Breaking News

Slider

കൊറോണ വൈറസ് വായുവില്‍ മണിക്കൂറുകളോളം തങ്ങി നില്‍ക്കുമോ ?? പുതിയ പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ…

ലോകം മുഴുവനും ‘കൊലയാളി’ വൈറസിന്‍റെ ഭീതിയിലാണ്. അമേരിക്കയിലും യൂറോപ്യന്‍ രാഷ്ട്രങ്ങളിലുമടക്കം ആയിരക്കണക്കിനു പേരാണ് കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചുവീഴുന്നത്. വൈറസ് വ്യാപനത്തെ കുറിച്ച്‌ എല്ലാ ലോകരാഷ്ട്രങ്ങളും ഒന്നടങ്കം ആശങ്കയിലാണ്. കൊറോണ വൈറസിന് വായുവില്‍ മണിക്കൂറുകളോളം തങ്ങിനില്‍ക്കാനാകുമെന്ന് ഇപ്പോഴത്തെ പുതിയ പഠനം പറയുന്നത്. കോവിഡ്-19 രോഗബാധയുള്ളയാള്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്ബോള്‍ പുറത്തുവരുന്ന ദ്രവകണികയിലൂടെ കൊറോണ വൈറസിന് എട്ടു മീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് കണ്ടെത്തല്‍. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച …

Read More »

ലോകരാഷ്ട്രങ്ങളില്‍ മരണമണി മുഴക്കുന്ന ‘കൊലയാളി’ വൈറസ് ഉടലെടുത്ത ചൈനയിലെ കുപ്രസിദ്ധ ‘വെറ്റ് മാര്‍ക്കറ്റ്’ വീണ്ടും തുറന്നു…

ലോകത്തെ ഞെട്ടിച്ച്‌ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണാ വൈറസിന്‍റെ പ്രഭവകേന്ദ്രമെന്ന്​ വിശ്വസിക്കുന്ന ചൈനയിലെ കുപ്രസിദ്ധ വെറ്റ് മാര്‍ക്കറ്റ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കയിലെ പ്രമുഖ വാര്‍ത്താ എജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്​തിരിക്കുന്നത്. വവ്വാല്‍, ഈനാംപേച്ചി, പട്ടി, പാമ്പ് തുടങ്ങി നിരവധി ജീവികളുടെ മാംസം ഈ മാര്‍ക്കറ്റില്‍ ഇപ്പോഴും സുലഭമായി ലഭിക്കുന്നുണ്ടെന്നാണ് വിവരം. ലോകം മുഴുവന്‍ കൊടുങ്കാറ്റിന്‍റെ വേഗതയില്‍ വ്യാപിക്കുന്ന കൊറോണ വൈറസ് ഈ മാര്‍ക്കറ്റില്‍നിന്നാണ്​ ജനങ്ങളിലേക്ക് പടര്‍ന്നതെന്ന്‍ കരുതുന്നത്. എന്നാല്‍, ഇതിന്‍റെ …

Read More »

പാചക വാതക വില കുത്തനെ കുറഞ്ഞു; കുറഞ്ഞത്‌ 97 രൂപയോളം; കുറയുന്നത് ഏഴ് മാസത്തിനിടെ ഇതാദ്യം…

രാജ്യത്തെ പാചക വാതക വിലകുത്തനെ കുറഞ്ഞു. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വില 62 രൂപ 50 പൈസയാണ് ഇന്ന് ഒറ്റയടിയ്ക്ക് കുറഞ്ഞത്. 734 രൂപയാണ് പുതുക്കിയ സിലിണ്ടറിന്‍റെ വില. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടര്‍ വില 97 രൂപ 50 പൈസയാണ് കുറഞ്ഞത്. 1274 രൂപ 50 പൈസയാണ് പുതുക്കിയ വില. പുതുക്കിയവില ഇന്നുമുതല്‍ നിലവില്‍ വന്നു. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ് വില കുറയാന്‍ കാരണമായത്. ഏഴ് മാസത്തിനിടെ ആറ് തവണയായി …

Read More »

മക്കയില്‍ 32കാരിയായ തുര്‍ക്കി വനിതയ്ക്ക് ഒറ്റ പ്രസവത്തില്‍ 5 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി…

