ഇന്ത്യയില്‍ വിപിഎന്‍ നിരോധിക്കണമെന്ന പാര്‍ലമെന്‍ററി സ്റ്റാന്‍റിങ് കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ വിദഗ്ധര്‍ രംഗത്ത്. വിപിഎന്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സമിതിയുടെ ശുപാര്‍ശ. എന്നാല്‍ വിപിഎന്‍ നിരോധിക്കരുതെന്ന ആവശ്യവും ശക്തമാണ്. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിച്ചുള്ള ഇന്റര്‍നെറ്റ് ഉപയോഗമാണ് വിപിഎന്‍ സാധ്യമാക്കുന്നത്. വിപിഎന്‍ ആര്‍ക്ക് വേണമെങ്കിലും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഉപയോഗിക്കുന്നയാളുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടില്ല എന്നതിനാല്‍ നിരവധി കുറ്റകൃത്യങ്ങള്‍ വിപിഎന്നും ഡാര്‍ക്ക് വെബും ഉപയോഗിച്ച് നടക്കുന്നുവെന്നാണ് ആഭ്യന്തരവകുപ്പ് പാര്‍ലമെന്ററി സമിതിയുടെ അഭിപ്രായം. ആഭ്യന്തരമന്ത്രാലയം ഐടി …
Read More »മൊബൈല്‍ ഇന്‍റര്‍നെറ്റ് കവറേജില്ല; പഠനം കനാല്‍പാതയോരത്തെ കാട്ടില്‍
താമസം കനാല്‍ പുറമ്ബോക്കിലെ ചോര്‍ന്നൊലിക്കുന്ന കൂരയില്‍. പഠനത്തിന് ആരോ നല്കിയ പൊട്ടിപ്പൊളിഞ്ഞ സ്മാര്‍ട്ട് ഫോണ്‍. ഫോണുണ്ടെങ്കിലും ഇന്റര്നെറ്റ് കവറേജില്ലാത്തതിനാല്‍ പഠനം കനാല്പാതയിലെ കാട്ടില്‍. പകല്‍ വെയിലും മഴയുമേല്ക്കാതെ കുട പിടിച്ചും രാത്രിയില്‍ തെരുവുവിളക്കിെന്റ വെട്ടം പോലുമില്ലാതെയും പഠനം ഇവിടെ തന്നെ. മൊബൈല്‍ ഫോണിെന്റ നീലവെളിച്ചത്തില്‍ നോക്കി ഇവര്‍ക്ക് കണ്ണ്, തലവേദന പതിവാണ്. ഇത് ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കല്ലട ജലസേചന പദ്ധതി കനാല്‍ കരയില്‍ മരുതിമൂട് കവലക്ക് സമീപത്തെ …
Read More »പ്രളയക്കെടുതിയിൽ അമേരിക്ക; ന്യൂയോർക്ക് അടക്കം ആറ് സംസ്ഥാനങ്ങൾ വെള്ളത്തിൽ, മരണം 45 ആയി…
അമേരിക്കയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച ഐഡ ചുഴലിക്കാറ്റിൽ മരണം 45 കടന്നു. ന്യൂയോർക്ക്, ന്യൂ ജേഴ്‌സി എന്നിവിടങ്ങളിലാണ് കൂടുതൽ മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. പലയിടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അമേരിക്കയിൽ വൻ നാശം വിതച്ചാണ് ഐഡ ചുഴലിക്കാറ്റ് കടന്നുപോകുന്നത്. പതിനാറ് വർഷം മുൻപ് വൻ നാശം വിതച്ച കത്രീന ചുഴലിക്കാറ്റ് എത്തിയ അതേ ദിവസമാണ് ഐഡയും എത്തിയത്. കാലാവസ്ഥാ മാറ്റം നേരിടാൻ വലിയ പദ്ധതികൾ …
Read More »കുതിക്കുന്നു; പാലുല്‍പാദനം
കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ജില്ലയിലെ പാലുല്പാദനത്തില് വര്‍ധന. മുന്വര്ഷെത്തക്കാള് ആറ് ലക്ഷത്തോളം ലിറ്ററാണ് ജൂണില്‍ വര്‍ധിച്ചത്. 2020 ജൂണില്‍ 24 ലക്ഷം ലിറ്റര്‍ പാലാണ് ജില്ലയില്‍ ഉല്പാദിപ്പിച്ചത്. ഈ വര്‍ഷം ജൂണില്‍ ഉല്പാദനം 30 ലക്ഷം ലിറ്ററായി. ജില്ലയില്‍ 243 ക്ഷീരസംഘങ്ങളുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ ഉല്പാദനം വീണ്ടും ഉയര്‍ന്നിട്ടുണ്ട്. ഇടവിട്ട മഴയില്‍ പുല്ല് അടക്കം സുലഭമായതാണ് ഉയര്‍ച്ചക്ക് കാരണമെന്ന് ക്ഷീരവികസനവകുപ്പ് പറയുന്നു. കോവിഡുകാലത്ത് ക്ഷീരവികസന വകുപ്പ് കാലിത്തീറ്റ വിതരണം നടത്തിയതും പാല് …
Read More »സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടാന്‍ ശുപാര്‍ശ…
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. ശമ്പള പരിഷ്‌കരണ കമ്മിഷനാണ് ഇത് സംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് 57 ആക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിക്ക് ഇന്നലെ കൈമാറിയ അന്തിമ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ജോലി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കണമെന്നും അവധി ദിവസങ്ങള്‍ പന്ത്രണ്ടായി കുറയ്ക്കണമെന്നും ശുപാര്‍ശയുണ്ട്. എസ്.സി, എസ്.ടി, ഒ.ബി.സി സംവരണത്തില്‍ 20 ശതമാനം സാമ്പത്തിക സംവരണം വേണം. സര്‍വീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂര്‍ണ …
Read More »സ്വര്‍ണവിലയില്‍ മാറ്റമില്ല
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 4420 രൂപയും പവന് 35,360 രൂപയുമാണ് ഇന്നത്തെ വില. വ്യാഴാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സ്വര്‍ണ വില കുറഞ്ഞിരുന്നു. ചൊവ്വാഴ്ച പവന് 120 രൂപ കുറഞ്ഞ് 35440 രൂപയായിരുന്നു വില. ഗ്രാമിന് പതിനഞ്ച് രൂപ കുറഞ്ഞ് 4430 രൂപയായി. കൊവിഡ് പ്രതിരോധം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗം ഇന്ന് രാജ്യത്ത് 24 മണിക്കൂറിനിടെ 45,352 …
Read More »സംസ്ഥാനത്തെ ഓണക്കിറ്റ് ഇന്നുകൂടി ലഭിക്കും..
സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഓണക്കിറ്റ് ഇന്നുകൂടി ലഭിക്കും. റേഷന്‍ കടകളിലൂടെ ഇന്ന് വൈകീട്ട് അഞ്ച് മണി വരെയാണ് ഓണക്കിറ്റ് ലഭ്യമാകുന്നത്. അതേസമയം, സംസ്ഥാനത്ത് 95.69 ശതമാനം പേര്‍ ഇതുവരെ ഓണക്കിററ് കൈപ്പറ്റിയിട്ടുണ്ട്. ആഗസ്റ്റ് 31 ന് ഓണക്കിറ്റ് വിതരണം അവസാനിപ്പിക്കാനാണ് സിവില്‍ സപ്ലൈസ് വകുപ്പ് തീരുമാനിച്ചിരുന്നത്. ഇതുവരെ പിന്നീട് അത് സെപ്റ്റംബര്‍ മൂന്നു വരെ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. റേഷന്‍ കടകള്‍ വഴിയുള്ള ഓണക്കിറ്റ് വ്യാഴാഴ്ച വൈകീട്ട് വരെ …
Read More »ഉത്സവസമയത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍, രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കു മാത്രം പൊതു യോഗങ്ങളില്‍ പ്രവേശനമെന്ന് കേന്ദ്രം
രാജ്യത്ത് ഉത്സവസീസണ്‍ അടുക്കുമ്ബോള്‍ കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. പരമാവധി ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും വലിയ ജനക്കൂട്ടം ഒത്തുചേരുന്ന അവസരങ്ങളില്‍ രണ്ട് ഡോസ് വാക്സിനും എടുത്തവര്‍ക്കു മാത്രം പ്രവേശനം നല്‍കിയാല്‍ മതിയെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഉത്സവ സീസണ്‍ അടുക്കുമ്ബോള്‍ ജാഗ്രത കുറയാനുള്ള സാഹചര്യമുണ്ടെന്നും അതിനു മുമ്ബ് വാക്സിനേഷന്‍ പരമാവധി ആളുകളില്‍ എത്തിക്കുകയാണ് വേണ്ടതെന്നും ഐ സി എം ആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒക്ടോബറിനു മുമ്ബ് …
Read More »കയയിൽ ഹൈസ്‌കൂള്‍ ആക്രമിച്ച് 73 കുട്ടികളെ തട്ടിക്കൊണ്ടുപോയി…
നൈജീരിയയില്‍ ആയുധധാരികളായ ആക്രമികള്‍ സ്‌കൂള്‍ ആക്രമിച്ച് 73 വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി. നൈജീരിയയിലെ സംഫാറ സ്റ്റേറ്റിലാണ് സംഭവം. വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി വലിയ തുകയാണ് ആക്രമികള്‍ മോചനദ്രവ്യമായി ആവശ്യപ്പെടുക. കയ എന്ന ഗ്രാമത്തിലെ ഗവ.സെക്കന്‍ഡറി സ്‌കൂളില്‍ അതിക്രമിച്ച് കയറിയ തോക്കുധാരികളായ സംഘം വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയെന്ന് സംഫാറ പൊലീസ് വക്താവ് മുഹമ്മദ് ഷെഹു മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാര്‍ത്ഥികളെ വിട്ടുകിട്ടുന്നതിനായി സൈന്യത്തിന്റെ സഹായത്തോടെ നടപടികള്‍ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. നൈജീരിയയില്‍ സ്‌കൂളുകള്‍ ആക്രമിച്ച് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന …
Read More »കളിക്കുന്നതിനിടെ റഫ്രിജറേറ്ററില്‍ നിന്ന് ഷോക്കേറ്റ് ഒന്നര വയസുകാരി മരിച്ചു…!
വെമ്ബള്ളിയില്‍ ഒന്നരവയസ്സുകാരി കളിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു. അലന്‍- ശ്രുതി ദമ്ബതികളുടെ മകള്‍ റൂത്ത് മറിയം ആണ് മരിച്ചത്. കളിക്കുന്നതിനിടെ റഫ്രിജറേറ്ററില്‍ നിന്ന് ഷോക്കേറ്റാണ് മരണം. വെമ്ബള്ളിയിലുള്ള അമ്മ വീട്ടിലായിരുന്നു കുട്ടി. ഉച്ചയോടെയായിരുന്നു സംഭവം. ഇവിടെ കളിക്കുന്നതിനിടെയാണ് അപകടം.
Read More »