Breaking News

Slider

‘കഴുത്തറപ്പന്‍ ബില്‍ കൊല്ലത്തും’; 50-കാരിക്ക് 5 ലക്ഷത്തിന്‍റെ ബില്‍…

കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രി അമിത ഫീസ് ഈടാക്കുന്നെന്ന പരാതി കൊല്ലത്തും.  ജാസ്മി എന്ന 50 കാരിയാണ് കൊല്ലം മെഡിറ്ററീന ആശുപത്രിക്കെതിരെ പരാതിയുമായി രം​ഗത്ത് വന്നിരിക്കുന്നത്. 5,10,189 രൂപയുടെ ബിൽ തുകയാണ് ആശുപത്രി അധികൃതര്‍ നല്‍കിയത്. ഐസിയുവിൽ പ്രതിദിനം 12000 രൂപ എന്ന നിരക്കീടാക്കുമെന്ന് പറഞ്ഞായിരുന്നു പ്രവേശനമെന്ന് കുടുംബം പറയുന്നു. എന്നാൽ ഒരാഴ്ച കഴിഞ്ഞപ്പോൾ മുതൽ അമിത ബിൽ ഈടാക്കിയെന്നാണ് പരാതി. ഐസിയുവിൽ ഡോക്ടർ രോഗിയെ ഒരു തവണ സന്ദർശിച്ചതിന് …

Read More »

ഇനി മുതൽ ആശുപത്രികള്‍ക്ക് മുന്നില്‍ കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട നിരക്കുകള്‍ എഴുതി പ്രദര്‍ശിപ്പിക്കണം…

ആശുപത്രികള്‍ക്ക് മുന്നില്‍ കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട വിവിധ ചികിത്സകളുടെയും മരുന്നുകളുടെയും വസ്തുക്കളുടെയും ഡോക്ടര്‍മാരുടെയും നഴ്സ്മാരുടെയും സേവനങ്ങളുടെയും നിരക്കുകള്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. ഇതില്‍ നിന്ന് ഒരു രൂപ പോലും കൂടരുതെന്നും, സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. നിശ്ചയിച്ചതിലും കൂടുതല്‍ ഏതെങ്കിലും ആശുപത്രി നിരക്ക് ഈടാക്കിയെന്ന് കണ്ടെത്തിയാല്‍ പത്തിരട്ടി തുക പിഴയായി ഒടുക്കേണ്ടി വരും. കര്‍ശനനടപടിയുണ്ടാകും. രോഗികളെത്തിയാല്‍ അഡ്വാന്‍സ് തുക ഈടാക്കിയ ശേഷം മാത്രം അഡ്മിഷന്‍ എന്ന നിലപാടെടുത്താലും നടപടിയുണ്ടാകും. നിശ്ചയിച്ച നിരക്കുകള്‍ …

Read More »

യമുന നദി തീരത്ത് കരയ്ക്കടിഞ്ഞ് മൃതദേഹങ്ങള്‍; കൊവിഡ് ബാധിതരുടേതെന്ന് ആരോപണം; പ്രദേശവാസികള്‍ ഭീതിയില്‍…

യമുന നദിയുടെ കരയ്​ക്കടിഞ്ഞത്​​ നിരവധി ​ മൃതദേഹങ്ങള്‍. ഉത്തര്‍പ്രദേശിലെ ഹാമിര്‍പുര്‍ ജില്ലയിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവം. കോവിഡ്​ പ്രതിസന്ധിയില്‍ ഞായറാഴ്ച ഡസനിലധികം മൃതദേഹങ്ങള്‍ കരക്കടിഞ്ഞത്​ പ്രദേശവാസികളെ ഞെട്ടിച്ചു. തൊട്ടടു​ത്ത ഗ്രാമവാസികള്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ ​മൃതദേഹങ്ങള്‍ യമുനയില്‍ ഒഴുക്കുകയാണെന്നാണ് പരക്കെ ​ ഉയരുന്ന ആരോപണം. ഹാമിര്‍പുരിലെ ഗ്രാമപ്രദേശങ്ങളില്‍ കോവിഡ്​ ബാധിച്ച്‌​ മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ശ്​മശാനങ്ങളില്‍ സംസ്​കരിക്കാന്‍ കാത്തുകിടക്കേണ്ടതിനാല്‍ മൃതദേഹങ്ങള്‍ യമുന നദിയില്‍ ഒഴുക്കുകയാണെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. അതേസമയം പ്രാ​ദേശിക …

