Breaking News

Slider

കൊറോണ വൈറസ്; കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളും വെന്റിലേറ്ററുകളുമാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ…

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തതയില്‍ രാജ്യം വലയുകയാണ്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. രോഗം വന്നവരെ മാറ്റിപാര്‍പ്പിച്ച്‌ ചികിത്സിക്കാനുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കാന്‍ ട്രെയിനുകളുടെ കോച്ചുകള്‍ വിട്ടുനല്‍കാനൊരുങ്ങുകയാണെന്നും ഇതിനൊപ്പം തന്നെ റെയില്‍വേയുടെ കീഴിലുള്ള ഫാക്ടറികളില്‍ രോഗം ഗുരുതരമായവരെ ചികിത്സിക്കാനുള്ള വെന്റിലേറ്ററുകളും നിര്‍മിക്കുമെന്നും  റെയില്‍വേ അറിയിച്ചിട്ടുണ്ട്. രോഗം സമൂഹ വ്യാപനത്തിലേക്ക് കടന്നാല്‍ ഗ്രാമങ്ങളടക്കമുള്ള വിദൂര ദേശങ്ങളില്‍ ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നപടി. ഇതുസംബന്ധിച്ച …

Read More »

കൊറോണ വൈറസ്; യാത്രകളൊന്നും നടത്താത്ത 33-കാരന് വൈറസ് ബാധ സ്ഥിരീകരിച്ചു; ആദ്യ സാമൂഹ്യ വ്യാപന കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്…

ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ യാത്രകളൊന്നും നടത്താത്ത 33-കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായ് റിപ്പോര്‍ട്ട്. ഇത് രാജ്യത്തെ ആദ്യ സാമൂഹ്യവ്യാപന കേസായിട്ടാണ് കണക്കാക്കുന്നത്. ഇയാള്‍ യാത്രകളൊന്നും നടത്തിയിട്ടില്ല. സാമൂഹ്യ വ്യാപനത്തിന്റെ സ്ഥിരീകരിച്ച കേസാണിതെന്നും ലഖ്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയിലെ ഡോക്ടര്‍ പറഞ്ഞു. പിലിഭിത്തില്‍ നേരത്തെ 45-കാരിയായ സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ മക്കയില്‍ നിന്ന് മടങ്ങിയെത്തിയതായിരുന്നു. ഉത്തര്‍പ്രദേശില്‍ ഇതുവരെ 34 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Read More »

കൊറോണക്കാലത്ത് പിറന്ന പെണ്‍കുഞ്ഞിന് ഇട്ട പേര് ‘കൊറോണ’; ദമ്പതികള്‍ ഈ പേര് ഇടാന്‍ കാരണം…

ലോകം മൊത്തം കൊറോണ വൈറസ് ഭീതിയില്‍ നില്‍ക്കുമ്പോള്‍ ഉത്തര്‍ പ്രദേശില്‍ നിന്ന് വേറിട്ട വാര്‍ത്ത. അത്യന്തം ഭീതികരമായ കൊറോണക്കാലത്താണ് അവള്‍ പിറന്നത്. മഹാമാരിക്കിടയിലും തങ്ങളുടെ വീട്ടിലേക്ക് വന്ന അതിഥിക്ക് കൊറോണ എന്ന് തന്നെ അവര്‍ പേരിട്ടു. ലക്നൌവില്‍ നിന്നും 275 കിമീ അകലെയുള്ള ഗോരക്പൂര്‍ ടൌണില്‍ താമസിക്കുന്ന ദമ്പതികള്‍ക്കാണ് ഇന്നലെ പെണ്‍കുഞ്ഞ് പിറന്നത്. ഇവിടെയുള്ള സര്‍ക്കാര്‍ വനിതാ ആശുപത്രിയിലാണ് ഞായറാഴ്ച പുലര്‍ച്ചെ കുഞ്ഞ് പിറന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം …

Read More »

കോവിഡ് 19; സുപ്രീം കോടതി അടച്ചു, അടിയന്തര കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി..!

