ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ബസ് നിയന്ത്രണം തെറ്റി മതിലില്‍ ഇടിച്ചുനിന്നു. ആറ്റിങ്ങല്‍ ആലംകോട് പെട്രോള്‍ പമ്ബിന് സമീപമാണ് അപകടം ഉണ്ടായത്. നിയന്ത്രണം തെറ്റിയ ബസ് രണ്ട് ബൈക്ക് യാത്രികരെ ഇടിക്കുകയും റോഡിന് വശത്തേക്ക് മറിഞ്ഞു മതിലിലിടിച്ച് നില്‍ക്കുകയുമായിരുന്നു. ആറ്റിങ്ങലില്‍ നിന്ന് കല്ലമ്ബലത്തേക്ക് പോകുകയായിരുന്ന ദേവൂട്ടി എന്ന ബസാണ് അപകടത്തില്‍പെട്ടത്. പൂവന്‍പാറ പുളിമൂട് സ്വദേശി ഷൈബു ആയിരുന്നു ബസ് ഡ്രൈവര്‍. വാഹനം ഓടിക്കുന്നതിനിടെ ഇദ്ദേഹത്തിന് അപസ്മാരം ഉണ്ടാകുകയായിരുന്നു. ഇതോടെ …
Read More »ഡല്‍ഹിയില്‍ നാല് നില കെട്ടിടം തകര്‍ന്നുവീണു; രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം….
വടക്കന്‍ ഡല്‍ഹിയില്‍ നാല് നില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ സഹോദരന്മാരായ രണ്ട് കുട്ടികള്‍ മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു പേരെ രക്ഷപെടുത്തി. സബ്സി മന്ദി മേഖലയില്‍ തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് അപകടം. കെട്ടിടത്തിന് താഴെ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ അപകടത്തില്‍ തകര്‍ന്നു. കൂടുതലാളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയമുള്ളതിനാല്‍ ഫയര്‍ഫോഴ്സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പറഞ്ഞു.
Read More »കേരളം പൂർവ്വസ്ഥിതിയിലേക്ക്; സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കോവിഡ്; 99 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു….
സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,885 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.39 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. തൃശൂര്‍ 2158 കോഴിക്കോട് 1800 എറണാകുളം 1694 തിരുവനന്തപുരം 1387 കൊല്ലം 1216 മലപ്പുറം 1199 …
Read More »ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി; 13 ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു…
സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴക്ക് സാധ്യതയെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിപ്പ്. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. ബംഗാള്‍ ഉള്‍ക്കടല്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതി തീവ്ര ന്യൂനമര്‍ദ്ദമായി മാറിയതിന്‍റെ ഫലമായാണ് സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകുന്നത്. അടുത്ത 24 മണിക്കൂറില്‍ വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശക്തി കുറഞ്ഞ തീവ്ര ന്യൂനമര്‍ദ്ദം ആകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര …
Read More »സിനിമാ ലോകത്തിന് വീണ്ടും നോവ്; മലയാളത്തിന്റെ പ്രിയ നടന്‍ റിസബാവ അന്തരിച്ചു…
മലയാള സിനിമാ ലോകത്തിന് വീണ്ടും തീരാ നോവ്. പ്രശസ്ത നടന്‍ റിസബാവ അന്തരിച്ചു. മൂന്ന് ദിവസം മുമ്ബ് പക്ഷാഘാതത്തെ തുടര്‍ന്ന് റിസ ബാവയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തോപ്പുംപടി സ്വദേശിയായ നടന്‍ റിസബാവ സിദ്ധിഖ്-ലാലിന്റെ ‘ഇന്‍ ഹരിഹര്‍ നഗര്‍’ എന്ന ചിത്രത്തിലെ ജോണ്‍ ഹോനായ് എന്ന കഥാപാത്രത്തോടെയാണ് ശ്രദ്ധേയനായത്. ഡോക്ടര്‍ പശുപതി, ഇന്‍ ഹരിഹര്‍നഗര്‍, ആനവാല്‍ മോതിരം, ഇരിക്കൂ എം.ഡി. അകത്തുണ്ട്, ജോര്‍ജ്ജുകുട്ടി C/o ജോര്‍ജ്ജുകുട്ടി, ചമ്ബക്കുളം തച്ചന്‍, ഏഴരപ്പൊന്നാന, എന്റെ …
Read More »ഐഎസ്എൽ മത്സരക്രമം പുറത്തുവിട്ടു; ഉദ്ഘാടന മത്സരം ബ്ലാസ്റ്റേഴ്സും എടികെ മോഹൻബഗാനും തമ്മിൽ…
ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണിലെ മത്സരക്രമം പുറത്തുവന്നു. ഡിസംബർ വരെയുള്ള മത്സരക്രമം ആണ് പുറത്തുവന്നത്. നവംബർ 9ന് സീസൺ ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻബഗാനും തമ്മിലാണ് ഉദ്ഘാടന മത്സരം. ഫറ്റോർഡ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം നടക്കുക. കഴിഞ്ഞ മൂന്ന് സീസണുകളായി ഇതേ ടീമുകൾ തന്നെയാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടികൊണ്ടിരിക്കുന്നത്. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിൽ വച്ചാവും മത്സരങ്ങൾ നടക്കുക. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ ശരിവച്ചുകൊണ്ട് ആഴ്ചാവസാനത്തിലെ രണ്ടാം മത്സരം …
Read More »പെണ്‍കുട്ടിയുടെ മുഖത്ത് ബലം പ്രയോഗിച്ച് കേക്ക് തേച്ചു: അധ്യാപകനെതിരെ പോക്സോ കേസ്
പെണ്‍കുട്ടിയെ ബലമായി പിടിച്ചുനിര്‍ത്തി മുഖത്ത് കേക്ക് പുരട്ടിയ അധ്യാപകനെതിരെ പോക്സോ കേസ്. ഉത്തര്‍പ്രദേശ് രാംപൂരിലെ ഒരു പ്രൈമറി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപകനെതിരെയാണ് കേസ്. സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോ തെളിവാക്കിയാണ് കേസ്. പ്രതിയായ അധ്യാപകന്‍ നടത്തിവരുന്ന കോച്ചിംഗ് സെന്ററില്‍ അധ്യാപക ദിനത്തിലാണ് സംഭവം നടന്നത്. അധ്യാപകന്‍ പെണ്‍കുട്ടിയെ പിടിച്ച് വലിക്കുന്നതും അവള്‍ അയാളുടെ പിടിയില്‍നിന്ന് മോചനത്തിന് ശ്രമിക്കുമ്ബോള്‍ ബലമായി മുഖത്ത് കേക്ക് പുരട്ടുന്നതും വീഡിയോയില്‍ കാണാം. ‘നിന്നെ രക്ഷപ്പെടുത്താന്‍ ആരെങ്കിലും …
Read More »രണ്ട് ദിവസത്തിനുള്ളില്‍ കണ്ടെത്തിയത് 4 മൃതദേഹങ്ങള്‍; അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ഒരു കുടുംബത്തിലുള്ളവരുടെതെന്ന് സംശയം; കൊലനടത്തിയത്….
