കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ചികിത്സയില്‍ കഴിയുന്ന യുവതിക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. 38 വയസ്സുള്ള ഉദയംപേരൂർ സ്വദേശിനിക്കാണ് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയ്ക്കുള്ള സഹായം തേടി കെ ബാബു എംഎൽഎ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കത്ത് നൽകി.
Read More »നീലച്ചിത്ര നിര്‍മ്മാണക്കേസില്‍ രാജ് കുന്ദ്രയ്ക്ക് മുംബൈ കോടതി ജാമ്യം അനുവദിച്ചു…
നീലച്ചിത്ര നിര്‍മ്മാണക്കേസില്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്ക് മുംബൈ കോടതി ജാമ്യം അനുവദിച്ചു. കേസില്‍ പൊലീസ് നാലുപേര്‍ക്കെതിരെ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചത്. പൊലീസ് കുറ്റപത്രത്തില്‍ തനിക്കെതിരെ തെളിവുകളൊന്നും ഇല്ലെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ശനിയാഴ്ച കുന്ദ്ര കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ച കോടതി, 50,000 രൂപ ഈടിലാണ് കുന്ദ്രയ്ക്ക് ജാമ്യം അനുവദിച്ചത്.
Read More »രാജ്യത്ത് 26,115 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 252 മരണം; ആകെ മരണം 4,45,358…
രാജ്യത്ത് 26,115 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ മൊത്തം കോവിഡ് -19 കേസുകളുടെ എണ്ണം 3,34,78,419 ആയി ഉയര്‍ന്നു, അതേസമയം സജീവ കേസുകള്‍ 3,09,575 ആയി കുറഞ്ഞു. 252 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 4,45,358 ആയി ഉയര്‍ന്നു. സജീവ കേസുകള്‍ 3,09,575 ആയി കുറഞ്ഞു. മൊത്തം അണുബാധകളുടെ 0.95 ശതമാനമാണ് ഇത്. ദേശീയ കോവിഡ് -19 വീണ്ടെടുക്കല്‍ നിരക്ക് 97.72 ശതമാനമായി രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം …
Read More »ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം; സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു…
തൃക്കുന്നപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. വണ്ടാനം മെഡിക്കല്‍ കോളേജിലെ നഴ്‌സിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കൊറോണ ഡ്യൂട്ടി കഴിഞ്ഞ് വരുമ്ബോഴായിരുന്നു നഴ്‌സിന് നേരെ ആക്രമണം ഉണ്ടായത്. പാനൂരിന് സമീപമെത്തിയപ്പോള്‍ ബൈക്കില്‍ എത്തിയ സംഘം ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. അതുവഴി പോലീസ് വാഹനം എത്തിയതോടെ സംഘം ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്കായി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് പരിശോധിച്ച് വരികയാണ്.
Read More »വർക്ക്‌ഷോപ്പിലെ മോഷണം നടത്തിയയാളെ തൊഴിലാളികള്‍ പിടികൂടി….
നഗരത്തിലെ മാരുതി വര്‍ക്ക്ഷോപ്പില്‍ പട്ടാപ്പകല്‍ മോഷണം നടത്തി കടന്നയാളെ വര്‍ക്ക്ഷോപ് തൊഴിലാളികള്‍ പിന്തുടര്ന്ന് പിടികൂടി പൊലീസില്‍ ഏല്പിച്ചു. ഞായറാഴ്ച ഉച്ചക്ക് 2.30ഓടെയാണ് സംഭവം. മറയൂര്‍ സ്വദേശി സതീശന് എന്നയാളെയാണ് തൊഴിലാളികള്‍ ഓടിച്ചുപിടികൂടിയത്. വാഴപ്പിള്ളി ഷാപ്പുംപടിയില്‍ പ്രവര്‍ത്തിക്കുന്ന എ.ബി.എസ് മാരുതി സര്‍വിസ് സെന്ററില്‍ കയറിയ മോഷ്ടാവ് ക്വാളിസ് ലീഫ് സെറ്റും സ്പെയര്‍പാര്‍ട്സുമായി കടക്കുകയായിരുന്നു. ലീഫ് കടത്തിക്കൊണ്ട് പോകുന്നതുകണ്ട നാട്ടുകാര്‍ തൊഴിലാളികളെ വിവരം അറിയിച്ചതോടെയാണ് ഇവര്‍ പിന്തുടര്ന്ന് പിടികൂടിയത്.ആഗസ്റ്റില്‍ വര്ക്ക്ഷോപ്പുകളില്നിന്നടക്കം മോഷണം നടത്തുന്ന ഒഡിഷ …
Read More »പഴയകെട്ടിടം പൊളിക്കുന്നതിനിടെ മനുഷ്യ അസ്ഥികൂടങ്ങള്‍ കണ്ടെത്തി…
കല്ലുപാലത്തിന് സമീപം പഴയകെട്ടിടം പൊളിക്കുന്നതിനിടെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ മനുഷ്യെന്റ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെ ജോലിക്കെത്തിയ തൊഴിലാളികള്‍ രണ്ട് തലയോടുകളുടെയും കൈകളുടെയും വാരിയെല്ലിെന്റയും ഭാഗങ്ങളാണ് കണ്ടത്. വര്‍ഷങ്ങള്‍ പഴക്കമുള്ള അസ്ഥികള്‍ ദ്രവിച്ചുതുടങ്ങിയ അവസ്ഥയിലാണ്. അസ്ഥികളില്‍ അടയാളപ്പെടുത്തലുകള്‍ ഉള്ളതിനാല്‍ വൈദ്യപഠനാവശ്യത്തിനായി ഡോക്ടര്‍മാര്‍ ഉപയോഗിച്ചതാണെന്ന് സംശയമുണ്ട്. ജില്ല പൊലീസ് മേധാവി ജി. ജയ്ദേവിെന്റ നേതൃത്വത്തില്‍ സൗത്ത് പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അസ്ഥികൂടം പോസ്റ്റുമോര്‍ട്ടത്തിന് ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് …
Read More »എറണാകുളത്ത് ക്ലിനിക്ക് ഓണ്‍ വീല്‍സ് പ്രയാണം ആരംഭിച്ചു….