32 കാരിയായ തുര്‍ക്കി വനിത ഒരു പ്രസവത്തില്‍ 5 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. മക്കയിലാണ് സംഭവം. രണ്ടാഴ്ച മുമ്പാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മക്ക ഹെല്‍ത് ഡയറക്ടറേറ്റ് അറിയിച്ചു. സിസേറയനിലൂടെയാണ് യുവതിയുടെ പ്രസവം സാധ്യമായത്. അഞ്ചു കുട്ടികളും സുരക്ഷിതരായിട്ടിരിക്കുന്നതായ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Read More »

കോവിഡ് – 19 ; വരുന്ന ഞായറാഴ്ചയോടെ ചിത്രം തെളിയും; ശുഭപ്രതീക്ഷയില്‍ ആരോഗ്യ വിദഗ്ദ്ധരും സംസ്ഥാന സര്‍ക്കാരും…

സംസ്ഥാനത്ത് കോവിഡ് -19 ബാധ വലിയൊരു വ്യാപനത്തിലേക്ക് പോകാനിടയില്ലെന്ന ശുഭപ്രതീക്ഷയിലാണ് ആരോഗ്യ മേഖല. അടുത്ത ഞായറാഴ്ചയാകുമ്ബോള്‍ വ്യാപനത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം തെളിഞ്ഞേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.  വിദേശത്തു നിന്നുള്ള അവസാന യാത്രാ വിമാനം വന്നത് മാര്‍ച്ച്‌ 22 നായിരുന്നു. അതനുസരിച്ച്‌ അടുത്ത ഞായറാഴ്ചയാകുമ്ബോള്‍ 14 ദിവസം പിന്നിടുന്നതാണ്. അപ്പോള്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ ഒരു തോത് നിര്‍ണയിക്കാനാവും. കേരളത്തില്‍ ആദ്യം വൈറസ് ബാധിച്ചത് വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു. രണ്ടാമത് ഇറ്റലി, യു.കെ, …

Read More »

കോവിഡ്​ 19: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രോഹിത്ത് ശര്‍മ്മയുടെ വക 80 ലക്ഷം…

ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ്​ ബാധ അതിവേഗമാണ്​ ആഗോളതലത്തില്‍ പടര്‍ന്നു പിടിക്കുന്നത്​. ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്​ ലോകരാജ്യങ്ങളെല്ലാം. ഇതിന്‍റെ ഭാഗമായി കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പി.എം കെയേഴ്​സ്​ ഫണ്ടിലേക്ക്​ സംഭാവന നല്‍കണമെന്ന്​ ​പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്​തിരുന്നു. ഇതി​ന്‍റെ ചുവടുപിടിച്ച്‌​ സംഭാവന നല്‍കിയിരിക്കുകയാണ്​ ഇന്ത്യന്‍ ക്രിക്കറ്റ്​ താരം രോഹിത്​ ശര്‍മ്മ. 80 ലക്ഷം രൂപയാണ് താരം നല്‍കിയത്. 45 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ പി.എം കേയേഴ്​സ്​ ഫണ്ടിലേക്കും 25 ലക്ഷം …

Read More »

കൊറോണ വൈറസ്; ചൈനയിലെ മാന്ദ്യം 11 ദശലക്ഷം ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് ലോക ബാങ്ക്…!

ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകവ്യാപകമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ പുറത്തുവരുന്ന മറ്റൊരു റിപ്പോര്‍ട്ട് ചൈനയില്‍ വളര്‍ച്ച സ്തംഭനാവസ്ഥയിലേയ്ക്ക് നീങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ കിഴക്കനേഷ്യയിലെ 11 ദശലക്ഷം പേര്‍ കടുത്ത ദാരിദ്ര്യത്തിലാകുമെന്ന് ലോക ബാങ്കിന്റെ മുന്നറിയിപ്പ്. കോവിഡ് ബാധയില്‍നിന്ന് വിമുക്തിനേടി മികച്ച സാഹചര്യം ചൈനയിലുണ്ടായാലും വളര്‍ച്ച 2.3ശതമാനമായി കുറുയുമെന്നാണ് സൂചന.  2019ല്‍ 6.1ശതമാനമായിരുന്നു ചൈനയിലെ വളര്‍ച്ച. ലോക ജനസംഖ്യയുടെ അഞ്ചില്‍ രണ്ടുപേരും ഏതെങ്കിലും തരത്തിലുള്ള അടച്ചിടലിന്റെ ആഘാതം അനുഭവിക്കുന്നവരാണ്. വ്യാപാര സ്ഥാപനങ്ങള്‍ …

Read More »

ഇന്ത്യയിലെ 10 കൊറോണ ഹോട്ട് സ്‌പോട്ടുകളുടെ പട്ടിക പുറത്തിറക്കി; കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പട്ടികയില്‍ രണ്ടെണ്ണം കേരളത്തില്‍…

