ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി പുതിയ സേവനവുമായി കേന്ദ്ര സര്‍ക്കാര്‍.പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്ത് ഇ-റുപ്പി സേവനത്തിന് തുടക്കം കുറിക്കും. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍പിസിഐ) ഇ-റുപ്പി വികസിപ്പിച്ചത്. ധനകാര്യ സേവന വകുപ്പ്, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് ഇലക്‌ട്രോണിക് വൗച്ചര്‍ അധിഷ്ഠിത ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യു.പി.ഐ. പ്ലാറ്റ്ഫോമില്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. …
Read More »യുപിഐ ഇടപാടുകളുടെ എണ്ണത്തില്‍ വര്‍ധനവ്: ജൂലൈ മാസത്തില്‍ റെക്കോര്‍ഡ് നേട്ടം…
ജൂലൈ മാസം രാജ്യത്ത് യുപിഐ വഴി നടന്ന ഇടപാടുകളില്‍ വന്‍ വര്‍ധനവ്. 3.24 ബില്യണ്‍ ഇടപാടുകളാണ് ജൂലൈയില്‍ യുപിഐ വഴി നടന്നത്. ജൂണ്‍ മാസത്തെ അപേക്ഷിച്ച് 15.7 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുപിഐ വഴിയുള്ള ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും വലിയ വര്‍ധനവാണ് ജൂലൈ മാസം ഉണ്ടായിരിക്കുന്നത്. 6.06 ലക്ഷം കോടി രൂപയാണ് ജൂലൈയില്‍ നടന്ന ഇടപാടുകളുടെ ആകെ മൂല്യം. ഇത് ജൂണില്‍ നടന്ന ഇടപാടുകളുടെ മൂല്യത്തേക്കാള്‍ 10.76 ശതമാനം കൂടുതലാണ്. …
Read More »നിങ്ങളുടെ ഫോൺ ഉപയോഗത്തിന്റെ ചെലവ് കൂടാൻ പോകുന്നു; എയർടെലും വോഡഫോൺ ഐഡിയയും എല്ലാം നിരക്ക് ഉയർത്തുന്നു…
ഫോൺ ഉപയോഗിക്കാത്തവരുടെ എണ്ണം വിരളമാണിന്ന്. അതുകൊണ്ട് തന്നെ ടെലികോം കമ്പനികൾ നിരക്കുകൾ ഉയർത്തുമ്പോൾ അത് രാജ്യത്തെ ഓരോ വീട്ടിലും ചെലവ് ഉയർത്തുമെന്ന് ഉറപ്പാണ്. എയർടെലും വോഡഫോൺ ഐഡിയയും എല്ലാം നിരക്ക് ഉയർത്തുന്ന കാര്യത്തിൽ നിലപാടെടുത്തു കഴിഞ്ഞു. എയർടെൽ അവരുടെ അടിസ്ഥാന പ്രതിമാസ പ്രീപെയ്ഡ് നിരക്ക് 49 ൽ നിന്ന് 79 രൂപയാക്കി. 60 ശതമാനമാണ് വർധന. കോർപ്പറേറ്റ് പ്ലാനുകളിൽ കുറഞ്ഞത് 30 ശതമാനം വരെ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. വോഡഫോൺ ഐഡിയയും …
Read More »‘ഇത്തരം എസ്എംഎസ്, കോളുകള്‍ വന്നിട്ടുണ്ടെങ്കില്‍ ജാഗ്രത’; ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി വി…
കെവൈസി പുതുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് അജ്ഞാത നമ്പറുകളില്‍ നിന്നും വരുന്ന സന്ദേശങ്ങള്‍ ശ്രദ്ധിക്കണമെന്ന് വി. കമ്പനിയുടെ ഭാഗത്ത് നിന്ന് എന്ന വ്യാജേന വരുന്ന ഈ സന്ദേശങ്ങളില്‍ ഉപഭോക്താക്കളോട് കെവൈസി പുതുക്കിയില്ലെങ്കില്‍ സിം ബ്ലോക്കു ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ടെന്നും വി പറയുന്നു. പരിശോധനയ്‌ക്കെന്ന പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് ചില രഹസ്യ വിവരങ്ങളും ഇവര്‍ ആവശ്യപ്പെട്ടേക്കാമെന്നും അത് നല്‍കരുതെന്നും ഉപയോക്താക്കള്‍ക്കുള്ള മുന്നറിയിപ്പില്‍ പറയുന്നു. ഇത്തരം കോളുകള്‍ക്കോ, എസ്എംഎസുകള്‍ക്കോ മറുപടിയായി തങ്ങളുടെ കെവൈസി വിവരങ്ങള്‍ നല്‍കുകയോ ഒടിപി …
