തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപകൊണ്ട തീവ്രന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി മാറി. ശക്തി പ്രാപിച്ച ന്യൂനമര്‍ദ്ദം ഇപ്പോള്‍ ശ്രീലങ്കയ്ക്ക് 220 കിലോമീറ്റര്‍ വടക്ക് കിഴക്കായും ചെന്നൈയ്ക്ക് 420 കിലോമീറ്റര്‍ തെക്ക്- തെക്ക് കിഴക്കായും സ്ഥിതിചെയ്യുന്നു. ഇന്ന് വടക്ക് പടിഞ്ഞാറു ദിശയില്‍ ശ്രീലങ്കയുടെ കിഴക്കന്‍ തീരത്തിലൂടെ സഞ്ചരിക്കുന്ന അതിതീവ്ര ന്യൂനമര്‍ദം തുടര്‍ന്നുള്ള 36 മണിക്കൂറില്‍ പടിഞ്ഞാറു-വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് തമിഴ്നാടിന്റെ വടക്കന്‍ തീരത്തേക്ക് അടുക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് …
Read More »തിരിഞ്ഞൊഴുകി മിസിസിപ്പി പുഴ.ചുഴലിക്കാറ്റില്‍ ആടിയുലഞ്ഞ് യു.എസ്;
അമേരിക്കയെ ഭീതിയുടെ മുനയില്‍ നിര്‍ത്തി ആഞ്ഞുവീശിയ ഐഡ ചുഴലിക്കാറ്റില്‍ എതിര്‍ദിശയിലേക്ക് ഒഴുകി പ്രശസ്തമായ മിസിസിപ്പി പുഴ. ചുഴലിക്കൊടുങ്കാറ്റ് ഭീഷണമായി നിലംതൊട്ടതോടെയാണ് അതുവെരയും വടക്കുനിന്ന് തെക്കോട്ടൊഴുകിയ പുഴ ദിശ മാറി തെക്കുനിന്ന് വടക്കോട്ടൊഴുകിയത്. ബെലി ചാസിലുള്ള പുഴ മാപിനിയാണ് അല്പനേരത്തേക്ക് പുഴ എതിര്‍ദിശയില്‍ ഒഴുകുന്നത് രേഖപ്പെടുത്തിയത്. ഇതിന്‍റെ വിഡിയോകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്. കത്രീന കൊടുങ്കാറ്റിനു ശേഷം അമേരിക്കയില്‍ അടിച്ചുവീശിയ ഏറ്റവും തീവ്രതയുള്ള കൊടുങ്കാറ്റാണ് ഐഡ. ലൂസിയാന, മിസിസിപ്പി സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ …
Read More »നിവാറിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദം; വരുന്ന ദിവസങ്ങളിൽ ന്യൂനമർദം ശക്തിയാർജിക്കും; ബുർവി ചുഴലിക്കാറ്റായി മാറുമെന്ന് ആശങ്ക; അതീവ ജാഗ്രത…
നിവാറിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം. ബുര്‍വി എന്ന പേരിലുള്ള ഈ ന്യൂനമര്‍ദം അടുത്ത ആഴ്ച ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ മാസം 29 ന് ന്യൂനമര്‍ദം ശക്തമാകുമെന്നാണ് നിഗമനം. പുതിയ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ഒഡീഷ, ആന്ധ്ര തീരങ്ങളില്‍ തിങ്കളാഴ്ച മുതല്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ ദിവസം വീശിയടിച്ച നിവാര്‍ ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത നാശനഷ്ടമാണ് ഉണ്ടായത്. മുന്‍ …
Read More »ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; അടുത്ത 24 മണിക്കൂറിനിടെ തീവ്ര ന്യൂനമര്‍ദമായി മാറും; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്…
ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിന് സമീപം പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനിടെ ഇത് തീവ്ര ന്യൂനമര്‍ദമായി മാറിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് തീവ്രന്യൂനമര്‍ദ്ദമായി മാറി വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കുമെന്നാണ് വിലയിരുത്തല്‍. ചിലപ്പോള്‍ ഇത് ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കേരളത്തില്‍ വരും ദിവസങ്ങളില്‍ കൂടി കനത്ത മഴ തുടരും. വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് …
Read More »ഉംപുന്‍ ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുന്നു: തിരമാലകള്‍ 16 അടി ഉയരത്തില്‍ വീശും; ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിക്കുന്നു…
ഉം-പുന്‍ ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നതായ് റിപ്പോര്‍ട്ട്. ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ബംഗാള്‍ തീരം വഴി കരയിലേക്ക് പ്രവേശിക്കുമെന്നാണ് മുന്നറിയിപ്പ്. 185 കീലോമീറ്റര്‍ വേഗതിയിലായിരിക്കും കാറ്റിന്‍റെ വേഗത. ബംഗാളിലും ഒഡീഷയിലും ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലുടേയും തീരപ്രദേശങ്ങളില്‍ നിന്നും ലക്ഷകണക്കിന് പേരെയാണ് ഒഴിപ്പിക്കുന്നത്. സൂപ്പര്‍ സൈക്ലോണ്‍ വിഭാഗത്തില്‍ ആയിരുന്ന ഉംപുന്‍ ഇപ്പോള്‍ അതിശക്ത ചുഴലിക്കാറ്റ് (എക്സ്ട്രീമ്ലി സെവിയര്‍ സൈക്ലോണ്‍ സ്റ്റോം) ആയി ദുര്‍ബലപ്പെട്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം …
Read More »