ടൗട്ടേ ചുഴലിക്കാറ്റില്‍ മുംബയ്ക്ക് സമീപം അറബിക്കടലില്‍ ബാര്‍ജ് മുങ്ങി മരിച്ച മലയാളികള്‍ അഞ്ചായി. കൊല്ലം, ശക്തികുളങ്ങര പുത്തന്‍തുരുത്ത് ഡാനി ഡെയിലില്‍ ആന്റണി എഡ്വിന്‍ (27), തൃശൂര്‍ വടക്കാഞ്ചേരി ആര്യംപാടം പുതുരുത്തി മുനപ്പി വീട്ടില്‍ അര്‍ജ്ജുനന്‍ (38), വയനാട് സുല്‍ത്താന്‍ ബത്തേരി മുപ്പൈനാട് വടുവഞ്ചാല്‍ കല്ലികെണി വളവില്‍ സുമേഷ് (31) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെടുത്തത്. വയനാട് പള്ളിക്കുന്ന് സ്വദേശി ജോമിഷ് ജാേസഫ്, കോട്ടയം പൊന്‍കുന്നം സ്വദേശി സസിന്‍ ഇസ്മയില്‍ എന്നിവരുടെ …
Read More »സംസ്ഥാനം കോവിഡ് വാക്‌സിന്‍ ഉല്പാദനത്തിനായി ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍…
കേരളം കോവിഡ് വാക്‌സിന്‍ ഉല്പാദനത്തിനായി ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്‍സ്റ്റിട്യൂട്ട് ഓഫ് വൈറോളജിയില്‍ വാക്‌സിന്‍ നിര്‍മിക്കാന്‍ കഴിയുമോ എന്നത് പരിശോധിക്കും. ഇതിനായി വാക്‌സിന്‍ ഉല്പാദന മേഖലയിലെ വിദഗ്ധരുമായി ചര്‍ച്ച നടത്തയുകയാണ് എന്നും അദ്ദേഹം പറഞ്ഞു. മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സിലെ ശാസ്ത്രജ്ഞര്‍ കോവിഡ് ചികിത്സയ്ക്ക് വേണ്ടി മരുന്ന് കണ്ടു പിടിച്ചിട്ടുണ്ട്. ഇതിന് ഡ്രഗ് കോണ്‍ട്രോളര്‍ ജനറലിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read More »എല്ലാ ഞായറാഴ്ചയും ഡ്രൈ ഡേ ആയിരിക്കുമെന്ന് മുഖ്യമന്ത്രി…
എല്ലാ ഞായറാഴ്ചയും ഡ്രൈ ഡേ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലവര്‍ഷം വരികയാണ്. മൂന്നോ നാലോ വര്‍ഷം കൂടുമ്ബോള്‍ ഡെങ്കിപ്പനി ശക്തമായി വരുന്ന പ്രവണതയുണ്ട്. 2017-ല്‍ വ്യാപകമായി ഡെങ്കിപ്പനി വന്നിരുന്നു. ഈ വര്‍ഷവും അങ്ങനെ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഇനി മുതല്‍ എല്ലാ ഞായറാഴ്ചയും ഡ്രൈ ഡേ ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീട്ടിലും പരിസരത്തും വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്. വീടും പരിസരവും വൃത്തിയായി കൊണ്ടു നടക്കുകയും കൊതുകുകളെ പ്രതിരോധിക്കുകയും …
Read More »വരുന്ന മൂന്ന് ആഴ്ച നിര്‍ണായകം; മരണസംഖ്യ ഇനിയും ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കോവിഡ് മരണസംഖ്യ ഉയരുമെന്നാണ് വിദഗ്ധരുടെ നിഗമനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളില്‍ പെട്ടെന്ന് വര്‍ദ്ധനവും കുറവും രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ഈ പ്രക്രിയ സാവധാനമാണ് നടക്കുന്നത്. വരുന്ന മൂന്ന് ആഴ്ചകള്‍ സംസ്ഥാനത്തിന് നിര്‍ണായകമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മെയ് 12 ന് ആയിരുന്നു രണ്ടാമത്തെ തരംഗത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 43,529 പുതിയ രോഗികളാണ് അന്നുണ്ടായത്. ആ തരത്തില്‍ ആ …
Read More »കൊവിഡ്: അട്ടപ്പാടി മേഖലയില്‍ ഊരുകള്‍ കേന്ദ്രീകരിച്ച് വാക്‌സിന്‍ നല്‍കിത്തുടങ്ങി…
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അട്ടപ്പാടി മേഖലയില്‍ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്ബുകള്‍ക്ക് തുടക്കമായി. പട്ടികവര്‍ഗ വിഭാഗക്കാരിലേക്ക് കൂടുതലായി വാക്‌സിന്‍ എത്തിക്കുന്നതിനായി ഊരുകള്‍ കേന്ദ്രീകരിച്ചാണ് വാക്‌സിന്‍ ക്യാമ്ബുകള്‍ നടത്തുന്നതെന്ന് ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫിസറുമായ അര്‍ജുന്‍പാണ്ഡ്യന്‍ പറഞ്ഞു. കൂടാതെ അഗളി, ഷോളയൂര്‍, പുതൂര്‍, ആനക്കട്ടി, കോട്ടത്തറ എന്നിവിടങ്ങളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും വാക്‌സിനേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ക്യാമ്ബുകള്‍ സജീവമാക്കി കൂടുതല്‍ പേരിലേക്ക് വാക്‌സിന്‍ എത്തിക്കാനാണ് ശ്രമം. ട്രൈബല്‍ വിഭാഗത്തില്‍ നിന്നായി …
Read More »സംസ്ഥാനത്ത് ലോക്ഡൗണ്‍ മെയ് 30 വരെ നീട്ടി; മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും…
കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗണ് മെയ് 30വരെ നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിൽ മലപ്പുറം ഒഴികെ കോവിഡ് ടിപിആർ (ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്) 25 ശതമാനത്തിന് താഴെയാകുകയും, ആക്ടീവ് കേസുകൾ കുറയുകയും ചെയ്തു. അത് പരിഗണിച്ച് എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ ശനിയാഴ്ച രാവിലെ മുതൽ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കും. മലപ്പുറം ഒഴിച്ച് എല്ലാ ജില്ലകളിലും ലോക്ഡൗൺ ഇന്നത്തെ നിലയില് തുടരുമെന്നും …
Read More »രാജ്യത്ത് ആശ്വാസമേകി പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു; ആശങ്ക ഉയര്‍ത്തി മരണനിരക്ക്…
രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലെയും മരണനിരക്ക് ആശങ്ക ഉയര്‍ത്തുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,591 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം 4, 209 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലാണ് മരണനിരക്ക് കുത്തനെ ഉയര്‍ന്നത്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 738ഉം, കര്‍ണാടകയില്‍ 548 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 2,60,31,991 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,27,12,735 പേര്‍ രോഗമുക്തരായി. …
Read More »കൊല്ലം ജില്ലയിൽ കള്ളനോട്ടുകള്‍ വ്യാപകമാകുന്നതായി പരാതി; വിവിധ സ്ഥലങ്ങളില്‍നിന്ന് നാലുപേർ പിടിയിൽ…
ജില്ലയുടെ കിഴക്കന്‍മേഖലയില്‍ കള്ളനോട്ടുകള്‍ വ്യാപകമാകുന്നു. പത്തനാപുരം, കുന്നിക്കോട്, കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളിലാണ് നോട്ടുകള്‍ ഏറെയും എത്തുന്നത്. കഴിഞ്ഞദിവസം നാലുപേരെയാണ് വിവിധ സ്ഥലങ്ങളില്‍നിന്ന് പൊലീസ് പിടികൂടിയത്. ഇവര്‍ നോട്ടുകള്‍ വിതരണം ചെയ്യാനായി എത്തിയപ്പോഴാണ് പിടിയിലാകുന്നത്. ഒരുലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളും അച്ചടിക്കാവശ്യമായ സാമഗ്രികളും ഇവരില്‍നിന്ന് പിടിച്ചെടുത്തിരുന്നു. കൂടുതല്‍ പേരിലേക്ക് ഇവര്‍ വഴി കള്ളനോട്ടുകള്‍ എത്തിയതായി ചോദ്യംചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. പലപ്പോഴും ബാങ്കിലെത്തി പണം അടക്കുമ്ബോഴാണ് കളളനോട്ടുകള്‍ കണ്ടെത്തുന്നത്. പൊലീസില്‍ പരാതി കൊടുത്താല്‍ വാദി …
Read More »കൊല്ലം ജില്ലയില്‍ കൂടുതല്‍ കോവിഡ് ചികിത്സ കേന്ദ്രങ്ങള്‍ സജ്ജം…
കോവിഡ് രണ്ടാംവ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മുന്‍കരുതലെന്ന നിലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയില്‍ കൂടുതല്‍ കോവിഡ് ചികിത്സ കേന്ദ്രങ്ങള്‍ സജ്ജമാക്കി. ജില്ല ഹോമിയോപ്പതി വകുപ്പിന്റെ സഹകരണത്തോടെ കോര്‍പറേഷന്‍ പരിധിയിലുള്ള ഏഴ് ഹോമിയോപ്പതി ക്ലിനിക്കുകളില്‍ പ്രത്യാശ പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, അഡീഷനല്‍ സെക്രട്ടറി എ.എസ്. ശ്രീകാന്ത്, ഹോമിയോപ്പതി ഡി.എം.ഒ ഡോ. സി.എസ് പ്രദീപ് എന്നിവര്‍ പങ്കെടുത്തു. പന്മന …
Read More »പുതിയ വെല്ലുവിളിയായി ബ്ലാക്ക് ഫംഗസ്; 1500 ല്‍ അധികം പേര്‍ക്ക് രോഗം; മഹാരാഷ്ട്രയില്‍ 90 മരണം…
രാജ്യത്തെ പത്തിലധികം സംസ്ഥാനങ്ങളില്‍ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചൂ. മഹാരാഷ്ട്രയില്‍ ഇതുവരെ 90 പേര്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചതായാണ് റിപ്പോർട്ട്. 1500 ല്‍ അധികം പേര്‍ക്ക് സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ 850 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. അതേസമയം, മ്യൂക്കോര്‍മൈക്കോസിസ് രോഗത്തെ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു. രാജസ്ഥാന്‍,ഗുജറാത്ത്്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ബ്ലാക്ക് ഫംഗസീിനെ പകര്‍ച്ചവ്യാധിയായി …
Read More »