സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വൻ കുതിപ്പ്. ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത് 400 രൂപയാണ്. ഇതോടെ പവന് 35,600 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 4,450 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിലും വില വര്‍ധനവുണ്ടായി.
Read More »കോവിഡ് മൂന്നാം തരംഗത്തിന് സാദ്ധ്യത; സജ്ജമാകണമെന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്…
രാജ്യത്ത് കൊവിഡിന്റെ മൂന്നാംതരംഗം ഉറപ്പെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വൈറസുകള്‍ക്ക് ഇനിയും ജനിതകമാറ്റം സംഭവിക്കാം. മൂന്നാംതരംഗത്തെ നേരിടാന്‍ സജ്ജമാകണമെന്നും സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കികഴിഞ്ഞു. നിലവിലെ വാക്‌സീനുകള്‍ വൈറസുകളെ നേരിടാന്‍ പര്യാപ്തമാണ്. എന്നാല്‍ ജനിതക മാറ്റം വരാവുന്ന വൈറസുകളെ മുന്‍കൂട്ടി കണ്ടുകൊണ്ട് വാക്‌സീനുകളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. കേരളം ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളിലെ വ്യാപനം അതിതീവ്രമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. കോഴിക്കോട്, മലപ്പുറം,പാലക്കാട്, എറണാകുളം, തൃശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലെ …
Read More »മറ്റന്നാൾ മുതൽ ലോക്ക്ഡൗൺ; ‘പൊതുഗതാഗതമില്ല: അവശ്യസാധന കടകള്‍ 7.30 വരെ : അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കും: മറ്റ് ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ എന്തെല്ലാം…
മറ്റന്നാൾ മുതൽ ലോക്ക്ഡൗൺ. ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. രാവില ആറു മണി മുതല്‍ വൈകുന്നേരം 7.30 വരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സാധിക്കില്ല. ഹോം ഡെലിവറിക്ക് മാത്രമാണ് അനുമതിയെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കി. പൊതുഗതാഗതം പൂര്‍ണമായും നിര്‍ത്തിവയ്ക്കും. അന്തര്‍ജില്ലാ യാത്രകള്‍ പാടില്ല. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കും. പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം. ആശുപത്രി, വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് പോകുന്നവര്‍ക്ക് രേഖകള്‍ കാണിച്ചാല്‍ പോകാം. റെയില്‍വേ, …
Read More »കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 6367 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 24560 പേര്‍…
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 6367 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1560 പേരാണ്. 692 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 24560 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 46 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 1371, 112, 47 തിരുവനന്തപുരം റൂറല്‍ – 78, …
Read More »സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ കനത്ത മഴ; അതി ശക്തമായ കാറ്റ് ; യെല്ലോ അലര്‍ട്ട്
കേരളത്തില്‍ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതേ തുടർന്ന് ഇന്ന് മലപ്പുറം ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read More »സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കോവിഡ് ; 63 മരണം; എറണാകുളത്ത് വീണ്ടും 6000 കടന്നു…
കേരളത്തില് ഇന്ന് 42,464 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 265 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,632 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 ആണ്. റുട്ടീന് സാമ്ബിൾ, സെന്റിനൽ സാമ്ബിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,66,16,470 സാമ്ബിളുകളാണ് പരിശോധിച്ചത്. യുകെയിൽ നിന്നും വന്ന ഒരാൾക്ക് …
Read More »കൊല്ലം ജില്ലയില്‍ ഓക്സിജന്‍ വാര്‍റൂം പ്രവര്‍ത്തനമാരംഭിച്ചു
കൊല്ലം: കോവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തില്‍ ജില്ലയിലെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ തടസരഹിത ഓക്‌സിജന്‍ വിതരണത്തിന് നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലയില്‍ ആരംഭിച്ച വാര്‍ റൂം പ്രവര്‍ത്തന സജ്ജമാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. വിവിധ വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ മൂന്ന് ഷിഫ്ടുകളായാണ് വാര്‍ റൂം പ്രവര്‍ത്തിക്കുകയെന്നും കളക്ടര്‍ അറിയിച്ചു
Read More »രാജ്യത്ത് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്കുന്നത് പരിഗണനയില്‍…
രാജ്യത്തെ 12 മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്കുന്നത് പരിഗണനയില്‍. മൂന്നാം കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും. കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതേതീരുമാനമെടുത്ത സാഹചര്യത്തിലാണ് നീക്കം. തുടര്‍നടപടികളുമായി മുന്നോട്ട് പോകാമെന്നാണ് വിദഗ്ധ സമിതിയുടെ നിര്‍ദേശം.
Read More »സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കില്ല…
ജൂണ്‍ ഒന്ന് മുതൽ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കില്ല. ക്ലാസുകള്‍ ആരംഭിക്കുന്നത് ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ എന്നിവയുടെ തിയതികളില്‍ പുതിയ സര്‍ക്കാര്‍ തീരുമാനമെടുക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഉപയോഗിക്കാനുള്ള പാഠഭാഗങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന്റെ കയ്യില്‍ ലഭ്യമാണ്. പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായെന്നാണ് വിദ്യഭ്യാസ വകുപ്പ് പറയുന്നത്. വിതരണത്തിനായി പലതും ജില്ലാ തല ഓഫീസുകളില്‍ എത്തിക്കഴിഞ്ഞിട്ടുണ്ട്. വിക്ടേഴ്‌സ് ചാനലും സാമൂഹിക മാധ്യമങ്ങളും ഉപയോഗിച്ചുള്ള പഠന രീതി തുടരും. കോവിഡ് വ്യാപനം അതിരൂക്ഷമായ …
Read More »മാവേലിക്കരയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 39 ലിറ്റര്‍ വിദേശമദ്യം പിടികൂടി…
മാവേലിക്കരയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 39 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് പിടിയില്‍. ശ്രീജിത്ത് എന്ന യുവാവിനെയാണ് മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 9.30 ഓടെ ശ്രീജിത്തിന്റെ കണ്ടിയൂരിലുള്ള വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇയ്യാളെ പിടികൂടിയത്. കൂടാതെ വന്‍ തോതില്‍ വിദേശ മദ്യ ശേഖരം കണ്ടെടുത്തത്. ജവാന്‍ ബ്രാന്‍ഡ് റമ്മിന്റെ ഓരോ ലിറ്ററിലുള്ള 39 കുപ്പികളാണ് ഇയാളില്‍ നിന്നും പോലിസ് പിടിച്ചെടുത്തത്.
Read More »
NEWS 22 TRUTH . EQUALITY . FRATERNITY