Breaking News

Slider

സംസ്ഥാനത്ത് മഴ കൂടുതല്‍ തീവ്രമാകും; നാളെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്…

സംസ്ഥാനത്ത് ബുധനാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കസര്‍ഗോഡ് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Read More »

രാജ്യത്ത് രോഗികളേക്കാള്‍ രോഗമുക്തര്‍; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20,799 പേർക്ക് കോവിഡ് ; 180 മരണം….

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20,799 പേർക്ക് കോവിഡ്. കൂടാതെ 180 മരണങ്ങളും സ്ഥിരീകരിച്ചു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.10 ശതമാനമാണ്. 26,718 പേർ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 2,64,458 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗമുക്തരുടെ എണ്ണം 3,31,21,247 ആയി. ആകെ മരണസംഖ്യ 4,48,997 ആണ്. രോഗമുക്തി നിരക്ക് 97.89 ശതമാനം. ഇതുവരെ 90,79,32,861 വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു.

Read More »

ശരീരം മുഴുവന്‍ സ്‌ഫോടക വസ്തുക്കള്‍; അതിര്‍ത്തികളില്‍ ചാവേര്‍ സൈനിക ബറ്റാലിയന്‍ രൂപീകരിച്ച്‌ താലിബാന്‍‍…

ചൈനയും താജിക്കിസ്ഥാനും അതിര്‍ത്തി പങ്കിടുന്ന ബഡാക്ഷനില്‍ ‘ലഷ്‌കര്‍-ഇ-മന്‍സൂരി’ എന്ന പേരില്‍ ചാവേറുകളുടെ പ്രത്യേക ബറ്റാലിയന്‍ താലിബാന്‍ രൂപീകരിച്ചു. ബഡാക്ഷന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ മുല്ല നിസാര്‍ അഹ്മദ് അഹമ്മദിലാണ് അഫ്ഗാന്‍ അതിര്‍ത്തിയില്‍ പ്രത്യേക ബറ്റാലിയന്‍ വിന്യസിക്കുമെന്ന് വ്യക്തമാക്കിയത്. ശരീരം മുഴുവന്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വസ്ത്രങ്ങള്‍ ധരിച്ചവരാണ് ഈ ബറ്റാലിയനില്‍ ഉള്ളത്. അമേരിക്കന്‍ സൈന്യത്തിനെ തോല്‍പ്പിച്ചതില്‍ ഈ ബറ്റാലിയന്റെ പങ്ക് പ്രധാനപ്പെട്ടതാണെന്ന് അഹ്മദി സൂചിപ്പിച്ചു, അവര്‍ സ്‌ഫോടനാത്മക വസ്തുക്കളുമായി ആക്രമിച്ചു കയറി …

Read More »

സാമന്ത-നാഗചൈതന്യ വിവാഹമോചനം; ജീവനാംശമായ 200 കോടി തനിക്ക് വേണ്ടന്ന് സാമന്ത…

ഇന്നലെയാണ് താരദമ്ബതികളായ സാമന്തയും നാഗചൈതന്യയും തങ്ങള്‍ വേര്‍പിരിയുകയാണെന്ന്‌ ആരാധകരെ അറിയിച്ചത്. നാലാം വിവാഹ വാര്‍ഷികത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇരുവരും വേര്‍പിരിയുകയാണെന്ന വിവരം അറിയിച്ചത്. ജീവനാംശമായി നടിയ്ക്ക് നാഗചൈതന്യയുടെ കുടുംബം 200 കോടി രൂപയാണ് നല്‍കാനൊരുങ്ങിയത്. തുക തനിക്ക് വേണ്ടന്ന് സാമന്ത പറഞ്ഞതായിട്ടുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒരു രൂപ പോലും വേണ്ടെന്ന് നടി നാഗചൈതന്യയുടെ കുടുംബത്തെ അറിയിച്ചുവെന്നാണ് സൂചന. താന്‍ സ്വന്തം കഴിവ് കൊണ്ട് വളര്‍ന്ന് …

Read More »

ഷഹീന്‍ ചുഴലിക്കാറ്റ്: ശക്തമായ കാറ്റും മഴയും തുടരുന്നു; മൂന്ന് മരണം…

ഞായറാഴ്ച തെക്കന്‍ ബാത്തിനയിലെ സുവെക്കില്‍ തീരം തൊട്ട ഷഹീന്‍ ചുഴലിക്കാറ്റ് ഒമാനില്‍ കനത്ത നാശനഷ്ടങ്ങള്‍വരുത്തിവച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ പുറത്ത് വന്നിട്ടില്ല. സുവെക്ക്, കബൂറാ വിലായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കെട്ടികിടക്കുന്നുണ്ട്. തെക്കന്‍, വടക്കന്‍ ബാത്തിനാ ഗവര്‍ണറേറ്റില്‍ ഇപ്പോഴും മഴ തുടരുന്നു. ഞായറാഴ്ച ഒമാന്‍ സമയം രാത്രി എട്ട് മണിക്ക് ശേഷമായിരുന്നു മുസന്ന-സുവെക്ക് വിലായത്തുകളില്‍ അതിശക്തമായ കാറ്റോടും കനത്ത മഴയോടുംകൂടി ഷഹീന്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. മണിക്കൂറില്‍ 120 …

