Breaking News

Tech

ഇന്ത്യന്‍ വിപണിയില്‍ എത്തും മുമ്ബേ സാംസങ്ങിന്റെ ഗ്യാലക്‌സി ഫോള്‍ഡ് 3 സ്വന്തമാക്കി മോഹന്‍ലാല്‍…

ഇന്ത്യന്‍ വിപണയില്‍ എത്തും മുന്‍പേ സാംസങ്ങിന്റെ പുതിയ ഫോണ്‍ ഗ്യാലക്‌സി ഫോള്‍ഡ് 3 സ്വന്തമാക്കിയിരിക്കുകയാണ് ലാലേട്ടന്‍. ഈ മാസം പത്തിനാണ് ഇന്ത്യയില്‍ ഫോള്‍ഡ് 3 ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. നേരത്തെ തന്നെ ഫോണിന്റെ പ്രീബുക്കിങ് ഇന്ത്യയില്‍ ആരംഭിച്ചു കഴിഞ്ഞു. സ്‌നാപ്ഡ്രാഗണ്‍ 888 പ്രോസസര്‍, 12 ജിബി റാം, 512 ജിബി വരെ സ്റ്റോറേജ്, 4400 എംഎഎച്ച്‌ ഡ്യൂവല്‍ ബാറ്ററി തുടങ്ങിയവയാണ് ഫോള്‍ഡ് 3യുടെ പ്രധാന ഫീച്ചറുകള്‍. ഫാന്റം ബ്ലാക്ക്, ഫാന്റം ഗ്രീന്‍, …

Read More »

വോഡഫോണ്‍ ഐഡിയ ഓഹരികള്‍ 17 ശതമാനം ഉയര്‍ന്നു; കുതിപ്പിന് കാരണം…

വോഡഫോണ്‍ ഐഡിയ ഓഹരി വില ഒറ്റയടിക്ക് 17 ശതമാനത്തിലധികം ഉയര്‍ന്നു. ആദിത്യ ബിര്‍ള ഗ്രൂപ്പ് (എബിജി) ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ള ടെലികോം മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ഈ മുന്നേറ്റം. ബിഎസ്ഇയില്‍ 1.05 രൂപ അഥവാ 17.24 ശതമാനം ഉയര്‍ന്ന് 7.14 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇത് ഇന്‍ട്രാഡേയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.29 ല്‍ എത്തി. ടെലികോം മേഖലയ്ക്കായി ചില ആശ്വാസ നടപടികള്‍ സര്‍ക്കാര്‍ ആസൂത്രണം …

Read More »

എസ്ബിഐ ഇന്‍റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ ഇന്നും നാളെയും തടസ്സപ്പെടും…

എസ്ബിഐ ഇന്‍റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ വീണ്ടും പണിമുടക്കും. യോനോ, യോനോ ലൈറ്റ്, യോനോ ബിസിനസ്, ഐഎംപിഎസ്, യുപിഐ തുടങ്ങിയ സേവനങ്ങള്‍ ഇന്നും നാളെയും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകില്ല എന്നാണ് അറിയിപ്പ്. ട്വിറ്ററിലൂടെയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെ കുറിച്ച്‌ ബാങ്ക് അറിയിച്ചത്. സാങ്കേതികപരമായുള്ള അറ്റകുറ്റപണികള്‍ കാരണമാണ് സേവനങ്ങള്‍ തടസ്സപ്പെടുന്നത്. സേവനം തടസ്സപ്പെടുന്നതില്‍ ഖേദിക്കുന്നതായും ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും എസ്ബിഐ അഭ്യര്‍ത്ഥിച്ചു.

Read More »

ഓൺലൈൻ ഗെയിം: ഒൻപതാംക്ലാസുകാരൻ കളഞ്ഞത് സഹോദരിയുടെ വിവാഹത്തിനുള്ള നാലുലക്ഷം…

ഒൻപതാംക്ലാസുകാരന്റെ ഓൺലൈൻ കളിക്ക് വേണ്ടി കളഞ്ഞത് സഹോദരിയുടെ വിവാഹത്തിനായി വീട്ടുകാർ സൂക്ഷിച്ച നാലു ലക്ഷം രൂപ. കൃഷിയും കൂലിപ്പണിയും ചെയ്ത് സമ്പാദിച്ച മുഴുവൻ പണവും നഷ്ടപ്പെട്ടത് മാതാപിതാക്കൾ അറിയുന്നത് വിവാഹം ഉറപ്പിച്ചതിനുശേഷം മാത്രം. വിവാഹം അടുത്തപ്പോൾ തുക പിൻവലിക്കാൻ ബാങ്കിൽ ചെന്നപ്പോഴാണ് ഒരു പൈസപോലും ഇല്ലെന്ന് മനസ്സിലായത്. പക്ഷേ, ബാങ്ക് അധികൃതർ കൈമലർത്തി. പണം പല അക്കൗണ്ടുകളിലേക്കായി പോയതിന്റെ രേഖകൾ അവരുടെ കൈവശമുണ്ടായിരുന്നു. ഈ രേഖകളുമായി ഇവർ പോലീസിനെ സമീപിച്ചു. …

