Breaking News

Slider

വീട് നിർമ്മാണ സ്ഥലത്തുനിന്ന് തലയോട്ടിയും അസ്ഥികളും കണ്ടെത്തി…

തൃപ്പൂണിത്തുറ കണ്ണൻ കുളങ്ങരയിൽ വീട് നിർമ്മാണ സ്ഥലത്ത് നിന്ന് തലയോട്ടിയും അസ്ഥികളും കണ്ടെത്തി . കാഞ്ഞിരമറ്റം സ്വദേശിയുടെ വീട് നിർമ്മാണത്തിന് സാമഗ്രികൾ ഇറക്കുന്നതിനിടയാണ് ഇവ കണ്ടെത്തിയത്. ജോലിക്ക് വന്ന അതിഥി തൊഴിലാളികളാണ് കഴിഞ്ഞദിവസം രാവിലെ പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ നിലയിൽ തലയോട്ടികണ്ടത്. കൂടുതൽ പരിശോധന നടത്തിയതോടെ കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെത്തുവാൻ സാധിച്ചു. ഇതോടെ പണി നിർത്തിവെച്ചു. വിവരം പോലീസിൽ അറിയിച്ചതോടെ ഹിൽപാലസ് പോലീസ് സ്ഥലത്തെത്തി. പിന്നാലെ ഫോറൻസ് ഉദ്യോഗസ്ഥരും. തലയോട്ടിയും …

Read More »

നിഷ്‌കളങ്കമായ സ്നേഹന്റെയും, ത്യാഗത്തിന്റെ, പറഞ്ഞാൽ തീരാത്ത പ്രണയത്തിന്റെ കഥ :പ്രണയാക്ഷരങ്ങൾ

നിഷ്‌കളങ്കമായ സ്നേഹന്റെയും, ത്യാഗത്തിന്റെ, പറഞ്ഞാൽ തീരാത്ത പ്രണയത്തിന്റെ കഥയുമായി “പ്രണയാക്ഷരങ്ങൾ” ഒരുങ്ങുന്നു. പ്രണയത്തിന്റെ ആദ്യാക്ഷരങ്ങൾ തേടുന്ന ഈ ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിരിക്കുന്നത് നവാഗതനായ ബിജു എബ്രഹാമാണ്. സെവൻ സി യുടെ ബാനറിൽ പ്രസിദ്ധ സംവിധായകൻ ശങ്കറിന്റെ അസോസിയേറ്റ് ഡയറക്ടർ ആർ. ശ്രീനിവാസാ സംവിധാനവും ബിനി പ്രംരാജ് അസോസിയേറ്റ് ചെയ്യുന്ന പ്രണയാക്ഷരങ്ങളിൽ മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങളോടൊപ്പം നിരവധി പുതുമുഖങ്ങൾ ക്കും അവസരം നൽകിയാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. ഫെബ്രുവരി …

Read More »

തടയാൻ എത്തിയ ബിജെപി പ്രവർത്തകരെ നേരിട്ട് രാഹുൽ ഗാന്ധി .

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ യാത്രയ്ക്കെതിരെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്തിറങ്ങിയത് അസമിൽ സംഘർഷത്തിന് വഴിതെളിച്ചു. തന്നെ തടയാൻ എത്തിയ ബിജെപി പ്രവർത്തകരുടെ അരികിലേക്ക് ബസ്സിൽ നിന്നിറങ്ങി രാഹുൽ ചെന്നത് സുരക്ഷ ഉദ്യോഗസ്ഥരെ മുൾമുനയിൽ നിർത്തി. സോനിത് പുർ ജില്ലയിലെ ജുമുഗുരി ഹാട്ടിലിയിരുന്നു സംഭവം. ബിജെപി പ്രവർത്തകർക്കെതിരെ കോൺഗ്രസ് പ്രവർത്തകരും അണിനിരന്നതോടെ സംഘർഷം മുറുകുന്നത് ബസിലിരുന്ന് കണ്ട രാഹുൽ വാഹനം നിർത്താൻ ഡ്രൈവറോട് നിർദ്ദേശിക്കുകയായിരുന്നു. പുറത്തിറങ്ങിയ അദ്ദേഹം …

Read More »

പലർക്കും വല്ലാത്ത ആർത്തി: മുഖ്യമന്ത്രി പിണറായി…..