Read More »

തുടര്‍ച്ചയായി അഞ്ചാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു; ഇന്ന് പെട്രോളിനും ഡീസലിനും വർധിച്ചത്…

രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ധന വിലയില്‍ വര്‍ധനവുണ്ടാവുന്നത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 102 രൂപ 57 പൈസയും ഡീസലിന് 95 രൂപ 72 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 104 രൂപ 63 പൈസയും ഡീസലിന് 97 രൂപ 66 പൈസയുമാണ് വില. കോഴിക്കോട് പെട്രോളിന് 103 രൂപ 09 പൈസയും ഡീസലിന് 96 …

Read More »

ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലേക്ക്; റിസര്‍വേഷന്‍ ഇല്ലാത്ത ട്രെയിനുകള്‍ ബുധനാഴ്ച മുതല്‍; സീസണ്‍ ടീക്കറ്റും അനുവദിക്കും

സംസ്ഥാനത്ത് കോവിഡ് മൂലം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന ട്രെയിന്‍ ഗതാഗതത്തിന് കൂടുതല്‍ ഇളവുകള്‍. തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ റിസര്‍വേഷനില്ലാത്ത തീവണ്ടികള്‍ ബുധനാഴ്ച ഓടിത്തുടങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒമ്ബത് ട്രെയിനുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിലുള്ള പ്രത്യേക മെമുവിനു പുറമേ ഇവയിലും സീസണ്‍ ടിക്കറ്റുകള്‍ അനുവദിക്കും. ദീര്‍ഘദൂര എക്‌സ്പ്രസുകളില്‍ ജനറല്‍ കമ്ബാര്‍ട്ടുമെന്റുകളിലെ റിസര്‍വേഷന്‍ തുടരും. സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് വിശ്രമമുറികള്‍ ഉപയോഗിക്കാം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിനുകളായിട്ടാണ് ഇവ ഓടിക്കുന്നതെങ്കിലും പാസഞ്ചറുകളെപ്പോലെ സ്റ്റോപ്പുകളുണ്ടാകും. തീവണ്ടികള്‍ …

Read More »

ലോകത്ത്​ ആകെ കോവിഡ്​ മരണം 50 ലക്ഷം കടന്നു…

ലോകത്ത് ആകെ​ കോവിഡ്​ മരണം 50 ലക്ഷം കടന്നു. ​വെള്ളിയാഴ്ചയാണ് കോവിഡ്​ മരണം 50 ലക്ഷം കടന്നത്​. ഒരു വര്‍ഷത്തിനുള്ളിലാണ്​ 25 ലക്ഷം പേര്‍ കോവിഡ്​ മൂലം മരിച്ചത്​. 236 ദിവസത്തിനുള്ളില്‍ അടുത്ത 25 ലക്ഷം പേരുടേയും ജീവന്‍ കോവിഡ്​ കവര്‍ന്നു. യു.എസ്​.എ, റഷ്യ, ബ്രസീല്‍, മെക്​സികോ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ്​ കോവിഡ്​ മരണം ഏറ്റവും കൂടുതല്‍. ലോകത്തെ പകുതിയിലധികം പേര്‍ക്കും വാക്​സിന്‍ ലഭിച്ചിട്ടില്ലെന്നും കണക്കുകളില്‍ നിന്നും വ്യക്​തമാകും. കഴിഞ്ഞ …

Read More »

സംസ്ഥാനത്ത് സിനിമ തിയേറ്ററുകള്‍ ഒക്ടോബര്‍ 25ന് തുറക്കാന്‍ തീരുമാനം; പ്രവേശനം അനുവദിക്കുക 2 ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക്….

സംസ്ഥാനത്ത് സിനിമ തിയേറ്ററുകള്‍ ഒക്ടോബര്‍ 25ന് തുറക്കാന്‍ തീരുമാനം. 50 ശതമാനം സീറ്റുകളില്‍ പ്രവേശനം അനുവദിക്കാമെന്ന് കോവിഡ് അവലോകനയോഗം വിലയിരുത്തി. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാവും പ്രവേശനം അനുവദിക്കുക. എ സി പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയതിനൊപ്പം സെക്കന്‍ഡ് ഷോയ്ക്കും അനുമതി ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. അതേസമയം രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ജീവനക്കാരെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും ഉള്‍പെടുത്തി ഒക്ടോബര്‍ …

Read More »

സംസ്ഥാനത്ത് ഇന്ന് 13,217 പേര്‍ക്ക് കോവിഡ് ; 121മരണം; 14,437 പേര്‍ക്ക് രോഗമുക്തി…

കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,835 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. എറണാകുളം 1730 തിരുവനന്തപുരം 1584 തൃശൂര്‍ 1579 കോഴിക്കോട് 1417 കൊല്ലം 1001 കോട്ടയം 997 പാലക്കാട് 946 മലപ്പുറം 845 കണ്ണൂര്‍ 710 ആലപ്പുഴ 625 ഇടുക്കി 606 …

Read More »