Read More »

ജിയോയ്ക്ക് പിന്നാലെ എയര്‍ടെല്ലിലും നിക്ഷേപത്തിനൊരുങ്ങി ഗൂഗിള്‍‍; ഭാരതത്തിലെ ടെലികോം വിപണിയില്‍ പുത്തന്‍ മാറ്റങ്ങള്‍ക്ക് സാധ്യത…

ഇന്ത്യന്‍ ടെലികോം രംഗത്ത് സജീവ പങ്കാളിത്ത ശക്തിയാകാന്‍ ഗൂഗിള്‍. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയ്ക്ക് പിന്നാലെ എയര്‍ടെല്ലിലും നിക്ഷേപ താല്പര്യം പ്രകടിപ്പിച്ച്‌ ഗൂഗിള്‍ രംഗത്ത്. കഴിഞ്ഞ ജൂലൈയിലാണ് ഗൂഗിള്‍ റിലയന്‍സ് ജിയോയില്‍ 33,737 കോടി രൂപയുടെ നിക്ഷേപം നടത്തിയത്. ഇതുവഴി കമ്ബനിയുടെ 7.7 ശതമാനം ഓഹരി പങ്കാളിത്വവും ഗൂഗിള്‍ സ്വന്തമാക്കിയിരുന്നു. ശേഷം കഴിഞ്ഞവര്‍ഷം എയര്‍ടെല്ലുമായി ആരംഭിച്ച ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്ന് ഗൂഗിള്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ ടെലികോം വിപണിയില്‍ ജിയോയും എയര്‍ടെല്ലും …

Read More »

രജിസ്‌ട്രേഷനും ലൈസന്‍സിനും സുരക്ഷാ അനുമതി വേണ്ട; പരിഷ്കരിച്ച ഡ്രോണ്‍ നയം നിലവില്‍ വന്നു….

രാജ്യത്ത് ഡ്രോണുകളുടെ ഉപയോഗം നിയന്ത്രിക്കാനായി പുതുക്കിയ ഡ്രോണ്‍ പറത്തല്‍ ചട്ടം നിലവില്‍ വന്നു. മാര്‍ച്ച്‌ 21ന് ഇറക്കിയ കരട് നയത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതലാണെന്ന അഭിപ്രായം കണക്കിലെടുത്താണ് ഭേദഗതി. ജൂണില്‍ ജമ്മു വ്യോമത്താവളത്തില്‍ ഭീകരര്‍ ഡ്രോണിന്റെ സഹായത്തോടെ ബോംബ് സ്ഫോടനം നടത്തിയതോടെയാണ് നയത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങിയത്.  ടേക്ക് ഓഫിന് അനുമതി നിര്‍ബന്ധമാക്കല്‍ (എന്‍.പി.എന്‍.ടി), തത്സമയ ട്രാക്കിംഗ് ബീക്കണ്‍, ജിയോ-ഫെന്‍സിംഗ് തുടങ്ങിയ സുരക്ഷാനിയന്ത്രണങ്ങള്‍ വൈകാതെ വരും. വ്യവസായ മേഖലയ്ക്ക് …

Read More »

30 ദിവസം വരെ സാധങ്ങൾ കേടു കൂടാതെ സൂക്ഷിക്കാൻ പുതിയ റഫ്രിജറേറ്ററുകളുമായി ഗോദ്റെജ് അപ്ലയൻസസ്…

ഗോദ്റെജ് അപ്ലയൻസസ് ഗോദ്റെജ് ഇയോൺ വലോർ, ഗോദ്റെജ് ഇയോണ് ആൽഫ എന്നീ പുതിയ ആധുനീക ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്റർ ശ്രേണികൾ അവതരിപ്പിച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായി ഉപഭോക്താക്കൾ ഇപ്പോൾ കടകളിലേക്കുള്ള തുടർച്ചയായ യാത്രകൾ ഒഴിവാക്കുന്നതിനാൽ പഴങ്ങളും പച്ചക്കറികളും കൂടുതൽ കാലം പുതുമയോടെ സൂക്ഷിക്കേണ്ട ആവശ്യം ഉയരുന്നുണ്ട്. പുതിയ ഗോദ്റെജ് ഇയോണ് വലോർ, ആൽപ റഫ്രിജറേറ്ററുകൾ പുതിയ കൂൾ ബാലൻസ് സാങ്കേതികവിദ്യയുടെ പിൻബലത്തിൽ 30 ദിവസം വരെ പുതുമയും 60 ശതമാനം …

Read More »

ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച്‌ യാഹൂ ന്യൂസ്…??

