നാടു വേണ്ടാ “കാനഡ” മതി….”കാനഡ”യിലേക്ക് ചേക്കേറുന്ന വിദ്യാർത്ഥികളുടെ അവസ്ഥ ഒന്ന് “കാണഡോ” പ്ലസ്സ് ടു കഴിഞ്ഞാൽ കാനഡയിലേക്ക് പറക്കണം… ഇതാണ് കേരളത്തിലെ ഇപ്പോഴത്തെ ഒരു ട്രെൻഡ്; അത് കടമെടുത്തിട്ടായാലും കിടപാടം വിറ്റിട്ടായാലും ശരി! കുടുംബത്തിന്റെ സ്റ്റാറ്റസ് ഇഷ്യൂ കൂടിയാണിത്. കാനഡ പോലുള്ള സ്വപ്നസുന്ദരമായ രാജ്യത്തു വന്നു, വിദ്യാഭ്യാസം നേടി “ഡോളേഴ്‌സിൽ” പണം സമ്പാദിച്ചു സുഖമായി ജീവിക്കാം എന്ന സുന്ദരമായ സ്വപ്നവും പേറി വരുന്ന കുരുന്നുകൾ ഇപ്പോൾ നേരിടുന്ന കഷ്ടപ്പാടുകൾ കണ്ടാൽ …
Read More »ISROയുടെ അഭിമാനനേട്ടം… ഇന്ത്യയുടെ അഭിമാനo ഉയർത്തി ചന്ദ്രയാൻ – 3
ചന്ദ്രയാൻ – 3 വിക്ഷേപിച്ചതോടെ ഇസ്റോ ചന്ദ്രനിൽ ഒരു ബഹിരാകാശ പേടകം ഇറക്കാനുള്ള രണ്ടാമത്തെ ശ്രമത്തിലാണ്.2019 ൽ ചന്ദ്രയാൻ 2 ൻ്റെ ലാൻഡറും റോവറും ചന്ദ്രോപരിതലത്തിൽ തകർന്നു.കാരണം ഇറക്കത്തിൻ്റെ അവസാനഘട്ടത്തിൽ ഉയർന്നു വന്ന പ്രശ്നങ്ങളാണ്.ഈ ദൗത്യം വിജയകരമായ സോഫ്റ്റ് ലാൻഡിംഗ് ചെയ്യുകയാണെങ്കിൽ അമേരിക്ക, റഷ്യ, ചൈന എന്നിവർക്കു ശേഷം നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ചന്ദ്രയാൻ – 3 നെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക
Read More »അൻ്റാർട്ടിക്കയിലെ ഇന്ത്യൻ പോസ്റ്റ് ഓഫീസ് .
തെക്കൻ ഭൂഖണ്ഡമായ അൻ്റാർട്ടിക്കയിൽ ഒരു ഇന്ത്യൻ പോസ്റ്റ് ഓഫീസ് ഉണ്ടായിരുന്നുവെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം തോന്നിയേക്കാം. എന്നാൽ അങ്ങനെ ഒരു പോസ്റ്റ് ഓഫീസ് ഉണ്ടായിരുന്നു. 1988 ജനുവരി 26 ന് ദക്ഷിണ ഗംഗോത്രി PO ഗോവയിലെ Postal വകുപ്പിന് കീഴിൽ സ്ഥാപിതമായി. G സുധാകര റാവു എന്ന ശാസ്ത്രജ്ഞൻ ആദ്യത്തെ ഓണററി Postmaster ആയി നിയമിക്കപ്പെട്ടു. സ്ഥാപിച്ച് ഒരു വർഷത്തിനുള്ളിൽ പതിനായിരത്തോളം കത്തുകളുടെ കൈമാറ്റം നടത്തിയിരുന്നു ദക്ഷിണ ഗംഗോത്രി PO …
Read More »ബ്രിട്ടീഷ് രാജ്ഞിയുടെകാവൽ ഭടൻമാർ എന്തുകൊണ്ടാണ് ഈ തൊപ്പി ധരിക്കുന്നത്.
