കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഈ മാസം 19വരെ നീട്ടി. ഏതാനും ഇളവുകളോടെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. കടകള്‍ക്ക് ഇനി മുതല്‍ 9 മണി വരെ പ്രവര്‍ത്തിക്കാം. റസ്റ്ററന്റുകള്‍, ചായക്കടകള്‍, ബേക്കറികള്‍, തട്ടുകടകള്‍ എന്നിവയ്ക്ക് പകുതി ആളുകളെ പ്രവേശിപ്പിച്ച് ഒന്‍പതു മണി വരെ തുറക്കാം. കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണമെന്നും പ്രവേശന കവാടത്തില്‍ സാനിറ്റൈസറുകള്‍ സ്ഥാപിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. പുറത്തു ക്യൂ രൂപപ്പെടുകയാണെങ്കില്‍ സാമൂഹ്യ അകലം പാലിക്കണം. എസി …
Read More »നൂറ്റാണ്ടിന്റെ ആചാര്യന്‍ ; ആയുര്‍വേദ ആചാര്യന്‍ ഡോ. പി കെ വാരിയര്‍ അന്തരിച്ചു…
ആയുര്‍വേദ ആചാര്യനും കോട്ടയ്ക്കൽ ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റിയുമായ പത്മഭൂഷണ് ഡോ. പി കെ വാരിയർ അന്തരിച്ചു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. വാര്ദ്ധക്യ സഹജമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു. ആയുര്‍വേദത്തെയും കോട്ടക്കൽ ആര്യവൈദ്യശാലയെയും ലോക നെറുകയിലേക്കുയര്ത്തിയ അദ്ദേഹത്തിന്റെ നൂറാം പിറന്നാള് ജൂണ് എട്ടിനാണ് ആഘോഷിച്ചത്. നിഷ്ഠയും ലാളിത്യവും വിനയവും അടയാളപ്പെടുത്തിയ ജീവിതമായിരുന്നു പന്നിയമ്ബള്ളി കൃഷ്ണന്കുട്ടി വാരിയർ എന്ന ഡോ. പി കെ വാരിയരുടേത്. പത്മശ്രീ (1999), പത്മഭൂഷണ് (2010) പുരസ്കാരങ്ങൾ നൽകി രാജ്യം …
Read More »കോപ ഫൈനല്‍: മാറക്കാനയില്‍ 7800 കാണികള്‍ക്ക് അനുമതി..
ലോകം ആവേശത്തോടെ കാത്തുനില്‍ക്കുന്ന പോരാട്ടത്തില്‍ നാളെ ബ്രസീലും അര്‍ജന്‍റീനയും ഇറങ്ങുമ്പോള്‍ മാറക്കാന മൈതാനത്ത് എത്ര പേര്‍ വേണമെങ്കിലും എത്തേണ്ടതായിരുന്നു. കോവിഡ് എല്ലാ പ്രതീക്ഷകളും കെടുത്തി കുതിക്കുന്ന സാഹചര്യത്തില്‍ എല്ലാം താളംതെറ്റിയെങ്കിലും ഫൈനല്‍ കാണാന്‍ 10 ശതമാനം പേര്‍ക്ക് പ്രവേശനം നല്‍കാനാണ് തീരുമാനം. 78,000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള മാറക്കാനയില്‍ 7,800 പേര്‍ക്കാകും പ്രവേശനം നൽകുക. ഓരോ ടീമിനും 2,200 ആരാധകരെ പ്രവേശിപ്പിക്കാന്‍ ടിക്കറ്റ് നല്‍കും. ബ്രസീലിലുള്ള അര്‍ജന്‍റീന ആരാധകര്‍ക്ക് ടിക്കറ്റ് …
Read More »ശബ്‌ദമലിനീകരണം; അര്‍ദ്ധരാത്രി പടക്കം പൊട്ടിച്ചാല്‍ ഒരു ലക്ഷം രൂപ വരെ പിഴ…
നിലവിലെ ശബ്ദമലിനീകരണത്തിനെതിരായ നിയമങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ കടുപ്പിച്ചു. ഇനി മുതല്‍ നിശ്ചിത സമയത്തിനു ശേഷം പടക്കം പൊട്ടിച്ചാല്‍ പൊട്ടിക്കുന്ന വ്യക്തി ഒരു ലക്ഷം രൂപ വരെ പിഴ നല്‍കേണ്ട വിധത്തില്‍ നിയമം പരിഷ്കരിച്ചു. പുതിയ നിയമം അനുസരിച്ച് നേരത്തെ നിശ്ചയിച്ചിട്ടുള്ള സമയം കഴിഞ്ഞും ആള്‍താമസമുള്ള സ്ഥലത്ത് പടക്കം പൊട്ടിച്ചാല്‍ 1000 രൂപയും നിശബ്ദ സോണുകളില്‍ പടക്കം പൊട്ടിച്ചാല്‍ 3000 രൂപയും പിഴ ഈടാക്കും. ആരാധനാലയങ്ങളിലെ ഉത്സവങ്ങള്‍, ജാഥകള്‍, വിവാഹ സത്കാരങ്ങള്‍ …
Read More »സിക്ക വൈറസ്: 17 പേരുടെയും പരിശോധനാ ഫലം പുറത്തുവിട്ടു…
സിക്ക വൈറസ് പരിശോധനയ്ക്കായി എന്‍.ഐ.വി. ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം അയച്ച 17 പേരുടെ പരിശോധനാ ഫലവും നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് കണ്ടെത്തിയ പാറശാല സ്വദേശിയായ 24 വയസുകാരി താമസിച്ച നന്ദന്‍കോട് നിന്നും സ്വദേശമായ പാറശാല നിന്നും ശേഖരിച്ച സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. അതേസമയം ഈ യുവതിയ്ക്ക് സിക്ക വൈറസ് രോഗമാണെന്ന് എന്‍.ഐ.വി. പൂന സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ സ്വകാര്യ ആശുപത്രിയിലെ …
