ഇസ്‍ലാമാബാദ്: മതനിന്ദാപരമായ ഉള്ളടക്കം നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് വിക്കിപീഡിയക്ക് വിലക്കേർപ്പെടുത്തി പാകിസ്ഥാൻ. പാക് വെബ് സൈറ്റായ ദി ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പരാമർശം വിക്കിപീഡിയയിൽ നിന്ന് നീക്കം ചെയ്താൽ വെബ്സൈറ്റ് പുനഃസ്ഥാപിക്കുമെന്നും പാകിസ്ഥാൻ അധികൃതർ അറിയിച്ചു. വിദ്വേഷ പരാമർശം നീക്കം ചെയ്തില്ലെങ്കിൽ വെബ്സൈറ്റ് ബ്ലോക്ക് ചെയ്യുമെന്ന് അറിയിച്ച് ടെലികോം അതോറിറ്റി ഓഫ് പാകിസ്ഥാൻ (പിടിഎ) വിക്കിപീഡിയയുടെ സേവനം 48 മണിക്കൂർ താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി. …
Read More »ഇന്ത്യൻ നിര്‍മിത തുള്ളിമരുന്ന് ഉപയോഗിച്ചത് മൂലം യുഎസിൽ ഒരു മരണം; കമ്പനിയില്‍ റെയ്ഡ്
ചെന്നൈ: യു എസിൽ ഇന്ത്യൻ നിർമിത തുള്ളിമരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് നിരവധി പേർക്ക് കാഴ്ച നഷ്ടപ്പെട്ടുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ റെയ്ഡ്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും തമിഴ്നാട് ഡ്രഗ് കൺട്രോളറും ചെന്നൈയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഗ്ലോബൽ ഫാർമ ഹെൽത്ത് കെയറിൽ വെള്ളിയാഴ്ച രാത്രി പരിശോധന നടത്തി. മണിക്കൂറുകളോളം നീണ്ട പരിശോധനയിൽ തുള്ളിമരുന്നിന്‍റെ സാമ്പിളുകൾ ഉൾപ്പെടെ ശേഖരിച്ചതായി അധികൃതർ അറിയിച്ചു. ഗ്ലോബൽ ഫാർമയുടെ ‘എസ്രികെയര്‍ ആര്‍ട്ടിഫിഷ്യല്‍ ടിയേഴ്‌സ് …
Read More »350 വര്‍ഷങ്ങള്‍ക്ക് മുമ്പ് വംശനാശം; ഡോഡോയെ പുനരവതരിപ്പിക്കാനൊരുങ്ങി ഗവേഷകർ
ഡാലസ്: പതിനേഴാം നൂറ്റാണ്ടിൽ ഭൂമിയിൽ നിന്ന് തുടച്ചുനീക്കപ്പെട്ട ഡോഡോ പക്ഷിയെ തിരികെ കൊണ്ടുവരാൻ ജീൻ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള പദ്ധതിയുമായി കൊളോസൽ ബയോസയൻസസ്. ഡാലസ് ആസ്ഥാനമായുള്ള കൊളോസൽ ബയോസയൻസസ് ഡോഡോയുടെ ജനിതക ഘടനയെ പറ്റി പഠിച്ച് വരികയാണ്. പക്ഷി ഇനത്തിൽപ്പെട്ടതാണെങ്കിലും ഡോഡോ പക്ഷികൾക്ക് പറക്കാനുള്ള കഴിവില്ല. 350 വർഷം മുമ്പ് അപ്രത്യക്ഷമായ പക്ഷിയെ, സ്റ്റെം സെൽ സാങ്കേതികവിദ്യ ഉപയോഗിച്ച് പുനർസൃഷ്ടിക്കും. ഇതിനായുള്ള പ്രവർത്തനങ്ങൾ കമ്പനി ആരംഭിച്ചുകഴിഞ്ഞു. പതിനേഴാം നൂറ്റാണ്ടിലാണ് മൗറീഷ്യൻ പക്ഷിയുടെ …
Read More »മൊണ്ടാനക്ക് പിന്നാലെ ലാറ്റിൻ അമേരിക്കയിലും ചൈനീസ് ചാര ബലൂൺ
വാഷിങ്ടൻ: അമേരിക്കയിലെ മൊണ്ടാനയിൽ ചൈനീസ് ചാര ബലൂൺ കണ്ടെത്തിയതിന് പിന്നാലെ ലാറ്റിൻ അമേരിക്കയിലും സമാനമായ ബലൂൺ കണ്ടെത്തി. യുഎസ് പ്രതിരോധ ഏജൻസിയായ പെന്‍റഗണിന്‍റെ വക്താവ് പാറ്റ് റൈഡറാണ് ഇക്കാര്യം അറിയിച്ചത്. ലാറ്റിൻ അമേരിക്കയിൽ കണ്ടെത്തിയ ചൈനീസ് ചാര ബലൂൺ നിരീക്ഷിച്ച് വരികയാണെന്ന് പെന്‍റഗൺ അറിയിച്ചു. എന്നാൽ ബലൂൺ കണ്ടെത്തിയ കൃത്യമായ സ്ഥലം പുറത്തുവിട്ടിട്ടില്ല. മൊണ്ടാനയിൽ ചൈനീസ് ചാര ബലൂൺ കണ്ടെത്തിയതിനെ തുടർന്ന് യുഎസ്-ചൈന നയതന്ത്ര ബന്ധം വഷളായിരിക്കുകയാണ്. യുഎസ് സ്റ്റേറ്റ് …
Read More »പാകിസ്ഥാൻ യുവ പേസർ ഷഹീൻ അഫ്രീദി വിവാഹിതനായി; വധു ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷ അഫ്രീദി
കറാച്ചി: പാകിസ്ഥാന്‍റെ യുവ പേസർ ഷഹീൻ അഫ്രീദിയും പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷാ അഫ്രീദിയും വിവാഹിതരായി. കറാച്ചിയിൽ നടന്ന വിവാഹ ചടങ്ങിൽ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. കഴിഞ്ഞ വർഷമാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. വിവാഹ ചടങ്ങിൽ പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളായ സർഫറാസ് ഖാൻ, ശതബ് ഖാൻ, നസീം ഷാ എന്നിവർ പങ്കെടുത്തു. പാകിസ്ഥാൻ സൂപ്പർ …
Read More »യുഎസ് വ്യോമാതിർത്തിയിലെ ചൈനീസ് ബലൂൺ; ആന്‍റണി ബ്ലിങ്കന്‍റെ ചൈന സന്ദർശനം റദ്ദാക്കി
മൊണ്ടാന: യു.എസ് വ്യോമാതിർത്തിയിൽ ചൈനീസ് ബലൂൺ കണ്ടെത്തിയതോടെ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍റെ ചൈനാ സന്ദർശനം അമേരിക്ക റദ്ദാക്കി. മൊണ്ടാനയിലെ ആണവ സംവേദന ക്ഷമതയുള്ള പ്രദേശത്താണ് ചൈനീസ് ബലൂൺ കണ്ടെത്തിയത്. ചൈനയുടെ നടപടി അമേരിക്കയുടെ സ്വാതന്ത്രാധികാരത്തെ ചോദ്യം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബീജിംഗ് സന്ദർശനം റദ്ദാക്കിയത്. ആന്‍റണി ബ്ലിങ്കൻ ഉചിതമായ സമയത്ത് മാത്രമേ ബീജിംഗിലേക്ക് പോകൂവെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നടക്കുന്ന നയതന്ത്ര പ്രതിനിയുടെ …
Read More »യുഎസ് വ്യോമാതിർത്തിയിൽ ചൈനീസ് ചാര ബലൂൺ; ജാഗ്രതയിൽ യുഎസ്
വാഷിങ്ടൻ: യുഎസ് വ്യോമാതിർത്തിക്കുള്ളിൽ ചൈനയുടെ ചാര ബലൂൺ കണ്ടെത്തിയതായി റിപ്പോർട്ട്. ബലൂൺ വെടിവെച്ചിടുന്നതുൾപ്പെടെയുള്ള സാധ്യതകൾ യുഎസ് പരിഗണിച്ചെങ്കിലും ആളുകളുടെ ജീവന് ഭീഷണിയാകാനുള്ള സാധ്യത കണക്കിലെടുത്ത് വേണ്ടെന്ന് വെച്ചു. ബലൂൺ നിയന്ത്രിത വ്യോമാതിർത്തിക്ക് പുറത്താണ് നീങ്ങുന്നതെന്നും നിലവിലെ സാഹചര്യത്തിൽ ജനങ്ങളുടെ ജീവന് ഭീഷണിയല്ലെന്നുമാണ് വിലയിരുത്തൽ. അതേസമയം, സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ചൈന പ്രതികരിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍റെ ചൈനാ സന്ദർശനത്തിന് മുന്നോടിയായാണ് ഇത്തരമൊരു ചാര ഉപകരണത്തിന്‍റെ കണ്ടെത്തൽ. യുഎസ് …
