സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാമിഷനുമായി ചേര്‍ന്ന് നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷ ആഗസ്റ്റ് 16 ന് ആരംഭിക്കും. 278 പുരുഷന്മാരും 230 സ്ത്രീകളുമുള്‍പ്പെടെ ജില്ലയില്‍ 508 പേരാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ 176 പേര്‍ കന്നഡ മാധ്യമത്തിലാണ് പരീക്ഷ എഴുതുന്നത്. പട്ടികജാതി വിഭാഗത്തില്‍ 37 പേരും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ 49 പഠിതാക്കളും പരീക്ഷ എഴുതുന്നുണ്ട്. ഉച്ചയ്ക്ക് 1.40 മുതല്‍ 4.30 വരെയാണ് പരീക്ഷാ സമയം. പരീക്ഷയുടെ ടൈംടേബിള്‍ …
Read More »നടന്‍ ജനാര്‍ദനന്‍ മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം..
നടന്‍ ജനാര്‍ദനന്‍ മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. ഇന്നലെ മുതലാണ് വിവിധ ഗ്രൂപ്പുകളില്‍ വ്യാജ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. നിജസ്ഥിതി അറിയാന്‍ സിനിമ മേഖലയില്‍ നിന്നടക്കം പലരും തന്നെ വിളിക്കുന്നുണ്ടെന്ന് ജനാര്‍ദനന്‍ പറഞ്ഞു.
Read More »മോഷ്ടിച്ച ഓട്ടോയുമായി പിന്നിലൂടെ വന്ന് ഇടിച്ചു തെറിപ്പിച്ചു; ജഡ്ജിയുടെ മരണം കൊലപാതകം; രണ്ട് പേര്‍ അറസ്റ്റില്‍; വീഡിയോ പുറത്ത്…
ധന്‍ബാദ് ജില്ലാ ജഡ്ജിയായിരുന്ന ഉത്തം ആനന്ദിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു. പിന്നാലെയാണ് അറസ്റ്റ്. പ്രഭാത സവാരി ചെയ്യുകയായിരുന്ന ജഡ്ജിയെ ഇരുവരും കൊലപ്പെടുത്തുകയായിരുന്നു. ഓട്ടോറിക്ഷയുമായി പിന്നിലൂടെ എത്തി റോഡിന്റെ വശത്തൂടെ നടക്കുകയായിരുന്ന ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. രക്തത്തില്‍ കുളിച്ച് റോഡരികില്‍ …
Read More »‘തൊട്ടാല്‍ പൊള്ളും’; സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു; ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത്…
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ രണ്ടാം ദിനമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനവ് രേഖപ്പെടുത്തുന്നത്. പവന് ഇന്ന് 80 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന് 35,920 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണവ്യാപാരം പുരോഗമക്കുന്നത്. ഗ്രാമിന് 10 രൂപ കൂടി 4,490 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച പവന് 160 രൂപ വര്‍ധിച്ച ശേഷമാണ് ഇന്നും വില വീണ്ടും കൂടിയത്.
Read More »‘പരിക്ക് മാറിയിട്ടില്ല, വിശാലിനു ഇപ്പോഴും പേടി ഉണ്ട്’; വിശാലിനെക്കുറിച്ച് ബാബു രാജ്…
ദിവസങ്ങള്‍ക്ക് മുന്‍പാണ് സിനിമ ചിത്രീകരണത്തിനിടെ തമിഴ് നടന്‍ വിശാലിന് പരിക്കേറ്റത്. നടന്‍ ബാബുരാജുമൊത്തുള്ള സിനിമയുടെ ക്ലൈമാക്‌സ് രംഗത്തിലെ ആക്ഷന്‍ സീന്‍ ചിത്രീകരിക്കുന്നതിനിടെ വിശാലിന്റെ തോള് ഭിത്തിയില്‍ ഇടിക്കുകയായിരുന്നു. ബാബുരാജ് വിശാലിനെ എടുത്തെറിയുന്ന ഒരു രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. ഇപ്പോഴിതാ വിശാലിനൊപ്പമുള്ള ഒരു ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് ബാബുരാജ്. വിശാലിന്റെ പരിക്ക് മാറിയോ എന്നായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്. ‘പരിക്ക് മാറിയിട്ടില്ല, ആശാന് നല്ല പുറം വേദന ഉണ്ട്’ എന്നും ബാബുരാജ് പ്രതികരിച്ചു. …
Read More »വരുമാനമില്ലാത്ത സര്‍വീസുകള്‍ നിര്‍ത്താനൊരുങ്ങി കെഎസ്‌ആര്‍ടിസി…
വരുമാനം ഇല്ലാത്ത സര്‍വീസുകള്‍ നിര്‍ത്താന്‍ ഒരുങ്ങി കെഎസ്‌ആര്‍ടിസി. ലാഭകരമല്ലാത്ത സര്‍വീസുകള്‍ കണ്ടെത്തി അറിയിക്കാന്‍ കെഎസ്‌ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ നിര്‍ദ്ദേശം നല്‍കി. രണ്ടാഴ്ചയ്ക്കകം ലാഭകരമല്ലാത്ത സര്‍വീസ് നടത്തണമെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഡീസല്‍ തുക നല്‍കണമെന്നാണ് ആവശ്യം.ശമ്ബള പരിഷ്‌കരണം നടപ്പാക്കേണ്ടതിനാല്‍ ഡീസല്‍ ഉപയോഗത്തില്‍ അടക്കം ചെലവ് ചുരുക്കാനാണ് തീരുമാനം. കൊവിഡ് കാലം തുടങ്ങിയത് മുതല്‍വലിയ സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് കെഎസ്‌ആര്‍ടിസി കടന്നുപോകുന്നത്.
