പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലെ പ്രതിക്ക് 20 വര്‍ഷം തടവും 75,000 രൂപ പിഴയും ശിക്ഷ. വൈക്കം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ റെജിമോനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ഉല്ലല ഓണിശ്ശേരി ലക്ഷംവീട് കോളനിയില്‍ അഖിലി(ലെങ്കോ -32)നെയാണ് അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജോണ്സണ് ജോണ്‍ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 20 വര്‍ഷം തടവ് അനുഭവിക്കണം. 2019 ഒക്ടോബര്‍ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. മറ്റൊരു …
Read More »കോവിഡ് അവലോകന യോഗം ഇന്ന്; കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത……
സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം ചേരും. നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കുന്ന കാര്യം ചര്‍ച്ചയാകും. രോഗവ്യാപന തോത് കുറയുന്ന പശ്ചാത്തലത്തില്‍ ഇളവുകള്‍ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. വൈകിട്ട് മൂന്നിനാണ് യോഗം. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്നുള്ള ആവശ്യം ശക്തമാണ്. ബാറുടമകളും സമാനമായ കാര്യം ഉന്നയിക്കുന്നുണ്ട്. തിയേറ്ററുകള്‍ ഉടന്‍ തുറക്കാനുള്ള സാധ്യതകള്‍ മങ്ങിയിരിക്കുകയാണ്. ജിംനേഷ്യം അടക്കമുള്ള …
Read More »ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയില്ല; പ്രചാരണം അടിസ്ഥാനരഹിതം; സംസ്ഥാനങ്ങള്‍ക്കു ലഭിക്കുന്ന വിഹിതം മാത്രമാണ് കുറയുക; ജിഎസ്ടിയില്‍ ഉല്‍പ്പെടുത്തുന്നതിനെ സംസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ത്തു: കെ എന്‍ ബാലഗോപാല്‍
പെട്രോള്‍, ഡീസല്‍ വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ മിക്ക സംസ്ഥാനങ്ങളും എതിര്‍ത്തെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയുമെന്ന പ്രചാരണം കണ്ണില്‍ പൊടിയിടല്‍ ആണെന്നും ബാലഗോപാല്‍ വ്യക്തമാക്കി. ഇന്ധന വില കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്ന അധിക നികുതി കുറയ്ക്കുകയാണ് ചെയ്യേണ്ടത്. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയും എന്നത് കണ്ണില്‍ പൊടിയിടലാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കു ലഭിക്കുന്ന വിഹിതം മാത്രമാണ് അതിലൂടെ കുറയുക. പെട്രോളിയം ഇന്ധനങ്ങളും മദ്യവും മാത്രമാണ് …
Read More »നിലപാട് സ്വീകരിക്കുന്നത് ഇമേജ് ബില്‍ഡിങ്ങിന്‍റെ ഭാഗമല്ലെന്ന് വി.ഡി. സതീശന്‍…..
പാലാ ബിഷപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിന് രാഷ്ട്രീയ മുതലെടുപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇതില്‍ ഇമേജ് ബില്‍ഡിങ് ഇല്ല. നിലപാട് സ്വീകരിക്കുന്നവര്‍ക്ക് എന്ത് ഇമേജ് ആണുള്ളത്. നിലപാട് ഇല്ലായ്മ കൊണ്ട് കളിക്കുന്ന ആളുകളോട് എന്ത് പറയാനാണെന്നും സതീശന്‍ പറഞ്ഞു. പാലാ ബിഷപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ വ്യക്തമായ നിലപാടുണ്ട്. സംഘര്‍ഷം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവനകളോ പ്രകടനമോ ചര്‍ച്ചകളോ സമൂഹ മാധ്യമങ്ങളില്‍ ഉണ്ടാകരുതെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് വി.ഡി. …
Read More »പരീക്ഷ അടുത്തു, കൊവിഡും വര്‍ധിച്ചു; സിംഗപ്പൂരിലെ 1 മുതല്‍ 5 വരെ പ്രൈമറി വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം….
പരീക്ഷയ്ക്ക് 10 ദിവസം മുമ്ബ് സിംഗപ്പൂരിലെ പ്രൈമറി സ്കൂളുകള്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ശനിയാഴ്ച പറഞ്ഞു, കഴിഞ്ഞ ദിവസം രാജ്യത്ത് 935 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു . പ്രൈമറി 1 മുതല്‍ 5 വരെ വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 6 വരെ ഓണ്‍ലൈന്‍ പഠനത്തിലേക്ക് …
Read More »കെഎസ്‌ആര്‍ടിസി പൂര്‍ണ തോതില്‍ സര്‍വീസ് ആരംഭിക്കുന്നു; ജീവനക്കാരുടെ ഡ്യൂട്ടി ഇളവുകള്‍ പിന്‍വലിച്ചു; ഇനി മുതല്‍ ശമ്ബളം കണക്കാക്കുക പഞ്ചിങ്ങ് അനുസരിച്ച്…..
