തമിഴ് നടന്‍ വിവേകിനെ വീട്ടില്‍ വെച്ച് ബോധരഹിതനായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതമാണോ എന്ന സംശയത്തില്‍ ഇപ്പോള്‍ അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം ഇന്നലെയാണ് കോവിഡ് വാക്സിന്‍ എടുത്തതെന്ന് ബന്ധുക്കള്‍ പറഞ്ഞതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 60 വയസ്സുകാരനായ താരത്തിന് വാക്സിന്‍ എടുത്ത ശേഷം മറ്റു കുഴപ്പങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടില്ല. എന്നാല്‍ ഇന്ന് രാവിലെ വീട്ടില്‍ വെച്ച് പെട്ടെന്ന് മയക്കം വരികയും ബോധ രഹിതനാകുകയുമായിരുന്നു. സ്ഥിതി ഗുരുതരമാണെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. …
Read More »സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയർന്നു ; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്….
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വർധനവ്. വെള്ളിയാഴ്ച പവന് ഒറ്റയടിയ്ക്ക് കൂടിയത് 240 രൂപയാണ്. ഇതോടെ പവന് 35,200 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇതോടെ ഏപ്രില്‍ മാസം മാത്രം സ്വര്‍ണവിലയില്‍ 1,880 രൂപയുടെ വര്‍ധനവാണുണ്ടായത്.
Read More »രാജ്യത്ത് സ്ഥിതി അതീവ ഗുരുതരം; രണ്ടുലക്ഷവും കടന്ന് കോവിഡ് ബാധിതര്‍; 1,185 മരണം…
രാജ്യത്ത് കോവിഡ് വ്യാപനത്തിന്‍റെ രണ്ടാം തരംഗം അതിരൂക്ഷമാകുന്നു.. 24 മണിക്കൂറിനിടെ 2,17,353 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1185 മരണവും സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,42,91,917 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,25,47,866 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 15,69,743പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,74,308 പേര്‍ക്കാണ് കോവിഡ് മൂലം ഇതുവരെ രാജ്യത്ത് ജീവന്‍ നഷ്ടപ്പെട്ടതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്ത് 11,72,23,509പേരാണ് കോവിഡ് വാക്സിന്‍ സ്വീകരിച്ചത്. എന്നാല്‍ പലയിടത്തും കോവിഡ് വാക്സിന്‍ …
Read More »സംസ്ഥാനത്തെ തിയേറ്ററുകളും ബാറുകളും രാത്രി ഒമ്ബതിന് മുമ്പ് അടയ്ക്കണം; വിവാഹ ചടങ്ങുകള്‍ക്ക് അനുമതി ആവശ്യമില്ല; മറ്റ് കൊവിഡ് നിയന്ത്രണങ്ങള്‍ ഇങ്ങനെ…
സംസ്ഥാനത്ത് നാളെയും മറ്റന്നാളുമായി രണ്ടര ലക്ഷം പേരെ പരിശോധിക്കുമെന്ന് ചീഫ് സെക്രട്ടറി വി.പി. ജോയ് ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹൈ റിസ്ക് ഉള്ളവര്‍ക്കാണ് മുന്‍ഗണന. ഇതുവരെ 50 ലക്ഷം പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പൊതുയോഗങ്ങള്‍ രണ്ട് മണിക്കൂറായി ചുരുക്കണമെന്നും പരമാവധി യോഗങ്ങള്‍ ഓണ്‍ലൈന്‍ ആക്കണമെന്നും നിര്‍ദ്ദേശിച്ചു. വിവാഹമടക്കമുള്ള ചടങ്ങുകള്‍ക്ക് അനുമതി ആവശ്യമില്ല. പക്ഷേ മുന്‍കൂറായി അറിയിക്കണം എന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. തിയേറ്ററുകള്‍, ബാറുകള്‍ എന്നിവയ്ക്കും …
Read More »സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിക്കുന്നു; മാളുകളിലും മാര്‍ക്കറ്റുകളിലും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; മറ്റു മാർഗനിർദേശങ്ങൾ ഇങ്ങനെ…
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ വീണ്ടും നിയന്ത്രണമുണ്ടാകും. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിലാണ് തീരുമാനങ്ങള്‍. സംസ്ഥാനത്ത് കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. രണ്ടരലക്ഷം പേര്‍ക്ക് നാളെയും മറ്റന്നാളുമായി കൊവിഡ് പരിശോധന നടത്താൻ തീരുമാനം. ഓണ്‍ലൈനായി നടത്തിയ യോഗത്തില്‍ മന്ത്രിമാരും ആരോഗ്യവിദഗ്ധരും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലാ കളക്ടര്‍മാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു പൊതുപരിപാടികളില്‍ പരമാവധി 50 …
