Breaking News

Slider

‘ഗോള്‍ഡിന് മുന്‍പേ ഗോള്‍ഡന്‍ വിസ’ ഗോള്‍ഡന്‍ വിസ ലഭിച്ച സന്തോഷമറിയിച്ച്‌ പൃഥ്വിരാജ്…..

മോഹന്‍ലാലിനും ടോവിനോ തോമസിനും പിന്നാലെ യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി മലയാള സിനിമാ താരം പൃഥ്വിരാജ്. എല്‍ഡിഎഫില്‍ സിപിഐയുടെ സ്ഥാനം പോകുമെന്ന് പറയുന്നവര്‍. ‘ഗോള്‍ഡില്‍ ജോയിന്‍ ചെയ്യുന്നതിന് മുന്‍പേ ഗോള്‍ഡന്‍ വിസ’ എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് ഗോള്‍ഡന്‍ വിസ കൈപ്പറ്റുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. പ്രേമം’ എന്ന സിനിമയ്ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഗോള്‍ഡ്’. ചിത്രത്തില്‍ ജോയിന്‍ ചെയ്യാനിരിക്കുകയാണ് പൃഥ്വിരാജ്.

Read More »

നീറ്റ് പേടിയില്‍ തമിഴ്‍നാട്ടില്‍ വീണ്ടും ആത്മഹത്യ; മരണം മൂന്നായി…

തമിഴ്നാട്ടിൽ നീറ്റ് പരീക്ഷ തോൽവി ഭയന്ന് വീണ്ടും ആത്മഹത്യ. കാട്പാടി സ്വദേശിയായ പതിനേഴുകാരി സൗന്ദര്യയാണ് ജീവനൊടുക്കിയത്. ഇന്നലെ അരിയലൂരിലും അഞ്ചുദിവസം മുമ്പ് സേലത്തും നീറ്റ് പരീക്ഷപ്പേടിയിൽ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തിരുന്നു. ഇതോടെ നീറ്റ് പരീക്ഷ പേടിയിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി. മെഡിക്കൽ പ്രവേശനത്തിന് നീറ്റ് മാനദണ്ഡം ഒഴിവാക്കി പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി ബിൽ കഴിഞ്ഞ ദിവസം തമിഴ്നാട് നിയമസഭ പാസാക്കിയിരുന്നു. എന്നാൽ കേന്ദ്ര …

Read More »

കോവിഡ്: യുഎഇയില്‍ രോഗവ്യാപനം കുറയുന്നു, ഇന്ന് സ്ഥിരീകരിച്ചത് 608 പുതിയ കേസുകള്‍ മാത്രം…

ഇന്ന് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തത് 608 പുതിയ കോവിഡ് കേസുകള്‍. 706 പേര്‍ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്. 730,743 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,22,073 പേര്‍ രോഗമുക്തി നേടി. 2068 പേര്‍ കോവിഡിനെ തുടര്‍ന്ന് മരണമടഞ്ഞു. 6,602 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ന് 311,171 കോവിഡ് …

Read More »

പത്തുവര്‍ഷത്തെ ഒറ്റമുറി ജീവിതം; റഹ്മാനും സജിതയ്ക്കും ഇനി പുതുലോകം; ഇരുവരും വിവാപിതരായി…

പത്ത്‌ വര്‍ഷത്തോളം മറ്റാരുമറിയാതെ ഒറ്റമുറിയില്‍ പ്രണയിച്ചു ജീവിച്ച നെന്മാറ അയിലൂര്‍ കാരക്കാട്ടു പറമ്ബിലെ റഹ്‌മാനും സജിതയും വിവാഹിതരായി. പുരോഗമന കലാസാഹിത്യ സംഘം കൊല്ലങ്കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെന്മാറ സബ് രജിസ്ട്രാര്‍ ഓഫീസില്‍ സ്‌പെഷ്യല്‍ മാരേജ് ആക്‌ട് പ്രകാരം വിവാഹം രജിസ്‌റ്റര്‍ ചെയ്‌തു. സജിതയുടെ വീട്ടുകാര്‍ വിവാഹത്തിനെത്തിയിരുന്നു. റഹ്‌മാന്റെ വീട്ടുകാര്‍ വിട്ടുനിന്നു. അവരുടെയും പിണക്കം മാറുമെന്ന പ്രതീക്ഷയിലാണ്‌ റഹ്‌മാനും സജിതയും. അയല്‍വാസികളായ റഹ്‌മാനും സജിതയും പ്രണയത്തിനൊടുവില്‍ 2010 ലാണ് ഒരുമിച്ച്‌ …

