Breaking News

Slider

പരിശോധനകള്‍ക്കായി കൃത്രിമക്കാല്‍ അഴിക്കുമ്ബോള്‍ ഉണ്ടാകുന്നത് കടുത്ത വേദന, പ്രധാനമന്ത്രിയെ പരാതി അറിയിച്ച്‌ സുധ ചന്ദ്രന്‍…

ഇന്ത്യന്‍ സിനിമ രംഗത്തെ പ്രമുഖരില്‍ ഒരാളാണ് നടിയും നര്‍ത്തകിയുമായ സുധ ചന്ദ്രന്‍. വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഉണ്ടായ ഒരു അപകടത്തില്‍ സുധ ചന്ദ്രന് ഒരുകാല്‍ നഷ്ടമായിരുന്നു. പിന്നീട് ആ പ്രതിസന്ധിയെ മറികടന്ന് കലാരംഗത്തേക്ക് തിരിച്ച്‌ വന്ന് അതിജീവനത്തിന്റെ ഉത്തമ മാതൃകയായി മാറുകയായിരുന്നു അവര്‍. ഇപ്പോഴിതാ നിരന്തരം വിമാനത്താവളങ്ങളില്‍ തനിക്കുണ്ടാകുന്ന അപമാനവും വേദനയും പങ്ക് വയ്ക്കുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. യാത്രക്കിടെ വിമാനത്താവളങ്ങളിലെ പരിശോധനകളുടെ ഭാഗമായി എപ്പോഴും കൃത്രിമക്കാല്‍ ഊരി …

Read More »

ഷൂട്ടിങ്ങിനിടെ നായകന്‍റെ വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു, സംവിധായകന് പരിക്ക്…

ഷൂട്ടിങ്ങിനിടെ നായക നടന്‍റെ തോക്കില്‍നിന്നുള്ള വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു. വെടിയേറ്റ് ഛായാഗ്രാഹക ഹലൈന ഹച്ചിന്‍സ് (42) ആണ് മരിച്ചത്. വെടിയേറ്റ് ചിത്രത്തിന്റെ സംവിധായകന് പരിക്കേറ്റിട്ടുണ്ട്. മുതിര്‍ന്ന നടന്‍ അലെക്‌ ബാള്‍ഡ്‌വിന്നിന്‍റെ തോക്കില്‍നിന്നാണ് ഇവര്‍ക്ക് പരിക്കേറ്റത്. ന്യൂ മെക്സിക്കോയില്‍ സെറ്റില്‍ വെച്ച്‌ റസ്റ്റ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടെയാണ് അപകടം. വെടിയേറ്റ ഹലൈനയെ ഹെലികോപ്റ്ററില്‍ ന്യൂമെക്‌സിക്കോ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സംവിധായകന്‍ ജോയല്‍ സൂസയെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. ഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന …

Read More »

സിനിമ പ്രേമികൾക്ക് സന്തോഷ വാർത്ത; സംസ്ഥാനത്ത് തിയറ്ററുകള്‍ തിങ്കളാഴ്ച തന്നെ തുറക്കും..

സംസ്ഥാനത്ത് മള്‍ട്ടിപ്ലക്സ് ഉള്‍പ്പെടെയുള്ള സിനിമാ തിയറ്ററുകള്‍ തിങ്കളാഴ്ച തന്നെ തുറക്കും. സാംസ്കാരിക മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സിനിമ സംഘടനകളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ ഉറപ്പ് നല്‍കി. തിയറ്ററുകള്‍ തിങ്കളാഴ്ച തുറക്കുമെങ്കിലും മലയാള സിനിമകളുടെ റിലീസ് വൈകും. ജയിംസ് ബോണ്ട് ചിത്രമായ നോടൈം ടു ഡൈ. വെനം ടു എന്നിവയാകും തിങ്കളാഴ്ച പ്രദര്‍ശനത്തിനെത്തുക. നവംബര്‍ ആദ്യവാരം മുതല്‍ മലയാള സിനിമകള്‍ തിയറ്ററുകളിലെത്തും. …

Read More »

ഈ ചോദ്യം എന്നോട് വേണ്ട, നിങ്ങള്‍ക്കതിന് ആരാണ് അവകാശം തന്നത്? നടി പാര്‍വതി തിരുവോത്ത്..

തന്നെ ഏറ്റവും അസ്വസ്ഥയാക്കുന്നത് ചോദിക്കാന്‍ പാടില്ലാത്തത് ചോദിക്കുന്നതാണെന്ന് നടി പാര്‍വതി തിരുവോത്ത്. പ്രതിഫലം എത്രയാണെന്ന പോലുള്ള ചോദ്യങ്ങള്‍ തന്നെ ദേഷ്യം പിടിപ്പിക്കാറുണ്ടെന്ന് ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി വ്യക്തമാക്കിയത്. താന്‍ ഒരു ബാങ്ക് ഉദ്യോഗസ്ഥനോടും പോയി ഇത്തരം ചോദ്യം ചോദിക്കാറില്ലെന്നും, ആരാണ് മറ്റുള്ളവര്‍ക്ക് ഇതിന് അവകാശം നല്‍കുന്നതെന്നും നടി ചോദിക്കുന്നു. എല്ലാവര്‍ക്കും അവരുടേതതായ സ്വകാര്യതകള്‍ ഉണ്ടെന്നും അതെല്ലാവരും മാനിക്കണമെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. നടിയെന്ന നിലയില്‍ പലരും ‘എടീ’ …

Read More »

ഇടുക്കിയുടെ രണ്ട്​ ഷട്ടര്‍ അടക്കുന്നു; ഒരു ഷട്ടര്‍ 40 സെന്‍റീമീറ്ററിലേക്ക് ഉയര്‍ത്തും…

ചൊവ്വാഴ്​ച തുറന്ന ഇടുക്കി ജലസംഭരണിയിലെ ചെറുതോണി ഡാമിന്റെ രണ്ട്​ ഷട്ടറുകള്‍ അടക്കാന്‍ തീരുമാനം. രണ്ട്, നാല്​ ഷട്ടറുകളാണ്​ അടക്കുക. ഇതോടൊപ്പം മൂന്നാം നമ്ബര്‍ ഷട്ടര്‍ നിലവിലെ 35 സെന്‍റീമീറ്ററിന്​ പകരം​ 40 സെ.മീ തുറന്നുവെക്കും. ഇന്ന് നടന്ന അവലോകന യോഗത്തിലാണ്​ തീരുമാനം. 2403 അടിയാണ്​ അണക്കെട്ടിൻരെ പൂര്‍ണ സംഭരണശേഷി. നിലവില്‍ 2398.20 അടിയാണ്​ ജലനിരപ്പ്​. ഇത്​ സംഭരണശേഷിയുടെ 94.37 ശതമാനമാണ്​. അണക്കെട്ടില്‍ ഒാറഞ്ച്​ അലര്‍ട്ടാണ്​ നിലവിലുള്ളത്​. ജലനിരപ്പ്​ 2398.08 അടിയായതിനെ …

Read More »

‘പറഞ്ഞതെല്ലാം പച്ചക്കള്ളം’: ആനാവൂര്‍ നാഗപ്പനെ തള്ളി അനുപമയും അജിത്തും…

കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവവുമായി ബന്ധപ്പെട്ട് സിപിഐഎം തിരുവന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പ്രസ്താവനയെ തള്ളി അനുപമയും അജിത്തും. തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് അജിത്തും പാര്‍ട്ടി സെക്രട്ടറി പറയുന്നതെല്ലാം കളവാണെന്ന് അനുപമ പ്രതികരിച്ചു. അനുപമയുടെ വാക്കുകള്‍; ‘പാര്‍ട്ടി ഇപ്പോള്‍ പിന്തുണ അറിയിച്ചതിന് നന്ദി. പക്ഷേ ഇപ്പോഴല്ലായിരുന്നു ആ പിന്തുണ വേണ്ടിയിരുന്നത്. ഒരു തവണ ആനാവൂര്‍ നാഗപ്പന്‍ ചേട്ടനെ വിളിച്ചിരുന്നു. തന്റെ കുഞ്ഞിന്റെ കാര്യം അന്വേഷിക്കാനല്ല പാര്‍ട്ടി. സമ്മതത്തോടുകൂടിയല്ലേ കുഞ്ഞിനെ കൊടുത്തതെന്നും …

Read More »

