Breaking News

World

ഇസ്രയേലിനെ ഞെട്ടിച്ച്‌ പലസ്തീന്‍കാരുടെ ജയില്‍ചാട്ടം; സ്പൂണ്‍ കൊണ്ട് തുരങ്കമുണ്ടാക്കി രക്ഷപ്പെട്ടത് ആറുപേര്‍…

ഷ്വഷാങ്ക് റിഡംപ്ഷന്‍, ദി ഗ്രേറ്റ് എസ്‌കേപ്പ്, പാപ്പിയോണ്‍ തുടങ്ങിയ ലോക പ്രശസ്ത സിനിമകള്‍ ജയില്‍ചാട്ടത്തെ ആസ്പദമാക്കി ഇറങ്ങിയവയാണ്. എന്നാല്‍ ഈ സിനിമകളെ വെല്ലുന്ന രീതിയിൽ ഉള്ള ഒരു ജയില്‍ചാട്ടത്തിനാണ് ഇപ്പോൾ ഇസ്രയേല്‍ സാക്ഷ്യം വഹിച്ചിരിക്കുന്നത്. ജയിലിനുള്ളില്‍ നിന്ന് പുറത്തേക്ക് വലിയ തുരങ്കം കുഴിച്ച്‌ അതീവ സുരക്ഷയുള്ള ഇസ്രായേല്‍ ജയിലില്‍ നിന്നും ആറ് പാലസ്തീന്‍കാരാണ് ജയില്‍ചാടിയത്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരും ശിക്ഷ കാത്തിരിക്കുന്ന മറ്റൊരാളും പ്രത്യേക തടവിന് വിധിക്കപ്പെട്ടയാളുമാണ് തടവുചാടിയത്. ഇവര്‍ക്ക് …

Read More »

യുഎസ്സില്‍ അക്രമികള്‍ ആള്‍ക്കൂട്ടത്തിന് നേരെ നിറയൊഴിച്ചു; മൂന്ന് മരണം, നിരവധി പേര്‍ക്ക് പരിക്ക്…

യുഎസ്സിലെ വാഷിങ്ടണില്‍ പൊതുസ്ഥലത്ത് വെടിവയ്പ്പ്. സംഭവത്തില്‍ മൂന്ന് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. ലോങ്‌ഫെല്ലോ തെരുവില്‍ 600 ബ്ലോക്കില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. മൂന്ന് പേരും ആശുപത്രിയിലെത്തും മുമ്ബ് മരിച്ചതായി പോലിസ് സ്ഥിരീകരിച്ചു. പരിക്കേറ്റ ആറ് പേരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. അക്രമികള്‍ ഒന്നില്‍ കൂടുതല്‍ പേരുണ്ടായിരുന്നു. വാഹനത്തില്‍ എത്തിച്ചേര്‍ന്ന അവര്‍ വെടിയുതിര്‍ത്തശേഷം സ്ഥലം വിട്ടു. ജനക്കൂട്ടത്തിലേക്ക് അലക്ഷ്യമായാണ് വെടിയുതിര്‍ത്തത്. മരിച്ചവരില്‍ മുഴുവന്‍ പേരും പ്രായമായവരാണ്. കൊലയാളികളെക്കുറിച്ച്‌ …

Read More »

ബോക്‌സിംഗ് നിരോധിക്കണം; ബോക്‌സിംഗ് റിംഗില്‍ ഇടിയേറ്റുവീണ പതിനെട്ടുകാരി ബോക്‌സര്‍ക്ക് ദാരുണാന്ത്യം…

പ്രൊഫഷണല്‍ ബോക്‌സിംഗിനിടെ ഇടിയേറ്റ് മെക്‌സിക്കന്‍ വനിതാ ബോക്‌സര്‍ക്ക് ദാരുണാന്ത്യം. 18-കാരി ജീനറ്റ് സക്കറിയാസ് സപാറ്റയാണ് മരിച്ചത്. അഞ്ച് ദിവസം മുമ്ബ് കാനഡയുടെ 31കാരിയായ താരം മേരി പിയര്‍ ഹുലെയുമായുള്ള മത്സരത്തിനിടെ ഇടിയേറ്റ് താരത്തിന്റെ തലച്ചോറിന് ക്ഷതമേറ്റിരുന്നു. പിന്നാലെ കോമയിലായിരുന്ന സപാറ്റ. കഴിഞ്ഞ ദിവസം മരണവാര്‍ത്തയും പുറത്തുവന്നു. ഹുലെയുടെ തുടരെയുള്ള പഞ്ചുകള്‍ക്ക് പിന്നാലെ സപാറ്റ റഫറിയോട് തോല്‍വി സമ്മതിച്ചു. പിന്നാല ബോക്‌സിംഗ് റിംഗില്‍ നിലതെറ്റി വീഴുകയായിരുന്നു. ഉടന്‍ വൈദ്യപരിശോധന നടത്തി. ആശുപത്രിയിലേക്ക് …

Read More »

