കൊട്ടാരക്കര കിഴക്കേത്തെരുവ് ജംഗ്ഷനില്‍ നിര്‍ത്തി ഇട്ടിരുന്ന കെ.എസ്ആ.ര്‍.ടി.സി ഓര്‍ഡിനറി ബസ്സിന്റെ പിറകിലേക്ക് സൂപ്പര്‍ ഫാസ്റ്റ് ബസ്സ് ഇടിച്ച് കയറി നിരവധി പേര്‍ക്ക് പരിക്ക്. ആലപ്പുഴയിലേക്ക് പോയ കെ.എസ്ആ.ര്‍.ടി.സി ഫാസ്റ്റ് പാസ്സഞ്ചര്‍ ബസ് നിയത്രണം വിട്ട് പത്തനാപുരത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് പോയ ഓര്‍ഡിനറി ബസില്‍ ഇടിക്കുകയായിരുന്നു. നിര്‍ത്തി ഇട്ടിരുന്ന ബസിന്റെ പിറക് സീറ്റില്‍ ഇരുന്ന പെണ്‍കുട്ടിയുടെ കാല് ഇടിയുടെ ആഘാതത്തില്‍ സീറ്റിനു ഇടയില്‍ കുരുങ്ങി ഗുരുതര പരിക്ക് ഏറ്റിട്ടുണ്ട്. പതിനഞ്ചോളം യാത്രക്കാര്‍ക്ക് …
Read More »അന്തര്‍ സംസ്ഥാന തൊഴിലാളികളുമായി പോയ ബസ് അപകടത്തില്‍ പെട്ട് ഒരു മരണം നിരവധി പേര്‍ക്ക് പരിക്ക്…
ഗുജറാത്തില്‍ നിന്നും അന്തര്‍ സംസ്ഥാന തൊഴിലാളികളുമായി ഒഡിഷക്ക് പോയ ബസ് അപകടത്തില്‍ പെട്ടു. അപകടത്തില്‍ ഒരാള്‍ മരിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. ഗുജറാത്തിലെ സൂറത്തില്‍ നിന്നും ഒഡിഷയിലെ ഗന്‍ജാമിലേക്കുള്ള 70 തൊഴിലാളികളുമായാണ് ബസ് പുറപ്പെട്ടത്. റോഡിന് വശത്തുള്ള മതിലില്‍ തട്ടിയാണ് അപകടമുണ്ടായത്. പൊലിസും ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
Read More »കൊട്ടാരക്കരയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥികളായ രണ്ട് പേര് മരിച്ചു, രണ്ട് പേര്‍ക്ക് പരിക്കേറ്റു..
കൊട്ടാരക്കരയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥികളായ രണ്ട് പേര് മരിച്ചു. പത്തനംതിട്ട കുമ്ബഴ സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. ഒപ്പമുണ്ടായ രണ്ട് സഹപാഠികള്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് പേരും പ്ലസ് ടു വിദ്യാര്‍ത്ഥികളാണ്. കൊല്ലം കൊട്ടാരക്കര കലയപുരം വില്ലേജ് ഓഫീസിന് സമീപം രാത്രി പത്ത് മണിയോടെയായിരുന്നു അപകടം നടന്നത്. പെട്രോള്‍ പമ്പില്‍ നിന്ന് പുറത്തേക്ക് വന്ന ജീപ്പില്‍ ബൈക്കുകള്‍ …
Read More »കോയമ്ബത്തൂര്‍ അപകടം; കെഎസ്ആര്‍ടിസി ബസിലേക്ക് കണ്ടെയ്നര്‍ ലോറി ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചതെന്ന് യാത്രക്കാര്‍..!!
തമിഴ്നാട്ടിലെ അവിനാശിയില്‍ വെച്ച് കെഎസ്ആര്‍ടിസി ബസിലേക്ക് കണ്ടെയ്നര്‍ ലോറി ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്ന് നിസാര പരിക്കുകളോടെ രക്ഷപ്പെട്ട യാത്രക്കാരന്റെ വെളിപ്പെടുത്തല്‍. അപകടത്തില്‍ 19 പേരാണ് മരിച്ചത്. ബസിന്റെ വലതുവശത്ത് ഇരുന്നവരാണ് മരിച്ചവരില്‍ ഭൂരിഭാഗം യാത്രക്കാരും. ഇടതുവശത്തെ നിരയില്‍ യാത്രചെയ്തിരുന്നവര്‍ക്ക് ചെറിയ പരിക്കുകളോടെ രക്ഷപെടുകയായിരുന്നു. ബസിന്റെ പിന്നില്‍നിന്നു മൂന്നാമത്തെ നിരയില്‍ ഇരുന്ന യാത്രക്കാരന്റെ വാക്കുകള്‍ ഇങ്ങനെ. ‘ബ്രേക്ക് ചയ്യാന് പോലും സാവകാശം കിട്ടിയില്ല, അതിനു മുന്‍പേ ലോറി ഇടിക്കുകയായിരുന്നു. പിന്നിലിരുന്നവര്‍ക്കും അപകടം പറ്റിയിട്ടുണ്ട്. …
Read More »മൂന്നാറില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 പേര് കൊല്ലപ്പെട്ടു..!!
