സംസ്ഥാനത്ത് ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,130 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.49 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,89,07,675 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 116 മരണങ്ങളാണ് …
Read More »ബൈക്ക് വ്‌ളോഗര്‍മാരേയും പൂട്ടാനുറച്ച് മോട്ടോര്‍ വാഹനവകുപ്പ്; ഹെല്‍മെറ്റില്‍ ക്യാമറ അനുവദിക്കില്ല; പിടിച്ചാല്‍…
ബൈക്ക് യാത്ര നടത്തി യൂട്യൂബ് വ്‌ളോഗിങ് നടത്തുന്നവര്‍ക്ക് കടുത്ത തിരിച്ചടി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. ഹെല്‍മെറ്റില്‍ ക്യാമറ റെക്കോര്‍ഡിങ് ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടിക്ക് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചു. മോട്ടോര്‍ വാഹന വകുപ്പ് സെക്ഷന്‍ 53 പ്രകാരം പൊതുജനത്തിനും വാഹനമോടിക്കുന്നയാള്‍ക്കും അപകടം ഉണ്ടാക്കുന്ന പ്രവൃത്തിയാണ് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ക്യാമറയുള്ള ഹെല്‍മെറ്റ് ഉപയോഗിച്ച കേസുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഇതിനകം നടപടിയെടുത്തുകഴിഞ്ഞു. ക്യാമറ റെക്കോഡിങ് സൗകര്യമുള്ള ഹെല്‍മെറ്റ് …
Read More »മദ്യം വാങ്ങണമെങ്കില്‍ വാക്സിനെടുക്കണം, അല്ലെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് വേണം; പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി….
സംസ്ഥാനത്തെ മദ്യശാലകളില്‍നിന്ന് മദ്യം വാങ്ങാന്‍ ബെവ്‌കോ പുതിയ മാര്‍ഗനിര്‍ദേശമിറക്കി. ഒരു ഡോസ് വാക്സിനെടുത്തതിന്റെ രേഖയോ ആര്‍.ടി.പി.സി.ആര്‍. സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് മാത്രമേ ഇനി മുതല്‍ മദ്യം വാങ്ങാനാകൂ. സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ സാഹചര്യത്തിലും ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ തിരക്ക് വര്‍ധിക്കുന്നതിനെതിരെ ഹൈകോടതി കഴിഞ്ഞ ദിവസം വിമര്‍ശനമുന്നയിച്ചിരുന്നു. പച്ചക്കറി, പലവഞ്ജന കടകകളില്‍ നിയന്ത്രണം ഉണ്ട്. പക്ഷേ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് ഇത് ബാധകമാക്കാത്തതെന്ത് എന്ന് കോടതി ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. എല്ലാ ഔട്ട് ലെറ്റുകള്‍ക്കും …
Read More »അഞ്ച് ദിവസത്തിനിടെ 242 കുട്ടികള്‍ക്ക് കോവിഡ്; സൂക്ഷിച്ചില്ലെങ്കില്‍ വന്‍ അപകടം; മൂന്നാംതരംഗം തുടങ്ങിയെന്ന് വിദഗ്ധര്‍…
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ബംഗളുരൂവില്‍ കോവിഡ് 19 സ്ഥിരീകരിച്ചത് 242 കുട്ടികള്‍ക്ക്. ഇന്നലെ 1,338 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 31 പേര്‍ മരിച്ചു. മൂന്നാം തരംഗം കൂടുതലായി ബാധിച്ചത് കുട്ടികളെയാണെന്നാണ് ഇത് നല്‍കുന്ന സൂചന. പത്തൊന്‍പത് വയസിന് താഴെയുള്ള 242 പേര്‍ക്കാണ് കഴിഞ്ഞ അഞ്ച് ദിവസത്തിനെിടെ കോവിഡ് സ്ഥിരീകരിച്ചതെന്ന് ബംഗളുരു നഗരസഭാ അധികൃതര്‍ അറിയിച്ചു. നഗരത്തില്‍ കോവിഡിന്റെ മൂന്നാംതരംഗം തുടങ്ങിയതായും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 9 വയസില്‍ താഴെയുള്ള …
Read More »ഹിമാചലില്‍ ദേശിയപാതയില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു; നിരവധി പേര്‍ മണ്ണിനടിയില്‍….
