്ക് വില്‍പനക്കാരന്‍ ആംബുലന്‍സ് ഓടിച്ചു; നാലുപേര്‍ക്ക് പരിക്ക്…

കോട്ടയം കട്ടച്ചിറയില്‍ കരിക്ക് വില്‍പ്പനക്കാരന്‍ ഓടിച്ച ആംബുലന്‍സ് ഇടിച്ച്‌ നാലുപേര്‍ക്ക് പരിക്ക്. നിയന്ത്രണംവിട്ട ആംബുലന്‍സ് രണ്ടു ബൈക്കുകളിലും ഓട്ടോറിക്ഷയിലും ഇടിച്ചു. വെള്ളിയാഴ്ച വൈകിട്ടു നാല് മണിയോടെയാണ് അപകടം. ഡ്രൈവര്‍ കരിക്ക് കുടിക്കാന്‍ ഇറങ്ങിയപ്പോള്‍ ആംബുലന്‍സ് ഓടിക്കാനുള്ള കരിക്ക് വില്‍പനക്കാരന്റെ ശ്രമമാണ് അപകടത്തില്‍ കലാശിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ കരിക്ക് കുടിക്കാന്‍ ഇറങ്ങിയപ്പോള്‍ കടയുടെ മുന്‍പിലായിട്ടാണു പാര്‍ക്ക് ചെയ്തിരുന്നത്. ഇതു മാറ്റിയിടുന്നതിനാണ് കരിക്ക് വില്‍പനക്കാരന്‍ സ്വയം വാഹനത്തിനുള്ളില്‍ കയറിയത്. എന്നാല്‍ ഗിയര്‍ മാറ്റിയതിലെ …

Read More »

ആ ‘പണി’ ദേ ഇവിടെയും; പൊറോട്ടയും ദോശയും 100 വീതം, 30 മുട്ടക്കറി, 25 ചായ: കോൾ വരുമ്പോൾ കോളടിച്ചെന്ന് കരുതണ്ട……

ഈസ്റ്റ്∙ ചേട്ടാ… പൊറോട്ടയും ദോശയും 100 വീതം, മുട്ടക്കറി 30, 25 ചായ, നാളെ രാവിലെ കിട്ടണം പട്ടാള ക്യാംപിലേക്കാ.. ഇങ്ങനെ ഒരു കോൾ വന്നാൽ കോളടിച്ചു എന്നു കരുതി ഭക്ഷണം ഒരുക്കി കാത്തിരിക്കാൻ വരട്ടെ. അവർ അടുത്തതായി ‘ഓർഡർ’ ചെയ്യുന്നത് നിങ്ങളുടെ എടിഎം കാർഡും ബാങ്ക് അക്കൗണ്ട് വിവരങ്ങളുമാകും. ഓർഡർ അനുസരിച്ച് ഉണ്ടാക്കിയ ഭക്ഷണം കളയേണ്ടി വന്നവെങ്കിലും പെരുവന്താനത്തെ അറഫ ഹോട്ടൽ ഉടമ ഇബ്രാഹിംകുട്ടി തട്ടിപ്പിൽനിന്നു രക്ഷപ്പെട്ട് പൊലീസിൽ …

Read More »

‘ബാഹുബലിക്കപ്പുറം റൊമ്പ നല്ല പടം’; തമിഴ്നാട്ടിലെ ‘മരക്കാർ’ പ്രതികരണങ്ങള്‍ കാണാം…

ഏറെ നാളെത്തെ കാത്തിരിപ്പിനാടുവിൽ ‘മരക്കാർ: അറബിക്കടലിന്റെ സിംഹം കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിൽ എത്തിയത്. റിലീസിന് മുമ്പേ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ചിത്രം ചരിത്രം കുറിച്ചിരുന്നു. സമ്മിശ്ര പ്രതികരണങ്ങൾ ആണെങ്കിലും ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചതായാണ് റിപ്പോർട്ട്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തത്. തമിഴ് നാട്ടിലും മരക്കാർക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘മോഹൻലാൽ സർ എപ്പോഴും നല്ല അഭിനയമാകും …