ബ്രിട്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിലെ കാവൽഭടൻമാരുടെ യൂണിഫോം ശ്രദ്ധിച്ചിട്ടുണ്ടൊ.? കാണുമ്പോൾ നമുക്ക് അൽപ്പം കൗതുകമൊക്കെ തോന്നും അവരുടെ വേഷവിധാനത്തിൽ. 1800 കളിൽ United Kingdom ത്തിൻ്റെ ശത്രുക്കൾക്കെതിരായ യുദ്ധത്തിൻ്റെ ആയുധങ്ങളായി ആണ് അവ രൂപകല്പന ചെയ്തിരിക്കുന്നത്. എതിർ സൈന്യത്തെ ഭയപ്പെടുത്താനാണ് അവർ ഇത്തരത്തിൽ ഒരു യൂണിഫോം രൂപകല്പന ചെയ്തത്. ചുവപ്പു കോട്ടകൾ ഇവർ തിരഞ്ഞെടുക്കാൻ കാരണം രക്തക്കറ മറച്ചുവെക്കാനാണെന്ന് ഒരു കിംവദന്തിയുണ്ട്. എന്നാൽ അതിൽ ഒരു വാസ്തവവുമില്ല. ബ്രിട്ടീഷ് പട്ടാളക്കാർ പരമ്പരാഗതമായി …
Read More »ഇന്ത്യൻ നാവികസേന – 5000 വർഷം
ഭാരതീയ സൈന്യത്തിൻ്റെ നാവിക വിഭാഗമാണ് ഭാരതീയ നാവിക സേന 5000 ത്തോളം വർഷങ്ങൾ പഴക്കമുള്ളതാണ് ഭാരതത്തിൻ്റെ നാവിക പാരമ്പര്യം. വലിപ്പത്തിൽ ലോകത്തിൽ 4-ാം സ്ഥാനത്താണ് ഇന്ത്യൻ നേവി. 3 പ്രാദേശിക നിയന്ത്രണ കേന്ദ്രങ്ങളാണ് നാവിക സേനയക്കുള്ളത്. സ്വാതന്ത്ര്യത്തിന് മുമ്പ് ബോംബെ മറൈൻ, ഇന്ത്യൻ നേവി, ഇന്ത്യൻ മറൈൻ എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. 1947 ൽ വിഭജനത്തോടു കൂടി അന്ന് നിലവിൽ ഉണ്ടായിരുന്ന Royal Indian Navy യുടെ മൂന്നിൽ ഒരു …
Read More »ചൈനീസ് ചാരക്കപ്പൽ – യുവാൻ വാങ് – 5
ഇന്ത്യയുടെ എതിർപ്പിനെ അവഗണിച്ച് ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ് 5 ശ്രീലങ്കൻ തീരത്ത് അടുക്കുകയുണ്ടായി. കപ്പൽ ശ്രീലങ്കയെ ഹംബൻതോട്ട തുറമുഖത്തേക്ക് എത്തുന്നതിൽ കടുത്ത ആശങ്ക ഇന്ത്യ ഉയർത്തുകയുണ്ടായി. കപ്പൽ തുറമുഖത്ത് എത്തുന്നതിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചതോടെ കപ്പലിൻ്റെ വരവ് നീട്ടിവയ്ക്കാൻ ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തങ്ങളും ശ്രീലങ്കയും തമ്മിലുള്ള പ്രശ്നത്തിൽ ഇന്ത്യ ഇടപെടേണ്ടതില്ല എന്ന നിലപാടിലായിരുന്നുചൈന. ആഗസ്റ്റ് 11 ന് കപ്പൽ ശ്രീലങ്കൻ തുറമുഖത്തെത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇന്ത്യയുടെ എതിർപ്പിനെത്തുടർന്ന് …
Read More »ഇന്ത്യയുടെ ദേശീയ പതാകയുടെ ചരിത്രവഴികൾ.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് lNC ഉപയോഗിച്ചിരുന്ന പതാകയിൽ വിവിധ പരിണാമങ്ങൾ വരുത്തിയതിനു ശേഷം ഉപയോഗിക്കപ്പെട്ടു തുടങ്ങിയതാണ് ത്രിവർണ്ണ പതാക എന്നറിയപ്പെടുന്ന ഇന്ത്യയുടെ ദേശീയ പതാക ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള മോചനം ലക്ഷ്യമിട്ടു കൊണ്ട് ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം 20-) ആം നൂറ്റാണ്ടിൻ്റെ തുടക്കത്തത്തിൽ ശക്തമായ അടിത്തറ പാകിയപ്പോൾ ജനങ്ങളുടെ സ്വാതന്ത്ര്യ അഭിവാഞ്ഛയ്ക്ക അഭിവാഞ്ഛയ്ക്കു ഊർജ്ജം പകരുവാൻ ഒരു ദേശീയപതാക ആവശ്യമായി വന്നു. സ്വാതന്ത്ര്യത്തിൻ്റെ മധുരം നുകർന്നു തന്ന …