പഞ്ച്ശീര്‍‍ പിടിച്ചടക്കിയെന്ന പ്രഖ്യാപനത്തന് പിന്നാലെ അഫ്ഗാനില്‍ വെടിയുതിര്‍ത്ത് ആഘോഷം; വെടിവെപ്പില്‍ കുട്ടികളടക്കം നിരവധി മരണം;

പഞ്ച്ശീര്‍ പിടിച്ചടക്കിയെന്ന താലിബാന്റെ അവകാശ പ്രഖ്യാപനത്തിന് പിന്നാലെ സന്തോഷ പ്രകടിപ്പിച്ച്‌ താലിബാന്‍ നടത്തിയ വെടിവെപ്പില്‍ നിരവധി മരണം. താലിബാന്‍ വെടിവെപ്പില്‍ കുട്ടികളക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്. അഫ്ഗാന്‍ പ്രാദേശിക മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിലും പങ്കുവെച്ചിട്ടുണ്ട്. താലിബാന്റെ വെടിയേറ്റ് പരിക്കേറ്റ ബന്ധുക്കളെ ആശുപത്രിയിലെത്തിക്കുന്നതിന്റെ ദൃശ്യങ്ങളും പങ്കുവെച്ചിട്ടുണ്ട്. പഞ്ച്ശീറിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചശേഷമാണ് പ്രവിശ്യയക്ക് നേരെ താലിബാന്‍ ആക്രമണം അഴിച്ചുവിട്ടത്. തുടര്‍ന്ന് പഞ്ച്ശീര്‍ പിടിച്ചടക്കി എന്നവകാശപ്പെട്ട് …

Read More »

മകനെ കഴുതയെന്ന് വിളിച്ചു; കുട്ടിയുടെ പരാതിയില്‍ പിതാവിന് 50,000ത്തോളം രൂപ പിഴ…

മകനെ കഴുതയെന്ന് വിളിച്ച പിതാവ് 200 കുവൈത്തി ദിനാര്‍ (48,000ത്തിലധികം രൂപ) പിഴ നല്‍കണമെന്ന് കുവൈത്തി പബ്ലിക് പ്രോസിക്യൂഷന്‍. ‘നീയൊരു കഴുതയാണെന്ന്’ മകനോട് പിതാവ് പറഞ്ഞതിനെ തുടര്‍ന്ന് മകന്‍ ഇദ്ദേഹത്തിനെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പിതാവ് മോശമായി സംസാരിച്ചത് ചൂണ്ടിക്കാട്ടിയാണ് കുട്ടി പിതാവിനെതിരെ കേസ് ഫയല്‍ ചെയ്തത്. ചോദ്യം ചെയ്യലില്‍ പിതാവ് കുറ്റം സമ്മതിച്ചു. എന്നാല്‍ മകനെ കഴുതയെന്ന് വിളിക്കാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമല്ല. കേസ് …

Read More »

‘പഞ്ച്ഷീർ കീഴടങ്ങിയിട്ടില്ല’; യുദ്ധം തുടരുന്നു, നൂറുകണക്കിന് പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്…

അഫ്ഗാനിസ്ഥാ‍നിലെ പഞ്ച്ഷിർ പ്രവിശ്യ പിടിച്ചെടുക്കാനുള്ള പോരാട്ടം കടുപ്പിച്ച് താലിബാൻ. നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോ‍ർട്ടുകൾ. മേഖലയുടെ നിയന്ത്രണം ഏറ്റെടുത്തെന്ന് താലിബാൻ അവകാശപ്പെട്ടു. എന്നാൽ ദേശീയ പ്രതിരോധ മുന്നണി നേതാക്കൾ ഇത് തള്ളുകയാണ്. പ്രധാന പാതകളെല്ലാം താലിബാൻ തടഞ്ഞിരിക്കുകയാണ്. ഭക്ഷ്യ വസ്തുക്കൾക്കടക്കം ക്ഷാമം ഉണ്ടെന്നും ഐക്യരാഷ്ട്രസഭയും വിദേശ രാഷ്ട്രങ്ങളും ഇടപെടണമെന്നും മുൻ അഫ്ഗാൻ വൈസ് പ്രസിഡന്‍റ് അമറുള്ള സലേ ട്വിറ്ററിൽ ആവശ്യപ്പെട്ടു. പഞ്ച്ഷീറിലെ പോരാട്ടം കനത്തതോടെ സർക്കാർ രൂപീകരണത്തിൽ മെല്ലെപ്പോക്ക് …

Read More »

ചെറുത്തുനിൽപ്പിന് അവസാനം: പഞ്ച്ഷീറും വീണു; അഫ്ഗാൻ പൂർണമായും താലിബാൻ നിയന്ത്രണത്തിൽ…

കനത്ത പോരാട്ടത്തിനൊടുവിൽ അഫ്ഗാനിലെ വടക്കൻ പ്രവിശ്യയായ പഞ്ച്ശീർ താഴ്‌വരയും കീഴടങ്ങി. ഇതോടെ അഫ്ഗാനിസ്ഥാൻ പൂർണമായും താലിബാന്റെ നിയന്ത്രണത്തിലായി. താലിബാനു കീഴടങ്ങാതെ ചെറുത്തുനിന്ന പഞ്ച്‌ശീറിൽ ഏതാനും ദിവസമായി പോരാട്ടം തുടരുകയായിരുന്നു. താലിബാൻ സ്ഥാപകനേതാവായ മുല്ലാ ബറാദറിന്റെ നേതൃത്വത്തിലുള്ള അഫ്ഗാൻ സർക്കാരിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകും. താലിബാൻ രാഷ്ട്രീയവിഭാഗം മേധാവിയായ മുല്ല ബറാദറിനൊപ്പം സംഘടനയുടെ സ്ഥാപകനായ മുല്ല ഒമറിന്റെ മകൻ മുല്ല മുഹമ്മദ് യാക്കൂബ്, ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്സായി എന്നിവരും സർക്കാരിൽ …

Read More »

താലിബാനോടുള്ള നിലപാടിന് മുമ്പ് വിശദമായ ചർച്ചയ്ക്ക് ഇന്ത്യ; അഫ്​ഗാനിൽ സർക്കാർ പ്രഖ്യാപനം ഇന്നുണ്ടായേക്കും…

താലിബാനോടുള്ള നിലപാടിന് മുമ്പ് വിശദമായ ചർച്ച നടത്തുമെന്ന് സർക്കാർവൃത്തങ്ങൾ അറിയിച്ചു. മന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി വീണ്ടും ചേരും. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് സഹായിക്കാമെന്ന് ഖത്തർ പറഞ്ഞിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ താലിബാന്റെ സർക്കാർ രൂപീകരണം ഉടൻ എന്ന റിപ്പോർട്ടുകൾക്കിടെ സുഹൃദ് രാജ്യങ്ങളുമായി ഇന്ത്യ ബന്ധപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ജനാധിപത്യ രാജ്യങ്ങൾ സ്വീകരിക്കുന്ന നിലപാടിനൊപ്പം നില്ക്കുമെന്ന് ഇന്ത്യ സൂചിപ്പിച്ചിരുന്നു. എംബസി തുറക്കുന്നതിൽ തിടുക്കമില്ലെന്നും വിദേശകാര്യവൃത്തങ്ങൾ പറഞ്ഞു. ഇന്ത്യയുമായി നടത്തിയ ചർച്ചയെക്കുറിച്ച് ഇതുവരെ താലിബാൻ പ്രതികരിച്ചിട്ടില്ല. അതിനിടെ, അഫ്​ഗാനിസ്ഥാനിലെ എംബസി …

Read More »

പ്രളയക്കെടുതിയിൽ അമേരിക്ക; ന്യൂയോർക്ക് അടക്കം ആറ് സംസ്ഥാനങ്ങൾ വെള്ളത്തിൽ, മരണം 45 ആയി…

അമേരിക്കയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച ഐഡ ചുഴലിക്കാറ്റിൽ മരണം 45 കടന്നു. ന്യൂയോർക്ക്, ന്യൂ ജേഴ്‌സി എന്നിവിടങ്ങളിലാണ് കൂടുതൽ മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. പലയിടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അമേരിക്കയിൽ വൻ നാശം വിതച്ചാണ് ഐഡ ചുഴലിക്കാറ്റ് കടന്നുപോകുന്നത്. പതിനാറ് വർഷം മുൻപ് വൻ നാശം വിതച്ച കത്രീന ചുഴലിക്കാറ്റ് എത്തിയ അതേ ദിവസമാണ് ഐഡയും എത്തിയത്. കാലാവസ്ഥാ മാറ്റം നേരിടാൻ വലിയ പദ്ധതികൾ …

Read More »

കയയിൽ ഹൈസ്‌കൂള്‍ ആക്രമിച്ച്‌ 73 കുട്ടികളെ തട്ടിക്കൊണ്ടുപോയി…

നൈജീരിയയില്‍ ആയുധധാരികളായ ആക്രമികള്‍ സ്‌കൂള്‍ ആക്രമിച്ച്‌ 73 വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി. നൈജീരിയയിലെ സംഫാറ സ്റ്റേറ്റിലാണ് സംഭവം. വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി വലിയ തുകയാണ് ആക്രമികള്‍ മോചനദ്രവ്യമായി ആവശ്യപ്പെടുക. കയ എന്ന ഗ്രാമത്തിലെ ഗവ.സെക്കന്‍ഡറി സ്‌കൂളില്‍ അതിക്രമിച്ച്‌ കയറിയ തോക്കുധാരികളായ സംഘം വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയെന്ന് സംഫാറ പൊലീസ് വക്താവ് മുഹമ്മദ് ഷെഹു മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാര്‍ത്ഥികളെ വിട്ടുകിട്ടുന്നതിനായി സൈന്യത്തിന്റെ സഹായത്തോടെ നടപടികള്‍ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. നൈജീരിയയില്‍ സ്‌കൂളുകള്‍ ആക്രമിച്ച്‌ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന …

Read More »