രണ്ടു കോടിയോളം രൂപ വിലമതിക്കുന്ന തിമിംഗല വിസര്‍ജ്യവുമായി കണ്ണൂരിൽ രണ്ടു പേര്‍ പിടിയില്‍…

കണ്ണൂര്‍ മാതമംഗലത്ത് കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദിയുമായി രണ്ട് പേര്‍ പിടിയില്‍. കോയിപ്ര സ്വദേശി ഇസ്മയില്‍, ബാംഗ്ലൂര്‍ സ്വദേശി അബ്ദുല്‍ റഷീദ് എന്നിവരെയാണ് കണ്ണൂര്‍ ഫ്ലയിങ് സ്കോഡ് റേഞ്ച് ഓഫീസറും തളിപ്പറമ്ബ് റേഞ്ച് ഓഫീസറും ചേര്‍ന്നാണ് പിടികൂടിയത്. തിരുവനന്തപുരം ഫോറസ്റ്റ് വിജിലന്‍സ് പിസിസിഎഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. വാഹനത്തില്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച 9 കിലോഗ്രാം തിമിംഗല ചര്‍ദ്ദിയുമായാണ് ഇരുവരും കസ്റ്റഡിയിലായത്. നിലമ്ബൂര്‍ സ്വദേശികള്‍ക്ക് …

Read More »

കൊട്ടാരക്കരയിലെ ആംബുലന്‍സ്​ ഡ്രൈവര്‍മാര്‍ തമ്മിലുള്ള സംഘര്‍ഷം; പരിക്കേറ്റയാള്‍ മരിച്ചു…

ആംബുലന്‍സ്​ ഡ്രൈവര്‍മാര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കൊട്ടാരക്കര സ്വദേശിയായ രാഹുലാണ്​ മരിച്ചത്​. ബുധനാഴ്ച രാത്രി പത്തരയോടെയാണ് ആംബുലന്‍സ്​ ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്​. രാഹുലിന്​ പുറമേ കുന്നിക്കോട് സ്വദേശി ചക്കുപാറ വിഷ്ണു, സഹോദരന്‍ വിനീത് (ശിവന്‍) എന്നിവര്‍ക്കും കുത്തേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുറുമ്ബാലൂര്‍ സ്വദേശി സജയകുമാര്‍ (28), പള്ളിക്കല്‍ സ്വദേശി വിജയകുമാര്‍ (24), കരിക്കോട് സ്വദേശി അഖില്‍ (26), കൊട്ടാരക്കര സ്വദേശി ലിജിന്‍ (31) എന്നിവരെ പൊലീസ് കസ്​റ്റഡിയിലെടുത്തിരുന്നു. കൊട്ടാരക്കരയില്‍ …

Read More »

ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി; അനന്യ പാണ്ഡയെ എന്‍സിബി ഇന്ന് വീണ്ടും ചോദ്യം ചെയ്യും…

ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ബോളിവുഡ് താരം അനന്യ പാണ്ഡയെ എന്‍സിബി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എന്‍സിബി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം എന്‍സിബി അനന്യയെ രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അനന്യയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ലാപ്‌ടോപും മൊബൈല്‍ഫോണും പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് ഇടപാടുമായി ബ ന്ധപ്പെട്ട് ആര്യന്‍ ഖാനുമായി അനന്യ നടത്തിയ വാട്‌സ്‌ആപ് ചാറ്റുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് അനന്യയുടെ വസതിയില്‍ …

Read More »

ഒരു കുടുംബത്തിലെ 4 പേരെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി മരിച്ച നിലയില്‍…

ഇടുക്കി കമ്ബകക്കാനം കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയെ വിഷം ഉള്ളില്‍ ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി. ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി അനീഷ് എന്ന 34 കാരനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സമീപത്ത് താമസിച്ചിരുന്ന സഹോദരന്‍ വൈകുന്നേരത്തോടെ വീട്ടിലെത്തി നോക്കിയപ്പോഴാണ് ജഡം കാണുന്നത്. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ട്. വീടിന്റെ അടുക്കളയില്‍ വിഷ കുപ്പിയും കണ്ടെത്തി. വിഷം ഉള്ളില്‍ ചെന്ന് മരിച്ചു എന്നാണ് പൊലീസിന്റെ പ്രാഥമിക …

Read More »