മകന് നേരെ എറിയാന്‍ കരുതിയ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് അറുപത്തഞ്ചുകാരനായ അച്ഛൻ മരിച്ചു. പശ്ചിമബംഗാളിലെ കാശിപുര്‍ റോഡില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം നടന്നത്. സ്‌ഫോടനത്തില്‍ മകനും പരിക്കേറ്റു. ഷെയ്ഖ് മത്‌ലബ് സ്ഥിരമായി മദ്യപിച്ച് എത്തിയിരുന്നതിനെ തുടര്‍ന്ന് വീട്ടില്‍ കലഹം ഉണ്ടാവുക പതിവായിരുന്നു. ഫാക്ടറിത്തൊഴിലാളിയായ മകന്‍ ഷെയ്ഖ് നസീര്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം മദ്യലഹരിയിലായിരുന്ന മത്‌ലബുമായി തര്‍ക്കമുണ്ടായതായി അയല്‍വാസികള്‍ അറിയിച്ചു. Read more…
Read More »ഓണ്‍ലൈന്‍ തട്ടിപ്പ്: മുന്നറിയിപ്പുമായി ബി.എസ്.എന്‍.എല്‍…
ഫൈബര്‍ കണക്ഷന് നല്‍കാമെന്നും കെ.വൈ.സി വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ സിം റദ്ദാക്കുമെന്നും പറഞ്ഞും ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തും ബി.എസ്.എന്‍.എല്ലിന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളും സ്ഥാപനത്തിന്റെ ലോഗോയും വിലാസവും ഉപയോഗിച്ചുള്ള വ്യാജ സൈറ്റുകളും കരുതിയിരിക്കണമെന്ന് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ്. പുതിയ കണക്ഷന് നേരിട്ടോ ഏജന്‍സി വഴിയോ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെയോ ബി.എസ്.എന്‍.എല്‍ പണം ആവശ്യപ്പെടുന്നില്ല. ഇത്തരം തട്ടിപ്പുകളില്‍ നഷ്ടം നേരിട്ടാല്‍ ബി.എസ്.എന്‍.എല്ലിന് ഉത്തരവാദിത്തമില്ല. കൃത്യമായ വിവരങ്ങള്‍ക്ക് അടുത്തുള്ള ബി.എസ്.എന്‍.എല്‍ ഓഫിസുമായി ബന്ധപ്പെടുകയോ www.bsnl.co.in …
Read More »കോണ്‍ഗ്രസ് നേതാക്കള്‍ സി പി എമ്മിലേക്ക്? നേതാക്കള്‍ താല്‍പ്പര്യമറിയിച്ചെന്ന് ജോസ് കെ മാണി….
നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട കോണ്‍ഗ്രസ് വീണ്ടും പ്രതിസന്ധിയിലേക്ക്. പാര്‍ട്ടിയിലെ നിരവധി നേതാക്കള്‍ കേരളാ കോണ്‍ഗ്രസ് എമ്മിലേക്ക് വരാന്‍ താല്‍പ്പര്യം അറിയിച്ചതായി ജോസ് കെ മാണി വ്യക്തമാക്കി. ജനപിന്തുണയുള്ള നേതാക്കളാണ് തന്നെ നേരിട്ട് സമീപിച്ചതെന്നും ഇക്കാര്യത്തില്‍ നീക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നേതാക്കളുടെ പേരുകള്‍ വെളിപ്പെടുത്താല്‍ ജോസ് കെ മാണി തയ്യാറായിട്ടില്ല. ജോസഫ് വിഭാഗത്തില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും നേതാക്കളെയും അണികളെയും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിലേക്ക് …
Read More »ഉപയോക്താക്കളില്‍ നിന്ന് തന്ത്രപൂര്‍വ്വം അനുമതി വാങ്ങുന്നു: വാട്സ് ആപ്പിനെതിരെ കേന്ദ്ര സര്‍ക്കാര്‍…
