ഇന്ത്യയെ ഏതു സാഹചര്യത്തിലും കണ്ണടച്ച് വിശ്വസിക്കാമെന്ന് ജമൈക്ക വിദേശകാര്യ മന്ത്രി കാമിന ജെ സ്മിത്ത്. കൊറോണ വ്യാപനത്തില്‍ തങ്ങളുടെ രാജ്യം കടുത്ത പ്രതിസന്ധി നേരിട്ടപ്പോള്‍ വാക്സിനുകള്‍ നല്‍കി അകമഴിഞ്ഞ സഹായമാണ് ഇന്ത്യ ചെയ്തത്. ഇതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി അറിയിക്കുകയാണെന്ന് ഐക്യരാഷ്‌ട്ര സഭയില്‍ സ്മിത്ത് പറഞ്ഞു. കൊറോണ വ്യാപനത്തില്‍ ഇന്ത്യയില്‍ നിന്നും വാക്സിന്‍ ലഭിച്ചത് വലിയ ആശ്വാസമായിരുന്നു. ലോകതത്തകമാനം പടര്‍ന്നു പിടിച്ച കൊറോണയില്‍ നിന്നും ജനങ്ങളെ രക്ഷപെടുത്തുന്നതിന്റെ ഭാഗമായി സമഗ്രമായ …
Read More »ഭൂമിയെ തീഗോളമാക്കാൻ ശേഷിയുള്ള കരുത്തുളള സൗര കൊടുങ്കാറ്റ് വരുന്നു: ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി നാസ ഗവേഷകര്‍
പുറത്തിറങ്ങുമ്ബോള്‍ സൂര്യതാപമേല്‍ക്കുകയും തളര്‍ന്നു വീഴുന്നതും മരിക്കുന്നതും ഈയടുത്തകാലത്ത് നാം കുടുതലായി കാണാറുള്ളത്. മനുഷ്യനു മാത്രമല്ല, ഭൂമിയിലെ സകല ജീവജാലങ്ങളും ഇതു ദോഷമായി ബാധിക്കുന്നുണ്ട്. എന്നാല്‍ അടുത്ത വര്‍ഷങ്ങളിലൊക്കെയായി ഇതിലും വലിയ അപകടങ്ങള്‍ ഭൂമിക്ക് നേരിടേണ്ടി വരുമെന്നാണ് നാസ മുന്നറിയിപ്പ് നല്‍കുന്നു. സൂര്യനിലുണ്ടാകുന്ന മാറ്റങ്ങളും സൗര കൊടുങ്കാറ്റുകളും വലിയ മുന്നറിയിപ്പാണ് ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് നല്‍കുന്നത്. 19 സൗര ജ്വാലകള്‍ അഥവാ കൊടുങ്കാറ്റുകള്‍ കൊണ്ടുള്ള ദോഷഭലങ്ങള്‍ ഭൂമിയിലുണ്ടായി. ഒപ്പം പതിനൊന്ന് സണ്‍സ്‌പോട്ടുകളും ഇതേ …
Read More »അഡ്രസ് ഡൗണ്‍ടൗണ്‍ തീപിടിത്തം; ഇന്‍ഷുറന്‍സ് കമ്ബനിക്ക് നഷ്ടം 125 കോടി ദിര്‍ഹം..
അഡ്രസ് ഡൗണ്ടൗണിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഇന്‍ഷുറന്‍സ് കമ്ബനി നല്കിയ 125 കോടി ദിര്‍ഹം മടക്കിനല്കേണ്ടെന്ന് കോടതി. ഈ തുക തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഓറിയന്റ് ഇന്‍ഷുറന്‍സ് നല്കിയ പരാതി കോടതി തള്ളി. 2015ലെ പുതുവത്സരാഘോഷത്തിനിടെയാണ് അഡ്രസ് ഡൗണ്‍ടൗണ്‍ ഹോട്ടലില്‍ തീപിടിത്തമുണ്ടായത്. ഇമാറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലെ തീപിടിത്തത്തിന് പിന്നാലെ ഇന്‍ഷുറന്‍സ് കമ്ബനി നഷ്ടപരിഹാരമായി 125 കോടി ദിര്‍ഹം നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് ഈ തുക തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ദുബൈ കോടതിയില്‍ സിവില്‍ കേസ് …
Read More »പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ വന്‍ റാലി; സീതാറാം യെച്ചൂരിയടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും
2024ല്‍ പൊതു തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ നാളെ ഹരിയാനയില്‍ ഓം പ്രകാശ് ചൗടാല നയിക്കുന്ന വന്‍ റാലി. മുന്‍ ഉപപ്രധാനമന്ത്രി ദേവി ലാല്‍ ചൗടാലയുടെ പേരില്‍ സംഘടിപ്പിക്കുന്ന റാലിയില്‍ സീതാറാം യെച്ചൂരി, നിതീഷ് കുമാര്‍, ലാലു പ്രസാദ് യാദവ്, ഉദ്ദവ് താക്കറെ, ശരത് പവാര്‍, കനിമൊഴി ഉല്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ പങ്കെടുക്കും. നീതീഷ് കുമാറും, ലാലു പ്രസാദ് യാദവും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും മുന്‍ ഉപ പ്രധാന …
Read More »മരത്തംകോട് കിടങ്ങൂരില്‍ വളര്‍ത്തുനായുടെ ആക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് കടിയേറ്റു..
