മൂക്കുത്തിയും മിഞ്ചിയും ഫാഷനായും സൗന്ദര്യ വര്‍ദ്ധക ആഭരണങ്ങളായും കാണുന്നവരാണ് നമ്മളിലേെറയും. എന്നാല്‍ മിഞ്ചിയും മൂക്കുത്തിയും സ്ത്രികള്‍ ധരിക്കുന്നതിനു പിന്നിലെ ശാസ്ത്രം ആരോഗ്യവുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യന്‍ സ്ത്രീകള്‍ക്ക് മിഞ്ചിയും മൂക്കുത്തിയും ധരിക്കുന്നതിലുടെ എന്തെല്ലാം ആരോഗ്യഗുണങ്ങളാണ് ലഭിക്കുന്നതെന്നു നോക്കാം. മിഞ്ചി ഇന്ത്യന്‍ പാരമ്പര്യം അനുസരിച്ച് ഒരു പെണ്‍കുട്ടി വിവാഹിതയായിക്കഴിയുമ്പോഴാണ് മിഞ്ചി അണിയുന്നത്. കാലില്‍ രണ്ടാമത്തെ വിരലിലാണ് ആചാരപ്രകാരം മിഞ്ചി അണിയേണ്ടത്. പാദത്തിലെ രണ്ടാമത്തെ വിരലിലെ നാഡികള്‍ ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ടവയാണ്. ഇതേ നാഡികള്‍ക്ക് ഹ്യദയവുമായ് …
Read More »സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ് രേഖപ്പെടുത്തി; ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത് 560 രൂപയാണ്. ഇതോടെ പവന് 29,840 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണവ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 3,730 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണത്തിനു രേഖപ്പെടുത്തിയിരുന്നത്. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമായിരുന്നു ഇന്നലത്തെ നിരക്ക്.
Read More »ഭാരത് ബന്ദിനിടെ ബംഗാളില്‍ എസ്‌എഫ്‌ഐ-തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷം..!
ഭാരത് ബന്ദിനിടെ പശ്ചിമ ബംഗാളില്‍ സംഘര്‍ഷം. എസ്‌എഫ്‌ഐ പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമാണുണ്ടായത്. ബുര്‍ദ്വാന്‍ മേഖലയിലാണ് സംഘര്‍ഷമുണ്ടായത്. പ്രതിഷേധക്കാരെത്തി യാത്രക്കാരോട് തിരിച്ചു പോകാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സംഘര്‍ഷം. പശ്ചിമ ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ സമരാനുകൂലികള്‍ ട്രെയിന്‍ തടയുകയും വാഹന ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം മറ്റു സംസ്ഥാനങ്ങളില്‍ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ട്രേഡ് യൂണിയന്‍ സംയുക്ത സമര സമിതി നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് രാത്രി …
Read More »ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ജാക്വിന്‍ ഫിനിക്സ് മികച്ച നടന്‍, റെനി സെല്‍വെഗര്‍ മികച്ച നടി..!
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ചലച്ചിത്ര-ടെലിവിഷന്‍ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ നല്‍കുന്ന പുരസ്‌കാരമാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം. ജാക്വിന്‍ ഫിനിക്സാണ് മികച്ച നടന്‍. ജോക്കര്‍’ എന്ന ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് ജാക്വിന്‍. ജ്യുഡി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ റെനി സെല്‍വെഗറാണ് മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ കെന്റ്വിന്‍ ടാരന്റിനോ സംവിധാനം ചെയ്ത ‘വണ്‍സ് അപ്പ് ഓണ്‍ …
Read More »ഫെബ്രുവരി ഒന്നുമുതല്‍ ഈ ഫോണുകളില്‍ വാട്ട്‌സ്‌ആപ്പ് പ്രവര്‍ത്തിക്കില്ല..!!
ഫെബ്രുവരി ഒന്നുമുതല്‍ ഇത്തരം ഫോണുകളില്‍ വാട്ട്‌സ്‌ആപ്പ് പ്രവര്‍ത്തിക്കില്ലെന്ന് കമ്പനിയുടെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റ്. ആന്‍ഡ്രോയ്ഡ് 4.0.3നും ഐഒഎസ് 9നും മുമ്പുള്ള വേര്‍ഷനുകള്‍ ഉപയോഗിക്കുന്ന ഫോണുകളിലാണ് ലഭിക്കാത്തതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സുരക്ഷാക്രമീകരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഈ ഫോണുകളില്‍ സേവനം അവസാനിപ്പിക്കുന്നത്. അതേസമയം, മുകളില്‍ പറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ അപ്‌ഗ്രേഡ് ചെയ്യുന്നപക്ഷം തടസ്സമില്ലാതെ വാട്ട്‌സ്‌ആപ്പ് ഉപയോഗിക്കാവുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നത്. ഐഫോണ്‍ ഉപയോക്താക്കള്‍ ഐഒഎസ് ഒമ്പതോ അതിനുശേഷം പുറത്തിറങ്ങിയ പതിപ്പോ ആണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണം. …
Read More »റെക്കോര്‍ഡ് കളക്ഷനുമായി കെഎസ്‌ആര്‍ടിസി; ഡിസംബറില്‍ മാത്രം നേടിയത്…
നഷ്ടത്തിലാണെങ്കിലും ഡിസംബറില്‍ മാത്രം കെഎസ്‌ആര്‍ടിസി ഓടി നേടിയത് 213 കോടി രൂപയുടെ അധിക വരുമാനം. ശബരിമല സീസണിന്റെ പിന്‍ബലത്തിലാണ് വരുമാനത്തില്‍ കോര്‍പറേഷന്‍ റെക്കോര്‍ഡിട്ടത്. 2019ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 15.42 കോടി രൂപയുടെ വരുമാന വര്‍ധനയും ഉണ്ടായി. 2019 ല്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചതും ഡിസംബറില്‍ തന്നെ. മെയില്‍ 200 കോടി രൂപ വരെ വരുമാനം നേടിയിരുന്നു. 2018 ഡിസംബറില്‍ 198.01 കോടിയായിരുന്നു വരുമാനം. ആകെ വരുമാനം 2018 …
Read More »രജനികാന്ത് ചിത്രം ‘ദര്‍ബാര്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു..!
എ.ആര്‍.മുരുഗദോസ്- രജനികാന്ത് ടീം ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ദര്‍ബാര്‍ ജനുവരി 9 മുതല്‍ തീയേറ്ററുകളിലെത്തും. രജനികാന്ത് പൊലീസ് വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായികയായ് എത്തുന്നത്. രജനീകാന്ത് 25 വര്‍ഷത്തിനു ശേഷം പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ദര്‍ബാര്‍.1992-ല്‍ പുറത്തിറങ്ങിയ ‘പാണ്ഡ്യന്‍’ എന്ന സിനിമയിലാണ് രജനി അവസാനമായി പൊലീസ് വേഷത്തിലെത്തിയത്. താരത്തിന്റെ 167-ാം ചിത്രമാണിത്. ‘പേട്ട’ എന്ന ചിത്രത്തിന്റെ മെഗാ വിജയത്തിനു ശേഷം അനിരുദ്ധ് രവിചന്ദര്‍ സംഗീതം …
Read More »പി.എസ്.സി പരീക്ഷകളില്‍ ഉദ്യോഗാര്‍ഥികളെ തിരിച്ചറിയാന്‍ പുതിയ പരിശോധന…
കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികളുടെ തിരിച്ചറിയല്‍ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് രീതി അവലംബിച്ച് നടത്താന്‍ കമ്മിഷന്‍ തീരുമാനിച്ചു. ആദ്യഘട്ടമായി ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങളിലാണ് ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പരിശോധന നടത്തുക. ഈ നടപടിയുടെ ആദ്യഘട്ടമായി മാര്‍ച്ച് 15നു ശേഷം കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കോഴിക്കോട് ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കായിരിക്കും ഹാജരാകുന്നവരെ പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായി ബയോമെട്രിക് …
Read More »സ്വര്‍ണ വില കുതിച്ച് സര്‍വകാല റെക്കോര്‍ഡില്‍; പവന്‍ വീണ്ടും 30,000 രൂപയ്ക്ക് മുകളില്‍; ഇന്ന് മാത്രം പവന് കൂടിയത്…
സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ വര്‍ധനവ്. ഇന്ന് മാത്രം പവന് വര്‍ധിച്ചത് 520 രൂപയാണ്. ഇതോടെ പവന് 30,400 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണവ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 3,800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ആഭ്യന്തര വിപണിയില്‍ പവന് 320 രൂപ കുറഞ്ഞശേഷമാണ് ഇന്ന് വീണ്ടും 520 രൂപ വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 3,735 രൂപയിലും പവന് 29,880 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. തിങ്കളാഴ്ച ചരിത്രത്തിലെ …
Read More »അജ്ഞാത വൈറസ് രോഗം പടരുന്നു; 44 പേരില്‍ വൈറസ്; 11 പേരുടെ നില ഗുരുതരം; 121 പേര്‍ നിരീക്ഷണത്തില്‍; കനത്ത ജാഗ്രതാ നിര്‍ദേശം…
ചൈനയില്‍ അജ്ഞാത വൈറസ് രോഗം പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ 44 പേരിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 11 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യൂഹാന്‍ നഗരത്തിലും പരിസരപ്രദേശത്തുമാണ് വൈറസ് രോഗം പടര്‍ന്നു പിടിക്കുന്നത്. അതിനാല്‍ അധികൃതര്‍ ഇവിടെ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ന്യൂമോണിയയുമായി സാദൃശ്യമുള്ള വൈറസ് രോഗമാണ് ചൈനയില്‍ പരക്കുന്നത്. നിലവില്‍ 121 പേര്‍ ആരോഗ്യവിദഗ്ധരുടെ നിരീക്ഷണിത്തില്‍ കഴിയുകയാണ്. എന്നാല്‍ വൈറസിന്റെ ഉറവിടവും സ്വഭാവവും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മനുഷ്യരില്‍ …
Read More »