Breaking News

Slider

ഒരു തുള്ളിയും പാഴാക്കാതെ ഒരു കോടി കടന്ന് വാക്‌സിനേഷന്‍; അഭിനന്ദനവുമായി ആരോഗ്യമന്ത്രി…

സംസ്ഥാനത്ത് ഒരു കോടിയിലധികം ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. 78,75,797 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 21,37,389 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. രാജ്യത്തെ പല സംസ്ഥാനങ്ങളും വാക്‌സിന്‍ പാഴാക്കിയപ്പോള്‍ കേരളം ഒരു തുള്ളി പോലും പാഴാക്കിയില്ല. സ്തുത്യര്‍ഹമായ സേവനം നടത്തുന്ന വാക്‌സിനേഷന്‍ ടീം അംഗങ്ങളെ അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കി. 18 വയസിനും 44 വയസിനും ഇടയ്ക്ക് പ്രായമുള്ള 4,74,676 പേര്‍ക്ക് ഒന്നാം ഡോസ് …

Read More »

എസ്ബിഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്; ഈ രേഖകള്‍ അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ സേവനം മുടങ്ങും…

ഉപഭോക്താക്കള്‍ക്ക് സുപ്രധാന നിര്‍ദേശവുമായി ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ). ജൂണ്‍ മാസം 30നകം എല്ലാ ഉപഭോക്താക്കളും പാന്‍ കാര്‍ഡുമായി ആധാര്‍ നമ്ബര്‍ ബന്ധിപ്പിക്കണം എന്ന നിര്‍ദ്ദേശമാണ് ബാങ്ക് നല്‍കിയിരിക്കുന്നത്. ഇതില്‍ വീഴ്ച്ച വരുത്തിയാല്‍ സേവനങ്ങള്‍ തടസപ്പെടും എന്നും ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.ട്വിറ്ററിലുള്ള ബാങ്കിന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് ഇത് സബന്ധിച്ച കാര്യങ്ങള്‍ വിശദമാക്കിയിരിക്കുന്നത്. എന്തുകൊണ്ട് ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി …

Read More »

രാജ്യത്തെ നിയമം പാലിക്കൂ; ഇല്ലെങ്കില്‍ കര്‍ശന നടപടി; ട്വിറ്ററിന് അന്ത്യശാസനവുമായി കേന്ദ്രസര്‍ക്കാര്‍…

ട്വിറ്ററിന് അന്ത്യശാസനം നല്‍കി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് ഐടി നിയമം ഉടന്‍ പ്രാവര്‍ത്തികമാക്കണമെന്നും അല്ലെങ്കില്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും ഐടി മന്ത്രാലയം വ്യക്തമാക്കി. ഐടി നിയമം പ്രകാരം പരാതി പരിഹാരത്തിനുള്ള മൂന്ന് ഉദ്യോഗസ്ഥരെ ഇതുവരെ കമ്ബനി നിയമിച്ചിട്ടില്ലെന്നും നോട്ടീസില്‍ പറയുന്നു. ഇതടക്കം ഐടി നിയമത്തിലെ വകുപ്പുകള്‍ എടുത്തുകാട്ടിയാണ് ട്വിറ്ററിന് ഐടി മന്ത്രാലയം നോട്ടീസ് അയച്ചിരിക്കുന്നത്. ഇത് അവസാന നോട്ടീസ് ആണെന്നും മുന്‍ നോട്ടീസുകള്‍ക്ക് കൃത്യമായ മറുപടി ലഭിച്ചിട്ടില്ലെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. …

Read More »

ജമ്മു കശ്മീരില്‍ കാണാതായ 4 വയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; പുലി കടിച്ചുകൊന്നതാണെന്ന് സംശയം…

ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ നാലു വയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് ഓമ്ബോറ ഹൗസിങ് കോളനിലെ വീട്ടുമുറ്റത്തു നിന്നാണ് നാലുവയസുകാരിയായ അദാ ഷകിലിനെ കാണാതായത്. കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ ചുറ്റുപാടും അന്വേഷിക്കുകയും വിവരമറിഞ്ഞ നാട്ടുകാരും അന്വേഷണത്തിന് കൂടെ ചേരുകയുമായിരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. തെരച്ചിലിനൊടുവില്‍ ഒരു മണിക്കൂറിന് ശേഷം കുട്ടിയുടെ മാലയും ചെരിപ്പും, വീടിന് സമീപമുള്ള വനത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. തുടര്‍ന്നാണ് തെരച്ചില്‍ സമീപത്തെ കാട്ടിലേക്കും …

Read More »

തമിഴ്‌നാട്ടിൽ ലോക്ക്ഡൗണ്‍ 14 വരെ നീട്ടി…

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നീട്ടി തമിഴ്‌നാട്. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഉന്നതതല യോഗത്തിനുശേഷം നിയന്ത്രണങ്ങള്‍ ജൂണ്‍ 14 വരെ നീട്ടിയതായി അറിയിച്ചത്. അതേസമയം ഇളവുകളോടെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള 11 ജില്ലകള്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും കൂടുതല്‍ ഇളവുകള്‍ നല്‍കും. കോയമ്ബത്തൂര്‍, നില്‍ഗിരീസ്, തിരിപ്പൂര്‍, ഈറോഡ്, സേലം, കരൂര്‍, നാമക്കല്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപ്പട്ടിനം, മൈലാദുതുറൈ എന്നിവിടങ്ങളിലാണ് ടിപിആര്‍ കൂടുതലുള്ളത്.