രാജ്യത്ത് കോവിഡ് പ്രഭവകേന്ദ്രങ്ങളുടെ പട്ടികയുമായ്‌ കേന്ദ്രസര്‍ക്കാര്‍. 10 കൊറോണ ഹോട്ട് സ്‌പോട്ടുകളാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ഇതില്‍ രണ്ട് ജില്ലകള്‍ കേരളത്തിലാണ്. ഡല്‍ഹി നിഷാദ് ഗാര്‍ഡന്‍, നിസാമുദ്ദീന്‍, നോയിഡ എന്നിവയാണ് പട്ടികയില്‍ ആദ്യം ഇടംനേടിയത്. കേരളത്തില്‍ കാസര്‍കോട്, പത്തനംതിട്ട എന്നിവയാണ് പട്ടികയിലുള്ള സ്ഥലങ്ങള്‍. മീററ്റ്, ഫില്‍വാഡ, അഹമ്മദാബാദ്, മുംബൈ, പൂനെ എന്നിവയാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള മറ്റ് നഗരങ്ങള്‍. കൊറോണ ബാധ സാമൂഹിക വ്യാപനത്തിന്റെ ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് …

Read More »

ചൈന കള്ളം പറഞ്ഞു ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നു; വുഹാനിൽ നിന്ന് പുറത്ത് വരുന്ന കണക്കുകള്‍ തെറ്റ്; മരിച്ചത് 42,000 പേരെന്ന് പുതിയ കണക്ക്..

ലോകം കൊറോണ മഹാമാരിയില്‍ സര്‍വവും മറന്നുപോരാടുമ്പോള്‍ കൊറോണയിൽ ചൈന പുറത്തുവിട്ട മരണ നിരക്കുകൾ ശരിയല്ലെന്ന് ചൈനാക്കാരും ലോകരാഷ്ട്രങ്ങളും. ചൈനയിലെ വുഹാനിൽ മാത്രം 42,000 പേർ മരിച്ചിരിക്കുമെന്നാണ് ചൈനാക്കാർതന്നെ പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.  ചൈന പുറത്തുവിട്ട 3200 കൊറോണ മരണം എന്ന കണക്ക് തീർത്തും ശരിയല്ലെന്നാണ് ഇപ്പോൾ ചൈനയിൽ നിന്നുതന്നെ പുറത്തുവരുന്ന വിവരങ്ങൾ. വുഹാനിൽ മാത്രം 42,000 പേരെങ്കിലും മരിച്ചിരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് അവർ പറയുന്നത്. വുഹാനിൽ പ്രവർത്തനക്ഷമമായ ഏഴ് ശ്മശാനങ്ങളാണുള്ളത്. ഇവ ഓരോന്നിൽ …

Read More »

കൊറോണ വൈറസ്; കാസര്‍കോട്ടുകാരെ കുടുക്കിയത് വിലകൂടിയ ബ്രാന്‍ഡുകളുടെ ചൈനീസ് വേര്‍ഷനോടുള്ള താല്‍പര്യം; കാസര്‍ഗോട്ടുകാര്‍ക്ക് കോവിഡ് ബാധിച്ചത്…

കാസര്‍കോഡിനെ കൊറോണയില്‍ കുടുക്കിയത് ചൈന. ജില്ലയില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 70 ശതമാനവും ദുബായിലെ നൈഫില്‍നിന്ന് എത്തിയവരാണ്. ഫെബ്രുവരി അവസാനവാരമാണു കാസര്‍ഗോഡ് ജില്ലയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. ചൈനയില്‍നിന്ന് എത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിനിക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. രണ്ടാംഘട്ടത്തിലാണു ദുബായില്‍നിന്ന് എത്തിയവര്‍ രോഗവാഹകരായത്. അവരില്‍ ഭൂരിഭാഗവും നൈഫില്‍ ജോലി ചെയ്തിരുന്നവരാണെന്നതാണ്. ഏത് ഉത്പന്നം വിപണിയിലിറങ്ങിയാലും നൈഫില്‍ ജോലി ചെയ്യുന്ന കാസര്‍ഗോട്ടുകാര്‍ അതുമായി ചൈനയിലെത്തി ഡ്യൂപ്ലിക്കേറ്റ് എടുത്താണു വില്‍പ്പന നടത്തിയിരുന്നത്. നൈഫില്‍ അഞ്ചു …

Read More »