ഹിമാചല്‍ പ്രദേശിലെ കിനൗറില്‍ മണ്ണിടിഞ്ഞ് 50 ല്‍ അധികം ആളുകളെ കാണാതായി. ബസ്, ട്രക്ക്, കാറുകള്‍ അടക്കമുള്ള വാഹനങ്ങള്‍ക്കു മേലേക്ക് മണ്ണിടിഞ്ഞുവീണാണ് അപകടമുണ്ടായത്. നിരവധി ആളുകള്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. റെക്കോങ് പീ-ഷിംല പാതയില്‍ കിനൗറില്‍ ഉച്ചക്ക് 12.45 ഓടെയാണ് അപകടം. ദേശീയപാത വഴി കിനൗറില്‍ നിന്ന് ഹരിദ്വാറിലേക്കുപോവുകയായിരുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബസ് ഡ്രൈവറെ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. ഉയരത്തില്‍ നിന്നുള്ള ഉരുളന്‍ കല്ലുകളും …
Read More »പഞ്ചസാര കിലോക്ക് 26 രൂപ, ജയ അരിക്ക് 25; സംസ്ഥാനത്ത് സപ്ലൈകോ ഓണം ഫെയറുകള്‍ തുടങ്ങി…
സപ്ലൈകോ ഓണം ഫെയറുകള്‍ക്ക് തുടക്കമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന ഓണം ഫെയറുകളില്‍ ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ എല്ലാ നിത്യോപയോഗ സാധനങ്ങളും ലഭിക്കും. ഓണം ഫെയറിലെ പ്രധാന ഇനങ്ങളുടെ സബ്സിഡി വില ഇങ്ങനെയാണ്. നോണ്‍ സബ്സിഡി വില ബ്രാക്കറ്റില്‍ നല്‍കുന്നു) ചെറുപയര്‍- 74 (82), ഉഴുന്ന്- 66 (98), കടല- 43 (63), വന്‍പയര്‍- 45 (80), തുവരന്‍ പരിപ്പ്- 65 (102), മുളക്- 75 (130), മല്ലി- 79 (92), …
Read More »യുവാവിന് തുടര്‍ച്ചയായി പിഴയൊടുക്കേണ്ടി വന്നത് 12 തവണ: ഒടുവില്‍ ബൈക്ക് കത്തിച്ച് പ്രതിഷേധം….
ട്രാഫിക്ക് നിയമ ലംഘനത്തിന് തുടര്‍ച്ചയായി പിഴ ലഭിച്ചതോടെ മദ്യലഹരിയില്‍ യുവാവ് ബൈക്ക് കത്തിച്ചു. 4800 രൂപയാണ് 12 തവണയായി ഇയാള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടത്. ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്തതിനടക്കം പല തവണയായുള്ള പോലീസ് പരിശോധനയില്‍ പിടിക്കപ്പെട്ടതാണ് ഈ തുക പിഴ ചുമത്താന്‍ കാരണം. തെലങ്കാന വിക്രാബാദ് സ്വദേശിയായ തളരി സങ്കപ്പയാണ് ബൈക്കിന് തീയിട്ടത്. സങ്കപ്പ ക്വാറി തൊഴിലാളിയാണ്. കഴിഞ്ഞ ദിവസം സ്വന്തം ഗ്രാമത്തില്‍ നിന്നും തന്തൂരിലേക്ക് ബൈക്കില്‍ …
Read More »128 വര്‍ഷത്തിനു ശേഷം ഒളിമ്ബിക്സ് മടങ്ങി വരവിന് തയ്യാറെടുത്ത് ക്രിക്കറ്റ്…
