Breaking News

Sports

ജി​​​ങ്ക​​​നെ​​​തി​​​രേ മ​​​ഞ്ഞ​​​പ്പ​​​ട; വി​​​വാ​​​ദ​​​മാ​​​യ​​​തോ​​​ടെ വി​​​ഷ​​​യ​​​ത്തി​​​ല്‍ ക്ഷ​​​മാ​​​പ​​​ണവുമായി താരം..

കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​നെ​​​തി​​​രാ​​​യ മ​​​ത്സ​​​ര​​​ശേ​​​ഷം ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ര്‍​​​ശ​​​ത്തി​​​ല്‍ പു​​​ലി​​​വാ​​​ലു​​​പി​​​ടി​​​ച്ചു ബ്ലാ​​​സ്റ്റേ​​​ഴ്സ് മു​​​ന്‍ താ​​​രം സ​​​ന്ദേ​​​ശ് ജി​​​ങ്ക​​​ന്‍. ‘പെ​​​ണ്ണു​​​ങ്ങ​​​ളോ​​​ടൊ​​​പ്പ​​​മാ​​ണു ഞ​​​ങ്ങ​​​ള്‍ ക​​​ളി​​​ച്ച​​​ത്’ എ​​​ന്നാ​​​ണു മ​​​ത്സ​​​ര​​​ശേ​​​ഷം ജി​​​ങ്ക​​​ന്‍ പ​​​റ​​​ഞ്ഞ​​​ത്. ഇ​​​ന്ത്യ​​​ന്‍ ദേ​​​ശീ​​​യ ടീം ​​​വൈ​​​സ് ക്യാ​​​പ്റ്റ​​​ന്‍​​കൂ​​​ടി​​​യാ​​​യ ജി​​​ങ്ക​​​ന്‍റെ പ​​​രാ​​​മ​​​ര്‍​​​ശ​​​ത്തി​​​നെ​​​തി​​​രേ ബ്ലാ​​​സ്റ്റേ​​​ഴ്സ് അ​​​നു​​​കൂ​​​ലി​​​ക​​​ള്‍ വി​​​മ​​​ര്‍​​​ശ​​​ന​​​വു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി. വാ​​​ക്കു​​​ക​​​ള്‍ വി​​​വാ​​​ദ​​​മാ​​​യ​​​തോ​​​ടെ വി​​​ഷ​​​യ​​​ത്തി​​​ല്‍ ജി​​​ങ്ക​​​ന്‍ ക്ഷ​​​മാ​​​പ​​​ണം ന​​​ട​​​ത്തി. ത​​​ന്‍റെ വാ​​​ക്കു​​​ക​​​ള്‍ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​നെ ഉ​​​ദേ​​​ശി​​​ച്ച​​​ല്ലെ​​​ന്നും ത​​​നി​​​ക്ക് അ​​​മ്മ, പെ​​​ങ്ങ​​​ള്‍, ഭാ​​​ര്യ എ​​​ന്നി​​​വ​​​രു​​​ണ്ടെ​​​ന്നു​​​ള്ള കാ​​​ര്യം ആ​​​രും മ​​​റ​​​ക്ക​​​രു​​​തെ​​​ന്നും ജി​​​ങ്ക​​​ന്‍ ത​​​ന്‍റെ …

Read More »

എംബാപെ മാജിക്ക്; ചാമ്ബ്യന്‍സ് ലീഗിൽ റയലിനെ മറികടന്ന് പിഎസ്‌ജി

യുവേഫ ചാമ്ബ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ മുന്‍ ചാമ്ബ്യന്മാരായ റയല്‍ മാഡ്രിഡിനെ മറികടന്ന് പിഎസ് ജി. തുല്യ ശക്തികളുടെ പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഫ്രഞ്ച് പടയുടെ ജയം. മത്സരത്തിന്റെ അധിക സമയത്ത് കെയിലിയന്‍ എംബാപെയായിരുന്നു വിജയ ഗോള്‍ നേടിയത്. മത്സരത്തിലുടനീളം റയലിന് മുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ പിഎസ്‌ജിക്ക് കഴിഞ്ഞിരുന്നു. 58 ശതമാനം പന്തടക്കവും 21 ഷോട്ടുകളും എംബാപയും കൂട്ടരും ഉതിര്‍ത്തു. റയലിന്റെ മുന്നേറ്റ നിര സീസണിലാദ്യമായി …

Read More »

PL 2022: ‘ശ്രീശാന്തിനോട് നന്ദി കാട്ടാമായിരുന്നു’, ടീമിലെടുത്തില്ല, സഞ്ജുവിനെ വിമര്‍ശിച്ച്‌ ഫാന്‍സ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ മെഗാ താരലേലം അവസാനിച്ചിരിക്കുകയാണ്. രണ്ട് ദിവസം നീണ്ടുനിന്ന വാശിയേറിയ മെഗാ ലേലത്തില്‍ 600 താരങ്ങള്‍ പങ്കെടുത്തെങ്കിലും 204 താരങ്ങള്‍ക്ക് മാത്രമാണ് അവസരം ലഭിച്ചത്. നിരവധി സൂപ്പര്‍ താരങ്ങള്‍ കോടികള്‍ വാരിയപ്പോള്‍ ആരാധകരെ വളരെയധികം നിരാശപ്പെടുത്തി ചില താരങ്ങള്‍ അണ്‍സോള്‍ഡാവുകയും ചെയ്തു. ഇതിലൊരാളാണ് കേരള പേസര്‍ എസ് ശ്രീശാന്ത്. മുന്‍ ഇന്ത്യന്‍ പേസര്‍ ഇത്തവണ മെഗാ ലേലത്തിന്റെ അന്തിമ പട്ടികയിലേക്ക് എത്തിയിരുന്നു. 50 ലക്ഷം …

Read More »

ഐ പി എൽ മെഗാതാരലേലത്തിന് സമാപനം; തിരിച്ചു വരവ് കാത്തിരുന്ന ശ്രീശാന്തിന് നിരാശ, 50 ലക്ഷം നൽകി വാങ്ങാൻ ആളില്ല!

ഐ.പി.എല്‍ മെഗാതാരലേലത്തിന് ബംഗളൂരുവിൽ വിൽ സമാപനമായി. രണ്ട് ദിവസം നീണ്ടുനിന്ന ആവേശമേറിയ ലേലത്തിനാണ് അവസാനമായത്. അതേസമയം, തിരിച്ചുവരവ് കാത്തിരുന്ന എസ്. ശ്രീശാന്തിന് നിരാശയായിരുന്നു. 50 ലക്ഷം അടിസ്ഥാന വിലയില്‍ മെഗാ ലേലത്തിലേക്കെത്തിയ ശ്രീശാന്തിനെ വാങ്ങാന്‍ ആരും തയ്യാറായില്ല. ഇതാണ് നിരാശക്ക് വഴി വെച്ചത്. താരം അണ്‍സോള്‍ഡായിരിക്കുകയാണ്. ലേലത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ശ്രീശാന്തിന്റെ പേര് രണ്ടു ദിവസത്തെയും ലേലത്തിനുള്ള പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചില്ല. മുന്‍ ഇന്ത്യന്‍ താരത്തിന്റെ പേര് ലേലത്തില്‍ ചര്‍ച്ചയായത് പോലുമില്ല. …

Read More »

വിജയവഴിയില്‍ തിരിച്ചെത്താന്‍ ബ്ലാസ്റ്റേഴ്സ്; എതിരാളികള്‍ ഇതുവരെ തോല്‍പ്പിച്ചിട്ടില്ലാത്ത ഈസ്റ്റ് ബംഗാള്‍…

ഐ.എസ്.എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാള്‍ പോരാട്ടം. വാസ്കോയിലെ തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ജയത്തോടെ തിരിച്ചുവരാനാകും ബ്ലാസ്റ്റേഴ്സിന്‍റെ ശ്രമം. കഴിഞ്ഞ മത്സരത്തില്‍ ജംഷഡ്പൂരിനെതിരെ തോല്‍വി വഴങ്ങിയത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച്‌ തിരിച്ചടിയായിരുന്നു. നിലവില്‍ 23 പോയിന്‍റുമായി ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. പത്ത് പോയിന്‍റുമായി പത്താം സ്ഥാനത്താണ് ഈസ്റ്റ് ബംഗാളിന്‍റെ സ്ഥാനം. അവസാന അഞ്ച് മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സ് രണ്ടെണ്ണത്തില്‍ തോല്‍വി വഴങ്ങി. മൂന്നെണ്ണം ജയിച്ചു. ഇന്ന് ജയിച്ചാല്‍ …

Read More »

ഫിഫ ക്ലബ് ലോകകപ്പ് ചെല്‍സിയ്ക്ക്

ഫിഫ ക്ലബ് ലോകകപ്പില്‍ മുത്തമിട്ട് ഇംഗ്ലീഷ് വമ്ബന്മാരായ ചെല്‍സി. ഫൈനലില്‍ ബ്രസീലിയന്‍ ക്ലബ് പാല്‍മിറാസിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ചു. 55-ാം മിനിറ്റില്‍ റൊമേലു ലുക്കാക്കു, അധികസമയത്ത് ഹവെര്‍ട്സ് എന്നിവരാണ് ചെല്‍സിക്കായി ഗോള്‍ നേടിയത്. പെനാല്‍റ്റിയിലേക്ക് നീങ്ങാന്‍ മൂന്നുമിനിറ്റ് മാത്രമുള്ളപ്പോഴായിരുന്നു ഹവെര്‍ട്സ് ചെല്‍സിയുടെ വിജയഗോള്‍ നേടിയത്. 64-ാം മിനിറ്റില്‍ റാഫേല്‍ വെയ്ഗയാണ് പാല്‍മിറാസിന്‍റെ ഗോള്‍ നേടിയത്. നിശ്ചിതസമയത്ത് ഇരുടീമും ഓരോ ഗോള്‍ വീതം നേടിയപ്പോഴാണ് മത്സരം അധികസമയത്തിലേക്ക് നീണ്ടത്. അതേസമയം …

Read More »

ഡി കോക്കിനെ മുംബൈ കൈവിട്ടു, താരം പുതിയ ഐ പി എല്‍ ക്ലബിലേക്ക്

ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്കിനെ 6.75 കോടിക്ക് ലക്നൗ സ്വന്തമാക്കി. 2 കോടി ആയിരുന്നു താരത്തിന്റെ അടിസ്ഥാന വില. ചെന്നൈ സൂപ്പര്‍ കിംഗ്സ് തുടക്കം മുതല്‍ താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു. ലക്നൗവും മുംബൈ ഇന്ത്യന്‍സും ലേലലത്തില്‍ പിറകെ ചേര്‍ന്നു. അവസാനം ലക്നൗ താരത്തെ സ്വന്തമാക്കി. അവസാന രണ്ടു സീസണിലും മുംബൈ ഇന്ത്യന്‍സില്‍ ആയിരുന്നു ഡി കോക്ക് കളിച്ചിരുന്നത്. മുമ്ബ് ഡെല്‍ഹിക്കായും സണ്‍ റൈസേഴ്സിനായും ആര്‍ സി ബിക്ക് ആയും …

Read More »

”രോഹിതിനെ വെട്ടി മുംബൈയുടെ നായകനാകാന്‍ ഹാര്‍ദ്ദിക് ശ്രമിച്ചു!!!” വിവാദ വെളിപ്പെടുത്തല്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിലൂടെയാണ് ഹാര്‍ദ്ദിക് പാണ്ഡ്യ വളര്‍ന്നുവന്നത്. മുംബൈയ്ക്കായി കാഴ്ചവച്ച പ്രകടനം ഹാര്‍ദ്ദിക്കിനെ ഇന്ത്യന്‍ ടീമിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ വരെയാക്കി ഉയര്‍ത്തിയിരുന്നു. അരങ്ങേറിയതു മുതല്‍ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്ന പാണ്ഡ്യയെ പുതിയ സീസണിന് മുന്നോടിയായുള്ള മെഗാലേലത്തിന്റെ പശ്ചാത്തലത്തില്‍ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പരുക്കും മോശം ഫോമും കാരണമാണ് ഹാര്‍ദ്ദിക്കിനെ ഒഴിവാക്കിയതെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ ഒഴിവാക്കലിനെ സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുകയാണ്. മുംബൈ …

Read More »

പി.എസ്.ജി വിട്ട് ഫ്രാൻസ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ സ്പാനിഷ് വമ്ബന്‍മാരായ റയല്‍ മാഡ്രിഡിലേക്ക്

പാരീസ് സെന്‍റ് ജെര്‍മെയ്ന്‍ (പി.എസ്.ജി) സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ സ്പാനിഷ് വമ്ബന്‍മാരായ റയല്‍ മാഡ്രിഡിലേക്ക് കൂടുമാറുന്നു. സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ഫ്രീ ഏജന്റായിട്ടാവും എംബാ​പ്പെ മാഡ്രിഡിലെത്തുക. ജുലൈയിലാണ് പി.എസ്.ജിയുമായുള്ള താരത്തിന്‍റെ കരാര്‍ അവസാനിക്കുന്നത്. സീസണിലെ 23കാരനായ എംബപ്പെയുമായുള്ള കരാര്‍ പുതുക്കാനുള്ള പി.എസ്.ജിയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ തവണയും താരത്തെ സ്‍പെയിനിലെത്തിക്കാന്‍ റയല്‍ കരുനീക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും വിജയം കണ്ടിരുന്നില്ല. എന്നാല്‍ ഈ സീസണ്‍ അവസാനിക്കുന്നതിന് മുമ്ബ് എംബാപ്പെ റയല്‍ മാഡ്രിഡിന് …

Read More »

50 ലക്ഷം അടിസ്ഥാന വില; ഇത്തവണ ഐ പി എല്‍ താരലേലം കൊഴുപ്പിക്കാന്‍ ശ്രീശാന്തും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഇതിന് മുന്നോടിയായി നടക്കുന്ന താരലേലത്തിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഐ പി എല്ലിന് (#IPL) ആവേശം പകരാന്‍ പുതുതായി രണ്ട് ടീമുകള്‍ കൂടി എത്തിയതോടെ താരലേലം കൂടുതല്‍ പൊടിപൊടിക്കും. മലയാളികള്‍ക്കഭിമാനമായി ഇത്തവണ താരലേലത്തില്‍ പങ്കെടുക്കാന്‍ മുന്‍ ഇന്ത്യന്‍ താരമായ എസ് ശ്രീശാന്തും (#Sreesanth) എത്തുന്നുണ്ട്. 50 ലക്ഷം രൂപയാണ് ശ്രീശാന്തിന്റെ അടിസ്ഥാന വില. കഴിഞ്ഞ സീസണിലും താരം പേര് രജിസ്റ്റര്‍ …

Read More »