Read More »മനപ്പൂർവ്വം ആൾമാറാട്ടം നടത്തിയിട്ടില്ലെന്ന് സെസി സേവ്യര്‍: ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി…
ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി അഭിഭാഷകയായി ആൾമാറാട്ടം നടത്തിയ സെസി സേവ്യര്‍. തനിക്കെതിരായ വഞ്ചനാകുറ്റം നിലനിൽക്കില്ലെന്നും, മനപ്പൂർവ്വം ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും സെസിയുടെ മുൻകൂർ ജാമ്യാപേക്ഷയില്‍ പറഞ്ഞു. സെസിയുടെ തട്ടിപ്പ് കണ്ടെത്തിയ ബാർ അസോസിയേഷൻ തുടർ നടപടിയെടുത്തത് പുറത്താക്കി തുടർന്ന് പൊലീസിൽ പരാതി നൽകിയതോടെ ഒളിവിൽ പോവുകയായിരുന്നു. ഐ.പി.സി. 417(വഞ്ചന), 419, 420(ആള്‍മാറാട്ടം) എന്നിവയാണ് സെസിക്കെതിരെ ചുമത്തിയിരുന്നത്. എല്‍.എല്‍.ബി പാസാകാത്ത സെസി സേവ്യര്‍ തിരുവനന്തപുരം സ്വദേശിനി സംഗീത …
Read More »വ്യാജ മദ്യം കുടിച്ച് ഏഴ് മരണം; കൂടുതല്‍ പേര്‍ ദുരന്തത്തിന് ഇരയായതായ് സംശയം….
വ്യാജ മദ്യം കുടിച്ച് ഏഴ് പേർ മരിച്ചതായി റിപോര്‍ട്. മധ്യപ്രദേശിലെ മന്ദ്സൗറിലാണ് സംഭവമെന്ന് അഡീഷണല്‍ ചീഫ് സെക്രടറി രാജേഷ് റജോര അറിയിച്ചു. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായും അദ്ദേഹം പറഞ്ഞു. ദുരന്തത്തെ തുടര്‍ന്ന് ജില്ല എക്‌സൈസ് ഓഫീസറെ സ്ഥലം മാറ്റിയിരുന്നു. അതേസമയം കൂടുതല്‍ പേര്‍ ദുരന്തത്തിന് ഇരയായിട്ടുണ്ടെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിച്ചു. വ്യാജ മദ്യം കഴിച്ച് മരിച്ചവരുടെ യഥാര്‍ത്ഥ കണക്കല്ല സര്‍കാര്‍ പുറത്ത് വിട്ടിരിക്കുന്നതെന്ന് പാര്‍ടി കുറ്റപ്പെടുത്തി. …
Read More »കയ്യാങ്കളി കേസ്; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം…
കയ്യാങ്കളി കേസില്‍ പ്രതിക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ സുപ്രിംകോടതി വിധിക്ക് എതിരെ സംസാരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. മന്ത്രി രാജി വച്ചില്ലെങ്കില്‍ ജനാധിപത്യത്തിനും നീതിബോധത്തിനും എതിരെന്നും പ്രതിപക്ഷം പറഞ്ഞു. നേരത്തെ പ്രതിപക്ഷം സീറ്റില്‍ എണീറ്റ് നിന്ന് പ്രതിഷേധിച്ചിരുന്നു. പുറത്തിറങ്ങിയ പ്രതിപക്ഷം മാധ്യമങ്ങളെ കണ്ടു. നോട്ടിസ് അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷം അഴിഞ്ഞാടിയ വെള്ളിയാഴ്ച നിയമസഭയുടെ …
Read More »കനത്ത മഴ തുടരുന്നു : മിന്നൽ പ്രളയത്തിൽ 16 പേർ മരിച്ചു; 21 പേരെ കാണാതായി…
ഹിമാചലിലും ജമ്മുവിലും കനത്ത മഴ തുടരുകയാണ്. ഹിമാചൽപ്രദേശിലും കശ്മീരിലും കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ പെട്ട് 16 പേർ മരിച്ചു. 21 പേരെ കാണാതായി. ഇവർക്കു വേണ്ടി തിരച്ചിൽ തുടരുന്നു.ജമ്മുവിലെ കിഷ്ത്വാർ ജില്ലയിലെ ഹൊൻസാർ ഗ്രാമത്തെയാണ് പ്രളയം തകർത്തത്. കൂടാതെ ലഡാക്കിലെ കാർഗിലിൽ രണ്ടിടത്ത് കനത്ത പേമാരിയുണ്ടായി. ഒരു ജലവൈദ്യുത പദ്ധതിക്ക് കേടു സംഭവിച്ചു. ഹിമാചലിൽ മണ്ണിടിഞ്ഞ് മിക്ക റോഡുകളും തകർന്നു. ഹിമാചലിൽ 9 പേരുടെ മൃതദേഹം കണ്ടെത്തി. …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY