രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് കൊറോണ വൈറസ് രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 3,11,170 പേര്‍ക്കാണ് കോവിഡ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,46,84,077 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,890 പേരാണ് കോവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. ഇതോടെ മരണസംഖ്യ 2,66,207 ആയി ഉയര്‍ന്നിരിക്കുന്നു. 3,53,299 പേര്‍ രോഗമുക്തരായതോടെ …
Read More »ലക്ഷദ്വീപില്‍ മെയ് 23 വരെ ലോക്ഡൗണ്‍ നീട്ടി…
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലക്ഷദ്വീപില്‍ ലോക്ഡൗണ്‍ മെയ് 23 വരെ നീട്ടി. കവരത്തി, ആന്ത്രോത്ത്, കല്‍പേനി, അമിനി ദ്വീപില്‍ പൂര്‍ണ നിയന്ത്രണമാണ് ഏര്‍പെടുത്തിയിട്ടുള്ളത്. മറ്റ് ദ്വീപുകളില്‍ വ്യവസ്ഥകളോടെ ഇളവ് അനുവദിച്ചു. ഏപ്രില്‍ 28നാണ് ഡിസ്ട്രിക് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ ലക്ഷദ്വീപില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ജനുവരി 28നാണ് ദ്വീപിലാദ്യമായി കോവിഡ് കേസ് റിപോര്‍ട് ചെയ്തത്. ജനുവരി 4 ന് കൊച്ചിയില്‍ നിന്നും കപ്പലില്‍ യാത്ര തിരിച്ച് കവരത്തിയില്‍ …
Read More »രണ്ടാം പിണറായി സര്‍ക്കാര്‍; സത്യപ്രതിജ്ഞാ ചടങ്ങില്‍ ആളുകളുടെ എണ്ണം കുറച്ചേക്കാം…
ഇരുപതാം തിയതി നടക്കുന്ന പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആളുകളുടെ എണ്ണം കുറയ്ക്കാന്‍ സാധ്യത. 750 പേരെ പങ്കെടുപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക് ഡൗണ്‍ നടക്കുന്നതിനിടെ കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തുന്നതിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ആളുകളുടെ എണ്ണം കുറയ്ക്കാനുളള ആലോചന. പരമാവധി ആളുകളെ ചുരുക്കും എന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പന്തലിന്‍റെ ജോലികള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. എന്നാല്‍, …
Read More »118 മെട്രിക് ടണ്‍ ഓക്സിജനുമായി കേരളത്തിലേക്കുള്ള ആദ്യ ഓക്സിജന്‍ എക്സ്പ്രസ്സ് എത്തി…
കേരളത്തിലേക്കുള്ള ആദ്യ ഓക്സിജന്‍ എക്സ്പ്രസ്സ് ട്രെയിന്‍ ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെത്തി. ഒഡിഷ കലിംഗനഗര്‍ ടാറ്റ സ്റ്റീല്‍ പ്ലാന്റില്‍ നിന്നും മൂന്നരയോടെ കൊച്ചി വല്ലാര്‍പാടത്താണ് ട്രെയിന്‍ എത്തിയത്. 118 മെട്രിക് ടണ്‍ ഓക്സിജനാണ് ട്രെയിനില്‍ ഉള്ളത്. നേരത്തെ ഡല്‍ഹിക്ക് അനുവദിച്ചിരുന്ന ഓക്സിജന്‍ ട്രെയിന്‍ അവിടത്തെ ആവശ്യം കുറഞ്ഞതിനാല്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിക്കുകയായിരുന്നു. കേരളത്തിന് ഓക്സിജന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേകതരം ടാങ്കറുകളില്‍ നിറച്ചാണ് …
Read More »ആശങ്ക വർധിപ്പിച്ച് കേരളത്തില്‍ ഏഴ് പേര്‍ക്ക് ബ്ളാക് ഫംഗസ് ബാധ…
ബ്‌ളാക് ഫംഗസ് ബാധ കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തു. ഏഴുപേരില്‍ മ്യൂക്കോര്‍മൈക്കോസിസ് റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രോഗം ബാധിച്ചവരില്‍ മൂന്ന് പേര്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയവരാണ്. നേരത്തെ മഹാരാഷ്ട്ര ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊവിഡ് ഭേദമായാലും പ്രതിരോധശേഷി ദുര്‍ബലമായ അവസ്ഥയിലാണ് ബ്ലാക്ക് ഫംഗസ് ബാധ ഉണ്ടാകുന്നത്. സ്റ്റിറോയ്ഡ് മരുന്നുകളുടെ അമിത ഉപയോഗവും ഇതിനു കാരണമാകുന്നതായാണ് റിപ്പോർട്ട്. വായുവിലൊക്കെ കാണപ്പെടുന്ന മ്യൂകോര്‍ എന്ന ഫംഗസാണ് മ്യൂകോര്‍മൈകോസിസ് രോഗത്തിന് കാരണം. …