ഫഖര്‍പൂര്‍ പ്രദേശത്തിന്റെ 9 കിലോമീറ്റര്‍ ചുറ്റളവില്‍ രണ്ട് ദിവസത്തിനുള്ളില്‍ കണ്ടെത്തിയത് 4 മൃതദേഹങ്ങള്‍. ലക്നൗ-ബഹ്റൈച്ച് ഹൈവേയില്‍ നിന്ന് 100 മീറ്റര്‍ അകലെയാണ് സംഭവം. രണ്ട് ദിവസത്തിനുള്ളില്‍ നാല് കൊലപാതകങ്ങള്‍ നടന്നത് പോലീസിന് വലിയ വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. ശനിയാഴ്ച കണ്ടെത്തിയ ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും മൃതദേഹങ്ങളും ഞായറാഴ്ച കണ്ടെത്തിയ സ്ത്രീയുടെയും പെണ്‍കുട്ടിയുടെയും മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച കണ്ടെത്തിയ മൃതദേഹങ്ങള്‍ അഴുകാന്‍ തുടങ്ങിയിരുന്നു. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ഇടയിലാണ് ഇവരുടെ കൊലപാതകം നടന്നതെന്ന് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നു. …
Read More »നീറ്റ് പരീക്ഷയ്‌ക്കെതിരെ പ്രമേയം അവതരിപ്പിച്ച് എംകെ സ്റ്റാലിന്‍; പിന്തുണച്ച് പ്രതിപക്ഷവും…
മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റിനെതിരെ തമിഴ്‌നാട് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന ബില്ലിനെ പ്രതിപക്ഷവും പിന്തുണച്ചു. ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ നടന്ന ഞായറാഴ്ച തമിഴ്‌നാട് സേലത്ത് പത്തൊന്‍പതുകാരന്‍ പരീക്ഷാപേടിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു. ഇതോടെയാണ് നീറ്റ് പരീക്ഷയ്‌ക്കെതിരെ സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത്. കൊവിഡ് സാഹചര്യത്തില്‍ നീറ്റ് പരീക്ഷ റദ്ദാക്കുമെന്ന് കരുതിയതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നന്നായി തയാറെടുക്കാന്‍ കഴിഞ്ഞില്ലെന്നും നീറ്റിനെതിരായ പ്രമേയത്തെ പിന്തുണയ്ക്കുന്നെന്നും …
Read More »ലോകകപ്പിനു ശേഷം കൊഹ്ലി ക്യാപ്ടന്‍ സ്ഥാനം ഒഴിഞ്ഞേക്കും, പകരം ക്യാപ്ടനെ തീരുമാനിച്ച് ബി സി സി ഐ, ടീമില്‍ വന്‍ അഴിച്ചു പണി…
ഐസിസി ടി ട്വന്റി ലോകകപ്പിനു ശേഷം വിരാട് കൊഹ്ലി ഏകദിന – ടി ട്വന്റി ടീമുകളുടെ ക്യാപ്ടന്‍ സ്ഥാനം ഒഴിയാന്‍ സാദ്ധ്യത. എന്നാല്‍ ടെസ്റ്റ് ക്യാപ്ടനായി കൊഹ്ലി തന്നെ തുടരും. ടെസ്റ്റില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനു വേണ്ടിയാണ് കൊഹ്ലി ഏകദിന – ടി ട്വന്റി ടീമുകളുടെ നായകസ്ഥാനത്തു നിന്നും ഒഴിയുന്നത്. കൊഹ്ലിക്കു പകരം രോഹിത്ത് ശര്‍മ്മ ഈ ടീമുകളുടെ നായകസ്ഥാനം ഏറ്റെടുക്കാനാണ് കൂടുതല്‍ സാദ്ധ്യത. നായകനായിരുന്ന കാലഘട്ടത്തില്‍ രോഹിത്തിന്റെ ബാറ്റിംഗും വളരെയേറെ …
Read More »