Breaking News

Slider

സംസ്ഥാനത്ത് വരുംദിവസങ്ങളിലും അതിതീവ്രമഴയ്‌ക്ക് സാധ്യത; രണ്ട്‌ ജില്ലകളില്‍ റെഡ് അലര്‍ട്ട്…

കേരളത്തിൽ വരുംദിവസങ്ങളിലും അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി, തൃശൂർ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളത്ത് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്ഗോഡ് ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല് യെല്ലോ അലർട്ടും0 പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ ‍‍മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുള്പൊട്ടൽ-മണ്ണിടിച്ചിൽ …

Read More »

സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്നുമുതല്‍ കെഎസ്‌ആര്‍ടിസി ടിക്കറ്റ് നിരക്ക് കുറയും…

സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്നുമുതല്‍ കെഎസ്‌ആര്‍ടിസി ടിക്കറ്റ് നിരക്ക് കുറയ്ക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കൊവിഡിന് മുന്‍പുള്ള നിരക്കിലേക്കാണ് മാറ്റം. ബസ് ചാര്‍ജ് കൂട്ടണമെന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്നും ആന്റണി രാജു തിരുവനന്തപുരത്ത് പറഞ്ഞു. ഇനി മുതല്‍ കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര ലോഫ്‌ലോര്‍ ബസുകളിലും ബാംഗ്ലൂരിലേക്കുള്ള വോള്‍വോ, സ്‌കാനിയ ബസുകളിലും ഇബൈക്ക്, ഇസ്‌കൂട്ടര്‍, സൈക്കിള്‍ തുടങ്ങിയ ഇരുചക്ര വാഹനങ്ങള്‍ യാത്രക്കാരുടെ കൂടെ കൊണ്ടുപോകാന്‍ സൗകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു. …

Read More »

സംസ്ഥാനത്ത് ഇന്ന് ആശ്വാസദിനം; 11,699 പേര്‍ക്ക് മാത്രം കോവിഡ് ; 58 മരണം; 17,763 പേര്‍ക്ക് രോഗമുക്തി…

കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,372 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. തൃശൂര്‍ 1667 എറണാകുളം 1529 തിരുവനന്തപുരം 1133 കോഴിക്കോട് 997 മലപ്പുറം 942 കൊല്ലം 891 കോട്ടയം 870 പാലക്കാട് 792 ആലപ്പുഴ 766 കണ്ണൂര്‍ 755 പത്തനംതിട്ട 488 …

Read More »

ഗുലാബ് ചുഴലിക്കാറ്റ്; കേരളത്തില്‍ ശക്തമായ മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റ് കരതൊട്ടതിന്റെ പരിണിത ഫലമായി കേരളത്തില്‍ പരക്കെ മഴ. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് പോകുന്നതിന് വിലക്കുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, …

Read More »

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊട്ടാരക്കരയില്‍ രണ്ടു കടകള്‍ കത്തിനശിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്…

ഗ്യാസ് സിലിണ്ടറിന്റെ പൊട്ടിത്തെറിച്ച ചീളുകള്‍ കാലില്‍ തുളച്ചുകയറി ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇസ്മായിലിന്റെ കടയ്ക്ക് സമീപമുള്ള രാജീവ് എന്നയാളുടെ ഉടമസ്ഥതയിലുള്ള അപ്‌ഹോള്‍സ്റ്ററി കടയും ഭാഗികമായി കത്തിനശിച്ചു. ഈ കടയില്‍ മാത്രം ഏകദേശം ആറു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ വ്യക്തമാക്കി. രാവിലെ കടതുറന്ന ഇസ്മായില്‍ പതിവുപോലെ അടുപ്പ് കത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് സിലിണ്ടര്‍ ലീക്കായി ചെറിയ തോതില്‍ തീ പടരുന്നത് ശ്രദ്ധയില്‍പെട്ടത്. ഭയന്നുപോയ ഇസ്മായില്‍ …

Read More »

20 വര്‍ഷമായി ഒളിവിലായിരുന്ന ജെയ്‌ഷെ ഭീകരന്‍ പിടിയില്‍: ഒരാഴ്ചയ്ക്കിടെ അറസ്റ്റിലാകുന്ന നാലാമത്തെ ഭീകരന്‍…

20 വര്‍ഷമായി ഒളിവിലായിരുന്ന ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ പിടിയില്‍. നൗഗാം സ്വദേശിയായ ബഷീര്‍ അഹമ്മദ് എലിയാസ് ജാഫര്‍ ഖാനെയാണ് കാശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മര്‍വയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പൊലീസ് റെയ്ഡിലാണ് ഭീകരന്‍ പിടിയിലായത്. 2001 ല്‍ മാര്‍വ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസിലെ പ്രതിയായ ഇയാള്‍ 20 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു. പൊലീസ് നടത്തിയ ആസൂത്രിത നീക്കത്തിലൂടെയാണ് ഇയാളെ പിടികൂടിയത്. ജമ്മു കാശ്മീരിലെ കിഷ്ത്വാര്‍ …

Read More »

