Breaking News

Sports

കേരള സ്ട്രൈക്കേഴ്സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി; മുംബൈയോട് പരാജയപ്പെട്ടത് 7 റൺസിന്

തിരുവനന്തപുരം: ഹോം ഗ്രൗണ്ടിൽ ജയം നേടാനാവാതെ കേരള സ്ട്രൈക്കേഴ്സ്. മുംബൈ ഹീറോസിനോട് ഏഴ് റൺസിനാണ് സ്ട്രൈക്കേഴ്സ് പരാജയപ്പെട്ടത്. അവസാന ഓവറിൽ സ്ട്രൈക്കേഴ്സിന് വേണ്ടിയിരുന്നത് 12 റൺസ് മാത്രമായിരുന്നു. എന്നാൽ ഈ ഓവറിൽ ബാറ്റ് ചെയ്ത ജീൻ ലാലിനും പ്രശാന്ത് അലക്സാണ്ടറിനും അതിന് കഴിഞ്ഞില്ല. അതേസമയം, മികച്ച ഫോമിലായിരുന്ന എതിർഭാഗത്തെ അർജുൻ നന്ദകുമാറിന് സ്ട്രൈക്ക് കൈമാറാൻ കഴിയാത്തതിനാൽ സിസിഎല്ലിൽ സ്ട്രൈക്കേഴ്സ് മൂന്നാമതും തലകുനിക്കേണ്ടി വന്നു. മുംബൈക്കെതിരെ സ്ട്രൈക്കേഴ്സിന്റെ വിജയലക്ഷ്യം 113 റൺസായിരുന്നു. …

Read More »

സന്തോഷ് ട്രോഫി; 54 വര്‍ഷത്തിന് ശേഷം കിരീടത്തിൽ മുത്തമിട്ട് കർണാടക

റിയാദ്: സന്തോഷ് ട്രോഫി ഫൈനലിൽ മേഘാലയയെ 2-3ന് തകർത്ത് കർണാടക കിരീടം ചൂടി. 54 വർഷത്തിന് ശേഷമാണ് കർണാടക സന്തോഷ് ട്രോഫി നേടുന്നത്. കർണാടകയുടെ അഞ്ചാം സന്തോഷ് ട്രോഫി കിരീടമാണിത്. ആദ്യ കിരീടം പ്രതീക്ഷിച്ചിരുന്ന മേഘാലയ നിരാശരായി മടങ്ങി. ചരിത്രത്തിലാദ്യമായി കലാശപ്പോരിനിറങ്ങിയ മേഘാലയെ ഞെട്ടിച്ചുകൊണ്ടാണ് കര്‍ണാടക തുടങ്ങിയത്. കളിയുടെ രണ്ടാം മിനിറ്റിൽ തന്നെ കർണാടക ലീഡ് പിടിച്ചു. സുനിൽകുമാറാണ് ലീഡ് നൽകിയത്. എന്നാൽ കർണാടകയുടെ ആഹ്ലാദം അധിക നേരം നീണ്ടുനിന്നില്ല. …

Read More »

വനിതാ പ്രീമിയർ ലീഗ് ടി 20 മത്സരങ്ങൾക്ക് തുടക്കം

മുംബൈ: വനിതാ പ്രീമിയർ ലീഗ് ടി 20 മത്സരങ്ങൾക്ക് തുടക്കം. ശനിയാഴ്ച നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ജയന്റ്സും നേര്‍ക്കുനേര്‍വരും. വനിതാ പ്രീമിയർ ലീഗിൽ അഞ്ച് ടീമുകളാണ് പങ്കെടുക്കുന്നത്. ആകെ 23 മത്സരങ്ങളാണുള്ളത്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് മുംബൈയെ നയിക്കുക. ഓൾറൗണ്ടർമാരായ നടാലി സ്‌കീവര്‍ ബ്രണ്ട്, ഹെയ്ലി മാത്യൂസ്, അമേലിയ കെർ, പൂജ വസ്ത്രാകർ എന്നിവരും ടീമിലുണ്ട്. ബെത്ത് മൂണി …

Read More »

കുട്ടിക്കാലത്തെ ദാരിദ്ര്യമാണ് കൂടുതൽ നന്നായി കളിക്കാൻ എന്നെ പ്രേരിപ്പിച്ചത്: ഇവാൻ വുകോമാനോവിച്ച്

(ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരത്തിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് നൽകിയ അഭിമുഖത്തിൽ നിന്ന്). “എന്‍റെ കുട്ടിക്കാലത്തെ ദാരിദ്ര്യമാണ് കൂടുതൽ നന്നായി കളിക്കാൻ എന്നെ പ്രേരിപ്പിച്ചത്. കളിയിലൂടെ കുടുംബത്തിന് വരുമാനമാർഗം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. എന്റെ മുന്നിലുണ്ടായിരുന്ന ഒരേയൊരു വഴി അതായിരുന്നു,” വർഷങ്ങൾക്ക് ശേഷം കൊച്ചിയിലെ ഒരു ഹോട്ടലിൽ ഇരുന്നുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് പറഞ്ഞു. ഫുട്ബോൾ അക്ഷരാർത്ഥത്തിൽ വുകോമനോവിച്ചിന് …

Read More »

ഐഎസ്എൽ; ഗോളിനെച്ചൊല്ലിയുള്ള തർക്കത്തിൽ സമ്മിശ്ര പ്രതികരണങ്ങളുമായി മുൻ താരങ്ങൾ

ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) പ്ലേ ഓഫിൽ ഫ്രീകിക്ക് ഗോളിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കളി പൂർത്തിയാക്കാതെ കളം വിട്ട കേരള ബ്ലാസ്റ്റേഴ്സിനെതിരെ സമ്മിശ്ര പ്രതികരണമായി മുൻ താരങ്ങൾ. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകൊമനോവിച്ചിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻതാരവും സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റുമായ യു ഷറഫലി രംഗത്തെത്തി. ഇവാൻ വുകൊമനോവിച്ചിന്റെ തീരുമാനത്തോട് യോജിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. ടീമിനെ പിൻ വലിക്കുന്നത് പ്രൊഫഷണലിസമല്ലെന്നും, മാന്യമായ നടപടിയല്ലെന്നും ഷറഫലി …

Read More »

‘അമ്മ’ പിന്തുണ പിൻവലിച്ചതില്‍ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല: രാജീവ് പിള്ള

സിസിഎല്ലിൽ കേരള സ്ട്രൈക്കേഴ്സിന്‍റെ സ്ഥിരതയാർന്ന കളിക്കാരനാണ് രാജീവ് പിള്ള. സ്ട്രൈക്കേഴ്സിന്‍റെ ആദ്യ നാളുകൾ മുതൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരം ഇത്തവണയും ആരാധകരെ നിരാശപ്പെടുത്തിയില്ല. എന്നാൽ കളിച്ച രണ്ട് മത്സരങ്ങളിലും സ്ട്രൈക്കേഴ്സ് പരാജയപ്പെട്ടു. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും സ്ട്രൈക്കേഴ്സിനുള്ള പിന്തുണ പിൻവലിച്ചതായി അറിയിച്ചു. മോഹൻലാലും പിൻമാറി. എന്നാൽ അമ്മ പിന്തുണ പിൻവലിച്ചതുമായി ബന്ധപ്പെട്ട് ഔദ്യോഗിക കത്തുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കേരള സ്ട്രൈക്കേഴ്സിന്‍റെ പ്രമുഖ കളിക്കാരൻ കൂടിയായ രാജീവ് പിള്ള …

Read More »

നെയ്മറിനെതിരെ ലൈംഗികാരോപണവുമായി മുൻ വോളിബോൾ താരം കീ ആൽവസ്

സാവോ പോളോ: ബ്രസീലിയൻ സൂപ്പർ താരം നെയ്മറിനെതിരെ ലൈംഗികാരോപണവുമായി മുൻ വോളിബോൾ താരവും നിലവിൽ അഡൽട്ട്സ് ഒൺലി പ്ലാറ്റ്ഫോമായ ‘ഒൺലിഫാൻസി’ലെ മോഡലുമായ കീ ആൽവസ്. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ കളിക്കാരൻ കൂടിയായ നെയ്മർ തന്നോടും സഹോദരിയോടുമൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ താൽപ്പര്യം പ്രകടിപ്പിച്ചതായി കീ ആൽവസ് പറഞ്ഞു. എന്നാൽ നെയ്മറിന്‍റെ അഭ്യർത്ഥന നിരസിച്ചതായും അവർ വ്യക്തമാക്കി. ബിഗ് ബ്രദർ എന്ന റിയാലിറ്റി ഷോയിൽ കീ ആൽവസ് നടത്തിയ വെളിപ്പെടുത്തൽ സ്പാനിഷ് …

Read More »

കുഴി കുത്തിയവർ തന്നെ വീണു; ഇന്ദോർ പിച്ചിന് ‘ശരാശരിയേക്കാൾ താഴെ’ റേറ്റിംഗ് ലഭിച്ചേക്കാം

മൂന്നാം ദിനം ഇന്ത്യയ്ക്ക് 75 റൺസ് പ്രതിരോധിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് ട്രാവിസ് ഹെഡും മാര്‍നസ് ലബുഷെയ്‌നും 19 ഓവറിനുള്ളിൽ മറുപടി നൽകിയപ്പോൾ ഇന്ദോറിൽ നടന്ന ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടു. നാഗ്പൂരിലും ഡൽഹിയിലും നടന്ന മത്സരങ്ങളിൽ ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിച്ചെങ്കിലും ഇന്ദോറിലെ അതേ പിച്ചിൽ ഇന്ത്യയ്ക്ക് കാലിടറി. ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്ന് പാഠങ്ങൾ പഠിച്ച ഓസ്ട്രേലിയൻ ബാറ്റർമാർ ഉഴുതുമറിച്ച പിച്ചിൽ എങ്ങനെ വിത്ത് വിതയ്ക്കാമെന്നും വിളവെടുക്കാമെന്നും …

Read More »

വിൻഡീസിനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 87 റൺസ് ജയം

സെഞ്ചൂറിയൻ: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 87 റൺസിന്‍റെ തകർപ്പൻ ജയം. 247 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ വെസ്റ്റ് ഇൻഡീസ് രണ്ടാം ഇന്നിങ്സിൽ 159 റൺസിന് പുറത്തായി. ആറ് വിക്കറ്റ് വീഴ്ത്തിയ കഗീസോ റബാഡയാണ് വിൻഡീസിനെ തകർത്തത്. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്സിൽ സെഞ്ചുറിയും (115) രണ്ടാം ഇന്നിങ്സിൽ 47 റൺസും നേടിയ എയ്ഡൻ മർക്രമാണ് പ്ലേയർ ഓഫ് ദ് മാച്ച്.

Read More »

ശ്രീശങ്കറിനെ തകർത്ത് ജെസ്വിൻ ആൽഡ്രിന് ലോങ്ജംപ് ദേശീയ റെക്കോർഡ്

ബെംഗളൂരു: പുരുഷ ലോങ്ജമ്പിലെ ദേശീയ റെക്കോർഡ് തമിഴ്നാടിന്‍റെ ജെസ്വിൻ ആൽഡ്രിൻ സ്വന്തമാക്കി. ദേശീയ ഓപ്പൺ ജംപ് ചാമ്പ്യൻഷിപ്പിൽ 8.42 മീറ്റർ പിന്നിട്ട് സ്വർണം നേടിയ 21 കാരനായ ജെസ്വിൻ 8.36 മീറ്റർ പിന്നിട്ട കേരളത്തിന്‍റെ എം ശ്രീശങ്കറിന്‍റെ റെക്കോർഡാണ് തകർത്തത്. പുരുഷൻമാരുടെ ലോങ്ജമ്പിലെ ദേശീയ റെക്കോർഡ് കഴിഞ്ഞ അഞ്ച് വർഷമായി ശ്രീശങ്കറിന്‍റെ പേരിലായിരുന്നു. മലയാളി താരം അനീസാണ് പുരുഷ ലോങ്ജംപിൽ വെള്ളി നേടിയത്. വനിതകളുടെ ലോങ്ജമ്പിൽ മലയാളിയായ എൽ ശ്രുതി …

Read More »