Breaking News

Slider

അമ്മയെ വെട്ടിനുറുക്കി പാചകം ചെയ്​ത്​ ഭക്ഷിച്ച്‌ 28 കാരന്‍; ഞെട്ടത്തരിച്ച് പോലീസ്; എല്ലാം പുറത്ത് കൊണ്ടുവന്നത്…

അമ്മയെ കൊലപ്പെടുത്തിയ ശേഷം കഷ്​ണങ്ങളായി വെട്ടിനുറുക്കി പാചകം ചെയ്​ത്​ ഭക്ഷിച്ച 28കാരന്​ ശിക്ഷ വിധിച്ച്‌​ കോടതി. സിനിമയെ വെല്ലുന്ന സംഭവം നടന്നത് സ്‌പെയിനിലാണ്. മാഡ്രിഡിലെ വെന്‍റാസ്​ പ്രദേശത്ത്​ 2019ലാണ്​ കേസിനാസ്​പദമായ​ സംഭവം. 28കാരനായ ആല്‍ബര്‍​ട്ടോ സന്‍ചസ്​ ഗോമസാണ്​ കേസില്‍ കുറ്റക്കാരന്‍​. തൊഴില്‍ രഹിതനാണ്​ ആല്‍ബര്‍​ട്ടോ. മാതാവ്​ 68കാരിയായ മരിയ സോലെഡാഡ്​ ഗോമസും ആല്‍ബര്‍​ട്ടോയും ഒരു വീട്ടിലായിരുന്നു താമസം. എന്നാല്‍ ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്ക​ത്തെ തുടര്‍ന്ന്​ മരിയയെ ആല്‍ബ​ര്‍​ട്ടോ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട്​​ …

Read More »

ആശങ്ക വര്‍ധിപ്പിച്ച്‌ കൊവിഡ്; രാജ്യത്ത് 4,01,078 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 4187 മരണം

രാജ്യത്ത് കൊവിഡ് ബാധിച്ച്‌ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 4,01,078 പുതിയ കൊവിഡ് കേസുകളാണ്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,18,92,676 ആയി ഉയര്‍ന്നു. നിലവില്‍ 37,23, 446 സജീവ കേസുകളാണുളളത്. കൂടാതെ 4187 മരണവും റിപ്പോർട്ട് ചെയ്തു. ആകെ 2,38,270 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. 3,18,609 പേര്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തരായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,79,30,960 ആയി.

Read More »

കേരളത്തിനും കര്‍ണാടകയ്ക്കും പിന്നാലെ തമിഴ്‌നാട്ടിലും സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍…

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക്ഡൗണിലേക്ക് നീങ്ങി തമിഴ്‌നാട് സർക്കാരും. തിങ്കളാഴ്ച്ച മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ 10 വരെ പ്രവര്‍ത്തിക്കും. തമിഴ്‌നാട് അതിര്‍ത്തി കടന്നെത്തുന്ന സ്വകാര്യ വാഹനങ്ങള്‍ തടയും. അടിയന്തര ആവശ്യമുള്ള യാത്രകള്‍ അനുവദിക്കും. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് കോവിഡ് നിയന്ത്രണം തമിഴ്‌നാട് കടുപ്പിച്ചത്. ഇന്നലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായി എംകെ സ്റ്റാലിന്‍ …

Read More »

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് രജിസ്റ്റർ ചെയ്തത് 6270 കേസുകള്‍, മാസ്‌ക് ധരിക്കാത്തത് 22,325 പേര്‍…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 6270 കേസുകള്‍. നിയന്ത്രണങ്ങള്‍ ലംഘിച്ച 1486 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 568 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 22,325 പേര്‍ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ന്‍ ലംഘിച്ചതിന് 31 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സിറ്റിയില്‍ 1,554 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 106 പേരാണ് അറസ്റ്റിലായത്. 24 വാഹനങ്ങള്‍ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലില്‍ 78 കേസുകള്‍ …

Read More »

വിവാഹത്തിന് സദ്യ വിളമ്ബിയത് കോവിഡ് രോഗി; 40 പേര്‍ക്ക് രോഗം; ഗ്രാമം അധികൃതര്‍ അടച്ചു…

കോവിഡ് ബാധിച്ചത് സ്ഥിരീകരിച്ചിട്ടും വിഹത്തില്‍ പങ്കെടുത്ത കോവിഡ് രോഗി വൈറസ് പകര്‍ന്നത് നാല്പതുപേരിലേയ്ക്ക്. മധ്യപ്രദേശിലെ നിവാരിയിലാണ് ​ഗാരുണ സംഭവം. നാല്‍പ്പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഗ്രാമം അധികൃതര്‍ അടച്ചുപൂട്ടി. അരുണ്‍ മിശ്ര, സ്വരൂപ് സിംഗ് എന്നിവരാണ് കോവിഡ് രോഗികള്‍. ഏപ്രില്‍ 27നാണ് മിശ്രക്ക് കോവിഡ് ബാധിച്ചത്. ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ഇയാള്‍ക്ക് മരുന്ന് നല്‍കിയതിന് പിന്നാലെ വീട്ടില്‍ തന്നെ തുടരാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് ലംഘിച്ച്‌ നാല്‍പ്പത് കിലോമീറ്റര്‍ …

Read More »

സംസ്ഥാനത്ത് ഇന്ന് 38,460 പേര്‍ക്ക് കൊവിഡ് ; 54 മരണം; 2573 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല….

കേരളത്തില്‍ ഇന്ന് 38,460 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 370 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 54 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5682 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,345 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി. …

Read More »

സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അടുത്ത ആഴ്ച മുതൽ…

സംസ്ഥാനത്തെ സമ്ബൂര്‍ണ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അടുത്ത ആഴ്ച മുതല്‍ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിഥി തൊഴിലാളികള്‍ക്കും ഭക്ഷ്യകിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്കാണ് പോകുന്നത്. നാളെ മുതല്‍ അടച്ചിടല്‍ നടപ്പാക്കാനാണ് തീരുമാനം. കര്‍ശനനിയന്ത്രണത്തിലൂടെ വൈറസ് വ്യാപനം പിടിച്ചുനിര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഡൗണിന്റെ ഘട്ടത്തില്‍ പുറത്തുപോകുന്നവര്‍ പൊലീസില്‍ നിന്ന് പാസ് വാങ്ങണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. …

Read More »

സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് തന്നെ മണ്‍സൂണ്‍ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…

ഇത്തവണ ജൂണ്‍ 1ന് തന്നെ മണ്‍സൂണ്‍ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നേരത്തേ തന്നെ മണ്‍സൂണ്‍ ആരംഭിക്കുന്നതിന്‍റെ സൂചനയാണ് ലഭിക്കുന്നതെന്ന് കേന്ദ്രം അറിയിച്ചു. രാജ്യത്ത് മൊത്തം മഴയുടെ 70 ശതമാനവും ലഭിക്കുന്നത് നാല് മാസത്തോളം നീണ്ടുനില്‍ക്കുന്ന മണ്‍സൂണ്‍ മഴയില്‍ നിന്നാണ്. ഇന്ത്യയിലെ അമ്ബത് ശതമാനത്തോളം വരുന്ന കര്‍ഷകര്‍ പ്രധാനമായി ആശ്രയിക്കുന്നതും ഈ മഴയെയാണ്. ഇന്ത്യയുടെ കാര്‍ഷിക സമ്ബദ് വ്യവസ്ഥയെ താങ്ങിനിറുത്തുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന മണ്‍സൂണ്‍. മണ്‍സൂണ്‍ ജൂണ്‍ ഒന്നിന് …

Read More »

ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കരുത്, നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് പോലീസ്…

സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിരിക്കുന്നതിനെതിരെ പോലീസ്. കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് ആളുകള്‍ അധികമായി പൊതുനിരത്തിലേക്ക് എത്താന്‍ കാരണമാകും. അതിനാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നാണ് സംസ്ഥാന പോലീസിന്റെ ആവശ്യം. ലോക്ഡൗണ്‍ സംബന്ധിച്ച്‌ ചീഫ് സെക്രട്ടറി വ്യാഴാഴ്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് ഇതിലെ ഇളവുകള്‍ക്കെതിരെ പോലീസ് രംഗത്ത് എത്തുകയായിരുന്നു. ധനകാര്യ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കുകയും, നിര്‍മാണ മേഖലയ്ക്ക് ഇളവ് അനുവദിക്കുകയും കൂടി ചെയ്യുന്നത് ചിലപ്പോള്‍ ലോക്ഡൗണ്‍ കൊണ്ട് ഉദ്ദേശിക്കുന്ന ഫലം ചിലപ്പോള്‍ …

Read More »

തുടര്‍ച്ചയായ നാലാം ദിവസവും പെട്രോള്‍, ഡീസല്‍ വില കൂട്ടി…

രാജ്യത്ത് തുടര്‍ച്ചയായ നാലാം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു. പെട്രോളിന് 28 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 93.25 രൂപയും ഡീസലിന് 87.90 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 91.37 രൂപയും ഡീസലിന് 86.14 രൂപയുമാണ് ഇന്നത്തെ വില. രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണകമ്ബനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവര്‍ധന പുനരാരംഭിച്ചത്.

Read More »