സമൂഹത്തിൽ പലർക്കും വല്ലാത്ത ആർത്തിയാണെന്നും മനുഷ്യൻ്റെ ആർത്തിയാണ് അഴിമതികളിലേക്ക് നയിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഉള്ളതുപോരാ കൂടുതൽ വരുമാനം വേണം എന്ന് ചിന്തിക്കുന്ന ആളുകളാണ് അഴിമതിയുടെ ഭാഗമാകുന്നത്. സഹകരണ മേഖലയിൽ ഉദ്യോഗസ്ഥർ അറിയാതെ ക്രമക്കേടുകൾ നടക്കില്ലെന്ന് സംസ്ഥാന സഹകരണ യൂണിയനും സംസ്ഥാന സഹകരണ വകുപ്പും ചേർന്ന് സംഘടിപ്പിച്ച സംസ്ഥാന സഹകരണ കോൺഗ്രസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Read More »

രാമമന്ത്ര ധ്വനിയാൽ അയോധ്യ…

രാമമന്ത്രധ്വനി ഉയർത്തി അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ ഇന്ന് രാവിലെ പ്രതിഷ്ഠാ കർമ്മം 11.30ന് ആരംഭിച്ചു. താന്ത്രിക വിധിപ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം 12.20ന് പ്രാണ പ്രതിഷ്ഠ ചടങ്ങ് നടത്തുകയുണ്ടായി. യജമാനനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ തന്നെ അയോധ്യയിലെത്തിയിരുന്നു. കാശിയിലെ പുരോഹിതൻ ലക്ഷ്മികാന്ത് ദീക്ഷത്തിന്റെ നേതൃത്വത്തിൽ നടന്ന അനുഷ്ഠാന ചടങ്ങുകൾ കഴിഞ്ഞ ദിവസം തന്നെ പൂർത്തിയായിരുന്നു. വിവിധ പുണ്യങ്ങളിൽ നിന്നുള്ള 114 കലശങ്ങളിലെ ജലം ഉപയോഗിച്ച് അഭിഷേകം നടത്തുകയുണ്ടായി. കഴിഞ്ഞദിവസം ശയ്യാധിവാസത്തിനു …

Read More »

സമൂഹമാധ്യമത്തിലെ പോസ്റ്റുകളുടെ പേരിൽ കടുംവെട്ട്, പെൻഷൻ 500 രൂപ കുറച്ചു…

നിയമസഭയേയും മുൻ വൈദ്യുതി മന്ത്രിയെയും സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തി എന്ന് ആരോപിച്ച് മുൻ ഉദ്യോഗസ്ഥന്റെ പെൻഷനിൽ സർക്കാരിൻറെ കടുംവെട്ട്. ഒറ്റപ്പാലം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പി.എ ആയി വിരമിച്ച ബിപി മുഹമ്മദലിയുടെ പെൻഷനിൽ നിന്നും പ്രതിമാസം 500 രൂപ കുറയ്ക്കാനുള്ള ഉത്തരവു സർക്കാർ സ്ഥിരപ്പെടുത്തി. വിരമിക്കൽ അനുകൂല്യങ്ങൾ ഇതുവരെ നൽകിയിട്ടില്ല. 2018 പട്ടാമ്പി ഉപജില്ല വിദ്യാഭ്യാസ ഓഫീസിൽ സീനിയർ സൂപ്രണ്ടായി ജോലി ചെയ്യുമ്പോഴാണ് മുഹമ്മദലി സമൂഹമാധ്യമത്തിലൂടെ വിമർശനം ഉന്നയിച്ചത് .ഇതു സംബന്ധിച്ചു …

Read More »

കെഎസ്ആർടിസി ബസ് മോഷ്ടിച്ച കേസ് :പ്രതിയെ കോടതി വിട്ടയച്ചു .

കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു . കെ.എസ്.ആർ.ടി.സി ബസ് മോഷണക്കേസ് പ്രതിയെ വിട്ടയച്ചു .ബസ്റ്റാൻഡിനടുത്ത് ലിങ്ക് റോഡിൽ പാർക്ക് ചെയ്തിരുന്ന ബസ് മോഷ്ടിച്ച് ചിന്നക്കടയിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കേടുപാടുകൾ വരുത്തിയ കേസിൽ പിടിയിലായ പ്രതിയെയാണ് കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിട്ടയച്ചത്. ഇയാൾക്കെതിരായ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 2017 ഓഗസ്റ്റിലാണ് കേസിനസ്പദമായ സംഭവം. മദ്യലഹരിയിലായിരുന്ന പ്രതി ലിങ്ക് റോഡിൽ കിടന്ന ബസ് …

Read More »

“ടാപ്പ് ആൻഡ് പേ “യു പി ഐ ഇടപാട് എല്ലാ ആപ്പിലും.

കടകളിലെ ക്യു ആർ കോഡ് സ്കാൻ ചെയ്യുന്നതിനു പകരം അതിൽ മുട്ടിച്ചാൽ യുപിഐ പണമിടപാട് നടക്കുന്ന ‘ടാപ്പ് ആൻഡ് പേ’ സംവിധാനം ജനുവരി 31 മുതൽ എല്ലാ യുപിഐ ആപ്പുകളിലേക്കും വരുന്നു. നാഷണൽ പെയ്മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസി ഐ) കമ്പനികൾക്ക് ഇതിനുള്ള നിർദ്ദേശം നൽകി .നിലവിൽ ഭീം ആപ്പിൽ മാത്രമാണ് സേവനം.

Read More »

അയോധ്യയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്….

രാമക്ഷേത്ര നിർമ്മാണം പൂർത്തിയാവുന്ന അയോധ്യയിലെ പുതിയ രാജ്യാന്തരവിമാനത്താവളം ഉദ്ഘാടനം ചെയ്താൽ ഉടൻ അവിടേക്ക് വിമാന സർവീസ് ആരംഭിക്കുവാൻ എയർ ഇന്ത്യ എക്സ്പ്രസ്. ഡൽഹിയിൽ നിന്ന് അയോധ്യ യിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ആദ്യ സർവീസ് മുപ്പതിന് ആരംഭിക്കും.

Read More »

കെഎസ്‌യു- പോലീസ് ഏറ്റുമുട്ടൽ…

കെ എസ് എം ഡി ബി കോളേജ് ഗേറ്റ് ഉപരോധിച്ചു കെഎസ്‌യു നടത്തിയ സമരം പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. സംഘർഷത്തിൽ 9 വിദ്യാർഥികൾക്കും വനിത ഉൾപ്പെടെ മൂന്ന് സിവിൽ പോലീസ് ഓഫീസർമാർക്കും പരിക്കേറ്റു. രണ്ടു വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമാണ്. സംഘർഷത്തെ തുടർന്ന് കോളേജ് അടച്ചു. ബലപ്രയോഗത്തിലൂടെ പ്രവർത്തകരെ നീക്കാനുള്ള ശ്രമം സംഘർഷമായി മാറുകയായിരുന്നു. പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ പ്രകോപനമില്ലാതെ പോലീസ് വളഞ്ഞിട്ട് മർദ്ദിച്ചതായി കെഎസ്‌യു പറഞ്ഞു. കോളേജിൽ കെ എസ് …

Read More »