Read More »അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകം: യുഎസ്
വാഷിങ്ടൻ: അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി കാണുന്ന ഉഭയകക്ഷി സെനറ്റ് പ്രമേയം പ്രകാരം, മക്മോഹൻ രേഖയെ ചൈനയും അരുണാചൽ പ്രദേശും തമ്മിലുള്ള അന്താരാഷ്ട്ര അതിർത്തിയായി അംഗീകരിച്ച് യുഎസ്. സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക്കിന് ചൈന ഗുരുതരമായ ഭീഷണികൾ ഉയർത്തുന്ന സാഹചര്യത്തിൽ ഇന്ത്യയുമായി തോളോട് തോൾ ചേർന്ന് നിൽക്കേണ്ടത് അമേരിക്കയെ സംബന്ധിച്ചിടത്തോളം നിർണായകമാണെന്ന് സെനറ്റർ ബിൽ ഹാഗെർട്ടി പറഞ്ഞു. അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ അവിഭാജ്യഘടകമായി അംഗീകരിക്കുന്നതിനുള്ള സെനറ്റിന്‍റെ പിന്തുണയാണ് ഈ ഉഭയകക്ഷി …
Read More »റഷ്യൻ യുദ്ധവിമാനവും യുഎസിൻ്റെ ഡ്രോണും കൂട്ടിയിടിച്ചു; പങ്ക് നിഷേധിച്ച് റഷ്യ
ബ്രസ്സൽസ്: റഷ്യൻ യുദ്ധവിമാനവും യുഎസ് ഡ്രോണും കരിങ്കടലിന് മുകളിൽ കൂട്ടിയിടിച്ചു. റഷ്യയുടെ സുഖോയ് -27 യുദ്ധവിമാനം യുഎസിന്‍റെ എംക്യു -9 റീപ്പർ ഡ്രോണുമായാണ് കൂട്ടിയിടിച്ചതെന്ന് യുഎസ് സൈന്യത്തിന്‍റെ യൂറോപ്യൻ കമാൻഡ് അറിയിച്ചു. എംക്യു-9 ഡ്രോൺ അന്താരാഷ്ട്ര വ്യോമാതിർത്തിയിൽ പതിവ് പരിശോധന നടത്തുന്നതിനിടെയാണ് റഷ്യൻ വിമാനം ഇടിച്ചതെന്ന് യു എസ് എയർഫോഴ്സ് യൂറോപ്പ് ആൻഡ് എയർഫോഴ്സ് ആഫ്രിക്ക കമാൻഡർ ജനറൽ ജെയിംസ് ഹെക്കർ പറഞ്ഞു. എംക്യു-9 പൂർണ്ണമായും ഉപയോഗശൂന്യമായി. പ്രൊഫഷണലല്ലാത്ത സുരക്ഷിതമല്ലാത്ത …
Read More »ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാൻ നീക്കം; പൊലീസും പിടിഐ പ്രവർത്തകരും തമ്മിൽ സംഘർഷം
ലഹോർ: തോഷാഖാന കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്‌രികെ-ഇൻസാഫ് പാർട്ടി നേതാവുമായ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങി ഇസ്ലാമാബാദ് പോലീസ്. ഇമ്രാൻ ഖാന്‍റെ ലാഹോറിലെ വസതിക്ക് സമീപം ഇസ്ലാമാബാദ് പോലീസ് എത്തി. ഇമ്രാന്‍റെ വീട്ടിലേക്കുള്ള എല്ലാ റോഡുകളും കണ്ടെയ്നറുകൾ സ്ഥാപിച്ച് പോലീസ് തടഞ്ഞു. അറസ്റ്റ് തടയാൻ പിടിഐ പ്രവർത്തകർ അദ്ദേഹത്തിന്‍റെ വസതിക്ക് മുന്നിൽ തടിച്ചുകൂടിയിട്ടുണ്ട്. പ്രവർത്തകർ പോലീസിന് നേരെ കല്ലെറിഞ്ഞു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. …
Read More »