തമിഴ്നാട്ടില്‍ ഗ്രാമീണ തദ്ദേശ തെരഞ്ഞെടുപ്പില്‍ സൂപെര്‍സ്റ്റാര്‍ വിജയ്യുടെ ഫാന്‍സ് അസോസിയേഷന് തിളക്കമാര്‍ന്ന വിജയം. സ്വതന്ത്രരായി മത്സരിച്ച വിജയ് ആരാധകര്‍ 169 സീറ്റുകളില്‍ 115 ഇടങ്ങളിലും വിജയം സ്വന്തമാക്കി. രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ഇതുവരെ വിജയ് വിട്ടുപറഞ്ഞിട്ടില്ലെങ്കിലും ഭാഗ്യപരീക്ഷണത്തിനിറങ്ങിയ ആരാധക കൂട്ടത്തിന് തെറ്റിയില്ലെന്ന് ഈ വിജയം കാണിക്കുന്നു. തമിഴ്നാട്ടിലെ ഒമ്ബത് ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയന്, ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായിട്ടാണ് വിജയ് മക്കള്‍ ഇയക്കം അംഗങ്ങള്‍ …
Read More »ടിക്കറ്റ് കിട്ടിയില്ല; അക്രമാസക്തരായ ആരാധകർ തീയറ്ററുകള്‍ക്ക് നേരെ വ്യാപക ആക്രമം അഴിച്ചുവിട്ടു..
കര്‍ണാടകയില്‍ തീയറ്ററുകള്‍ക്ക് നേരെ കല്ലേറ്. ഗേറ്റ് തകര്‍ക്കുകയും തീയറ്റര്‍ ഉടമകളെ കൈയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. കോവിഡ് പ്രതിസന്ധിക്ക് ശേഷം നൂറു ശതമാനം ആളുകളെയും പ്രവേശിപ്പിച്ച് തീയറ്ററുകള്‍ ഇന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കന്നഡ താരങ്ങളായ സുദീപ്, ധുനിയ വിജയ് എന്നിവരുടെ സിനിമകളും ഇന്നായിരുന്നു റിലീസ്. ഈ സിനിമകള്‍ക്ക് ടിക്കറ്റ് ലഭിക്കാതിരുന്ന ആരാധകരാണ് അക്രമാസക്തരായത്. താരങ്ങളുടെ ആരാധകര്‍ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
Read More »ഐ പി എല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ദിനേശ് കാര്‍ത്തിക്കിന് ശാസന…
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ദിനേശ് കാര്‍ത്തിക്കിന് ശാസന. പെരുമാറ്റച്ചട്ടത്തിലെ 2.2 വകുപ്പ് പ്രകാരം ലെവല്‍ 1 കുറ്റമാണ് കാര്‍ത്തിക്ക് ചെയ്തതായി കണ്ടെത്തിയത്. എന്നാല്‍ കാര്‍ത്തിക് ചെയ്ത കുറ്റമെന്തെന്ന് ഐപിഎല്‍ വ്യക്തമാക്കിയിട്ടില്ല. രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ ജയത്തിനു പിന്നാലെയാണ് താരത്തിനെ താക്കീത് ചെയ്തത്. മാച്ച് റഫറിയാണ് നടപടിയെടുത്തത്. ഡല്‍ഹിക്കെതിരായ മത്സരത്തിനിടെ പുറത്തായ ശേഷം കാര്‍ത്തിക്ക് ക്ഷുഭിതനായി സ്റ്റമ്ബ് തട്ടിത്തെറിപ്പിച്ചിരുന്നു. …
Read More »നിങ്ങളുടെ വാട്ട്സ്ആപ്പ് അനുഭവം മാറാന്‍ പോകുന്നു, പുതിയ നാല് സവിശേഷതകള്‍ കൂടി വരുന്നു…
വരും ദിവസങ്ങളില്‍, നിങ്ങളുടെ WhatsApp പ്രവര്‍ത്തിപ്പിക്കുന്ന അനുഭവം മെച്ചപ്പെടും. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, അടുത്ത ഏതാനും ആഴ്ചകളിലും മാസങ്ങളിലും, നിരവധി മികച്ച സവിശേഷതകള്‍ വാട്ട്സ്ആപ്പില്‍ പ്രവേശിക്കാന്‍ പോകുന്നു. വാട്ട്സ്ആപ്പിന്റെ വരാനിരിക്കുന്ന ഈ സവിശേഷതകള്‍ Android, iOS എന്നിവയ്ക്കൊപ്പം ഡെസ്ക്ടോപ്പ് ആപ്പിലേക്കും വ്യാപിപ്പിക്കും. ഫോട്ടോകള്‍ സ്റ്റിക്കറുകളായി അയയ്ക്കാം വാട്ട്സ്ആപ്പില്‍ വരുന്ന ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ഇഷ്ടപ്പെടും. ഈ ഫീച്ചറിന്റെ സഹായത്തോടെ, ഉപയോക്താക്കള്‍ക്ക് ഒരു ഫോട്ടോ ചാറ്റ് ബാറില്‍ അപ്ലോഡ് ചെയ്ത ശേഷം ഒരു …
Read More »ഇന്ന് മഹാനവമി; നാളെ വിജയദശമി, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി…
കൊവിഡ് മഹാമാരിക്കാലത്ത് തിന്മയുടെ ആസുരതയ്ക്ക് മേല്‍ നന്മയുടെ വിജയം ആഘോഷിക്കുന്ന വിജയദശമി നാളെ. രാവിലെ 8നു മുമ്ബ് പൂജയെടുത്ത ശേഷം വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കും. ദുര്‍ഗാഷ്ടമിയായ ഇന്നലെ വൈകിട്ട് ആരാധാനാലയങ്ങളിലും തൊഴിലിടങ്ങളിലും പൂജവയ്പ് നടന്നു. കൊവിഡ് പ്രോട്ടോക്കോളുണ്ടെങ്കിലും ക്ഷേത്രങ്ങളില്‍ വിദ്യാരംഭത്തിന് കഴിഞ്ഞ തവണത്തെപ്പോലെ കടുത്ത നിയന്ത്രണങ്ങളില്ല.ഒന്‍പത് ശക്തി സങ്കല്‍പ്പങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടു നില്ക്കുന്ന ഈ ഉത്സവത്തില്‍ ആദിപരാശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. കേരളത്തില്‍ …