Read More »കടയടപ്പ്: സഹകരിക്കില്ലെന്ന് ഒരു വിഭാഗം വ്യാപാരികള്‍…
ചൊവ്വാഴ്ച പ്രഖ്യാപിച്ച കടയടപ്പ് സമരത്തില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി ഭാരവാഹികള്‍ അറിയിച്ചു. കോവിഡ് പ്രതിരോധ നിയന്ത്രണളോട് സഹകരിക്കുന്ന വ്യാപാരി സമൂഹത്തെ സര്‍ക്കാരിനെതിരെ തിരിക്കാനാണ് വ്യാപാര വ്യവസായി ഏകോപന സമിതിക്ക് പിറകില്‍ കളിക്കുന്നവര്‍ ലക്ഷ്യമാക്കുന്നത്. ഏകോപന സമിതി ഏകപക്ഷീയമായി പ്രഖ്യാപിച്ച കടയടപ്പ് വിജയിപ്പിക്കാന്‍ വ്യാപാരി സമിതിക്ക് ബാധ്യതയില്ല. കട അടപ്പിക്കലല്ല തുറപ്പിക്കലാണ് വേണ്ടത്. ഭൂരിപക്ഷം കടകള്‍ തുറക്കുന്ന തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ കടയടപ്പ് സമരം നടത്താതെ ഭൂരിപക്ഷം പേര്‍ക്കും …
Read More »സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളില്‍ യെല്ലോ അല്ലെര്‍ട് പ്രഘ്യപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജാഗ്രതാ നിര്‍ദേശങ്ങള്‍: താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. ഉച്ചയോട് കൂടി …
Read More »ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി; ടി പി ആര്‍ നിരക്ക് കൂടിയ ജില്ലകളില്‍ പരിശോധന വര്‍ധിപ്പിക്കും; കൂടുതൽ വിവരങ്ങൾ…
സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീണ്ടേക്കും. സംസ്ഥാനത്ത് പൊതുവിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള വടക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ചും പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാനാണ് ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനമായിരിക്കുന്നത്. എന്തെല്ലാം ഇളവുകള്‍ വേണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജില്ലാ കളക്ടര്‍മാരുടെ യോഗം മുഖ്യമന്ത്രി നാളെ വിളിച്ചിട്ടുണ്ട്. നാളെ വൈകിട്ട് മൂന്നരയ്ക്കുള്ള യോഗശേഷം വൈകിട്ടത്തെ വാര്‍ത്താസമ്മേളനത്തിലാവും ലോക്ഡൗണ്‍ നിയന്ത്രണം എങ്ങനെയെന്ന് മുഖ്യമന്ത്രി വിശദീകരിക്കുക. ടെസ്റ്റുകള്‍ പൊതുവില്‍ സംസ്ഥാനത്ത് കൂട്ടിയതാണ് ടെസ്റ്റ് …
Read More »മൊഡേണ വാക്സിന് ജൂലൈ മധ്യത്തോടെ സര്‍ക്കാര്‍ ആശുപത്രികളിലെത്തും…
സിപ്ല ഇറക്കുമതി ചെയ്യുന്ന അമേരിക്കന്‍ മരുന്ന് നിര്‍മാതാക്കളായ മൊഡേണയുടെ കോവിഡ് വാക്സിന് ഈ മാസം പകുതിയോടെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട്. ജൂലൈ 15ഓടെ മൊഡേണ വാക്സിന് ചില മേജര്‍ ആശുപത്രികളില്‍ എത്തുമെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് സിപ്ലക്ക് മോഡേണ വാക്സിന് ഇറക്കുമതി ചെയ്യാന്‍ ഡ്രഗ് റെഗുലേറ്ററുടെ അനുമതി ലഭിച്ചത്. ഇറക്കുമതി ചെയ്യുന്ന വാക്സിന് കേന്ദ്ര സര്‍ക്കാറിന് കൈമാറുകയും അവ സൂക്ഷിച്ച് വെക്കാന്‍ …
Read More »മദ്യാശാലകള്‍ വീണ്ടും തുറന്നു; പടക്കം പൊട്ടിച്ച് ആഘോഷിച്ച് ജനങ്ങള്‍ : വീഡിയോ വൈറല്‍…
രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം മദ്യാശാലകള്‍ വീണ്ടും തുറന്നത് പടക്കം പൊട്ടിച്ച് ആഘോഷിച്ച് ജനങ്ങള്‍. കോയമ്ബത്തൂരിലാണ് സംഭവം. മദ്യശാലകളുടെ മുമ്ബില്‍ തേങ്ങയുടക്കുകയും പടക്കം പൊട്ടിച്ചാണ് സന്തോഷം പങ്കിട്ടത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയാണ്. സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 4000 ത്തില്‍ താഴെ ആയതോടെ ഈ 11 ജില്ലകളിലും മദ്യാശാലകള്‍ തുറക്കാമെന്നായി. അതേസമയം മദ്യശാലകള്‍ തുറക്കാനുള്ള ഡി.എം.കെ സര്‍ക്കാറിന്റെ നീക്കത്തിനെതിരെ ബി.ജെ.പി പ്രതിഷേധവുമായി രംഗത്തെത്തി. സാമൂഹിക അകലം …
Read More »