പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പാറശ്ശാല പൊന്നമ്മാള്‍ അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ വലിയശാലയിലുള്ള വസതിയിലായിരുന്നു അന്ത്യം. വാധക്യസഹജമായ അസുഖങ്ങള്‍ മൂലം ഏറെ നാളായി വിശ്രമത്തിലായിരുന്നു. കേരളത്തിലെ കര്‍ണടക സംഗീതജ്ഞരില്‍ പ്രമുഖയായിരുന്നു പൊന്നമ്മാള്‍. തമിഴ്‌നാട്ടിലും കര്‍ണാടകയിലും പൊന്നമ്മാളുടെ സംഗീതത്തിന് നിരവധി ആസ്വാദകരുണ്ടായിരുന്നു. കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തില്‍ ആദ്യമായി പാടിയ വനിത എന്ന ഖ്യാതി പൊന്നമ്മാളിനാണ്. 2017ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.
Read More »‘പീറ്റര്‍ പാന്‍ സിന്‍ഡ്രോം’ ; 14 കാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ 23 കാരനെ വെറുതേവിട്ടു…
തട്ടിക്കൊണ്ടുപോകലും ലൈംഗിക പീഡനവും ആരോപിക്കപ്പെട്ട് പോക്‌സോകേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട 23 കാരന് 14 കാരിയെ പീഡിപ്പിച്ചതിന് മുംബൈ കോടതി ജാമ്യം അനുവദിച്ചു. ‘പീറ്റര്‍ പാന്‍ സിന്‍ഡ്രോം’ അവസ്ഥയെന്ന അഭിഭാഷകന്റെ വാദത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. പൂര്‍ണ്ണ വളര്‍ച്ച എത്തിയാലും കുട്ടിയായി തന്നെ പെരുമാറുന്ന പ്രതി 14 കാരിയെ പിന്നീട് വിവാഹം കഴിച്ചു. കുട്ടികള്‍ ഒരിക്കലും വളരാത്ത നെവര്‍ നെവര്‍ ലാന്റ് എന്ന വിളിക്കപ്പെടുന്ന മിത്തിക്കല്‍ സ്ഥലത്ത് നിന്നുള്ള സാങ്കല്‍പ്പിക കഥാപാത്രമാണ് …
Read More »“ജാഗ്രത കൈവിടരുത്” ; കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വേരിയന്റ് കേരളത്തിലും; ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച ജില്ലയിലേക്ക് പ്രത്യേക മെഡിക്കല്‍ സംഘം…
സംസ്ഥാനത്ത് ആദ്യമായി കോവിഡ്-19 ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി. പത്തനംതിട്ട, പാലക്കാട് ജില്ലകളിലായി മൂന്ന് പേരിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തിലാണ് ആദ്യ കേസ് സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ രണ്ടു പേര്‍ക്കും ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു. കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്, ദില്ലിയില്‍ നടത്തിയ സാമ്ബിളുകളുടെ ജനിതക പഠനത്തിലാണ് പുതിയ വേരിയന്‍റ് കണ്ടെത്തിയത്. പാലക്കാട് ജില്ലയില്‍ കോവിഡ് ബാധിച്ച് രോഗമുക്തരായ …
Read More »സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കുന്നത് നീളുമോ? ലോക്ഡൗണ്‍ കൂടുതല്‍ ഇളവുകള്‍…