Read More »

സംസ്ഥാനത്ത് ലഹരി കടത്തുകേസിൽ പ്രതിയാകുന്ന യുവാക്കളുടെ എണ്ണം കൂടുന്നു; റിപ്പോർട്ട് സർക്കാരിന് കൈമാറി…

സംസ്ഥാനത്ത് ലഹരി കടത്തുകേസിൽ പ്രതിയാകുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്നുവെന്ന് എക്സൈസ്. കഴിഞ്ഞ വർഷം എക്സൈസ് അറസ്റ്റ് ചെയ്ത 3,791 പേരിൽ 514 പേരും 21 വയസ്സിൽ താഴെയുള്ളവരാണ്. ഈ വർഷം ഇതേ വരെ 518 യുവാക്കള്‍ അറസ്റ്റിലായി. യുവാക്കളിലെ ലഹരി ഉപയോഗം തടയാൻ നിയമ ഭേദഗതി ഉൾപ്പെടെ ശുപാർശ ചെയ്യുന്ന റിപ്പോർട്ട് എക്സൈസ് കമ്മീഷണർ സർക്കാരിന് നൽകി. സംസ്ഥാനത്തെ വർദ്ധിച്ചുവരുന്ന ലഹരി കടത്തിനെ കുറിച്ച് എക്സൈസ് കമ്മീഷണർ നൽകിയ റിപ്പോർട്ടിലാണ് …

Read More »

മെസി ഇന്ന് പിഎസ്ജിക്കായി ചാമ്പ്യൻസ് ലീഗിൽ അരങ്ങേറും

സൂപ്പർ താരം ലയണൽ മെസി ഇന്ന് പിഎസ്ജിക്കായി ചാമ്പ്യൻസ് ലീഗിൽ അരങ്ങേറും. നാളെ പുലർച്ചെ 12.30ന് ബെൽജിയൻ ക്ലബായ ക്ലബ് ബ്രൂഷെക്കെതിരെയാണ് മെസി കളത്തിലിറങ്ങുക. പിഎസ്ജിയുടെ ആദ്യ ഇലവനിൽ തന്നെ മെസി ഇറങ്ങുമെന്നാണ് സൂചന. മാഞ്ചസ്റ്റർ സിറ്റി, ആർബി ലെയ്പ്സിഗ് എന്നിവരടങ്ങുന്ന ഗ്രൂപ്പ് എയിലാണ് പിഎസ്ജി ഉൾപ്പെട്ടിരിക്കുന്നത്. മെസിക്കൊപ്പം നെയ്മറും ഇന്ന് കളത്തിലിറങ്ങും. പിഎസ്ജിയിൽ മെസി, നെയ്മർ, എംബാപ്പെ എന്നീ സൂപ്പർ താരങ്ങൾ ഒരുമിച്ച് കളത്തിലിറങ്ങുന്ന ആദ്യ മത്സരമാവും ഇത്. …

Read More »

മംഗലൂരുവിലെ രോഗിക്ക് നിപ ഇല്ല; കര്‍ണാടകയിലെ കാര്‍വാര്‍ സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവ്

മംഗലൂരുവില്‍ ചികില്‍സയിലുള്ള കര്‍ണാടക സ്വദേശിക്ക് നിപ ഇല്ലെന്ന് പരിശോധനാഫലം. കര്‍ണാടകയിലെ കാര്‍വാര്‍ സ്വദേശിയുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. പൂണെ എന്‍ഐവിയിലാണ് സ്രവം പരിശോധിച്ചത്. കഴിഞ്ഞദിവസമാണ് നിപ രോഗലക്ഷണങ്ങളോടെ ഇയാളെ മംഗലൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേരളത്തില്‍ നിന്ന് മടങ്ങിയെത്തിയ ഒരാളുമായി ലാബ് ടെക്നീഷ്യനായ ഇയാള്‍ സമ്ബര്‍ക്കം പുലര്‍ത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഏതാനും ദിവസം മുന്‍പ് ഗോവയിലേക്ക് ഇയാള്‍ യാത്ര നടത്തുകയും ചെയ്തിരുന്നു. നിപ രോഗബാധ സംശയത്തെത്തുടര്‍ന്ന് കേരളത്തില്‍ നിന്ന് എത്തുന്നവരെ നിരീക്ഷിക്കണം …