Read More »വാട്സ്‌ആപ്പില്‍ പുതിയ ഫീച്ചര്‍; ‘ആര്‍ക്കൈവ്’ ചാറ്റുകള്‍ ഇനിമുതല്‍ ഇങ്ങനെയായിരിക്കും
ആര്‍ക്കൈവ്ഡ് ചാറ്റുകളില്‍ പുതിയ ഫീച്ചറുമായി വാട്സ്‌ആപ്പ്. ഇനിമുതല്‍ ആവശ്യമില്ലാത്ത ചാറ്റുകള്‍ ആര്‍ക്കൈവ്ഡ് ഫോള്‍ഡറില്‍ മാത്രമായി ചുരുങ്ങും. ഇത്തരം ചാറ്റുകളില്‍ സന്ദേശങ്ങള്‍ വരുമ്ബോള്‍ ഇനിമുതല്‍ ചാറ്റ് ലിസ്റ്റിന്റെ മുകളിലായി പ്രത്യക്ഷപ്പെടില്ല. ഇതോടെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഇന്‍ബോക്സില്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കും. ആവശ്യമില്ലാത്ത ചാറ്റുകളെല്ലാം ഒരു ഫോള്‍ഡറിലേക്ക് ചുരുക്കാനും പുതിയ അപ്ഡേറ്റിലൂടെ സാധിക്കുന്നതാണ്. ‘ഒരു പുതിയ സന്ദേശം വരുമ്ബോള്‍ നിങ്ങളുടെ പ്രധാന ചാറ്റ് ലിസ്റ്റിലേക്ക് തിരികെ പോകുന്നതിനുപകരം ആര്‍ക്കൈവ് ചെയ്‌ത സന്ദേശങ്ങള്‍ ആര്‍ക്കൈവ് …
Read More »ക്ലബ് ഹൗസ് ഉപയോഗിക്കുന്നവർ ജാഗ്രതൈ; ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ മൊബൈല്‍ നമ്ബറുകള്‍ ഡാര്‍ക്ക് വെബില്‍ വില്‍പനക്ക്…
ദശലക്ഷക്കണക്കിന് ക്ലബഹൗസ് ഉപയോക്താക്കളുടെ മൊബൈല്‍ നമ്ബറുകള്‍ ഡാര്‍ക്ക് വെബില്‍ വില്‍പനക്ക്. മൊബൈല്‍ നമ്ബര്‍ ഒഴികെ മറ്റ് സ്വകാര്യ വിവരങ്ങള്‍ ഒന്നും ഓഡിയോ ചാറ്റ് അപ്ലിക്കേഷനായ ക്ലബ്ഹൗസില്‍ നല്‍കേണ്ടതില്ല. ലക്ഷക്കണക്കിനാളുകളുടെ നമ്ബറുകള്‍ വില്‍പനക്ക് വെച്ച കാര്യം സെബര്‍ സുരക്ഷ വിദഗ്ധനായ ജിതന്‍ ജെയിനാണ് ട്വീറ്റ് ചെയ്തത്. ഉപയോക്താക്കളുടെ കോണ്ടാക്ട് ലിസ്റ്റില്‍ ബന്ധപ്പെടുത്തി വെച്ച നമ്ബറുകളും അക്കൂട്ടത്തിലുള്ളതിനാല്‍ നിങ്ങള്‍ ക്ലബ് ഹൗസില്‍ ഇതുവരെ അക്കൗണ്ട് തുടങ്ങിയിട്ടില്ലെങ്കിലും നമ്ബറുകള്‍ ഡാര്‍ക്ക് വെബിലെത്താന്‍ സാധ്യതയുണ്ടെന്നാണ് ജെയിന്‍ …
Read More »ഒരു മാസത്തിനുള്ളില്‍ വാട്ട്‌സ്ആപ്പ് ഇന്ത്യയില്‍ നിരോധിച്ചത് 20 ലക്ഷത്തിലധികം അക്കൗണ്ടുകള്‍…
ഇന്ത്യയില്‍ ഒരു മാസത്തിനുള്ളില്‍ വാട്ട്‌സ്ആപ്പ് നിരോധിച്ചത് 20 ലക്ഷത്തോളം അക്കൗണ്ടുകളെന്ന് റിപ്പോർട്ട്. ഇക്കാര്യം വെളിപ്പെടുത്തിയത് കമ്പനി തന്നെയാണ്. 2021 ലെ പുതിയ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡും) ചട്ടങ്ങള്‍ക്ക് അനുസൃതമായി വാട്ട്‌സ്ആപ്പ് അതിന്റെ ആദ്യ ഇടനില മാര്‍ഗ്ഗനിര്‍ദ്ദേശ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിലാണ് ഇക്കാര്യമുള്ളത്. മെയ് 15 മുതല്‍ ജൂണ്‍ 15 വരെ 29 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ നിരോധിച്ചതായി ആപ്ലിക്കേഷന്‍ വെളിപ്പെടുത്തി. 95 ശതമാനം അക്കൗണ്ടുകളും സ്പാം …
Read More »പാസ്‌വേഡുകള്‍ എപ്പോഴൊക്കെ മാറ്റം? : ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ.
പാസ്‌വേഡുകള്‍ എങ്ങനെ മാറ്റണമെന്നും ഇക്കാര്യത്തിന്‍ താന്‍ എന്താണ് ചെയ്യുന്നതെന്നും ഗൂഗിള്‍ സിഇഒയും ഇന്ത്യക്കാരനുമായ സുന്ദര്‍ പിച്ചൈ പറയുന്നു. ബിബിസിയുടെ അഭിമുഖത്തിലായിരുന്നു പിച്ചൈ ലോകം കേള്‍ക്കാന്‍ കാത്തിരുന്ന ഉത്തരങ്ങള്‍ക്ക് മറുപടി പറഞ്ഞത്. എത്ര തവണ പാസ്‌വേഡ് മാറ്റുന്നുവെന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍, താന്‍ പാസ്‌വേഡുകള്‍ പതിവായി മാറ്റില്ലെന്ന് പിച്ചൈ വ്യക്തമാക്കി. ഒന്നിലധികം പരിരക്ഷകള്‍ ഉറപ്പാക്കുന്നതിന് പാസ്‌വേഡുകളുടെ കാര്യത്തില്‍ ‘ടുഫാക്ടര്‍ ഓഥന്റിഫിക്കേഷന്‍’ സ്വീകരിക്കാന്‍ അദ്ദേഹം ഉപയോക്താക്കളോട് പറയുന്നു. അങ്ങനെയെങ്കില്‍ അദ്ദേഹം എത്ര ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു …
Read More »കെഎസ്‌ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ഇനി ഫോണ്‍ പേ വഴിയും…
കെഎസ്‌ആര്‍ടിസിയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വ്വേഷന്‍ ( online.keralartc.com) സൗകര്യം കൂടുതല്‍ സുഗമമാക്കുന്നതിന് വേണ്ടി ഇനി ഫോണ്‍ പേ (PhonePe യുടെ payment gateway) വഴിയും ബുക്ക് ചെയ്യാം. യുപിഐ മുഖേന പണമിടപാടുകള്‍ ചെയ്യുന്ന യാത്രക്കാരുടെ ഇടപാട് പരാജയപ്പെടുകയോ, ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുകയോ ചെയ്താല്‍ 24 മണിക്കൂറിനകം തന്നെ നഷ്ടമായ തുക തിരികെ ലഭ്യമാകും. ഫോണ്‍ പേ സര്‍വ്വീസ് ഉപയോഗിക്കുന്നതിന് പേയ്മെന്റ് ഗേറ്റ് വേ ചാര്‍ജുകള്‍ ഇല്ലെന്നും കെഎസ്‌ആര്‍ടിസി അറിയിച്ചു. ഫോണ്‍ …
Read More »വാട്സ് ആപ് കാളിലൂടെ പുതിയ തട്ടിപ്പ്: വീഡിയോ കോളില്‍ നഗ്നസുന്ദരിമാര്‍ വരും; പിന്നാലെ പണവും പോകും…
വാട്സ് ആപ്പില്‍ അപരിചിതരുടെ വീഡിയോ കോളുകള്‍ എടുത്ത് കുരുക്കിലായി പണം നഷ്ടപ്പെട്ട കേസുകള്‍ പെരുകുന്നു. അപരിചിതമായ നമ്ബറില്‍ നിന്ന് വരുന്ന വീഡിയോ കോള്‍ എടുത്താല്‍ മറുതലക്കല്‍ കാണുന്ന നഗ്നസുന്ദരിമാരെ വച്ചാണ് പുതിയ തട്ടിപ്പ്. വീഡിയോ കോളില്‍ ഒരു ഭാഗത്ത് ഫോണ്‍ എടുക്കുന്ന വ്യക്തിയുടെ മുഖം ദൃശ്യമാകുമെന്നതിനാല്‍ കോള്‍ റെക്കോര്‍ഡ് ചെയ്യുന്നവര്‍ പിന്നാലെ പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായാണ് പരാതിയുമായി എത്തിയവരുടെ അനുഭവം. നഗ്നയായ യുവതിക്കൊപ്പം വീഡിയോ കോള്‍ ചെയ്തുവെന്ന തരത്തില്‍ റെക്കോര്‍ഡ് ചെയ്ത …
Read More »