മൂന്നാറില്‍ ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര് മരണപ്പെട്ടു. രണ്ടു പേര്‍ക്കു പരിക്കേറ്റു. ഇരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മൂന്നാറിലെ പോതമേട്ടില്‍ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആളുകള്‍ വിവരം അറിഞ്ഞത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലാര്‍ ടൗണലിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. രാത്രി 12 മണിയോടെ ഇതുവഴി പോയ ആളുകള്‍ കൊക്കയില്‍ ഹെഡ് ലൈറ്റ് വെട്ടം കണ്ട് …
Read More »ബസ് ഓട്ടോയുമായി കൂട്ടിയിടിച്ച് കിണറ്റിലേക്ക് മറിഞ്ഞ് 21 മരണം; മരണ സംഖ്യ ഉയരാന്‍ സാധ്യത…
ബസ് ഓട്ടോയുമായി കൂട്ടിയിടിച്ച് കിണറ്റിലേക്ക് മറിഞ്ഞ് 21 പേര് മരണപ്പെട്ടു. 18 പേര്‍ക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ നാസിക്കില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. നാസിക് ജില്ലയിലെ മാലേഗാവ് കാലവന്‍ റോഡിലാണ് അപകടമുണ്ടായത്. വീണ്ടും കൊടുംക്രൂരത; പത്തൊമ്പതുകാരി അതിക്രൂര ബലാത്സംഗത്തിനിരയായി; പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പുദണ്ഡ് കടത്തി; 52 കാരന് പിടിയില്‍.. യാത്രക്കിടെ ടയര്‍ പൊട്ടിത്തെറിച്ച ബസ് നിയന്ത്രണം വിട്ട് ഓട്ടോയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളും റോഡിന് സമീപത്തെ കിണറ്റിലേക്ക് മറിയുകയായിരുന്നു. മഹാ രാഷ്ട്രയിലെ …
Read More »ചരക്കുലോറിയുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ച് 20 പേര് മരണപ്പെട്ടു..!
ഉത്തര്‍പ്രദേശിലെ കനൗജില്‍ ചരക്കുലോറിയുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ച് 20 പേര് മരണപ്പെട്ടു. ഇന്നലെ വൈകിട്ട് ഒമ്പതരയോടെ ഗിനിയോയിലെ ജിടി റോഡിലാണ് അപകടം ഉണ്ടായത്. ജയ്പൂരില്‍ നിന്ന് കൗനൗജിലെ ഗുര്‍ഷായ്ഗഞ്ചിലേക്കു വന്ന ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിച്ച ശേഷം ബസിന് തീ കത്തുകയായിരുന്നു. 43 പേരായിരുന്നു ബസിലുണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാണെന്ന് കനൗജ് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Read More »ബസും ട്രക്കും കൂട്ടയിടിച്ചു അപകടം; നടുറോഡില്‍ പൊലിഞ്ഞത് എട്ട് ജീവനുകള്‍, ആറ് പേര്‍ക്ക് പരിക്ക്…
ദുബായിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് വന്‍ അപകടം. എട്ട് പേരാണ് അപകടത്തില്‍ മരണപ്പെട്ടത്. ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. മിര്‍ഡിഫ് സിറ്റി സെന്ററിന് മുന്നില്‍ ഷാര്‍ജ റൂട്ടില്‍ മിനി ബസും ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായതെന്ന് ദുബായ് കോര്പ്പറേഷന് ഫോര്‍ ആംബുലന്‍സ് സര്‍വ്വീസസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പറഞ്ഞു. പരിക്കേറ്റവരെ ഉടനെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണപ്പെട്ടവരെ കുറിച്ച് …
Read More »