അതിഥി തൊഴിലാളികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനായി ക്ലിനിക്ക് ഓണ്‍ വീല്‍സ് – അതിഥി തൊഴിലാളികള്‍ക്കുള്ള ആദ്യ വാക്സിനേഷന്‍ ക്യാമ്ബ് പച്ചാളം പി. ജെ. ആന്റണി ഹാളില്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഉദ്ഘാടനം ചെയ്തു. അതിഥി തൊഴിലാളികളുടെ വാക്സിനേഷന്‍ അതിവേഗം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെയും തൊഴില്‍ വകുപ്പിന്‍്റെയും നേതൃത്വത്തില്‍ ബിപിസിഎല്ലിന്‍്റെ സിഎസ്‌ആര്‍ ഫണ്ട് ഉപയോഗിച്ച് എറണാകുളം കരയോഗത്തിന്റെയും എറണാകുളം ലക്ഷ്മി ഹോസ്പിറ്റലിന്റെയും സഹകരണത്തോടെയാണ് ക്ലിനിക്ക് ഓണ്‍ വീല്‍സ് പദ്ധതി …
Read More »ചുവപ്പുകൊടി കിട്ടിയിട്ട് ഒന്നരവര്‍ഷം; ‘പാസഞ്ചര്‍’ ഓട്ടം ഇന്നും ലോക്ഡൗണ്‍ ട്രാക്കില്‍…
കരയിലും വെള്ളത്തിലും വായുവിലുമുള്ള സകല ഗതാഗത സംവിധാനങ്ങളും ലോക്ഡൗണിനു ശേഷം പുനരാരംഭിച്ചെങ്കിലും പാസഞ്ചര്‍ ട്രെയിന്‍ യാത്രക്കാരോടുമുള്ള റെയില്‍വേയുടെ കടുംപിടിത്തത്തിനു മാത്രം അയവില്ല. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് 2020 മാര്‍ച്ച് 24 മുതല്‍ നിര്‍ത്തിവെച്ച സര്‍വിസുകളധികവും പിന്നീട് പുനരാരംഭിച്ചപ്പോള്‍ പാസഞ്ചര്‍, മെമു സര്‍വിസുകള്‍, സീസണ് ടിക്കറ്റ്, കൗണ്ടറില്‍നിന്ന് ടിക്കറ്റെടുക്കല്‍, അണ്‍റിസര്‍വഡ് കോച്ച് തുടങ്ങി സാധാരണക്കാരും നിത്യയാത്രികരും ഏറെ ആശ്രയിക്കുന്ന സേവനങ്ങള്‍ ഇന്നും പുനരാരംഭിച്ചിട്ടില്ല. ചിലയിടങ്ങളില്‍ നാമമാത്രമായി മെമു സര്‍വിസ് പുനരാരംഭിച്ചെങ്കിലും ജോലി …
Read More »162 പാക്കറ്റ് വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍….
162 പാകെറ്റ് വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആനന്ദന്‍ ആണ് പിടിയിലായത്. മൊവ്വാറില്‍ കോഴി കട നടത്തിവരികയാണ് ആനന്ദന്‍. കടയുടെ മറവില്‍ വിദേശമദ്യം വില്‍ക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ബദിയടുക്ക എസ് ഐ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥന്‍മാരായ ജയപ്രകാശ്, നിരഞ്ജന്‍, ദിലീപ്, മഹേഷ് എന്നിവരാണ് പരിശോധന നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Read More »പൊങ്ങപ്പാലത്തില്‍ ഗര്‍ഡര്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയായി; എ.സി റോഡില്‍ താല്‍ക്കാലിക പാലം ഗതാഗതത്തിന് തുറന്നു…
എ.സി റോഡ് നവീകരണ ഭാഗമായി നിര്‍മിക്കുന്ന പൊങ്ങപ്പാലത്തില്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന ജോലി പൂര്‍ത്തിയായി. ഗതാഗതം പുനഃസ്ഥാപിച്ചു. ശനിയാഴ്ച വൈകീട്ട് വലിയ ക്രെയിനിെന്റ സഹായത്തോടെ ആരംഭിച്ച ജോലി ഞായറാഴ്ച ഉച്ചക്ക് 1.30നാണ് പൂര്‍ത്തിയായത്. പുനര്‍നിര്‍മിക്കുന്ന പൊങ്ങപാലത്തിെന്റ നിര്‍മാണം ജലഗതാഗതത്തിന് തടസ്സമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ പ്രതിഷേധമുയര്‍ത്തിയതോടെ ഗര്‍ഡര്‍ സ്ഥാപിക്കുന്ന ജോലി തടസ്സപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തോമസ് കെ.തോമസ് എം.എല്‍.എ, നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് മിനി മന്മഥന് നായര്‍ തുടങ്ങിയവര്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് പ്രശ്നം പരിഹരിച്ചത്. …
Read More »