മരത്തംകോട് കിടങ്ങൂരില്‍ വളര്‍ത്തുനായുടെ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് കടിയേറ്റു. അലന്‍ (15), ഫെബിന്‍ (28), നിവേദ് കൃഷ്ണ (10), അഭിരാഗ് (12) എന്നിവര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റ നാലുപേരെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും തുടര്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. പരിക്കേറ്റവരില്‍ മൂന്നുപേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. അപ്രതീക്ഷിതമായി ഓടിയെത്തിയ നായ് ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന …
Read More »ദുബൈയിലെ താമസക്കാര്‍ ഒപ്പം താമസിക്കുന്നവരുടെ വിവരങ്ങൾ കൂടി രജിസ്റ്റര്‍ ചെയ്യണം
ദുബൈയില്‍ താമസിക്കുന്നവര്‍ ഒപ്പം കഴിയുന്നവരുടെ വിവരം രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം. ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ടുമെന്‍റാണ് ഇത് സംബന്ധിച്ച നിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്. രണ്ടാഴ്ചയാണ് ഇതിന് സമയം അനുവദിച്ചിരിക്കുന്നത്. ദുബൈ റെസ്റ്റ് ആപ്പ് വഴി രജിസ്ട്രേഷന് പൂര്‍ത്തിയാക്കാം. കെട്ടിടങ്ങളുടെ ഉടമകള്‍, വാടകക്കാര്‍, പ്രോപ്പര്‍ട്ടി മാനേജ്മെന്റ് കമ്ബനികള്‍, ഡെവലപ്പര്‍മാര്‍ എന്നിവരാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. വ്യക്തിഗത വിവരങ്ങളും എമിറേറ്റ്സ് ഐ.ഡിയും ചേര്‍ക്കണം. ഒരു തവണ രജിസ്റ്റര്‍ ചെയ്താല്‍ വീണ്ടും അപ്ഡേറ്റ് ചെയ്യാന്‍ കഴിയും. കരാര്‍ പുതുക്കുന്നതനുസരിച്ച് …
Read More »‘ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു’: പ്രതികരണവുമായി ശ്രീനാഥ് ഭാസി…
യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്ബി സിനിമയുടെ പ്രദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. ചട്ടമ്ബി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് അവതാരകയോട് മോശമായി സംസാരിച്ചത്. അഭിമുഖത്തിനിടെ അധിക്ഷേപിച്ചെന്ന അവതാരകയുടെ പരാതിയില്‍ പൊലീസ് ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചു …
Read More »സ്‌കൂളുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തുന്നു; രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ…
സംസ്ഥാനത്തെ സ്‌കൂളുകളുടെ സമയമാറ്റത്തിന് ഖാദര്‍ കമ്മറ്റിയുടെ ശുപാര്‍ശ. രാവിലെ എട്ടുമണി മുതല്‍ ഒരുമണി വരെയായിരിക്കണം ക്ലാസ് ടൈം എന്നാണ് ശുപാര്‍ശയിലുള്ളത്. ഖാദര്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ സ്‌കൂളുകളുടെ ക്ലാസ് ടൈം മാറ്റണമെന്നതാണ്. രാവിലെയാണ് പഠനത്തിന് ഏറ്റവും നല്ല സമയമെന്നും ഒരുമണിക്ക് ശേഷം പാഠ്യേതരപ്രവര്‍ത്തനത്തിന് ഉപയോഗിക്കാം ശുപാര്‍ശയില്‍ പറയുന്നു. അധ്യാപകര്‍ക്കുള്ള ടിടിസി, ബിഎഡ് കോഴ്‌സുകള്‍ക്ക് പകരം അഞ്ച് വര്‍ഷം കാലാവധിയുള്ള മാസ്‌റ്റേഴ്‌സ് ഡിഗ്രിയാണ് ഉചിതമെന്നും …
Read More »സംസ്ഥാനത്ത് നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താൽ…
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ, സംസ്ഥാന നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് നാളെ (വെള്ളിയാഴ്ച) സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. പൗരാവകാശങ്ങളെ ചവിട്ടിമെതിച്ച് തേർവാഴ്ച നടത്തുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ ഹർത്താലിനെ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ വാർത്താക്കുറിപ്പിൽ അറിയിച്ചു. നേതാക്കളുടെ അറസ്റ്റ് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് …
Read More »പോപ്പുലര്‍ ഫ്രണ്ടിനെ ഉടന്‍ രാജ്യത്ത് നിരോധിച്ചേക്കും; അടിയന്തര ഉന്നതതല യോഗം വിളിച്ച് അമിത് ഷാ…
തീവ്രവാദപ്രവര്‍ത്തനം നടത്തുന്നെന്ന് വ്യക്തമായതോടെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ഉടന്‍ രാജ്യത്ത് നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തുടനീളം എന്‍ഐഎ നടത്തിയ റെയ്ഡിനു പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അടക്കം രാജ്യത്തെ സുരക്ഷ ചുമതലയുള്ള എല്ലാ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. 11 സംസ്ഥാനങ്ങളില്‍ എന്‍ഐഎ നടത്തിയ റെയ്ഡിഡില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന തീവ്രവാദ പരിശീലനത്തിന്റേയും തീവ്രവാദ ഫണ്ടിന്റേയും രേഖകള്‍ അടക്കം …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY