Breaking News

Slider

ഇനി പരീക്ഷ ചൂടിലേക്ക്; പിഎസ്സി പരീക്ഷകള്‍ നാളെ മുതൽ പുനരാരംഭിക്കും; കോവിഡ് ബാധിതര്‍ക്കും എഴുതാം

രാജ്യത്തെ കോവിഡ് വ്യാപനം കാരണം രണ്ടര മാസമായി നിര്‍ത്തിവച്ചിരുന്ന സംസ്ഥാനത്തെ പിഎസ് സി പരീക്ഷകള്‍ നാളെ മുതൽ പുനരാരംഭിക്കും. ഇനിമുതല്‍ കോവിഡ് ബാധിതര്‍ക്കും പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കുമെന്നാണ് പിഎസ്‌സി അധികൃതര്‍ അറിയിച്ചിട്ടുള്ളത്. വനം വകുപ്പിലേക്കു റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പരീക്ഷയാണ് നാളെ നടക്കുക എന്നും അറിയിച്ചിട്ടുണ്ട്. പൊതുഗതാഗതം സാധാരണ നിലയിലായിട്ടില്ലാത്തതിനാല്‍ അപേക്ഷകര്‍ കുറവുള്ള പരീക്ഷകളാണ് ആദ്യം നടത്തുക. കോവിഡ് ബാധിതര്‍ക്ക് പരീക്ഷാകേന്ദ്രങ്ങളില്‍ പ്രത്യേകം മുറി ഒരുക്കും. ഇവര്‍ പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെങ്കിലും …

Read More »

സംസ്ഥാനത്ത് സ്ഥീതി വഷളാകുന്നു; ഇന്ന് 13,658 പേര്‍ക്ക് കോവിഡ്: 142 മരണം ; 12,833 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,727 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.71 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,30,73,669 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് …

Read More »

ജൂലൈ 1 ഡോക്ടേഴ്സ് ഡേ: നമ്മുടെ ഡോക്ടര്‍മാര്‍ നമ്മുടെ അഭിമാനമാണ്; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

നമ്മുടെ ഡോക്ടര്‍മാര്‍ നമ്മുടെ അഭിമാനമാണെന്നും ഒന്നര വര്‍ഷക്കാലമായി നമ്മുടെ ഡോക്ടര്‍മാര്‍ കേരള ജനതയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായുള്ള പോരാട്ടത്തിലാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്വന്തം ജീവനും അവരുടെ കുടുംബത്തിന്റെ ജീവനും തൃണവത്ക്കരിച്ചുകൊണ്ടാണ് അവര്‍ അഹോരാത്രം സേവനമനുഷ്ഠിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സര്‍കാരിനൊപ്പം നിന്ന് അന്താരാഷ്ട്ര തലത്തിലും സംസ്ഥാനതലത്തിലുമുള്ള ചികിത്സാ മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കൃത്യമായി പാലിച്ചുകൊണ്ട് നമ്മുടെ നാട്ടിലെ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നവരാണവര്‍. എല്ലാ ഡോക്ടര്‍മാരേയും ഈ ഡോക്ടേഴ് ദിനത്തില്‍ അഭിനന്ദിക്കുന്നതായും …

Read More »

തിരുവഞ്ചൂരിന് വധ ഭീഷണി: സമഗ്ര അന്വേഷണം വേണം -രമേശ് ചെന്നിത്തല

മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷണന്​ വധഭിഷണിക്കത്ത് ലഭിച്ച സംഭവം അതീവ ഗൗരവതരമെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതിന്മേല്‍ സമഗ്ര അന്വേഷണം വേണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു. ടി.പി കേസിലെ പ്രതികളാണു ഭീഷണിക്ക്​ പിന്നിലെന്ന ആരോപണം ശരിയാണെങ്കില്‍ സംഭവം അതീവ ഗൗരവമുള്ളതാണ്. കോവിഡിന്‍റെ മറവില്‍ സര്‍ക്കാര്‍ സകല ക്രിമിനലുകള്‍ക്കും പരോള്‍ നല്‍കിയിരിക്കുകയാണ്. ടി.പി കേസിലെ പ്രതികളും പരോള്‍ ലഭിച്ചവരിലുണ്ട്. ക്രിമിനലുകളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ് കേരളം. ഇത്തരം …

Read More »

ശ്വാസ തടസം; നടൻ നസറുദ്ദീൻ ഷാ ആശുപത്രിയിൽ…

പ്രമുഖ നടൻ നസീറുദ്ദീൻ ഷാ(70) ആശുപത്രിയിൽ. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്നാണ് നസറുദ്ദീൻ ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിൽ ന്യുമോണിയയുടെ ചെറിയ ലക്ഷണമുണ്ടെന്നെും നസറുദ്ദീൻ ഷായെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അദ്ദേഹത്തിന്റെ ഭാര്യ രത്ന പതക് പറഞ്ഞു. മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ട്. രോഗം ഭേദമായി ഉടൻ ആശുപത്രി വിടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രത്ന പതക് അറിയിച്ചു.