രാജ്യത്ത് കോവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തില്‍ സുപ്രീം കോടതി ഭാഗികമായി അടച്ചിടാന്‍ തീരുമാനിച്ചു. നാളെ (ചൊവ്വാഴ്ച്ച) മുതല്‍ അടിയന്തര പ്രാധാന്യം ഉള്ള കേസുകള്‍ ആഴ്ചയില്‍ ഒരു ദിവസം വീഡിയോ കോണ്‍ഫെറെന്‍സിലൂടെ മാത്രം കേള്‍ക്കുകുയുള്ളൂവെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അറിയിച്ചു. അഭിഭാഷകരുടെ പ്രോക്‌സിമിറ്റി കാര്‍ഡ് താത്കാലികമായി സസ്പെന്‍ഡ് ചെയ്യുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീം കോടതി പരിസരത്തേക്ക് പ്രവേശനം അനുവദിക്കില്ല. അഭിഭാഷകരുടെ ചേംബറുകള്‍ നാളെ അടക്കും. ചീഫ് ജസ്റ്റിസിന്റെ …

Read More »

നിര്‍ഭയ കേസിലെ പ്രതികളെ ഒരുമിച്ചു തൂക്കിലേറ്റുന്നതിന് പ്രത്യേക കഴുമരം; വധശിക്ഷ നടപ്പാക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളുമായി തിഹാര്‍ ജയില്‍ അധികൃതര്‍….

നിര്‍ഭയക്കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളുമായി തിഹാര്‍ ജയില്‍ അധികൃതര്‍. മാര്‍ച്ച്‌ 20- വെള്ളിയാഴ്ച രാവിലെ 5.30മണിയോടെയാണ് പ്രതികളെ തൂക്കിലേറ്റുന്നത്. മീററ്റ് സ്വദേശിയായ ആരാച്ചാര്‍ പവന്‍ ജല്ലാദാണ് പ്രതികളെ തൂക്കിലേറ്റുന്നത്. ഇതിന്റെ ഭാഗമായി പ്രതികളുടെ ഡമ്മി പരീക്ഷിച്ചു. പ്രതികളുടെ തൂക്കത്തിന്റെ ഇരട്ടി ഭാരമുള്ള മണല്‍ചാക്കുകള്‍ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. കയറിന്റെയും കഴുമരത്തിന്റെയും ബലം പരിശോധിക്കുന്നതിനാണ് പരീക്ഷണം നടത്തിയത്. പൊതുമരാമത്ത് വിഭാഗം എഞ്ചിനീയര്‍മാരുടെ സാന്നിധ്യത്തിലായിരുന്നു ഡമ്മി പരീക്ഷണം. കഴുമരവും സംവിധാനങ്ങളും …

Read More »

കോവിഡ് 19; സംസ്ഥാനത്ത് വൈദ്യുതി മുടക്കം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി..!

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വൈദ്യുതി മുടക്കം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വീടുകളിലിരുന്ന് ജോലി ചെയ്യുന്നവരെ പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം കൊണ്ടുവരാന്‍ കാരണം. ലോഡ്‌ഷെഡിങ്ങോ പവര്‍ കട്ടോ ഇല്ലാതിരിക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. ഗവണ്‍മെന്റ് അത് കൃത്യമായി പാലിക്കാനാണ് തീരുമാനം. മുടക്കം കൂടാതെ വീടുകളിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യകതമാക്കി.  എന്നാല്‍, കോവിഡ് നിരീക്ഷണത്തിലോ ചികിത്സയിലോ കഴിയുന്നവര്‍ ബില്‍ അടയ്ക്കാന്‍ വൈകിയാല്‍ …

Read More »

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത വര്‍ധിപ്പിച്ചു; 720 രൂപ മുതല്‍ 10,000 വരെ…

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത വര്‍ധിപ്പിച്ചു. നാല് ശതമാനമാണ് വര്‍ധിപ്പിച്ചത്. 720 രൂപ മുതല്‍ 10,000 വരെ ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പുതുക്കിയക്ഷാമബത്ത ജീവനക്കാര്‍ക്ക് ലഭിക്കും. ഇതോടെ ജീവനക്കാരുടെ പ്രതിമാസ ശമ്ബളം 720 രൂപ മുതല്‍ 10,000 വരെ വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്‌. 35 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 25 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. 2019 ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ 12 ശതമാനത്തില്‍നിന്നും 17 …

Read More »

ആ​ഴ്സ​ണ​ല്‍ പ​രി​ശീ​ല​ക​ന്‍ ആ​ര്‍​തെ​റ്റ​യ്ക്ക് കോ​വി​ഡ്-19..!

ഇം​ഗ്ലീ​ഷ് പ്രി​മി​യ​ര്‍ ലീ​ഗ് ക്ല​ബ്ബ് ആ​ഴ്സ​ണ​ലി​ന്‍റെ പ​രി​ശീ​ല​ക​ന്‍ മൈ​ക്കി​ള്‍ ആ​ര്‍​തെ​റ്റ​യ്ക്ക് കോവിഡ് -19 ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇതോടെ ആ​ര്‍​തെ​റ്റ​യ്ക്ക് കോ​വി​ഡ്-19 ബാ​ധി​ച്ച​തോ​ടെ ന്യൂസ് 22 പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം ശ​നി​യാ​ഴ്ച നടക്കാനിരുന്ന ബ്രൈ​റ്റ​ണി​നെ​തി​രാ​യ ആ​ഴ്സ​ണ​ലി​ന്‍റെ മ​ത്സ​രം മാ​റ്റി​വ​ച്ചു. ആ​ര്‍​തെ​റ്റ​യു​മാ​യി നേ​രി​ട്ട് ഇ​ട​പ​ഴ​കി​യ ക​ളി​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ നിലവില്‍ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നു ക്ല​ബ്ബ് അ​റി​യി​ച്ചു. ല​ണ്ട​നി​ലെ ആ​ഴ്സ​ണ​ലി​ന്‍റെ പ​രി​ശീ​ല​ന കേ​ന്ദ്ര​വും അ​ട​ച്ചു. നേരത്തെ മാ​ഞ്ച​സ്റ്റ​ര്‍ …

Read More »

സംസ്ഥാനത്തെ സ്വര്‍ണവില ഇടിഞ്ഞു: ഇന്ന്‍ പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,200 രൂപ…

സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഓഹരി വിപണിക്കും രൂപയുടെ മൂല്യത്തിനുമൊപ്പമാണ് ഇന്ന് സ്വര്‍ണവിലയും കൂപ്പുകുത്തിയത്. പവന് ഇന്ന്‍ കുറഞ്ഞത് 1,200 രൂപയാണ്. ഇതോടെ പവന്റെ വില 30,600 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന്റെ വില 150 രൂപ കുറഞ്ഞ് 3825 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.  നാലുദിവസം കൊണ്ട് 1,720 രൂപയാണ് പവന്റെ വിലയില്‍ കുറവുണ്ടായത്. മാര്‍ച്ച്‌ ഒമ്ബതിന് എക്കാലത്തെയും റെക്കോഡ് നിലവാരമായ 32,320 രൂപയില്‍ …

Read More »

പത്തനംതിട്ടയില്‍ കൊവിഡ് 19 ബാധ സംശയിക്കുന്ന 33 പേരില്‍ 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്..

കേരളം കൊവിഡ് 19 വൈറസ് ഭീതിയില്‍ കഴിയുമ്ബോള്‍ പത്തനംതിട്ടയില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്ത ആശ്വാസം പകരുന്നത്. പത്തനംതിട്ടയില്‍ കൊവിഡ് 19 ബാധ സംശയിക്കുന്ന 33 പേരില്‍ 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ജില്ലാ കലക്ടര്‍ പിബി നൂഹ് അറിയിച്ചു. രണ്ട് വയസുള്ള രണ്ട് കുട്ടികളടക്കമുള്ളവരുടെ പരിശോധനാ ഫലമാണ് ലഭിച്ചത്. ഇപ്പേള്‍ പുറത്തുവന്ന ഫലം ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതും വൈറസിനെ അതിജീവിക്കുമെന്ന ആത്മവിശ്വാസം നല്‍കുന്നതുമാണെന്ന് കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. …

Read More »