Read More »

ആറ് ഭീകരരെ പിടികൂടി; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രത…

ആറ് ഭീകരരെ പിടികൂടിയ പശ്ചാത്തലത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജാഗ്രത തുടരുന്നു. ദില്ലി പൊലീസ് പിടികൂടിയ ആറ് ഭീകരരെയും 14 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ദില്ലി അടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നാണ് ആയുധങ്ങളുമായി ഇവരെ പിടികൂടിയത്. ദില്ലി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ സംഘമാണ് ദില്ലിയിലും സമീപ സംസ്ഥാനങ്ങളില്‍ നിന്നുമായി ആറ് ഭീകരരെ കഴിഞ്ഞ ദിവസം പിടികൂടിയത്. പിടിയിലായ ജന്‍ മുഹമ്മദ് ഷേക്ക് , ഒസാമ , മൂല്‍ ചന്ദ്, മുഹമ്മദ് …

Read More »

മഴക്കെടുതി ഒഴിയാതെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍; നദികള്‍ കരകവിഞ്ഞതോടെ വിവിധ ജില്ലകള്‍ വെള്ളത്തിനടിയില്‍…

ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷമാകുന്നു. ചത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, ഒഡീഷ, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ഇപ്പോഴും മഴ ശക്തമായി തുടരുകയാണ്. നദികള്‍ കരകവിഞ്ഞതോടെ ഈ സംസ്ഥാനങ്ങളുടെ വിവിധ ജില്ലകള്‍ വെള്ളത്തിനടിയിലായ അവസ്ഥയാണ്. ബംഗാള്‍ തിരത്ത് ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പടിഞ്ഞാറന്‍ തീരത്തും മഴ ശക്തമാവാന്‍ കാരണം. ചത്തീസ്ഗഡില്‍ റായ്പൂര്‍, ഗരിയാബന്ദ് ജില്ലകള്‍ പൂര്‍ണമായും വെള്ളത്തി നടിയിലായി. പൈരിനദി കര കവിഞ്ഞതാണ് സ്ഥിതി രൂക്ഷമാക്കിയത്. മഹാരാഷ്ട്രയില്‍ ഗോദാവരി നദി കരകവിഞ്ഞതോടെ …

Read More »

ആറ് മാസം മുന്‍പ് കാണാതായ പതിനേഴുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടത് അടഞ്ഞുകിടന്ന വീട്ടില്‍…

ആറ് മാസം മുന്‍പ് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി. പാവറട്ടി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ പതിനേഴുകാരന്റെ മൃതദേഹമാണ് അടഞ്ഞുകിടക്കുന്ന ഒരു വീട്ടില്‍ കണ്ടെത്തിയത്. അമ്മയ്‌ക്കൊപ്പം വാടാനപ്പള്ളിയിലെ ബാങ്കില്‍ പോയ പതിനേഴുകാരനെ അവിടെനിന്നുമാണ് കഴിഞ്ഞ മാര്‍ച്ചില്‍ കാണാതായത്. തളിക്കുളം ഹൈസ്‌കൂള്‍ ഗ്രൗണ്ടിനടുത്തുള്ള പാടൂര്‍ സ്വദേശിയായ പ്രവാസിയുടെ 15 വര്‍ഷത്തിലേറെയായി അടഞ്ഞുകിടന്ന വീട്ടിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പതിനേഴുകാരന്റെ വീട്ടില്‍നിന്ന് 10 കിലോമീറ്ററിനുള്ളിലുള്ള ഈ വീട്ടില്‍ ആറ് മാസത്തിലേറെയായി ആരും …

Read More »