Breaking News

Slider

സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടാന്‍ കാരണമെന്തെന്ന് വെളിപ്പെടുത്തി കേ​ന്ദ്ര ആ​രോ​ഗ്യ​മന്ത്രാലയം : റിപ്പോര്‍ട്ട് പുറത്ത്…

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുത്തനെ കുറയുമ്ബോഴും കേരളത്തില്‍ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. രാജ്യത്തെ 50 ശ​ത​മാ​നം കോ​വി​ഡ് കേ​സു​ക​ളും കേ​ര​ള​ത്തി​ല്‍ നി​ന്നാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബക്രീദ് ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഇ​ള​വു​ക​ളാ​ണ് ഇ​തി​ന് കാ​ര​ണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ലെ ഇ​ള​വു​ക​ള്‍ തീ​വ്ര​വ്യാ​പ​ന​ത്തി​ന് വ​ഴി​വെ​ച്ച​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​സെ​ക്ര​ട്ട​റി കു​റ്റ​പ്പെ​ടു​ത്തി. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കാ​നും കേ​ന്ദ്ര ആ​രോ​ഗ്യ​വ​കു​പ്പ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് കര്‍ശന നി​ര്‍​ദേ​ശം ന​ല്‍​കി. കേ​ര​ള​ത്തി​ലെ സ്ഥി​തി …

Read More »

ഇന്ധന വില കുറക്കാന്‍ നീക്കം; കരുതല്‍ സംഭരണിയിലെ ക്രൂഡോയില്‍ പൊതുവിപണിയില്‍ ഇറക്കും…

ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. കരുതല്‍ എണ്ണ സംഭരണിയിലെ ക്രൂഡോയില്‍ പൊതുവിപണിയിലേക്ക് ഇറക്കും. അന്താരാഷ്ട്ര ക്രൂഡോയില്‍ വില കുത്തനെ കൂടുന്ന പശ്ചാത്തലത്തിലാണ് നീക്കം. ഇന്ധന ഇറക്കുമതി രാജ്യം കുറയ്ക്കും. കരുതല്‍ ശേഖരമായി ഇന്ത്യയ്ക്ക് അഞ്ച് മില്യണ്‍ ടണ്‍ അഥവാ 6.5 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയിലുണ്ട്. കുറഞ്ഞ വിലയ്ക്ക് വാങ്ങി സംഭരിച്ച ക്രൂഡ് ഓയില്‍ പൊതുവിപണിയിലേക്ക് ഇറക്കുന്നതോടെ പെട്രോളിനും ഡീസലിനും ഉള്‍പ്പെടെ ഇന്ധനവില കുറയും. ഇന്ത്യയിലേക്കുള്ള ക്രൂഡ് …

Read More »

നടി ആക്രമണ കേസ്; മാപ്പുസാക്ഷി വിഷ്ണുവിന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു..

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണുവിന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഇന്ന് ഹാജരാകാൻ ആണ് ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചത്. പൊലീസ് സാക്ഷി തുടർച്ചയായി വിചാരണയ്ക്ക് ഹാജരാകാതിരുന്നതിനാണ് നടപടി. വിഷ്ണുവിനോട് കഴിഞ്ഞ ബുധനാഴ്ച ഹാജരാകാൻ നിർദേശം നൽകിയിരുന്നു. എന്നിട്ടും ഹാജരായിരുന്നില്ല. കേസിലെ പത്താം പ്രതിയായിരുന്ന വിഷ്‌ണു പിന്നീട് മാപ്പുസാക്ഷിയാവുകയായിരുന്നു. ദിലീപിൽ നിന്ന് പണം ആവശ്യപ്പെട്ട് ഒന്നാം പ്രതി സുനിൽ ജയിൽ നിന്ന് അയച്ച കത്ത് എഴുതിയത് വിഷ്ണുവായിരുന്നു. നടിയെ ആക്രമിച്ച …

Read More »

സംസ്ഥാനത്ത് പുതിയ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു; ശനിയും ഞായറും ലോക്ക്ഡൗൺ തുടരു…

സംസ്ഥാനത്ത് പുതിയ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. ഫോട്ടോ സ്റ്റുഡിയോകൾ തുറക്കാൻ അനുമതി നൽകി. നീറ്റ് അടക്കമുള്ള പരീക്ഷകള്‍ക്ക് ഫോട്ടോ എടുക്കാനായി സ്റ്റുഡിയോകൾ തുറക്കാനാണ് അനുമതി നൽകിയത്. വിത്ത്, വളക്കടകൾ അവശ്യ സർവീസുകളായി പ്രഖ്യാപിച്ചു. ഇക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ വില വിഭാഗം (പ്രൈസ് സെക്ഷൻ) അവശ്യസർവീസായി പ്രഖ്യാപിച്ചു. എല്ലാ ദിവസവും ആവശ്യമായ ജീവനക്കാരെ വെച്ച് പ്രവർത്തിക്കാനാണ് അനുമതി.  ശനിയാഴ്ചയും ഞായറാഴ്ചയും ലോക്ക്ഡൗൺ തുടരുമെന്നും ഉത്തരവിൽ പറയുന്നു. ഇതിനിടെ, സംസ്ഥാനത്തെ കോവിഡ് …

Read More »