ഇന്ത്യയില്‍ തങ്ങളുടെ ന്യൂസ് സൈറ്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കി യാഹൂ. പുതിയ വിദേശ നിക്ഷേപ നിയമങ്ങള്‍ മൂലമാണ് യാഹൂ പ്രവര്‍ത്തനം നിര്‍ത്തലാക്കുന്നത്. വിദേശ നിക്ഷേപ നിയമങ്ങള്‍ പ്രകാരം രാജ്യത്ത് പ്രവര്‍ത്തിക്കുകയും ഉള്ളടക്കം പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന മാധ്യമ സ്ഥാപനങ്ങളില്‍ വിദേശ നിക്ഷേപത്തിന് പരിമിതികളുണ്ട്. യാഹൂവിന്റെ ന്യൂസ് സൈറ്റുകളായ യാഹൂ ന്യൂസ്, യാഹൂ ക്രിക്കറ്റ്, ഫിനാന്‍സ്, എന്റര്‍ടൈന്‍മെന്റ്, മേക്കേഴ്‌സ് ഇന്ത്യ എന്നീ സ്ഥാപനങ്ങളാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. 2021 ആഗസ്റ്റ് 26 മുതല്‍ യാഹൂ ഇന്ത്യ …

Read More »

എട്ട് മൊബൈല്‍ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍…

എട്ട് മൊബൈല്‍ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍. ആപ്ലിക്കേഷനുകള്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ഉപയോക്താക്കളെ കബിളിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഡിജിറ്റല്‍ കറന്‍സിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്ന എട്ട് ക്രിപ്‌റ്റോ കറന്‍സി ആപ്പുകളാണ് ഗൂഗിള്‍ നിരോധിച്ചത്. ലോകത്ത് നിരവധി പേരാണ് ഇപ്പോള്‍ ഡിജിറ്റല്‍ ലോകത്തെ ഇടപാടുകളില്‍ ക്രിപ്‌റ്റോകറന്‍സി ഉപയോഗിക്കുന്നത്. ആപ്പ് നല്‍കുന്ന സേവനങ്ങള്‍ ഉപയോഗിച്ച്‌ എളുപ്പം പണം ഉണ്ടാക്കാമെന്ന് ആളുകളെ തെറ്റിധരിപ്പിക്കുന്നുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് …

Read More »

ജിയോ നെക്സ്റ്റ് സ്മാര്‍ട്ട് ഫോണ്‍ സെപ്റ്റംബര്‍ 10ന് പുറത്തിറങ്ങും; വില നിങ്ങളെ കൂടുതൽ അതിശയിപ്പുക്കും…

ഗൂഗിളുമായി സഹകരിച്ച്‌, ജിയോ നിര്‍മ്മിച്ച നെക്സ്റ്റ് സ്മാര്‍ട്ട്‌ഫോണ്‍ സെപ്റ്റംബര്‍ പത്തിന് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ആന്‍ഡ്രോയിഡ് 11-ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഈ സ്മാര്‍ട്ട്‌ ഫോണിന്റെ സവിശേഷതകളൊന്നും ജിയോ വിശദീകരിച്ചിട്ടില്ലെങ്കിലും,  ഇന്റര്‍നെറ്റില്‍ ഇതിന്റെ ഫീച്ചറുകളെല്ലാം തന്നെ പരസ്യമായിട്ടുണ്ട്. ട്വിറ്ററിലെ ഒരു ലീക്കര്‍ അടുത്തിടെ ഈ സ്മാര്‍ട്ട്‌ഫോണിന്റെ വിലയും മറ്റ് പ്രധാന സവിശേഷതകളും വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ വില 3,499 രൂപയാണ്. ക്വാല്‍കോമിന്റെ എന്‍ട്രി ലെവല്‍ സ്‌നാപ്ഡ്രാഗണ്‍ 215 ആണ് സ്മാര്‍ട്ട്‌ഫോണിന് കരുത്തേകുന്നത്. കൂടാതെ, ജിയോഫോണ്‍ …

Read More »