പൂര്‍ണ തോതില്‍ സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങി കെഎസ്‌ആര്‍ടിസി. ഇതോടെ ഇതുവരെ ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന ഡ്യൂട്ടി ഇളവുകളെല്ലാം എടുത്തു കളഞ്ഞു. എല്ലാ ജീവനക്കാരോടും ഷെഡ്യൂള്‍ പ്രകാരം ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. പഞ്ചിങ് സംവിധാനം വെള്ളിയാഴ്ച പുനഃസ്ഥാപിച്ചിരുന്നു. പഞ്ചിങ് അനുസരിച്ചാവും ഇനി ശമ്ബളം കണക്കാക്കുക. ജീവനക്കാരുടേതല്ലാത്ത കാരണത്താല്‍ ഡ്യൂട്ടി മുടങ്ങിയാല്‍ മാത്രമാവും ഇനി സ്റ്റാന്‍ഡ് ബൈ നല്‍കുക. എന്നാല്‍ ഇത്തരത്തില്‍ സ്റ്റാന്‍ഡ് ബൈ ഡ്യൂട്ടി ലഭിച്ചാലും ജീവനക്കാര്‍ക്ക് കറങ്ങി നടക്കാന്‍ കഴിയില്ല. ഇവര്‍ …
Read More »അഞ്ച് മെഡിക്കല്‍ കോളജുകളില്‍ 14.09 കോടിയുടെ 15 പദ്ധതികള്‍…..
സര്‍ക്കാറിെന്റ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി അഞ്ച് മെഡിക്കല്‍ കോളജുകളിലെ 14.09 കോടി രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടനം വെള്ളിയാഴ്ച മൂന്നിന് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി നടത്തും. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ വിവിധ പദ്ധതികളാണ് സജ്ജമാക്കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്.എ.ടി ആശുപത്രിയില്‍ 65 ലക്ഷം രൂപ ചെലവില്‍ മോഡുലാര്‍ ഓപറേഷന് തീയറ്ററാണ് നിര്‍മിച്ചത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായാണ് കുട്ടികള്‍ക്ക് മാത്രമായി ആധുനിക ഹൃദയ …
Read More »പ്ലസ് വണ്‍ പരീക്ഷയെ സംബന്ധിച്ച് ആശങ്ക വേണ്ട, ടൈം ടേബിള്‍ ഉടന്‍ -മന്ത്രി വി ശിവന്‍കുട്ടി….
പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് യാതൊരു ആശങ്കയും വേണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷാ തിയ്യതി തീരുമാനിച്ചിട്ടില്ല. പരീക്ഷാ ടൈം ടേബിള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മറ്റ് വകുപ്പുകളുമായി ആലോചിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് സ്കൂളുകള്‍ തുറക്കുക. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയ്ക്ക് നല്‍കും. കോവിഡ് സാഹചര്യങ്ങള്‍ക്കനുസരിച്ചും മാനദണ്ഡങ്ങള്‍ പാലിച്ചുമാകും സ്കൂള്‍ …
Read More »ഫുട്‌ബോള്‍ താരം പെലെ ആശുപത്രിയില്‍…….
ഇതിഹാസ ഫുട്‌ബോള്‍ താരം പെലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍. ശസ്ത്രക്രിയക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്ന പെലെയെ ആസിഡ് റിഫ്‌ലക്‌സ് കാരണമാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. വന്‍കുടലിലെ മുഴ നീക്കം ചെയ്യാന്‍ ഈ മാസം ആദ്യം ശസ്ത്രക്രിയക്കായി പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു. തന്റെ ആരോഗ്യനില മെച്ചപ്പെട്ടു എന്നും ഇപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും പെലെ തന്നെ അറിയിച്ചു. എന്നാല്‍, ഇപ്പോള്‍ വീണ്ടും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. …
Read More »പൃഥ്വിരാജിനോടപ്പമുള്ള ഫോട്ടോ പങ്കുവെച്ച് നടന്‍ മോഹന്‍ലാല്‍…..
മോഹന്‍ലാല്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിരാജ് ആണ് മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യുന്നത് എന്നതുമാണ് പ്രത്യേകത. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോള്‍ ഇതാ ബ്രോ ഡാഡിയുടെ ചിത്രീകരണത്തില്‍ നിന്ന് ഒരു ഫോട്ടോ മോഹന്‍ലാല്‍ പങ്കുവെച്ചിരിക്കുന്നു. സംവിധായകന്‍ പൃഥ്വിരാജിനൊപ്പം എന്നാണ് ചിത്രത്തിന് മോഹന്‍ലാല്‍ ക്യാപ്ഷനില്‍ കുറിച്ചിരിക്കുന്നത്. മീനയെയും ഫോട്ടോയില്‍ കാണാം. നിരവധി പേരാണ് മോഹന്‍ലാലിന്റെ ഫോട്ടോയ്‍ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.
Read More »