Read More »മകളെ ബലാത്സംഗം ചെയ്ത പ്രതിയുടെ കുടുംബത്തിലെ 6 പേരെ പിതാവ് കൊലപ്പെടുത്തി…
മകളെ ബലാത്സംഗം ചെയ്ത പ്രതിയുടെ കുടുംബത്തിലെ 6 പേരെ പിതാവ് കൊലപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് ഒരു കുടുംബത്തിലെ 6 പേരെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. വിശാഖപട്ടണം ജില്ലയിലെ ജത്തട ഗ്രാമത്തിലാണ് സംഭവം നടന്നത്. കുടുംബാംഗങ്ങളില്‍ ഒരാള്‍ തന്റെ മകളെ ബലാത്സംഗം ചെയ്തതാണ് കൊലപാതകം നടത്താന്‍ കാരണമെന്ന് പിതാവ് പറഞ്ഞു. അതേസമയം ബലാത്സംഗം ചെയ്തു എന്ന് ആരോപിക്കപ്പെടുന്നയാള്‍ ഒളിവിലാണ്. സംഭവത്തെ കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്
Read More »തമിഴ്‌നാട്ടില്‍ എസ്‌എസ്‌എല്‍സി പരീക്ഷ റദ്ദാക്കി ; 12 -ാം ക്ലാസ് പരീക്ഷയും മാറ്റി…
തമിഴ്‌നാട്ടില്‍ പത്താംക്ലാസ് പരീക്ഷ സര്‍ക്കാര്‍ റദ്ദാക്കി. കോവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്താണ് നടപടി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്. നേരത്തെ തമിഴ്‌നാട് പൊതുവിദ്യാഭ്യാസ വകുപ്പ് മെയ് മൂന്നു മുതല്‍ 21 വരെ പരീക്ഷകള്‍ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പ് വന്നതോടെ, പരീക്ഷാ തീയതികള്‍ മാറ്റി. മെയ് അഞ്ചു മുതല്‍ 31 വരെ നടത്താന്‍ തീരുമാനിച്ചു. ഇതിനിടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായി. തഞ്ചാവൂര്‍ ജില്ലയില്‍ 14 സ്‌കൂളുകളില്‍ …
Read More »സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പ്…
സംസ്ഥാനത്ത് വ്യാഴാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കേരളത്തില്‍ പൊതുവായി മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ട്. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ ശക്തമായ മഴയും കാറ്റും പ്രതീക്ഷിക്കാം. ഈ ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ രാത്രി 10 മണി വരെ ജാഗ്രതാ പാലിക്കണമെന്നും നിര്‍ദേശമുണ്ട്
Read More »സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു ; സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു ; ഇന്നത്തെ പവന്റെ വില അറിയാം…
സംസ്ഥാനത്തെ സ്വര്‍ണ വിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. ഇന്നലെ ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയ സ്വര്‍ണ വിലയിലാണ് കുറവ് രേഖപ്പെടുത്തിയത്. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 34,960 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞ് 4370 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
Read More »ദിവസങ്ങള്‍ക്ക് ശേഷം രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലയിൽ കുറവ് രേഖപ്പെടുത്തി; പ്രമുഖ നഗരങ്ങളിലെ നിരക്കുകൾ ഇങ്ങനെ…
രണ്ടാഴ്‌ചത്തെ ഇടവേളയ്‌ക്ക് ശേഷം രാജ്യത്ത് ഇന്ധന വില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 16 പൈസയും ഡീസല്‍ 15 പൈസയുമാണ് ഇന്ന് കുറഞ്ഞത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 90രൂപ 56 പൈസയാണ്. ഡീസല്‍ ലിറ്ററിന് 85 രൂപ 14 പൈസയാണ് വില. പെട്രോളിന് 92 രൂപ 28 പൈസയും ഡീസലിന് 86 രൂപ 25 പൈസയുമാണ് തിരുവനന്തപുരത്തെ വില.
Read More »