തേനീച്ചയുടെ കുത്തേറ്റ് 78കാരന് ദാരുണാന്ത്യം; മകൻ ​ഗുരുതരാവസ്ഥയിൽ…

തേനീച്ചയുടെ കുത്തേറ്റ് 78കാരന് ദാരുണാന്ത്യം. പാടത്തു ജോലി ചെയ്യുന്നതിനിടെ തലയ്ക്കും കണ്ണിനും ഹൃദയ ഭാഗത്തും കുത്തേറ്റ രാമശ്ശേരി കോവില്‍പ്പാളയം ഊറപ്പാടം സ്വദേശി സുകുമാരന്‍ ആണു മരിച്ചത്. അതെസമയം തേനീച്ചയുടെ ആക്രമണത്തിന് ഇരയായ മകന്റെയും സഹോദരന്റെയും നില അതീവ ഗുരുതരമാണ്. ഒപ്പമുണ്ടായിരുന്ന മകനും സഹോദരനും 2 ജോലിക്കാര്‍ക്കും തേനീച്ചയുടെ ആക്രമണമുണ്ടായി. പരിക്കേറ്റ മകന്‍ സുധീപ് സഹോദരന്‍ രാമചന്ദ്രന്‍ എന്നിവര്‍ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. പുല്ലുവെട്ടു തൊഴിലാളികളായ എലപ്പുള്ളിയിലെ …

Read More »

താണയില്‍ വന്‍ തീപിടിത്തം; ഏ​ഴ്​ ക​ട​മു​റി​ക​ള്‍ ക​ത്തി​യ​മ​ര്‍​ന്നു…

താ​ണ​യി​ല്‍ വ​ന്‍ അ​ഗ്​​നി​ബാ​ധ. ദേ​ശീ​യ​പാ​ത​ക്ക​രി​കി​ല്‍ ടി.​വി.​എ​സ്​ മോ​​ട്ടോ​ഴ്​​സ്​ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഒ​ന്നാം​നി​ല​യി​ലെ ഏ​ഴ്​ ക​ട​മു​റി​ക​ള്‍ ക​ത്തി​യ​മ​ര്‍​ന്നു. ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ല​ര​യോ​ടെ​യാ​ണ്​ സം​ഭ​വം. ഗ്രെ​യ്​​സ് മോ​ട്ടോ​ഴ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​നാ​ണ് ആ​ദ്യം തീ​പി​ടി​ച്ച​ത്. തു​ട​ര്‍​ന്ന്​ പൂ​ട്ടി​യി​ട്ടി​രു​ന്ന ഏ​ഴ്​ ക​ട​ക​ളി​ലേ​ക്ക്​ തീ​പ​ട​രു​ക​യാ​യി​രു​ന്നു. ഈ ​ക​ട​മു​റി​ക​ളി​ലൊ​ന്നും സ്​​ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നി​ല്ല. ക​ണ്ണൂ​ര്‍, ത​ല​ശ്ശേ​രി, മ​ട്ട​ന്നൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ്​ തീ​യ​ണ​ച്ച​ത്. ഷോ​ര്‍​ട്ട്​ സ​ര്‍​ക്യൂ​ട്ടാ​ണ്​​ തീ​പി​ടി​ത്ത​ത്തി​ന്​ കാ​ര​ണ​മെ​ന്നാ​ണ്​ പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​ഗ്​​നി​ബാ​ധ​യെ തു​ട​ര്‍​ന്നു​ണ്ടാ​യ …

Read More »

ഹര്‍ത്താല്‍: പൊതുഗതാഗത സംവിധാനം നിശ്ചലം, വൈകിട്ട് 6മണിക്കുശേഷം ദീര്‍ഘദൂരം ഉള്‍പെടെ എല്ലാ സെര്‍വീസുകളും ആരംഭിക്കും; കെഎസ്‌ആര്‍ടിസി…

രാജ്യത്ത് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ച ഭാരതബന്ദിന് ഐക്യദാര്‍ഢ്യവുമായി സംസ്ഥാനത്ത് ഹര്‍ത്താല്‍ രാവിലെ ആറിന് ആരംഭിച്ചു. വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഹര്‍ത്താലിന് എല്‍ ഡി എഫും ദേശീയ പണിമുടക്കിന് യു ഡി എഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളെ തടയുന്നില്ല. കെ എസ് ആര്‍ ടി സി സെര്‍വീസ് നടത്തുന്നില്ല. ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, എയര്‍പോര്‍ടുകള്‍ എന്നിവ കേന്ദ്രീകരിച്ച്‌ പ്രധാനപാതയില്‍ പരിമിതമായ ലോകല്‍ സെര്‍വീസുകള്‍ …

Read More »

ഞാന്‍ കര്‍ഷകര്‍ക്കൊപ്പം; ഭാരത്​ ബന്ദിന്​ ഐക്യദാര്‍ഢ്യം ​പ്രഖ്യാപിച്ച്‌​ രാഹുല്‍ ഗാന്ധി…

കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍​ക്കെതിരായ കര്‍ഷകരുടെ നേതൃത്വത്തിലുള്ള ഭാരത്​ ബന്ദിന്​ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌​ കോണ്‍​ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. പത്തുമാസമായി തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിന്‍റെ ഭാഗമാണ്​ സെപ്​റ്റംബര്‍ 17ലെ ഭാരത്​ ബന്ദ്​. ഭാരത്​ ബന്ദില്‍ അണിനിരക്കാന്‍ എല്ലാ പ്രവര്‍ത്തകരോടും നേതാക്കളോടും മുന്നണികളോടും കോണ്‍ഗ്രസ്​ ആവശ്യപ്പെട്ടിരുന്നു. ‘കര്‍ഷകരുടെ അഹിംസാത്മക സത്യാഗ്രഹം ഇന്നും തുടരുന്നു. എന്നാല്‍ ചൂഷക സര്‍ക്കാര്‍ ഇത്​ ഇഷ്​ടപ്പെടുന്നില്ല. അതിനാലാണ്​ ഇന്ന്​ ഞങ്ങള്‍ ഭാരത്​ ബന്ദിന്​ ആഹ്വാനം ചെയ്​തത്​’ -​ഞാന്‍ കര്‍ഷകര്‍​െക്കാപ്പം …

Read More »