Breaking News

Slider

പരിയാരം മെഡിക്കല്‍ കോളേജിലെ ഏഴാം നിലയില്‍ നിന്ന് വീണ് കൊവിഡ് രോഗി മരിച്ചു…

പരിയാരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലിരുന്ന ആള്‍ വീണ് മരിച്ചു. പയ്യന്നൂര്‍ സ്വദേശി അബ്ദുള്‍ അസീസ് (75) ആണ് മരിച്ചത്. ആശുപ്രതി കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നാണ് ഇയാള്‍ താഴേക്ക് വീണത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നുരാവിലെയായിരുന്നു അപകടം. ഇക്കഴിഞ്ഞ 25 നാണ് അബ്ദുള്‍ അസീസിനെ കൊവിഡ് ചികിത്സയ്ക്കായി ആശുപത്രിയില്‍ അഡ്‌മിറ്റ് ചെയ്തത്. അപകടത്തെക്കുറിച്ച്‌ പൊലീസ് അന്വേഷണമാരംഭിച്ചു.

Read More »

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,870 പേർക്ക് കോവിഡ്; 378 മരണം; 28,178 പേര്‍ക്ക് രോഗമുക്തി…

രാജ്യത്ത് 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത് 18,870 പുതിയ കോവിഡ് കേസുകള്‍. 378 മരണങ്ങളും സ്ഥിരീകരിച്ചു. 28,178 പേര്‍ രോഗമുക്തരായി. നിലവില്‍ 2,82,520 പേരാണ് ചികിത്സയിലുള്ളത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.25 ശതമാനമാണ്. ഇതുവരെ 3,29,86,180 പേരാണ് രോഗമുക്തരായത്. ഇന്നലെ 54,13,332 പേര്‍ക്ക് വാക്സിനേഷന്‍ നല്‍കി. 87,66,63,490 വാക്സീന്‍ േഡാസുകളാണ് വിതരണം ചെയ്തത്.

Read More »

വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ തുടരും; ഗതാഗത വകുപ്പിന്റെ സ്റ്റുഡന്‍സ് ട്രാന്‍സ്‌പോര്‍ട്ട് പ്രോട്ടോക്കോള്‍ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചു…

സ്‌കൂള്‍ തുറക്കല്‍ നടപടി ചര്‍ച്ച ചെയ്യാന്‍ വിദ്യാഭാസ-ഗതാഗതവകുപ്പ് മന്ത്രിമാര്‍ യോഗം ചേര്‍ന്നു. ഗതാഗത വകുപ്പിന്റെ സ്റ്റുഡന്‍സ് ട്രാന്‍സ്‌പോര്‍ട്ട് പ്രോട്ടോക്കോള്‍ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചു. കുട്ടികള്‍ക്ക് വേണ്ടി സ്റ്റുഡന്‍സ് ബോണ്ട് സര്‍വ്വീസ് നടത്തുമെന്നും മന്ത്രി ആന്റണി രാജു യോഗത്തിന് ശേഷം പറഞ്ഞു. സ്‌കൂള്‍ തുറക്കുമ്ബോള്‍ വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗകര്യം ഉറപ്പുവരുത്തുന്നത് ചര്‍ച്ച ചെയ്യാന്‍ ഇന്ന് വകുപ്പു തല യോഗം ചേര്‍ന്നത്. ബോണ്ട് സര്‍വ്വീസ് ആവശ്യമുള്ള സ്‌കൂളുകള്‍ അറിയിക്കണം. ഒക്ടോബര്‍ 20 മുന്നേ …

Read More »

സംസ്ഥാനത്ത് ഇന്ന് 11,196 പേര്‍ക്ക് കോവിഡ്; 18,849 പേര്‍ രോഗമുക്തി; മരണം 149…

കേരളത്തില്‍ ഇന്ന് 11,196 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,436 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് സംസ്ഥാനത്ത് 149 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,810 ആയി. 1387 പേരെയാണ് കോവിഡ് ബാധിച്ച്‌ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം 18,849 രോഗമുക്തി നേടി. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. തിരുവനന്തപുരം …

Read More »

ഇന്ധനവില കുതിക്കുന്നു ; പെട്രോളിനും ഡീസലിനും വില കൂട്ടി; വര്‍ധിച്ചത് പെട്രോളിനും ഡീസലിനും കൂടിയത്…

ഇന്ധന വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 22 പൈസ കൂട്ടി. ഡീസല്‍ ലിറ്ററിന് 26 പൈസയും വര്‍ധിപ്പിച്ചു. ഡീസലിന് തുടര്‍ച്ചയായ നാലാം ദിവസമാണ് വില കൂട്ടുന്നത്. 72 ദിവസത്തിന് ശേഷമാണ് പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 103 രൂപ 70 പൈസയായി. ഡീസല്‍ വില 96 രൂപ 48 പൈസയാണ്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 101 രൂപ 70 പൈസയായി ഉയര്‍ന്നു. ഡീസല്‍ …

Read More »

കൃഷിയിടത്തില്‍ പശുക്കള്‍ കയറി: ആദിവാസി ദമ്ബതികള്‍ക്ക് നേരെ വെടിവയ്പ് നടത്തിയ അയല്‍‌വാസി അറസ്റ്റില്‍