വാട്സ് ആപ്പിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി കേന്ദ്ര സര്‍ക്കാര്‍. പുതിയ സ്വകാര്യതാ നയം നടപ്പാക്കാനായി ഉപയോക്താക്കളില്‍ നിന്ന് തന്ത്രപൂര്‍വ്വം അനുമതി വാങ്ങുകയാണെന്നാണ് കേന്ദ്രത്തിന്റെ പരാതി. നിലവില്‍ പ്രൈവസി പോളിസി അംഗീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് നിരന്തരം ഇത് ചൂണ്ടിക്കാട്ടി നോട്ടിഫിക്കേഷന്‍ നല്‍കുകയാണ് വാട്സ് ആപ്പ് എന്നാണ് കേന്ദ്രത്തിന്റെ പരാതിയില്‍ പറയുന്നത്. പ്രൈവസി പോളിസി അംഗീകരിക്കാന്‍ സാധാരണക്കാരെ നിര്‍ബന്ധിതരാക്കുകയാണ് കമ്ബനി. രാജ്യത്ത് പുതിയ പേഴ്സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്‍ വരുന്നതിന് മുമ്ബ് പരമാവധി …
Read More »സി.കെ. ജാനുവിന് പണം നല്‍കിയിട്ടില്ല, ഫോണ്‍ സംഭാഷണം എഡിറ്റ് ചെയ്തതാകാമെന്ന് കെ. സുരേന്ദ്രന്‍
സി.കെ. ജാനുവിന് അവരുടെ ആവശ്യത്തിനായി താന്‍ പണം നല്‍കിയിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍. എന്നെ വിളിച്ചില്ലെന്ന് പറയുന്നില്ല, തെരഞ്ഞെടുപ്പ് സമയത്ത് പലരുമായി സംസാരിച്ചിട്ടുണ്ടാകാം. ആ സംഭാഷണം മുഴുവന്‍ ഓര്‍ത്ത് വവെക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ജാനുവുമായി സംസാരിക്കുകയോ അവരുടെ ആവശ്യത്തിനായി പണം നല്‍കുകയോ ചെയ്തിട്ടില്ല. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ആവശ്യത്തിന് വ്യവസ്ഥാപിതമായി രീതിയില്‍ പണം നല്‍കിയിട്ടുണ്ടെന്നും സുരേന്ദ്രന്‍ വിശദീകരിച്ചു. ആദിവാസി നേതാവായത് കൊണ്ടാണോ ജനുവിനെ അവഹേളിക്കുന്നതെന്നും സുരേന്ദ്രന്‍ …
Read More »വളാഞ്ചേരിയില്‍ ഫയര്‍സ്റ്റേഷന് വേണ്ടി ഭൂമി കൈമാറിയിട്ടുണ്ട്: മുഖ്യമന്ത്രി
കോട്ടയ്ക്കൽ നിയോജകമണ്ഡലത്തിലെ വളാഞ്ചേരിയിൽ ഫയർ സ്റ്റേഷന് ആരംഭിക്കുന്നതിന് ഭൂമി കൈമാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരൂർ താലൂക്കിൽ കാട്ടിപ്പരുത്തി വില്ലേജിൽ റവന്യൂ പുറമ്ബോക്ക് ഭൂമി 2017 ല് അഗ്നിരക്ഷാ വകുപ്പിന് അനുവദിക്കുകയും അത് കൈമാറുകയും ചെയ്തിട്ടുണ്ടെന്ന് പ്രൊഫ. ആബിദ് ഹുസൈന് തങ്ങളുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, പ്രസ്തുത ഫയർസ്റ്റഷന് അടിയന്തിരമായി ആരംഭിക്കുന്നതിന് സർക്കാർ തീരുമാനം കൈക്കൊണ്ടിട്ടില്ല എന്നും മുഖ്യമന്ത്രി അറിയിച്ചു
Read More »എക്‌സൈസ് റെയ്ഡ് : തലസ്ഥാനത്ത് നിന്നും വ്യജമദ്യവും 1,61,500 രൂപയുടെ കള്ളനോട്ടും പിടികൂടി…
