കൊളംബിയ: സ്കൂളിൽ ഓജോബോർഡ് കളിച്ച് തളർന്ന് വീണ 28 പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊളംബിയയിലെ ഗലേറാസ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷനിലെ വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരുമിച്ചിരുന്ന് ഓജോബോർഡ് കളിച്ചപ്പോൾ ഉത്കണ്ഠയും പരിഭ്രാന്തിയും വർദ്ധിക്കുകയും കുട്ടികൾ ബോധരഹിതരാകുകയും ചെയ്യുകയായിരുന്നു. ഉടൻ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുടെ വ്യക്തിഗത വിവരങ്ങളോ നിലവിലെ ആരോഗ്യസ്ഥിതിയോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ കുട്ടികളുടെ രക്ഷിതാക്കളെ വിവരം അറിയിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു. സ്കൂൾ …
Read More »അനധികൃത കുടിയേറ്റക്കാർക്ക് ഇനി അഭയം നൽകില്ല: ബ്രിട്ടിഷ് പ്രധാനമന്ത്രി
ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാർക്ക് ഇനി അഭയം നൽകില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. അനധികൃതമായി യുകെയിൽ എത്തുന്നവരെ തടങ്കലിലാക്കും. ആഴ്ചകൾക്കുള്ളിൽ അവരെ ഇവിടെ നിന്ന് മാറ്റും. സ്വന്തം രാജ്യത്തേക്ക് പോകാൻ കഴിയുമെങ്കിൽ അവിടേക്കോ അല്ലെങ്കിൽ റുവാണ്ട പോലെയുള്ള സുരക്ഷിതമായ രാജ്യത്തേക്ക് മാറ്റും. യുഎസിലും ഓസ്ട്രേലിയയിലും ചെയ്യുന്നതുപോലെ യുകെയിലേക്കുള്ള പ്രവേശനം പിന്നീട് നിരോധിക്കുകയും ചെയ്യുമെന്ന് സുനക് ട്വീറ്റ് ചെയ്തു. ‘നിയമവിരുദ്ധ കുടിയേറ്റ ബിൽ’ എന്ന് വിളിക്കുന്ന കരട് നിയമം ചെറിയ ബോട്ടുകളിൽ …
Read More »അധ്യാപകര്‍ വിദ്യാര്‍ത്ഥികളുമായി ഡേറ്റ് ചെയ്യാന്‍ പാടില്ല: ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി
ബ്രിട്ടന്‍: അധ്യാപകർ വിദ്യാർത്ഥികളുമായി ഡേറ്റ് ചെയ്യരുതെന്ന കർശന നിർദ്ദേശവുമായി ഓക്സ്ഫോർഡ് സർവകലാശാല. സർവകലാശാലയുടെ പുതിയ നയം അനുസരിച്ചാണ് തീരുമാനം. വിദ്യാർത്ഥികളുമായി അടുത്തിടപഴകുന്ന അധ്യാപകരെ പുറത്താക്കുമെന്ന് സർവകലാശാല അധ്യാപകർക്ക് മുന്നറിയിപ്പ് നൽകി. അടുത്ത മാസം മുതൽ ഈ നിർദ്ദേശം പ്രാബല്യത്തിൽ വരുമെന്നും സർവകലാശാല അറിയിച്ചു. തൊഴിൽ ഇതര അടുപ്പം പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്ന് സർവകലാശാല വിശദീകരിക്കുന്നു. സർവകലാശാലയിലെ വിവിധ വകുപ്പുകളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് മാസങ്ങൾക്ക് മുമ്പ് നയം രൂപീകരിച്ചതെന്ന് സർവകലാശാല അറിയിച്ചു. …
Read More »മെക്സിക്കോയിൽ വൻ മനുഷ്യക്കടത്ത്; കുട്ടികളടക്കം 343 പേരെ രക്ഷപെടുത്തി
മെക്സിക്കോ: ഡ്രൈവറില്ലാത്ത കണ്ടെയ്നർ കണ്ട് സംശയം തോന്നി നടത്തിയ പോലീസ് പരിശോധനയിൽ പിടികൂടിയത് വൻ മനുഷ്യക്കടത്ത്. കുട്ടികളടക്കം 343 പേരെ രക്ഷപ്പെടുത്തി. മെക്സിക്കോയിൽ കണ്ടെയ്നറിൽ കടത്തുകയായിരുന്ന 343 പേരെ രക്ഷപ്പെടുത്തിയതായി മെക്സിക്കൻ പോലീസ് അറിയിച്ചു. ഇവരിൽ 103 പേർ കുട്ടികളാണെന്ന് മെക്സിക്കോ പോലീസ് അറിയിച്ചു. യുഎസ് അതിർത്തിക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തിലാണ് കണ്ടെയ്നർ കണ്ടെത്തിയത്. ഈ കണ്ടെയ്നറിൽ ഡ്രൈവർ ഉണ്ടായിരുന്നില്ല. ഗ്വാട്ടിമാല, ഹോണഅടുറാസ്, ഇക്വഡോർ, എൽസാൽവദോർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കണ്ടെയ്നറിലുണ്ടായിരുന്നതെന്ന് …
Read More »ധാക്കയിൽ സ്ഫോടനം; ഒമ്പത് മരണം, നൂറ് പേർക്ക് പരിക്ക്
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ സ്ഫോടനം. സ്ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. നൂറ് പേർക്ക് പരിക്കേറ്റു. പഴയ ധാക്കയിലെ സിദ്ദിഖ് ബസാറിലെ തിരക്കേറിയ മാർക്കറ്റിലെ കെട്ടിടത്തിൽ വൈകുന്നേരം അഞ്ച് മണിയോടെയാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴ് നില കെട്ടിടത്തിന്‍റെ താഴത്തെ നിലയിലാണ് സ്ഫോടനമുണ്ടായത്. സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല.