സംസ്ഥാനത്ത് ലോക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെ പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന അവലോകനയോഗത്തിലായിരിക്കും തീരുമാനം. അതേസമയം, തിയേറ്ററുകളും മാളുകളും തുറക്കുന്നത് ഇനിയും വൈകുവാനാണ് സാധ്യത. ആരാധനാലയങ്ങള്‍ തുറക്കാന്‍ മത-സാമുദായിക സംഘടനകളും പ്രതിപക്ഷവും ശക്തമായ സമ്മര്‍ദമാണ് ഉയര്‍ത്തുന്നത്. ബാറുകളും ബിവറേജുകളും തുറന്നിട്ടും ആരാധനാലയങ്ങള്‍ തുറക്കാത്തതിനാലാണ് വിമര്‍ശനം. ശക്തമായ കോവിഡ് പ്രോടോക്കോള്‍ നിശ്ചയിച്ച് ഒരേ സമയം കുറച്ചാളുകളെ മാത്രം പ്രവേശിപ്പിക്കുന്ന രീതിയില്‍ ഇളവുകള്‍ നല്‍കുന്നത് സര്‍കാര്‍ പരിഗണനയിലുണ്ട്. ആളുകള്‍ കൂടുന്ന …
Read More »ആലപ്പുഴയില്‍ 19 വയസുകാരി ഭര്‍ത്താവിന്‍റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; വിവാഹം കഴിഞ്ഞത് മൂന്ന് മാസം മുമ്ബ്
ആലപ്പുഴ വള്ളികുന്നത്ത് 19 വയസ്സുള്ള പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഓച്ചിറ വലിയകുളങ്ങര സ്വദേശിയായ 19 കാരിയെയാണ് ഭര്‍തൃഗൃഹത്തില്‍ മുറിയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് 21-നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. പെൺകുട്ടിയുടെയുടെ ഭര്‍ത്താവ് സൈനികനാണ്. നിലവില്‍ ഇയാള്‍ ഉത്തരാഖണ്ഡിലാണ് ഉള്ളത്. രാവിലെ 11.30-യോടെയാണ് പെൺകുട്ടിയെ മരിച്ച നിലയില്‍ മുറിയ്ക്കുള്ളില്‍ കണ്ടെത്തിയത്. ഭര്‍തൃമാതാവാണ് പെൺകുട്ടിയെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്നാണ് അവര്‍ നാട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് …
Read More »വിസ്മയയുടെ മരണം; കുറ്റവാളികള്‍കെതിരെ മുന്‍വിധി ഇല്ലാതെ കര്‍ശന നിയമനടപടി; കേസന്വേഷണത്തിന്റെ മേല്‍നോട്ടം ഐ ജി ഹര്‍ഷിത അത്തല്ലൂരിക്ക്…
കൊല്ലം നിലമേലില്‍ യുവതി ഭര്‍തൃവീട്ടില്‍ മരണപ്പെട്ട സംഭവത്തില്‍ ദക്ഷിണ മേഖല ഐ ജി ഹര്‍ഷിത അത്തല്ലൂരി അന്വേഷണ മേല്‍നോട്ടം വഹിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഐ ജി ചൊവ്വാഴ്ച നേരിട്ട് സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തും. കുറ്റവാളികള്‍ക്കെതിരെ മുന്‍വിധി ഇല്ലാതെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും പഴുതുകളടച്ചുളള അന്വേഷണം ഉറപ്പാക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. അവസാനവര്‍ഷ ബിഎഎംഎസ് വിദ്യാര്‍ഥിനിയും അസി. മോടോര്‍ വെഹികിള്‍ ഇന്‍സ്‌പെക്ടര്‍ പോരുവഴി അമ്ബലത്തുംഭാഗം …
Read More »കുട്ടികള്‍ കൂടുതലുള്ള മാതാപിതാക്കള്‍ക്ക് പാരിതോഷികമായി ഒരു ലക്ഷം രൂപ….