Read More »

രാജ്യത്തെ എറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത15 ജില്ലയില്‍ 4 ജില്ല കേരളത്തില്‍…

കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട്ചെയ്ത 15 ജില്ലകളില്‍ ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുള്ള രാജ്യത്തെ സംസ്ഥാനങ്ങളുടെ പട്ടികയില്‍ മിസോറാം മുന്നില്‍ തന്നെ. മിസോറാമിലെ ഐസ്വാള്‍,ചമ്ബായി,ലോങ്ട്ലായ്ലു,മമിത്,ഹ്നഹ്തിയാല്‍ സിയാഹ,സെയ്ച്വല്‍,സെര്‍ച്ചിപ്പ് എന്നിവിടങ്ങളിലും അരുണാചല്‍ പ്രദേശില്‍ സിയാങ് അപ്പര്‍,സുബന്‍സിരി എന്നിവിടങ്ങളിലുമാണ് ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക്. കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്ക് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലുടനീളമുള്ള മിക്ക സംസ്ഥാനങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട COVID-19 കേസുകളുടെ എണ്ണം നിലവില്‍ ഏറ്റവും താഴ്ന്ന നിലയിലാണെങ്കിലും, …

Read More »

ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ യുവതി മൂന്ന് മാസങ്ങള്‍ക്കു ശേഷം തിരിച്ചെത്തി; ഒടുവിൽ കൊല്ലപ്പെട്ടു…

ഭര്‍ത്താവിനേയും മക്കളേയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ യുവതി ദാരുണമായി കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശിലെ കടപ്പ പുലിവെണ്ടുലയില്‍ അനന്തപുര സ്വദേശി റിസ്വാനയാണ് കൊല്ലപ്പെട്ടത്. കാമുകനായിരുന്ന ഹര്‍ഷവര്‍ധനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹത്തിന് മുമ്ബ് ഹര്‍ഷവര്‍ധനുമായി റിസ്വാന പ്രണയത്തിലായിരുന്നു. എന്നാല്‍ അഞ്ചുവര്‍ഷം മുന്‍പ് പ്രണയം ഉപേക്ഷിച്ച്‌ കടപ്പ സ്വദേശിയായ യുവാവിനെ റിസ്വാന വിവാഹം കഴിച്ചു. ദമ്ബതിമാര്‍ക്ക് രണ്ടുമക്കളുമുണ്ട്. ഒരുവര്‍ഷം മുമ്ബ് ഇവര്‍ പുലിവെണ്ടുലയിലേക്ക് താമസം മാറിയിരുന്നു. അടുത്തിടെ വീണ്ടും റിസ്വാന ഹര്‍ഷവര്‍ധനുമായി പ്രണയത്തിലായി. തുടര്‍ന്ന് …

Read More »

ആ​ളൂ​രി​ല്‍ വി​വാ​ഹ സ​ല്‍ക്കാ​ര ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത 125ഓ​ളം പേ​ര്‍​ക്ക് ഭ​ക്ഷ്യ വി​ഷ​ബാ​ധ…

വി​വാ​ഹ സ​ല്‍ക്കാ​ര ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത 125ഓ​ളം പേ​ര്‍​ക്ക്​ ഭ​ക്ഷ്യ വി​ഷ​ബാ​ധയേറ്റു. ഇ​വ​രി​ല്‍ 13 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. കഴിഞ്ഞ മാസം 30-ന് ​ന​ട​ന്ന വി​വാ​ഹ സ​ല്‍ക്കാ​ര​ത്തി​ല്‍ 265-ഓ​ളം പേ​രാ​ണ് പ​ങ്കെ​ടു​ത്ത​തെ​ന്ന് ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച​യാ​ണ് ഭക്ഷ്യവി​ഷ​ ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ കാണാന്‍ തുടങ്ങിയത്. പ​നി, വ​യ​റി​ള​ക്കം, ഛര്‍​ദി, ത​ല​വേ​ദ​ന എ​ന്നി​വ​ അ​നു​ഭ​വ​പ്പെ​ട്ട​വ​രാ​ണ്​ ക​റു​കു​റ്റി, ചാ​ല​ക്കു​ടി, പോ​ട്ട, കൊ​ട​ക​ര, കു​ഴി​ക്കാ​ട്ടു​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​തെ​ന്ന്​ ആ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് …