ഒളിമ്ബിക്സില്‍ ക്രിക്കറ്റും ഒരു മത്സരയിനമായി ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ഐസിസി ആരംഭിച്ചു. 2028ല്‍ ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന ഒളിമ്ബിക്സില്‍ ക്രിക്കറ്റിനെ ഉള്‍പ്പെടുത്താന്‍ ശ്രമം തുടങ്ങിയതായി ഐസിസി അറിയിച്ചു. ഏകദേശം 30 മില്ല്യണ്‍ ക്രിക്കറ്റ് ആരാധകരാണ് അമേരിക്കയില്‍ ഉള്ളതെന്നാണ് ഐസിസിയുടെ നിഗമനം. ആ സ്ഥിതിക്ക് ക്രിക്കറ്റിന് അരങ്ങേറ്റം കുറിക്കാന്‍ ലോസ് ഏഞ്ചല്‍സിനേക്കാള്‍ നല്ലൊരു വേദി വേറെ ഉണ്ടാകില്ലെന്നാണ് ഐസിസിയുടെ കണക്കുകൂട്ടല്‍. ലോസ് ഏഞ്ചല്‍സ് ഒളിമ്ബിക്സില്‍ ക്രിക്കറ്റിനു വേണ്ടി ബിഡ് ചെയ്യുന്നതിനു വേണ്ടി ഒരു …
Read More »കരിപ്പൂർ സ്വർണ്ണക്കടത്ത്; അർജുൻ ആയങ്കിയ്ക്ക് ജാമ്യം ഇല്ല…
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഇത് രണ്ടാം തവണയാണ് ജാമ്യ ഹർജി കോടതി തള്ളുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി ആണ് ഹർജി തള്ളിയത്. കേസിലെ രണ്ടാം പ്രതിയായ അർജ്ജുൻ ആയങ്കിക്ക് കണ്ണൂർ കേന്ദ്രീകരിച്ച് വൻ കള്ളക്കടത്ത് സംഘമുണ്ടെന്നും ജാമ്യം നൽകിയാൽ കേസ് ആട്ടിമറിക്കുമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. കൊലക്കേസിൽ ജയിലിൽ കഴിയുന്ന രണ്ട് പ്രതികളുടെ പേരുപയോഗിച്ച് അർജുൻ ആളുകളെ ഭീഷണിപ്പെടുത്തി കള്ളക്കടത്തു നടത്തിയെന്നാണ് …
Read More »ഇ-ബുള്‍ജെറ്റ് സഹോദരങ്ങളുടെ വീട്ടില്‍ നോട്ടീസ് പതിച്ചു; ഏഴ് ദിവസത്തിനകം ഹാജരാകണം…
അനധികൃതമായി വാഹനത്തില്‍ രൂപമാറ്റം വരുത്തിയതിന് ആര്‍ടിഒ പിഴ ചുമത്തിയ ഇ–ബുള്‍ജെറ്റ് വ്ലോഗര്‍മാരുടെ വീട്ടില്‍ മോട്ടര്‍ വാഹനവകുപ്പ് നോട്ടീസ് പതിച്ചു. ഇവരുടെ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് പതിച്ച നോട്ടീസില്‍ എഴുദിവസത്തിനകം ഹാജരായി വിശദീകരണം നല്‍കണം. ഇരട്ടി ജോയിന്റ് ആര്‍ടിഒയാണ് നോട്ടീസ് അയച്ചത്. നെപ്പോളിയന്‍ എന്ന് പേരിട്ടിരിക്കുന്ന ഇവരുടെ വാഹനത്തില്‍ അനധികൃതമായി രൂപമാറ്റം വരുത്തിയതിന് വ്ലോഗര്‍മാര്‍ക്കെതിരെയുള്ള കുറ്റപത്രം തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ആര്‍ടിഒ സമര്‍പ്പിക്കും. നിയമങ്ങള്‍ ലംഘിച്ച് അപകടത്തിന് കാരണമാകുന്ന …
Read More »