ടോക്യോ ഒളിമ്ബിക്‌സ് ഫുട്ബോള്‍; അര്‍ജന്റീന പുറത്ത്; ബ്രസീല്‍ ക്വാര്‍ട്ടറിലേക്ക്…

ടോക്യോ ഒളിമ്ബിക്‌സ് പുരുഷ ഫുട്ബോളില്‍ ബ്രസീല്‍ ക്വാര്‍ട്ടറിലേക്ക് കടന്നു. സൗദി അറേബ്യയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബ്രസീല്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. മറ്റൊരു മത്സരത്തില്‍ അര്‍ജന്റീന സ്‌പെയിനിനോട് സമനില വഴങ്ങി ക്വാര്‍ട്ടര്‍ കാണാതെ ഒളിമ്ബിക്‌സ് ഫുട്‌ബോളില്‍ നിന്നും പുറത്തായി. അവസാന മത്സരത്തില്‍ സ്‌പെയിനിനെ പരാജയപ്പെടുത്തിയാല്‍ മാത്രമേ അര്‍ജന്റീനയ്ക്ക് ക്വാര്‍ട്ടര്‍ സാധ്യതകള്‍ ഉണ്ടായിരുന്നുള്ളു. സ്‌പെയിനിനോട് 1-1ന്റെ സമനില വഴങ്ങാനെ അര്‍ജന്റീനയ്ക്ക് ആയുള്ളൂ. കൂടാതെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും ഉറപ്പിച്ചു. എവര്‍ട്ടന്‍ സ്ട്രൈക്കര്‍ …

Read More »

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 9215 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 19072 പേര്‍….

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 9215 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1868 പേരാണ്. 4443 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 19072 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 142 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 543, 59, 337 തിരുവനന്തപുരം റൂറല്‍ – 4660, …

Read More »

കോണ്‍ഗ്രസ് പുറത്ത് : ചരിത്രത്തിലാദ്യമായി മില്‍മയുടെ ഭരണം ഇടതുമുന്നണിക്ക്…

കോണ്‍ഗ്രസിന് തിരിച്ചടി. ചരിത്രത്തിലാദ്യമായി മില്‍മയുടെ ഭരണം ഇടതുമുന്നണി സ്വന്തമാക്കി. മില്‍മ ചെയര്‍മാന്‍ പി.എ. ബാലന്‍ മാസ്റ്റര്‍ മരിച്ച ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ചെയര്‍മാനായി കെഎസ് മണി തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചിനെതിരെ ഏഴ് വോട്ടുകള്‍ക്കാണ് വിജയം. മില്‍മയുടെ രൂപവത്കരണകാലം മുതല്‍ ഭരണം കോണ്‍ഗ്രസിനായിരുന്നു. എന്നാല്‍ .മില്‍മ ഫെഡറേഷനില്‍ കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം ഇപ്പോള്‍ നഷ്ടമായിരിക്കുകയാണ്. മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ഭരണം സിപിഎമ്മിനാണ്. മില്‍മയുടെ തിരുവനന്തപുരം മേഖലായൂണിയന്‍ ഭരണസമിതി സര്‍ക്കാര്‍ പിരിച്ചുവിട്ടിരിക്കുകയാണ്. അവിടെയുള്ള അഡ്മിനിസ്‌ട്രേറ്റീവ് …

Read More »

വ്യാപാരികള്‍ ആത്മഹത്യയുടെ വക്കില്‍; ഓഗസ്റ്റ് 9 മുതല്‍ എല്ലാ കടകളും തുറക്കും ; വ്യാപാരി വ്യവസായി സംഘടന…

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം തുടര്‍ന്നാലും അടുത്തമാസം 9 മുതല്‍ എല്ലാ ദിവസവും കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. വ്യാപാരികള്‍ ആത്മഹത്യയുടെ വക്കിലാണ്. കട തുറക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടിയുണ്ടായാല്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് മരണം വരെ നിരാഹാരം കിടക്കും. ടിപിആര്‍ അടിസ്ഥാനമാക്കിയുളള നിയന്ത്രണം സ്വീകാര്യമല്ല. മൈക്രോ കണ്ടെയ്ന്‍‍മെന്റ് സോണുകള്‍ അംഗീകരിക്കും. ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രിയുടെ സമയം ചോദിച്ചിട്ടുണ്ടെന്നും സമയം അനുവദിച്ചാല്‍ ചര്‍ച്ച നടത്തുമെന്നും സംസ്ഥാന പ്രസിഡന്റ് …

Read More »

ഇടുക്കി ഡാം നിറയുന്നു; ഒരടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട്‌ പ്രഖ്യാപിക്കും…

ഇടുക്കി ജലസംഭരണിയില്‍ ഒരടികൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. മഴയുടെ ശക്തി കുറഞ്ഞെങ്കിലും ദിവസവും ഒരു അടിവീതം ഉയരുന്നുണ്ട്. ബുധനാഴ്ച 2371.22 അടിയാണ് ജലനിരപ്പ്. 2372.58 അടിയില്‍ എത്തുമ്ബോഴാണ് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കുക. മുന്‍വര്‍ഷം ഇതേസമയം 2333.62 അടിയായിരുന്നു. 37.6 അടിയുടെ വര്‍ധന. പരമാവധി സംഭരണ ശേഷി 2403 അടിയാണ്. ജലനിരപ്പ് 2378.58 അടിയിലെത്തിയാല്‍ ഓറഞ്ച് അലര്‍ട്ട് നല്‍കും. 2379.58 അടി എത്തുമ്ബോഴാണ് റെഡ് അലര്‍ട്ട്. ജലനിരപ്പ് ഉയരാതിരിക്കാന്‍ …

Read More »

സംസ്ഥാനത്തെ സ്ഥിതി അതീവ ​ഗുരുതരാവസ്ഥയിലേക്ക്; ഇന്ന് 22,056 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 20,960 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പരിശോധനയാണ് നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,96,902 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,67,33,694 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 120 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും …

Read More »