Read More »പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ; ഉദ്യോഗസ്ഥയ്ക്ക് പരമാവധി ശിക്ഷ നല്‍കിയെന്ന് ഐ ജിയുടെ റിപ്പോര്‍ട്ട്
മോഷണക്കുറ്റമാരോപിച്ച് ആറ്റിങ്ങലില്‍ എട്ട് വയസുള്ള കുട്ടിയെയും അച്ഛനെയും പിങ്ക് പൊലീസ് പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയെ സംരക്ഷിച്ച് ഐ ജിയുടെ റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥ രജിതയ്ക്ക് പരമാവധി ശിക്ഷ നല്‍കിയെന്ന് ഐ ജി. ഉദ്യോഗസ്ഥ വരുത്തിയ വീഴ്ചയ്ക്ക് പരമാവധി ശിക്ഷ നല്‍കിയെന്ന് ഐജി ഹര്‍ഷത അത്തല്ലൂരി. ഈ കുറ്റത്തിന് ജില്ല വിട്ട് സ്ഥലം മാറ്റുകയും 15 ദിവസത്തെ പരിശീലനത്തിന് അയക്കുകയും ചെയ്തു. മോശം ഭാഷയോ, ജാതി …
Read More »ഉത്ര വധം: പ്രതി സൂരജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു, ഇനി ഒരാഴ്ച കൊവിഡ് നിരീക്ഷണം…
അഞ്ചല്‍ സ്വദേശി ഉത്രയെ പാമ്ബിനെ കൊണ്ട് കടുപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി സൂരജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. കൊവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശം കണക്കിലെടുത്ത് ആദ്യം നിരിക്ഷണ സെല്ലിലേക്ക് ആണ് മാറ്റുന്നത്. ഇവിടെ ഒരാഴ്ച നിരീക്ഷണത്തിന് ശേഷം സെല്ലിലേക്ക് മാറ്റും. കൊല്ലം ജില്ലാ ജയിലില്‍ റിമാന്‍ഡ് തടവുകാരന് എന്ന നിലയിലാണ് പാര്‍പ്പിച്ചിരുന്ന സൂരജിനെ കോടതി ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതോടെയാണ് സെന്‍ട്രല്‍ ജയിലിലേക്ക് …
Read More »ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും പുതിയ ന്യൂനമര്‍ദം; സംസ്ഥാനത്ത് മൂന്ന് ദിവസം കനത്ത മഴ; ഓറഞ്ച് അലര്‍ട്ട്…
ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. തെക്കുകിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തിന് സമീപമാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മൂന്ന് ദിവസം സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണം. മലയോര മേഖലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ആറു ജില്ലകളില്‍ ഇന്ന് …
Read More »ഭീകരരുമായുളള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മൃതദേഹം തലസ്ഥാനത്ത് എത്തിച്ചു; സംസ്ഥാന സര്‍കാരിനായി ധനമന്ത്രി പുഷ്പചക്രം സമര്‍പിച്ചു, സംസ്ക്കാരം ഉച്ചയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ…
ജമ്മു കശ്മീരിലെ പൂഞ്ചില്‍ കഴിഞ്ഞ തിങ്കളാഴ്ച ഭീകരരുമായുളള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സൈനികനായ കൊട്ടാരക്കര സ്വദേശി വൈശാഖി(23)ന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ഡെല്‍ഹിയില്‍നിന്ന് ബുധനാഴ്ച രാത്രി 9.30 ഓടെയാണ് മൃതദേഹം എത്തിച്ചത്. സംസ്ഥാന സര്‍കാരിനായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പുഷ്പചക്രം സമര്‍പിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം പി, ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസെ, ബി ജെ പി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് എന്നിവര്‍ …
Read More »നോര്‍വേയില്‍ അഞ്ചു പേരെ അമ്ബെയ്ത് കൊന്നു; രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്; അക്രമി അറസ്റ്റില്‍…
തെക്ക് കിഴക്കന്‍ നോര്‍വേയില്‍ അക്രമി അഞ്ചു പേരെ അമ്ബെയ്തു കൊന്നു. രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. വടക്കന്‍ യൂറോപ്യന്‍ രാജ്യത്തുണ്ടായ ഞെട്ടിക്കുന്ന സംഭവത്തില്‍ അക്രമിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തെന്ന് പോലിസ് അറിയിച്ചു. 37 കാരനായ ഡാനിഷ് പൗരനെയാണ് പിടികൂടിയത്. നേരത്തെ നോര്‍വീജിയന്‍ പൗരനാണ് ആക്രമണത്തിന് പിന്നിലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോങ്സ്ബര്‍ഗ് പട്ടണത്തിലെ തിരക്കേറിയ സൂപ്പര്‍മാര്‍ക്കറ്റിലായിരുന്നു ആക്രമണം. മാര്‍ക്കറ്റില്‍ ഏറ്റവും തിരക്കുണ്ടാകുന്ന വൈകീട്ട് ആറുമണിക്കായിരുന്നു ആക്രമണം. അക്രമിയുടെ ഉദ്ദേശ്യം വ്യക്തമല്ലെന്നും …
Read More »