Read More »

കൊവിഡ് ആശുപത്രിയാകാന്‍ ചീമേനി തുറന്ന ജയില്‍…

ചീമേനി തുറന്ന ജയില്‍ കൊവിഡ് ആശുപത്രിയാക്കി മാറ്റുന്ന കാര്യം പരിഗണനയില്‍. ഇക്കാര്യത്തെ കുറിച്ച്‌ ആലോചിക്കുമെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ സജിത് ബാബു പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തടവുകാര്‍ക്ക് പരോള്‍ അനുവദിക്കാനുള്ള നടപടി  അവസാന ഘട്ടത്തിലാണ്. ചീമേനി തുറന്ന ജയിലില്‍ ഇനി മുപ്പതോളം അന്തേവാസികള്‍ക്കാണ് പരോള്‍ ലഭിക്കേണ്ടത്. ഇന്ന് ഉച്ചയോടെ ഇവരും പരോളില്‍ പോകും. പിന്നീട് 24 പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ടവരാണ് ഉള്ളത്. ഇവര്‍ക്ക് പരോളിനുള്ള അവകാശമില്ല. ജയിലില്‍ 200 …

Read More »

ഇ-പാസിന് അപേക്ഷിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുന്നു, അനാവശ്യമായി പാസിന് അപേക്ഷിച്ചാല്‍ കേസെടുക്കും; ലോക്‌നാഥ് ബെഹ്‌റ…

ലോക്ഡൗണില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനുളള പൊലീസിന്റെ ഓണ്‍ലൈന്‍ ഇ-പാസിന് ഇതുവരെ അപേക്ഷിച്ചത് 2,55,628 പേര്‍. ഇതില്‍ 22,790 പേര്‍ക്ക് മാത്രമാണ് യാത്രാനുമതി നല്‍കിയത്. എന്നാല്‍ ,1,40,642 പേര്‍ക്ക് അനുമതി നിഷേധിച്ചു. 92,196 അപേക്ഷകള്‍ പരിഗണനയിലാണ്. തിങ്കളാഴ്ച രാവിലെ 11വരെയുളള കണക്കാണിത്. അതേസമയം, വളരെ അത്യാവശ്യമുളള യാത്രകള്‍ക്ക് മാത്രമേ പൊലീസ് ഇ-പാസ് അനുവദിക്കുകയുളളൂ എന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പാസ് സംവിധാനം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നിയമ …

Read More »

സംസ്ഥാന സർക്കാർ വിലകൊടുത്തുവാങ്ങിയ മൂന്നരലക്ഷം ഡോസ് വാക്സിന്‍ കൊച്ചിയിലെത്തി….

സംസ്ഥാനം വില കൊടുത്തു വാങ്ങിയ കൊവിഡ് വാക്സീന്റെ ആദ്യ ബാച്ച്‌ കൊച്ചിയിലെത്തി. മൂന്നരലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സീനാണ് ആദ്യ ബാച്ചിന്റെ ഭാഗമായി എത്തിയത്. വിമാനത്താവളത്തില്‍ നിന്ന് മഞ്ഞുമ്മലിലെ കേരള മെഡിക്കല്‍ കോര്‍പ്പറേഷന്‍ വെയര്‍ഹൗസിലെത്തിക്കുന്ന വാക്സീന്‍ ഇവിടെ നിന്ന് റീജിയണല്‍ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യും. പൂനെ സിറം ഇസ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് കേരളം വാക്സീന്‍ വാങ്ങുന്നത്. പൂനെയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് വാക്സീനെത്തിച്ചത്. വിതരണം സംബന്ധിച്ച്‌ വ്യക്തമായ മാര്‍ഗരേഖ ഉടന്‍ നല്‍കും. ഗുരുതര …

Read More »

ഓക്സിജനുമായി വന്ന ടാങ്കറിന് വഴിതെറ്റി; പ്രോണവായു ലഭിക്കാതെ ഹൈദരാബാദിലെ ആശുപത്രിയിൽ ഏഴു കോവിഡ് രോഗികൾക്ക് ദാരുണാന്ത്യം