അട്ടപ്പാടിയില്‍ ആദിവാസി ദമ്ബതികള്‍ക്ക് നേരെ അയല്‍വാസി വെടിവച്ചു. പശുക്കളെ മേയ്ക്കാന്‍ കൃഷിയിടത്തില്‍ ഇറങ്ങിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ചെല്ലി, നഞ്ചന്‍ എന്നിവര്‍ക്ക് നേരെ അയല്‍വാസി വെടിയുതിര്‍ക്കുകയായിരുന്നു. ഇരുവരും നല്‍കിയ പരാതിയില്‍ പാടവയല്‍ പഴത്തോട്ടം സ്വദേശി ഈശ്വരസ്വാമി കൗണ്ടറെ(60) അഗളി പോലിസ് അറസ്റ്റ് ചെയ്തു. മഞ്ചിക്കണ്ടി പഴത്തോട്ടത്ത് ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കഴിഞ്ഞ കുറച്ചു കാലമായി ഈശ്വരസ്വാമിയുടെ സ്ഥലത്തേക്ക് അയല്‍വാസിയായ ചെല്ലിയുടെ കന്നുകാലികള്‍ കയറുന്നതിനെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ഇതെച്ചൊല്ലി …

Read More »

യുവേഫ ചാമ്ബ്യന്‍സ് ലീഗിൽ ഇന്ന് തീ പാറും പോരാട്ടം; മാഞ്ചസ്റ്റര്‍ സിറ്റി-പിഎസ്ജി ക്ലാസിക് പോരാട്ടം…

യുവേഫ ചാമ്ബ്യന്‍സ് ലീഗില്‍ ഇന്ന് ഫ്രഞ്ച് ലീഗ് വമ്ബന്മാരായ പിഎസ്ജി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ശക്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ഗ്രൂപ്പ് എയിലെ വമ്ബന്‍ ടീമുകള്‍ ആദ്യമായി ഏറ്റുമുട്ടുന്ന മത്സരത്തില്‍ പിഎസ്ജിക്കായി സൂപ്പര്‍ താരം ലയണല്‍ മെസ്സി കളിച്ചേക്കും. ഇന്ന് ജയിച്ചാല്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് പിഎസ്ജിയുമായുള്ള പോയിന്റ് വ്യത്യാസം അഞ്ചായി വര്‍ധിപ്പിച്ച്‌ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞയാഴ്ച ചെല്‍സിയെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് സിറ്റി ഇന്ന് …

Read More »

സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളില്‍ മാറ്റം; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മഴ ശക്തമാകാന്‍ കാരണം അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ്…

സംസ്ഥാനത്തെ മഴ അലര്‍ട്ടുകളില്‍ മാറ്റം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍, അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് സജീവമാകുന്നതാണ് മഴ ശക്തമാകാന്‍ കാരണം. മണിക്കൂറില്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ഇന്നും മത്സ്യബന്ധനത്തിന് വിലക്ക് ഉണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. അതേസമയം, വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ഒരു ന്യുനമര്‍ദ്ദം കൂടി രൂപപ്പെട്ടു. …

Read More »

നുഴഞ്ഞു കയറാൻ ശ്രമിച്ച പാക് ഭീകരനെ സൈന്യം പിടിച്ചു; ഒരാളെ വെടിവച്ച്‌ കൊന്നു…

ജമ്മു കശ്മീരിലെ ഉറി നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഒരു പാക്കിസ്ഥാന്‍ ഭീകരനെ സൈന്യം പിടികൂടി. മറ്റൊരു ഭീകരനെ വെടിവച്ച്‌ കൊന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് ഒരു പാക്കിസ്ഥാന്‍ ഭീകരനെ ജീവനോടെ പിടികൂടുന്നത്. സെപ്റ്റംബര്‍ 18 മുതല്‍ ഉറി, രാംപൂര്‍ മേഖലകളില്‍ ഒന്നിലധികം നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടന്നിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി നുഴഞ്ഞുകയറ്റം തടയാന്‍ വന്‍ ഓപ്പറേഷനാണ് സൈന്യം നടത്തുന്നത്. ഒരു വന്‍ നുഴഞ്ഞുകയറ്റ ശ്രമം ഉള്‍പ്പെടെ മൂന്ന് ഭീകര …

Read More »

പവിത്രേശ്വരം ശ്രീമഹാദേവർ ക്ഷേത്രത്തിലെ വസോർധാരാഹോമവും മഹാരുദ്രജപവും ഒക്ടോബർ 23 ന്

പവിത്രേശ്വരം ശ്രീമഹാദേവർ ക്ഷേത്രസന്നിധിയിൽ ദേശിംഗനാടിൻറെ ചരിത്രത്തിലാധ്യമായ് വസോർധാരാഹോമവും മഹാരുദ്രജപവും നടത്തപ്പെടുന്നു. 2021 ഒക്ടോബർ 23 ശനിയാഴ്ച സരസ്വതിയാമം മുതൽ മദ്ധ്യാഹ്നം വരെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വാസുദേവർ സോമയാജിപ്പാടിൻറെ മുഖ്യ കാർമ്മികത്വത്തിൽ നിരവധി സോമയാഗ – അതിരാത്രങ്ങളിൽ കാർമികത്വം വഹിച്ച ശ്രിംഗേരി മഠത്തിലെ യജുർവേദ ഉപവാസകരായ പണ്ഡിത രത്നങ്ങളാൽ നിർവഹിക്കുന്നു. മഹായജ്ഞത്തിന് ആശംസ അർപ്പിച്ചുകൊണ്ട് സ്വാമിനി ദേവിസംഗമേശാനന്ദ സരസ്വതി ( അയ്യപ്പസേവാശ്രമം, മങ്കര )

Read More »