വാമനപുരം എക്‌സൈസ് നടത്തിയ പരിശോധനയില്‍ വ്യജമദ്യവും 1,61,500 രൂപയുടെ കള്ളനോട്ടുകളും പിടികൂടി. 40 ലിറ്റര്‍ ചാരായം, 1220 ലിറ്റര്‍ കോട, 35,000 രൂപ, 50,000 രൂപ വിലവരുന്ന വാറ്റുപകരണങ്ങള്‍ എന്നിവയും കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പാങ്ങോട് കൊച്ചാലുംമൂട് സ്വദേശി ഇര്‍ഷാദിനെതിരെ കേസെടുത്തിട്ടുണ്ട്. മടത്തറ കേന്ദ്രീകരിച്ച് വാണിജ്യാടിസ്ഥാനത്തില്‍ ചാരായം വാറ്റി തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ വില്‍പന നടത്തുന്നു സംഘം പ്രവര്‍ത്തിക്കുന്നതായി വാമനപുരം എക്‌സൈസ് അധികൃതര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്‌സൈസ് …
Read More »സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വർധനവ് ; ഇന്നത്തെ നിരക്കുകള്‍ അറിയാം…
സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് 36,960 രൂപിലെത്തി. ഗ്രാമിന് 10 രൂപ കൂടി 4620 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ചൊവ്വാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടിയിരുന്നു. ആഗോളവിപണിയില്‍ അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില തുടരുന്നത്. രാജ്യത്ത് വരും ദിവസങ്ങളിലും സ്വര്‍ണ വില വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read More »കാലവര്‍ഷം ഇന്നാരംഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്…
സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിക്കുന്നതിനുളള എല്ലാ സാഹചര്യങ്ങളും ഒത്തുവന്നിട്ടുണ്ടെന്നും ഇന്നുതന്നെ കാലവര്‍ഷം ആരംഭിക്കുമെന്നും ഇന്ത്യന്‍ മെട്രോളജിക്കല്‍ വിഭാഗം അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റുകള്‍ ശക്തിപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. രാവിലെ 8.30ന് പുറത്തുവിട്ട വാര്‍ത്താകുറിപ്പിലാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. അതേസമയം കാലാവസ്ഥാവിഭാഗം ഔദ്യോഗികമായി മണ്‍സൂണ്‍ പ്രഖ്യാപിച്ചിട്ടില്ല. മെയ് 10നു ശേഷം കേരളത്തിലെ 14 സ്റ്റേഷനുകളില്‍ 2.5എംഎം മഴയില്‍ കൂടുതല്‍ തുടര്‍ച്ചയായി രണ്ട് ദിവസം ലഭിച്ചാലാണ് കാലര്‍ഷം ആരംഭിച്ചതായി പ്രഖ്യാപിക്കുക. അതിനും പുറമെ കാലവര്‍ഷക്കാറ്റിന്റെ ശക്തിയും …
Read More »ആശങ്കയ്ക്ക് ഒഴിയുന്നു : രാജ്യത്ത് കൊവിഡ് കേസുകള്‍ തുടര്‍ച്ചയായ ഏഴാം ദിവസവും രണ്ടു ലക്ഷത്തില്‍ താഴെ…
രാജ്യത്ത് കൊവിഡ് കേസുകള്‍ തുടര്‍ച്ചയായ ഏഴാം ദിവസവും രണ്ടു ലക്ഷത്തില്‍ താഴെയെത്തി. 24 മണിക്കൂറില്‍ 1,34,154 പുതിയ രോഗികളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2,887 പേര്‍ രോഗബാധിതരായി മരമണടഞ്ഞു. രാജ്യത്ത് ഇതുവരെ 2,84,41,986 പേരാണ് ആകെ കൊവിഡ് ബാധിതരായത്. ആകെ 3,37,989 പേര്‍ മരണമടഞ്ഞു.അതേ സമയം 22,10,43,693 പേര്‍ വാക്സിന്‍ സ്വീകരിച്ചതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
Read More »