Read More »

പതിനാലുകാരനെ പല തവണ ലൈംഗികമായി പീഡിപ്പിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തി പണവും സ്വര്‍ണവും കവര്‍ന്നു: യുവതിക്കെതിരെ പോക്സോ

പതിനാലുകാരനെ പലതവണ ലൈംഗികമായി പീഡിപ്പിച്ച യുവതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് പോലീസ്. ബെംഗളൂരു സ്വദേശിയായ യുവതി ആണ് തന്റെ അനന്തരവനും ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ കുട്ടിയെ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ചത്. ബഞ്ചാര ഹില്‍സ് പോലീസ് സ്റ്റേഷനില്‍ ആണ് ഇതുസംബന്ധിച്ച പരാതി ലഭിച്ചിരിക്കുന്നത്. ആരോപണവിധേയയായ സ്ത്രീ ആണ്‍കുട്ടിയെ ആരുമറിയാതെ ഒരു ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ലൈംഗിക പീഡനത്തിന് വിധേയമാക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് പരാതി. യുവതിയുടെ മുന്‍ഭര്‍ത്താവാണ് ഇതിന് …

Read More »

കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി….

സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചെത്തുന്നു. സംസ്ഥാന സെക്രട്ടറിയേറ്റാണ് കോടിയേരിയെ വീണ്ടും സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. എ വിജയരാഘവനാണ് ഇപ്പോള്‍ സംസ്ഥാന സെക്രട്ടറിയുടെ താല്‍ക്കാലികച്ചുമതല വഹിക്കുന്നത്. 2020 നവംബര്‍ 13നാണ് കോടിയേരി സെക്രട്ടറിസ്ഥാനം ഒഴിഞ്ഞത്. ആരോഗ്യപ്രശ്‌നമാണ് സ്ഥാനമൊഴിയുന്നതിന് കാരണമായി പറഞ്ഞിരുന്നതെങ്കിലും മകന്‍ ക്രിമിനല്‍ കേസില്‍ പെട്ടതുമായി ബന്ധപ്പെട്ടാണ് പുറത്തുപോയതെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ പാര്‍ട്ടി അക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സിപിഎം പാര്‍ട്ടി സമ്മേളനം നടക്കുന്നതും കോടിയേരി തിരിച്ചെത്തുന്നതിന് കാരണമായിട്ടുണ്ട്. മാത്രമല്ല, മകന്‍ …

Read More »

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറന്നു ; തമിഴ്നാടിനോട് വിശദീകരണം തേടി കേന്ദ്ര ജലകമ്മിഷന്‍

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറന്നതുമായി ബന്ധപ്പെട്ട് തമിഴ്നാടിനോട് വിശദീകരണം തേടി കേന്ദ്ര ജലകമ്മിഷന്‍. കേരളം ഉന്നയിച്ച ആക്ഷേപവുമായി ബന്ധപ്പെട്ടാണ് വിശദീകരണം തേടിയത്. മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാം തുറന്നതിനെതിരെയാണ് കേരളം പരാതി നല്‍കിയത്. വസ്തുതുതാ വിശദീകരണം നല്‍കാന്‍ തമിഴ്നാട് ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ച്‌ ജലകമ്മിഷന്‍. അണക്കെട്ടുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളെ ബാധിക്കുന്ന തരത്തിലാണ് തമിഴ്‌നാടിന്റെ നീക്കം. അതേസമയം മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറക്കുന്നതില്‍ തമിഴ്നാടിനെ ആശങ്ക അറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. …

Read More »