Read More »ടൗട്ടെ അതിശക്ത ചുഴലിക്കാറ്റായി, സംസ്ഥാനത്ത് മഴ ഇന്നും തുടരും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്…
തെക്കു കിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ടൗട്ടെ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ചു അതിശക്ത ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം ഇന്നു വരെ തുടരുമെന്നതിനാല്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നലകിയിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ …
Read More »ഗംഗയിലെ ശവങ്ങള്‍ നൈജീരിയയിലേതാണ്; ചിലര്‍ മനപ്പൂര്‍വം ഇന്ത്യയെ അപമാനിക്കുന്നു; നടി കങ്കണ റണാവത്ത്
ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകുന്നില്ല, അത് രാജ്യത്തെ കുറച്ചുകാണിക്കാന്‍ ചിലര്‍ നൈജീരിയയിലെ നദിയിലെ ചിത്രങ്ങള്‍ പകര്‍ത്തി മനപ്പൂര്‍വം ഇന്ത്യയെ അപമാനിക്കുകയാണെന്നും നടി കങ്കണ റണാവത്ത്. ഇന്ത്യ, ഇസ്രാഈലിനെ കണ്ടാണ് പഠിക്കേണ്ടത്, രാജ്യത്തുള്ള വിദ്യാര്‍ത്ഥികള്‍ എല്ലാവരും പട്ടാളത്തില്‍ ചേരേണ്ടത് നിര്‍ബന്ധമാക്കണമെന്നും നടി പറയുന്നു. ഇന്ത്യയില്‍ മഹാമാരിയോ യുദ്ധമോ എന്ത് സംഭവിച്ചാലും കുറച്ച് പേര്‍ ഇതെല്ലാം തമാശ പോലെ കണ്ട് മൂലയ്ക്ക് മാറി നില്‍ക്കുകയാണ് പതിവ്. എന്നിട്ട് രാജ്യം ഇല്ലാതാവട്ടെ എന്ന് മനസുകൊണ്ട് …
Read More »“118 മെട്രിക് ടണ്‍ ജീവവായുവുമായി”; സംസ്ഥാനത്ത് ആദ്യ ഓക്സിജന്‍ എക്സ്പ്രസ് നാളെ എത്തും
കേരളത്തിലേക്കുള്ള ആദ്യ ഓക്സിജന്‍ എക്സ്പ്രസ് 118 മെട്രിക് ടണ്‍ ഓക്സിജനുമായി നാളെ പുലര്‍ച്ചെ വല്ലാര്‍പാടം ടെര്‍മിനല്‍ സൈഡിങ്ങില്‍ എത്തും എന്ന് അറിയിച്ചു. ഇപ്പോള്‍ ആന്ധ്രയിലൂടെയാണു ട്രെയിന്‍ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ഒഡീഷയിലെ കലിംഗനഗര്‍ ടാറ്റാ സ്റ്റീല്‍ പ്ലാന്റില്‍ നിന്നു ഡല്‍ഹിയിലേക്കുള്ള ലോഡ് അവിടെ ഒാക്സിജന്‍ ആവശ്യം കുറഞ്ഞതിനാല്‍ കേന്ദ്രം കേരളത്തിലേക്കു നല്‍കുകയായിരുന്നു. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക കണ്ടെയ്നര്‍ ടാങ്കറുകളിലാണു ഇവ എത്തിക്കുക.
Read More »ജലനിരപ്പ് ഉയര്‍ന്നു; ഇടുക്കിയില്‍ മലങ്കര, പാംബ്ല, കല്ലാര്‍കുട്ടി ഡാമുകള്‍ തുറന്നു; ജാഗ്രതാ നിർദേശം…
രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയിലെ ഡാമുകള്‍ തുറന്നു. ഇടുക്കി കല്ലാര്‍കുട്ടി, മലങ്കര, പാംബ്ല ഡാമുകളുടെ ഷട്ടറുകളാണ് തുറന്നുവിട്ടത്. പാംബ്ല ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായതിനാല്‍ ജലനിരപ്പ് 249 മീറ്ററായി ഉയര്‍ന്നിരിക്കുകയാണ്. പരമാവധി ജലനിരപ്പ് 253 മീറ്ററാണ്. ദുരന്തനിവാരണ അതോറിറ്റി ഇടുക്കി ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍കൂടിയാണ് ഇന്ന് ഉച്ച മുതല്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി 180 ക്യുമെക്‌സ് …
Read More »സംസ്ഥാനത്തെ സ്വര്‍ണവില കൂടി; ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത്…
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധനവ്. ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 200 രൂപയാണ്. ഇതോടെ പവന് 35,920 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപകൂടി 4,490 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 35,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെവില. ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
Read More »
NEWS 22 TRUTH . EQUALITY . FRATERNITY