Read More »പ്രണയം നിരസിച്ച് യുവതി; നഷ്ടപരിഹാരമായി 24 കോടി ആവശ്യപ്പെട്ട് യുവാവ്
സിംഗപ്പൂർ: ഇതുവരെ ആർക്കും സുപരിചിതമല്ലാത്ത വിചിത്രമായ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് സിംഗപ്പൂരിൽ നിന്നുള്ള ഒരു യുവാവ്. പ്രണയിക്കുന്ന പെൺകുട്ടി തന്നെ തിരിച്ച് പ്രണയിക്കുന്നില്ലെന്നും ഒരു സുഹൃത്തായി മാത്രമാണ് കാണുന്നതെന്നും അതിനാൽ തന്‍റെ വികാരങ്ങളെ മാനിക്കാത്ത പെൺകുട്ടി തനിക്ക് 24 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് യുവാവിന്റെ ആവശ്യം. കെ കൗഷിഗൻ എന്ന യുവാവാണ് ഇത്തരമൊരു വിചിത്ര ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. നോറ ടാൻ എന്ന പെൺകുട്ടിക്കെതിരെയാണ് ഇയാൾ പരാതി നൽകിയിരിക്കുന്നത്. താൻ നൽകിയ …
Read More »കൂടുതൽ പാൽ ലഭിക്കുന്ന ‘സൂപ്പർ പശുക്കളെ’ വികസിപ്പിച്ച് ചൈന
ചൈന: സാധാരണ പശുക്കളെക്കാൾ പാൽ ലഭിക്കുന്ന പശുക്കളെ ക്ലോൺ ചെയ്ത് കണ്ടെത്തിയതായി ചൈന. ക്ലോൺ ചെയ്ത ഈ പശുക്കളെ ചൈനീസ് ശാസ്ത്രജ്ഞർ ‘സൂപ്പർ പശുക്കൾ’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഗവേഷകരുടെ അഭിപ്രായത്തിൽ, ഈ സൂപ്പർ പശുക്കൾക്ക് അസാധാരണമായ അളവിൽ പാൽ ഉത്പാദിപ്പിക്കാനുള്ള കഴിവുണ്ട്. പ്രത്യേകം ആസൂത്രണം ചെയ്ത പ്രജനന പ്രക്രിയയിലൂടെയാണ് ഈ പശുക്കളെ ക്ലോൺ ചെയ്തത്. ഈ സൂപ്പർ പശുക്കൾക്ക് പ്രതിവർഷം 18,000 ലിറ്റർ പാലും ജീവിതകാലത്ത് 100,000 ലിറ്റർ പാലും ഉത്പാദിപ്പിക്കാൻ …
Read More »ഇന്ത്യാ-ഇസ്രായേൽ വിരുദ്ധ പരാമർശം; ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെ പുറത്താക്കി
വാഷിങ്ടൺ: തുടർച്ചയായി ഇന്ത്യാ, ഇസ്രായേൽ വിരുദ്ധ പ്രസ്താവന നടത്തിയ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെ യുഎസ് വിദേശകാര്യ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയാണ് ഒമറിനെ പുറത്താക്കിയത്. എന്നാൽ ഈ നടപടിയെ വൈറ്റ് ഹൗസ് വിമർശിച്ചു. 2019 ൽ ഇസ്രായേലിനെതിരായ പരാമർശത്തിൽ ഒമർ മാപ്പ് പറഞ്ഞിരുന്നു. സൊമാലിയയിൽ നിന്ന് അഭയാർത്ഥിയായി എത്തിയ ഇൽഹാൻ ഒമർ കോൺഗ്രസിലെ ഏക ആഫ്രിക്കൻ-മുസ്ലീം വനിതയാണ്. വിദേശകാര്യ കമ്മിറ്റിയിൽ നിന്ന് പുറത്താക്കപ്പെട്ട …
Read More »