Read More »

ഉഷ്‌ണതരംഗത്തിൽ വലഞ്ഞ് കാനഡ; മരണ നിരക്ക് കുതിച്ചുയരുന്നു; സ്കൂളുകളും വാക്‌സിനേഷൻ കേന്ദ്രങ്ങളും അടച്ചു…

അന്തരീക്ഷ താപനില അനിയന്ത്രിതമായി വർധിക്കുന്ന കാനഡയിൽ ഉഷ്ണ തരംഗത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്‌ച മാത്രം മരിച്ചത് 130 ഓളം പേർ. കാനഡയ്ക്ക് പുറമെ വടക്ക് പടിഞ്ഞാറൻ യു.എസിലും കനത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. നീണ്ടുനില്‍ക്കുന്നതും അകപടകരവുമായ ഉഷ്ണതരംഗം ഈ ആഴ്ച മുഴുവന്‍ നീണ്ടുനില്‍ക്കാനുള്ള സാധ്യതയുണ്ടെന്ന് കാനഡയുടെ പരിസ്ഥിതി വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 49.5 ഡിഗ്രീ സെല്‍ഷ്യസ് താപനിലയാണ് ബ്രിട്ടീഷ് കൊളമ്പിയയില്‍ രേഖപ്പെടുത്തിയത്. വാന്‍കൂവറില്‍ സ്‌കൂളുകളും വാക്‌സിനേഷന്‍ കേന്ദ്രങ്ങളും അടച്ചിരിക്കുകയാണ്. …

Read More »

കോവിഡ് വ്യാപനം; കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്….

കോവിഡ് വ്യാപനത്തില്‍ കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ ജാഗ്രതയോടെ നല്‍കണം. ജില്ലാതലത്തിലും വാര്‍ഡ് തലത്തിലും പ്രത്യേക നിരീക്ഷണ സംവിധാനം ഒരുക്കണമെന്നും ടി.പി.ആര്‍ കൂടിയ ജില്ലകളില്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ചീഫ് സെക്രട്ടറിക്കയച്ച കത്തില്‍ പറയുന്നു. കോവിഡ് വ്യാപനം കുറഞ്ഞു തുടങ്ങിയതോടെ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയിട്ടുണ്ട്. ഇതില്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ തിരിച്ചടിയുണ്ടാകും. കേരളത്തിലെ എട്ടു ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് …

Read More »

അനില്‍കാന്ത് പുതിയ പൊലീസ് മേധാവി; എഡിജിപി കസേരയിൽ നിന്നും നേരിട്ട് പൊലീസ് മേധാവിയാകുന്നുവെന്ന പ്രത്യേകത; ദളിത് വിഭാഗത്തിൽ നിന്നും സംസ്ഥാന പൊലീസ് മേധാവി…

സംസ്ഥാന പൊലീസ് മേധാവിയായി അനിൽ കാന്തിനെ നിയമിച്ചു. ദളിത് വിഭാഗത്തിൽ നിന്നും സംസ്ഥാന പൊലീസ് മേധാവിയാകുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് ദില്ലി സ്വദേശിയായ അനിൽകാന്ത്. എഡിജിപി കസേരയിൽ നിന്നും നേരിട്ട് പൊലീസ് മേധാവിയാകുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. അപ്രതീക്ഷിതമായാണ് യു പി എസ് സിയുടെ മൂന്നംഗ ചുരുക്കപ്പട്ടികയിൽ അനിൽകാന്ത് ഇടം നേടിയത്. ദില്ലി സ‍ർവ്വകലാശാലയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ എം എ പൂർത്തിയാക്കിയ ശേഷമാണ് അനിൽ കാന്ത് സിവിൽ സർവ്വീസ് നേടുന്നത്. 1988 …

Read More »

കൊവിഡ് ചികിത്സാ ഏകീകരണ ഉത്തരവ്; പിഴവുകൾ തിരുത്താൻ സാവകാശം തേടി സർക്കാർ

കൊവിഡ് ചികിത്സാ നിരക്ക് ഏകീകരണ ഉത്തരവിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്‍മെന്റുകൾ നൽകിയ പുന:പരിശോധനാ ഹർജി ഹൈക്കോടതി പരിഗണിക്കുന്നു. ചികിത്സാ നിരക്കിന്റെ കാര്യത്തിൽ സ്വകാര്യ ആശുപത്രികളുമായി ചർച്ച തുടരുന്നതായി സംസ്ഥാന സർക്കാർ അറിയിച്ചു. ഉത്തരവിലെ പിഴവുകൾ തിരുത്താൻ സർക്കാർ സാവകാശം തേടി. മുറി വാടക സംബന്ധിച്ച ഉത്തരവിലെ പിഴവുകൾ തിരുത്താൻ 10 ദിവസം സാവകാശം വേണമെന്നാണ് സർക്കാർ ആവശ്യം. അതേസമയം, കൊവിഡ് ചികിത്സാ പരിഷ്കരണം നടപ്പാക്കുന്നത് തടഞ്ഞു കൊണ്ടുള്ള ഉത്തരവ് ജൂലൈ …

Read More »

കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു….

ജമ്മുകശ്മീരിലെ കുല്‍ഗാമിലെ ചില്‍മ്മാറില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുന്നു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇന്ന് രാവിലെ നിയന്ത്രണരേഖയിലെ ദാദൽ, രജൗരി എന്നിവിടങ്ങളിൽ നടന്ന ഏറ്റമുട്ടലില്‍ രണ്ട് ജവാന്മാർക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ചില്‍മ്മാറില്‍ ആക്രമണം നടന്നത്. സ്ഥലത്ത് വലിയ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രദേശത്ത് കൂടുതല്‍ ഭീകരരുണ്ടോയെന്ന് അറിയാന്‍ തിരച്ചിലും തുടങ്ങിയിട്ടുണ്ട്. അതേസമയം സാങ്കേതിക വിദ്യ ഉപയോഗിച്ച് ജമ്മുവിമാനത്താവളത്തില്‍ നടത്തിയ ഡ്രോൺ ആക്രമണത്തിന് പിന്നിൽ ലഷ്കർ ഭീകരരാണെന്ന അനുമാനത്തിലാണ് എൻഐഎ. …

Read More »