ഇന്നത്തെ പണിമുടക്കില്‍ സഹകരിക്കാന്‍ വ്യാപാരികള്‍ക്ക് നിവര്‍ത്തിയില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് കുഞ്ഞാവു ഹാജി. മൂന്ന് ദിവസം തുടര്‍ച്ചയായി കട അടച്ചിടുന്നത് ഇപ്പോള്‍ ചിന്തിക്കാനാകില്ല. പൊലീസ് സംരക്ഷണം നല്‍കിയില്ലെങ്കില്‍ സമിതി സംരക്ഷണം നല്‍കും. കടകള്‍ക്ക് എന്ത് നഷ്ടം വന്നാലും അത് സംഘടന ഏറ്റെടുക്കുമെന്നും കുഞ്ഞാവു ഹാജി പറഞ്ഞു. സംസ്ഥാനത്ത് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ വ്യാപാരികള്‍ മാത്രം കടകള്‍ അടച്ചിടേണ്ടതില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു. …
Read More »ഓടുന്ന ബസിൽ ബിയർ കുടിച്ച് വിദ്യാർഥികൾ, ദൃശ്യങ്ങൾ വൈറൽ: അന്വേഷണത്തിന് ഉത്തരവ്…
ബസിൽ വെച്ച് ബിയർ കുടിക്കുന്ന വിദ്യാർഥികളുടെ ദൃശ്യങ്ങൾ വൈറലാകുന്നു. കൂട്ടത്തിലുള്ള വിദ്യാർഥികളിലൊരാൾ തന്നെയാണ് ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ബസിൽ യൂണിഫോം ധരിച്ചിരിക്കുന്ന ആൺകുട്ടികളും പെൺകുട്ടികളും ബിയർ കുടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.ചെങ്കൽപട്ട് ജില്ലയിലെ തിരുക്കഴുകുൺറം പൊൻവിൈളന്ത കളത്തൂരിലെ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിനികൾ ചെങ്കൽപട്ടിൽ നിന്ന് തച്ചൂരിലേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ബിയർ കുടിച്ച് ബഹളംവെച്ചത്. വീഡിയോ പ്രചരിക്കുന്ന ഘട്ടത്തിൽ പഴയ വീഡിയോ ആണെന്ന് കരുതിയെങ്കിലും …
Read More »മഹാ അപമാനം! ഉള്ളിലെ സകല വൃത്തികേടുകളും പുറത്തെടുത്ത് മെഴുകി അതില്‍ കിടന്നുരുണ്ട് നാറിക്കുഴഞ്ഞ വിനായകന്‍: ശാരദക്കുട്ടി
‘ഒരുത്തി’ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള നടന്‍ വിനായകന്റെ പരാമര്‍ശം വിവാദമായിരിക്കുകയാണ്. സിനിമയില്‍ നിന്നുവരെ നിരവധി പേര്‍ വിനായകനെതിരെ രംഗത്തെത്തി കഴിഞ്ഞു. വിനായകന്‍ മഹാ അപമാനമാണെന്നും മഹാ പരാജയമാണെന്നും ശാരദക്കുട്ടി കുറിച്ചു. ‘ഒരു മികച്ച സിനിമയുടെ, അതും വളരെ മികച്ച ഒരു സ്ത്രീപക്ഷ സിനിമയുടെ പ്രമോഷനിടയില്‍ സ്വന്തം വിവരക്കേടും അഹന്തയും അല്‍പ്പത്തവും ഹുങ്കും എന്നു വേണ്ട, ഉള്ളിലെ സകല വൃത്തികേടുകളും വലിച്ചു പുറത്തെടുത്തു മെഴുകി അതില്‍ കിടന്നുരുണ്ട് പിരണ്ട് നാറിക്കുഴഞ്ഞ വിനായകന്‍ …
Read More »നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട : 225 പവൻ സ്വർണവുമായി മൂന്ന് പേർ പിടിയിൽ
നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 225 പവൻ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കസ്റ്റംസ് പിടിയിലായി.തിരൂരങ്ങാടി സ്വദേശി യൂസഫ്, പള്ളിത്തോട് സ്വദേശി മുനീർ, മലപ്പുറം സ്വദേശ് അഫ്സൽ എന്നിവരാണ് കസ്റ്റംസ് പിടിയിലായത്. മസ്ക്കറ്റില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ബാഗേജിലും ശരീരത്തിലുമായി ബിസ്കറ്റ് രൂപത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് 95 ലക്ഷം രൂപയോളം വില വരുമെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
Read More »തലയല്ല ഇനി തലവന്‍! ചെന്നൈയുടെ പുതിയ നായകന്‍ രവീന്ദ്ര ജഡേജ..
ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പുതിയ യുഗത്തിന്റെ തുടക്കത്തിനുള്ള ആദ്യ കാല്‍വയ്പ് വെച്ച് ഫ്രാഞ്ചൈസി. ടീമിന്റെ ക്യാപ്റ്റനായി എംഎസ് ധോണിയില്‍ നിന്ന് ഇനി രവീന്ദ്ര ജഡേജ ആയിരിക്കും ചുമതല ഏറ്റെടുക്കുക. ഐപിഎലിന്റെ തുടക്കം മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നായകനായിരുന്നു എംഎസ് ധോണിയുടെ അവസാന സീസണായിരിക്കും ഇതെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ചെന്നൈയ്ക്കൊപ്പമുള്ള 12 സീസണുകളില്‍ ടീമിനെ 9 ഫൈനലുകളിലേക്ക് എത്തിച്ച ധോണി 4 ട്രോഫികളും സ്വന്തമാക്കിയിട്ടുണ്ട്.
Read More »ലൈംഗിക ബന്ധത്തിനിടെ പങ്കാളിയെ കുത്തിക്കൊല്ലാന്‍ യുവതിയുടെ ശ്രമം
ഹോട്ടല്‍ മുറിയില്‍ വെച്ച് ലൈംഗിക ബന്ധത്തിനിടെ പങ്കാളിയെ കുത്തിക്കൊല്ലാന്‍ യുവതിയുടെ ശ്രമം. അമേരിക്കയിലെ ലസ് വേഗസിലാണ് സംഭവം. 21 വയസുകാരിയായ നിക നികോബിന്‍ എന്ന യുവതിയാണ് അറസ്റ്റിലായത്. യുവാവിന്റെ കണ്ണുകള്‍ കെട്ടിയ ശേഷമായിരുന്നു കഴുത്തില്‍ രണ്ട് തവണ കത്തി കുത്തിയിറക്കിയത്. കൊലപാതകം നടത്താന്‍ ലക്ഷ്യമിട്ട് കത്തിയുമായാണ് യുവതി ഹോട്ടലില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡേറ്റിങ് സൈറ്റ് വഴിയാണ് നിക ഒരു യുവാവിനെ പരിചയപ്പെട്ടത്. ശേഷം ഇരുവരും കണ്ടുമുട്ടാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ട് …
Read More »സംസ്‌ഥാനത്ത് അടുത്ത നാലു ദിവസം ഇടിമിന്നലോട് കൂടിയ കനത്ത മഴ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്…
വേനലിനു ആശ്വാസമായി അടുത്ത നാലുദിവസം സംസ്ഥാനത്ത് കനത്ത മഴ പെയ്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മാര്‍ച്ച് 27 വരെ സംസ്ഥാനത്ത് ചില ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ പെയ്‌തേക്കാമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി പത്ത് മണി വരെയുളള സമയത്താണ് ഇടിമിന്നലിന് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതിനാല്‍ ഈ സമയത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശിച്ചു. സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാന ദുരന്തനിവാരണ …
Read More »എംപിമാരെ ദില്ലി പൊലീസ് മര്‍ദിച്ച സംഭവം : വിവരക്കേട് ആണ് കോണ്‍ഗ്രസ് എംപിമാര്‍ കാണിച്ചതെന്ന് കെ. സുരേന്ദ്രന്‍..
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ദില്ലി പൊലീസിന്‍റെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്കെതിരായ കയ്യേറ്റത്തെ ന്യായീകരിച്ച് രംഗത്ത്. കോണ്‍ഗ്രസുകാര്‍ വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി ശ്രമം നടത്തിയെന്നും. പ്രകടനങ്ങളും പ്രതിഷേധങ്ങളും അതീവ സുരക്ഷാ മേഖലയില്‍ നടക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. വിവരക്കേട് ആണ് കോണ്‍ഗ്രസ് എംപിമാര്‍ കാണിച്ചതെന്നും സില്‍വര്‍ ലൈന്‍ സമരമെന്നോ മറ്റേതെങ്കിലും സമരമെന്നോ എന്ന് പൊലീസുകാര്‍ക്ക് അറിയില്ലെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു. ബിജെപി രാഷ്ട്രീയം സില്‍വര്‍ ലൈനില്‍ നോക്കുന്നില്ലെന്നും സര്‍ക്കാര്‍ ജനകീയ പ്രക്ഷോഭങ്ങളെ …
Read More »ശോഭ സിറ്റിയും ഹയാത്ത് സെന്ററും കണ്ടപ്പോള്‍ കെ റയില്‍ തൊഴുതു മാറി നിന്നു, മാളിന് നടുവിലൂടെ വരേണ്ട പാത മാറ്റി വരച്ചതായി ആരോപണം
ശോഭ സിറ്റി മാളിനും ഹയാത്ത് സെന്ററിനും നടുവിലൂടെ വരേണ്ട കെ റെയില്‍ പാത മാറ്റി വരച്ചതായി സാമൂഹ്യ മാധ്യമങ്ങളില്‍ ആരോപണം. ഗൂഗിള്‍ മാപ്പില്‍ കൃത്യമായി കെ റെയില്‍ പാത മാര്‍ക്ക് ചെയ്ത് ശോഭ സിറ്റി മാളിനെയും ഹയാത്ത് സെന്ററിനെയും ചൂണ്ടിക്കാണിച്ചാണ് സാമൂഹ്യമാധ്യമങ്ങള്‍ ആരോപണം ഉന്നയിക്കുന്നത്. ശോഭ സിറ്റി മാളിനെയും ഹയാത്തിനെയും കണ്ടപ്പോള്‍ കെ റയില്‍ തൊഴുതു മാറി നിന്നുവെന്ന ആരോപണമാണ് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. കെ റെയില്‍ പദ്ധതിയുടെ പേരില്‍ ആയിരക്കണക്കിന് ജനങ്ങളെ …
Read More »‘അവസരം കിട്ടുമ്ബോള്‍ കയറി പിടിക്കുന്നതിനേക്കാള്‍ ഭേദമല്ലേ നേരിട്ട് ചോദിക്കുന്നത്?: വിനായകനെ പിന്തുണച്ച് ജോമോള്‍
മീ ടൂ ആരോപണത്തില്‍ നടന്‍ വിനായകന്‍ നല്‍കിയ മറുപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. വിനായകനെ പിന്തുണയ്ക്കുന്നവരില്‍ ആക്ടിവിസ്റ്റ് ജോമോള്‍ ജോസഫുമുണ്ട്. വിനായകന്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് ജോമോള്‍ ചോദിക്കുന്നു. ഒരു പെണ്ണിന്റെ ആങ്ങള റോളില്‍ നാളുകളോളം അവളുടെ കൂടെ നടന്നിട്ട്, അവസരം കിട്ടുമ്ബോള്‍ അവളെ കയറി പിടിക്കുന്നതിനേക്കാള്‍ എത്രയോ ഭേദമാണ്, അവളോട് ലൈംഗികമായ താല്പര്യമാണ് തനിക്കുള്ളത് എന്ന് തുറന്നു പറയുന്നതെന്ന് ജോമോള്‍ തന്റെ ഫേസ്‌ബുക്കില്‍ കുറിച്ചു. …
Read More »