ഓക്​സിജൻ ലഭിക്കാതെ ഹൈദരാബാദിലെ ആശുപത്രിയിൽ ഏഴു കോവിഡ്​ രോഗികൾക്ക്​ ദാരുണാന്ത്യം. സർക്കാർ ഉടമസ്​ഥതയിലുള്ള കിങ്​ കോട്ടി ആശുപത്രിയിലാണ്​ ദാരുണ സംഭവം നടന്നത്​. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഓക്​സിജനുമായി വന്ന ടാങ്കറിന്​ വഴിതെറ്റിയതാണ്​ അപകടത്തിന്​ കാരണം. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്നവരാണ്​ മരിച്ചവർ. ഞായറാഴ്ച രോഗികൾക്ക്​ നൽകുന്ന ഓക്​സിജന്‍റെ സമ്മർദ്ദം കുറഞ്ഞതായി ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന്​ ഓക്​സിജൻ നിറക്കാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ ഓക്​സിജനുമായി ആശുപത്രിയിലേക്ക്​ വന്ന ടാങ്കറിന്​ വഴിതെറ്റുകയായിരുന്നു. ഹൈദരാബാദിലെ നാരായൻഗുഡ പൊലീസ്​ …

Read More »

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3.6 ലക്ഷം പുതിയ കേസുകള്‍; 3,754 മരണങ്ങള്‍…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ന് 3.6 ലക്ഷം പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി. കൂടാതെ 3,754 മരണങ്ങള്‍ ആണ് കൊവിഡ് രോഗബാധയെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആകെ 2.26 കോടിയാണ് രാജ്യത്തെ മൊത്തം രോഗനിരക്ക്. തുടര്‍ച്ചയായ നാല് ദിവസമായി 4 ലക്ഷത്തിന് മുകളിലായിരുന്ന രാജ്യത്തെ കൊവിഡ് രോഗനിരക്ക് 3 .6 ലക്ഷത്തിലേക്ക് താഴുന്നത് ആശ്വാസകരമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,74,606 സാമ്ബിളുകള്‍ …

Read More »

സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു; പത്ത് ​ദിവസത്തിനിടെ രോ​ഗം സ്ഥിരീകരിച്ചത്…

സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ ഒന്നര ആഴ്ചയ്ക്കിടെ 1071 ആരോഗ്യപ്രവര്‍ത്തകരാണ് കൊവിഡ് ബാധിതരായത്. ദിനംപ്രതി കൂടുതല്‍ ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് ബാധിച്ച്‌ അവധിയിലാകുന്നതോടെ മാനസികവും ശാരീരികവുമായി തളരുന്ന അവസ്ഥയിലാണ് ആരോഗ്യപ്രവര്‍ത്തകരെന്ന് കെ.ജി.എം.ഒ.എ സര്‍ക്കാരിനെ അറിയിച്ചു. രോഗബാധിതരായ പലരും അവധിയിലായതോടെ മറ്റുളളവര്‍ക്ക് ജോലിഭാരം വര്‍ധിച്ചു. രോഗബാധിതരുള്‍പ്പെടുന്ന അന്തരീക്ഷവുമായി കൂടുതല്‍ നേരം ഇടപെടുന്നതിനാലാണ് ആരോഗ്യപ്രവര്‍ത്തകരില്‍ കോവിഡ് പടരുന്നതെന്നാണ് നിഗമനം. ആരോഗ്യപ്രവര്‍ത്തകരും പോലീസുകാരും കോവിഡ് മുന്നണിപ്രവര്‍ത്തകരെന്ന നിലയില്‍ …

Read More »

സംസ്ഥാനത്ത് അതി ശക്തമായ മഴയ്ക്ക് സാധ്യത; കൊല്ലം ജില്ലയില്‍ യെല്ലോ അലേര്‍ട്ട്…

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യതയുണ്ടെന്ന് അറിയിച്ചു. ഇതേതുടർന്ന് ഇന്ന് കൊല്ലം ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അതിശക്തമായ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും കേരള കര്‍ണാടക തീരങ്ങളിലും അതിനോട് ചേര്‍ന്നുള്ള ലക്ഷദ്വീപ് തീരങ്ങളിലും സാധ്യതയുണ്ടെന്നും ശക്തമായി കാറ്റ് മണിക്കൂറില്‍ പരമാവധി 50 കി.മി വരെ വേഗത്തില്‍ വീശാന്‍ സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന …

Read More »