കൂടുതല്‍ കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് പാരിതോഷികമായി ഒരു ലക്ഷം രൂപ നല്‍കാനൊരുങ്ങി മിസോറാം കായിക മന്ത്രി റോബര്‍ട്ട് റൊമാവിയ റോയ്‌തെ. ജനസംഖ്യ കുറവുള്ള മിസോറാം സമുദായങ്ങള്‍ക്കിടയില്‍ ജനസംഖ്യാവര്‍ധനവ് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയതെന്നും മന്ത്രി പറഞ്ഞു. ഫാദേഴ്സ് ഡേയോടനുബന്ധിച്ചാണ് തന്റെ മണ്ഡലമായ ഐസ്വാള്‍ ഈസ്റ്റ്-2 ലെ ഏറ്റവും കൂടുതല്‍ കുട്ടികളുള്ള ജീവിച്ചിരിക്കുന്ന മാതാവിനോ പിതാവിനോ ഒരു ലക്ഷം രൂപ നല്‍കുമെന്ന് റോയ്‌തെ അറിയിച്ചത്. പാരിതോഷികം ലഭിക്കുന്ന വ്യക്തിയ്ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും …
Read More »കൊല്ലം ശാസ്താംനടയിൽ യുവതി മരിച്ച സംഭവം: ഭര്‍ത്താവ് കിരണ്‍കുമാര്‍ അറസ്റ്റില്‍; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ..
കൊല്ലത്ത് ദുരൂഹ സാഹചര്യത്തിൽ ഭതൃഗൃഹത്തിൽ മരണപ്പെട്ട യുവതിയുടെ ഭർത്താവ് കിരണ്‍ കുമാറിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഗാര്‍ഹിക പീഡനം, സ്ത്രീപീഡനമരണം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യുവതിയുടെ വീട്ടുകാര്‍ നല്‍കിയ കാറിനെ ചൊല്ലി പല തവണ തര്‍ക്കിച്ചിരുന്നുവെന്നും ഇതിന്റെ പേരില്‍ പല തവണ വഴക്കുണ്ടായെന്നും കിരണ്‍ പൊലീസിനോട് വെളിപ്പെടുത്തി. യുവതിയെ …
Read More »വിഴിഞ്ഞത്ത് യുവതി തീ കൊളുത്തി മരിച്ച നിലയില്‍; പൊലീസിനെ കണ്ട് ഓടിയ ഭര്‍ത്താവ് പിടിയില്‍; ഇരുവരും വിവാഹിതരായത് പ്രണയിച്ചെന്ന് ബന്ധുക്കള്‍…
വിസ്മയയുടെ ആത്മഹത്യയില്‍ കേരളം വിറങ്ങലിച്ചു നില്‍ക്കുമ്ബോള്‍ നടുക്കുന്ന മറ്റൊരു മരണം കൂടി. വിഴിഞ്ഞത്ത് ഭര്‍തൃമതിയായ യുവതി തീ കൊളുത്തി മരിച്ച നിലയില്‍ കാണപ്പെട്ടു. 24 വയസുള്ള വെങ്ങാനൂര്‍ സ്വദേശിയെയാണ് തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസെത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ട ഭര്‍ത്താവിനെ ഇന്ന് രാവിലെയോടെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. പയറ്റുവിളയിലെ വീട്ടില്‍ വച്ചാണ് യുവതിയെ തീ കൊളുത്തിയ നിലയില്‍ കണ്ടെത്തിയത്. സംഭവമറിഞ്ഞ് …
Read More »മരം മുറി കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് രമേശ് ചെന്നിത്തല
കേരളത്തില്‍ എട്ടു ജില്ലകളില്‍ നടന്ന് മരംകൊള്ള കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമമാണ് ഉന്നതതലങ്ങളില്‍ നടക്കുന്നതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മരം മുറി നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ചെന്നിത്തലയുടെ പ്രതികരണം. റവന്യു വകുപ്പും വനം വകുപ്പും പരസ്പരം കുറ്റപ്പെടുത്തി യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു. കര്‍ഷകന്‍റേയും ഉദ്യോഗസ്ഥരുടേയും തലയില്‍ കുറ്റം കെട്ടിവച്ച് രക്ഷപ്പെടാനുള്ള ശ്രമം അനുവദിക്കില്ല. മുഖ്യമന്ത്രി, വനം മന്ത്രി, റവന്യൂ മന്ത്രി എന്നിവര്‍ക്കെല്ലാം …
Read More »