Read More »ന്യൂയോർക്കിൽ ചെറുവിമാനം തകർന്നുവീണ് ഇന്ത്യൻ വംശജയ്ക്ക് ദാരുണാന്ത്യം
ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിൽ ചെറുവിമാനം തകർന്നുവീണ് ഇന്ത്യൻ വംശജയായ യുവതി മരിച്ചു. റോമ ഗുപ്ത (63) ആണ് മരിച്ചത്. ഇവരുടെ മകൾ റീവ ഗുപ്ത (33), പൈലറ്റ് ഇൻസ്ട്രക്ടർ (23) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന നാലു സീറ്റുകളുള്ള സിംഗിൾ എഞ്ചിൻ പൈപ്പർ ചെറോക്കി വിമാനം ഞായറാഴ്ച ലോങ് ഐലൻഡ് ഹോംസിൽ തകർന്നു വീഴുകയായിരുന്നു. ലോങ് ഐലൻഡിലെ റിപ്പബ്ലിക് വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെ കോക്പിറ്റിൽ നിന്ന് പുക ഉയരുകയും പിന്നീട് …
Read More »വിമാനത്തിൽ യാത്രക്കാരന്റെ അതിക്രമം; എമർജൻസി ഡോർ തുറക്കാൻ ശ്രമം, ക്യാബിൻ ക്രൂവിന് നേരെ ആക്രമണം
ലോസ് ഏഞ്ചൽസ്: വിമാനയാത്രക്കിടെ യാത്രക്കാരന്‍റെ അതിക്രമം. വിമാനത്തിന്‍റെ എമർജൻസി ഡോർ തുറക്കാൻ ശ്രമിക്കുകയും ക്യാബിൻ ക്രൂ അംഗത്തെ കഴുത്ത് അറുത്ത് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. ലോസ് ഏഞ്ചൽസിൽ നിന്ന് ബോസ്റ്റണിലേക്കുള്ള യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മസാച്യുസെറ്റ്‌സിലെ ലിയോമിൻസ്റ്റർ സ്വദേശിയായ 33 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്രാൻസിസ്കോ സെവേറോ ടോറസ് (33) ആണ് അറസ്റ്റിലായത്. ബോസ്റ്റണിലെ ലോഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ടോറസിനെ അറസ്റ്റ് ചെയ്തത്. …
Read More »ജനനനിരക്ക് കുത്തനെ താഴുന്നു; പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജപ്പാൻ ഇല്ലാതാകുമെന്ന് മുൻമന്ത്രി
ടോക്ക്യോ: ജനനനിരക്കിലെ കുത്തനെയുള്ള ഇടിവ് പരിഹരിക്കാൻ രാജ്യത്തിന് കഴിഞ്ഞില്ലെങ്കിൽ രാജ്യം തന്നെ ഇല്ലാതാകുമെന്ന് ജപ്പാൻ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും മുൻ മന്ത്രിയുമായ മസാക്കോ മൊറി മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വർഷത്തെ ജനനനിരക്ക് താഴ്ന്നതിന്‍റെ പശ്ചാത്തലത്തിലാണ് മസാക്കോ മൊറിയുടെ പ്രതികരണം. ഈ സാഹചര്യത്തിൽ മുന്നോട്ട് പോയാൽ രാജ്യം നശിക്കും. ഇത്തരം സാഹചര്യങ്ങളിൽ ജനിക്കുന്ന കുട്ടികളെ ഇത് സാരമായി ബാധിക്കും. വികലമായി പ്രവർത്തിക്കുന്ന ഒരു സമൂഹത്തിലേക്ക് കടന്നു വരേണ്ടി വരും, മൊറി പറഞ്ഞു. നിലവിലെ …
Read More »തോഷഖാന കേസ്; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറണ്ട്
ഇസ്‌ലാമാബാദ്: തോഷഖാന കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറണ്ട്. ലാഹോറിലെ സമാൻ പാർക്കിലുള്ള ഇമ്രാൻ ഖാന്‍റെ വസതിയിൽ പോലീസ് എത്തിയതായാണ് റിപ്പോർട്ട്. ഇയാളെ അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്. കേസുമായി ബന്ധപ്പെട്ട് തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് നടപടി. സെഷൻസ് കോടതി ഇമ്രാൻ ഖാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് വാറണ്ടിൽ കസ്റ്റഡിയിലെടുത്ത ഇമ്രാൻ ഖാനെ മാർച്ച് ഏഴിന് കോടതിയിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. …
Read More »യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയുമായുള്ള കരാർ റദ്ദാക്കി നെവാർക്ക്
ന്യൂഡൽഹി: ബലാത്സംഗക്കേസിലെ പ്രതിയും സ്വയം പ്രഖ്യാപിത ആൾദൈവവുമായ നിത്യാനന്ദയുടെ സാങ്കൽപ്പിക രാജ്യമായ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുമായുള്ള സഹോദരി- നഗര കരാർ റദ്ദാക്കി യുഎസ് നഗരമായ നെവാർക്ക്. ‘ഖേദകരം’ എന്ന് വിശേഷിപ്പിച്ചാണ് നടപടി. നെവാർക്കിൽ നിന്നുള്ള ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും കരാർ ഒപ്പിടുകയും ചെയ്യുന്ന നിരവധി ചിത്രങ്ങൾ നിത്യാനന്ദ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ വർഷം ജനുവരി 12ന് നെവാർക്കിലെ സിറ്റി ഹാളിൽ ‘കൈലാസ’യും നെവാർക്കും …
Read More »