Read More »

സ്വര്‍ണവിലയില്‍ വൻ വർധനവ്; ഇന്ന് പവന് ഒറ്റടിക്ക് കൂടിയത്…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പവന് ഇന്ന് ഒറ്റയടിക്ക് കൂടിത് 320 രൂപയാണ്. ഇതോടെ പവന് 36,720 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 40 രൂപ കൂടി 4590 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിലയിലും പ്രതിഫലിച്ചത്. ഡോളര്‍ കരുത്തുനേടിയതും ബോണ്ട് ആദായത്തിലെ ചാഞ്ചാട്ടവുമാണ് ആഗോള വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിച്ചത്. രണ്ടുദിവസംമുമ്ബ് 36,960 രൂപ നിലവാരത്തിലേയ്ക്ക് വില ഉയര്‍ന്നിരുന്നു. അടുത്തദിവസംതന്നെ 36,400ലേയ്ക്ക് വിലതാഴുകയുംചെയ്തു.

Read More »

ശസ്ത്രക്രിയയ്ക്കിടെ നാല് ഡോക്ടര്‍മാര്‍ ചേര്‍ന്ന് പീഡിപ്പിച്ചു; പരാതിയുമായി യുവതി രം​ഗത്ത്…

ഉത്തര്‍പ്രദേശില്‍ ശസ്ത്രക്രിയയ്ക്കിടെ നാല് ഡോക്ടര്‍മാര്‍ ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. പ്രയാഗ് രാജിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനെതിരെയാണ് യുവതിയുടെ കുടുംബം ആരോപണവുമായി രംഗത്തെത്തിയത്. പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുടല്‍ സംബന്ധിയായ ബുദ്ധിമുട്ടുകളോടെ ശനിയാഴ്ചയാണ് യുവതിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നത്. മോത്തിലാല്‍ നെഹ്റു മെഡിക്കല്‍ കോളേജിന്‍റെ ഭാഗമാണ് ഈ ആശുപത്രി. ശനിയാഴ്ച രാത്രി തന്നെ യുവതിക്ക് അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട …

Read More »

ആശ്വാസ ​ദിനം; രാജ്യത്ത് രോഗമുക്തി നിരക്ക് ഉയരുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 2 മാസത്തിനിടെ ഏറ്റവും കുറഞ്ഞ കൊവിഡ് കേസ്….

ആശ്വാസമായി രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു. 1,20,529 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് റിപ്പോര്‍ട്ട്‌ ചെയ്തത. 2 മാസത്തിനിടെ ഏറ്റവും കുറവ് കൊവിഡ് കേസുകളാണ് ഇന്നലെ രാജ്യത്ത് റിപ്പോര്‍ട്ട്‌ ചെയ്തത്. 3,380 മരണങ്ങളും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. 1,97,894 പേര്‍ കൊവിഡ് രോഗമുക്തരായി. രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 15,55,248 ആയി കുറഞ്ഞു. അതേസമയം 22.78 കോടിയിലേറെ പേര്‍ വാക്സീന്‍ സ്വീകരിച്ചതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

Read More »

ഫേസ്ബുക് തിരികെ കിട്ടിയ സന്തോഷം പങ്കുവെച്ച്‌ അനൂപ് മേനോന്‍…

രണ്ട് ദിവസം മുമ്ബാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന കാര്യം നടനും സംവിധായകനുമായ അനൂപ് മേനോന്‍ അറിയിച്ചത്. ഫിലിപ്പീന്‍സില്‍ നിന്നാണ് ഹാക്കിങ്ങ് നടന്നതെന്നായിരുന്നു വിവരം. ഇപ്പോഴിതാ തന്റെ അക്കൗണ്ട് തിരികെ ലഭിച്ചുവെന്ന് അറിയിക്കുകയാണ് താരം. പേജ് വീണ്ടെടുക്കാന്‍ സഹായിച്ച എ‌ഡി‌ജി‌പി മനോജ് അബ്രഹാം, അടക്കം ഉള്ളവര്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു. അനൂപ് മേനോന്റെ ഫേസ്ബുക് പോസ്റ്റ് എന്റെ ഫേസ്ബുക് തിരികെ ലഭിച്ചു. എ‌ഡി‌ജി‌പി മനോജ് അബ്രഹാം, ശ്രീ. ഷെഫീന്‍ …

Read More »

28കാരിയെ അയല്‍ക്കാരന്‍ കുത്തി പരിക്കേല്‍പ്പിച്ചു; പ്രതി പിടിയിൽ…

ഡെല്‍ഹിയില്‍ 28കാരിയായ യുവതിയെ അയല്‍ക്കാരന്‍ കുത്തി പരിക്കേല്‍പ്പിച്ചു. ഡെല്‍ഹിയിലെ രോഹിണി ഏരിയയിലാണ് സംഭവം നടന്നത് . സംഭവവുമായി ബന്ധപ്പെട്ട് രാജു എന്ന് വിളിക്കുന്ന നരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. അതെസമയം ആക്രണത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. പാര്‍ക് ചെയ്ത രണ്ട് കാറുകള്‍ക്കിടയില്‍ വെച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്.

Read More »