രാജ്യത്തെ ലോക്ക്ഡൗണ്‍ മൂലം സംസ്ഥാനത്ത് കുടുങ്ങിയ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് റെയില്‍വേ ഇന്ന് മൂന്ന് ട്രെയിനുകള്‍ കൂടി അനുവദിച്ചു. കോഴിക്കോട് നിന്നും ബിഹാറിലേക്കും, മധ്യപ്രദേശിലേക്കും, പാലക്കാട് നിന്നും ഒഡീഷയിലേക്കുമാണ് ട്രെയിനുകള്‍ ഇന്ന് സര്‍വീസ് നടത്തുക.
Read More »സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക് നിര്‍ബന്ധം; നിയമം ലംഘിച്ചാല്‍ കടുത്ത നടപടി..
സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക് നിര്‍ബന്ധമാക്കികൊണ്ടുള്ള പ്രത്യേക ഉത്തരവ് ഇന്ന് പുറത്തിറങ്ങും. ഇതുപ്രകാരം, പൊതു സ്ഥലത്ത് മാസ്ക് ധരിക്കാതെ ഇറങ്ങുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ഇന്നു മുതല്‍ വ്യാപക പ്രചാരണം ആരംഭിക്കും. നവമാധ്യമങ്ങള്‍ വഴിയാണ് പ്രചാരണം. മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം പിഴ ചുമത്തുന്നത് പരിഗണിക്കുന്നതായും ഉത്തരവ് ഇന്നിറങ്ങുമെന്നും ഡി.ജി.പി വ്യക്തമാക്കി. മുഖാവരണം ധരിക്കാതെ പൊതു സ്ഥലത്ത് ഇറങ്ങുന്നവര്‍ക്ക് കനത്ത പിഴ …
Read More »ശുഭപ്രതീക്ഷയില്‍ കേരളം; എല്ലാവരും ഒരേ മനസോടെ പൊരുതി, അരലക്ഷത്തോളം പേര് കൊവിഡ് നിരീക്ഷണത്തെ അതിജീവിച്ചു…
കേരളം ഒരേ മനസോടെ നടത്തിയ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നു. വീടുകളിലും ആശുപത്രികളിലും അരലക്ഷത്തോളം പേര് നിരീക്ഷണത്തെ അതിജീവിക്കുകയും രോഗികളുടെ എണ്ണം കുറഞ്ഞുതുടങ്ങുകയും ചെയ്തതോടെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തിന് ശുഭപ്രതീക്ഷ. കൊവിഡിന്റെ രണ്ടാംഘട്ട പ്രതിരോധ പ്രവര്‍ത്തനം തുടങ്ങിയ ഏപ്രില്‍ ഒന്നിന് 1,64,130 പേര് ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. വീടുകളില്‍ 1,63,508ഉം ആശുപത്രിയില്‍ 622ഉം പേരാണ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഏപ്രില്‍ നാലിന് നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ എണ്ണം 1,71,355 ആയതോടെ സംസ്ഥാനം കടുത്ത ആശങ്കയിലായെങ്കിലും …
Read More »സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
സംസ്ഥാനത്തെ നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുള്ളതായി ഐ.എം.ഡി. മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ കാലാവസ്ഥ പ്രക്ഷുബ്ധമായേക്കും. 06 -04 -2020 മുതല്‍ 08 -04-2020 വരെ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. 06-04 -2020 മുതല്‍ 07-04-2020 വരെയാണ് തെക്ക് ആന്‍ഡമാന്‍ കടലിലും തെക്കു-കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യതയുള്ളത്. ഈ …
Read More »സംസ്ഥാനത്ത് ഏഴു പേര്‍ക്ക് കൂടി കോവിഡ്; കൊല്ലത്ത് വീണ്ടും കൊറോണ കേസ്; വൈറസ് ബാധിതരുടെ എണ്ണം 215
സംസ്ഥാനത്ത് കോവിഡ്-19 രോഗബാധ ഏഴ് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി. കാസര്‍കോട്, തിരുവനന്തപുരം ജില്ലകളിലല്‍ രണ്ടുപേര്‍ക്കും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോ ആളുകള്‍ക്കുമാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതര്‍ എണ്ണം 215 ആയി. സംസ്ഥാനത്ത് ആകെ 1,63,129 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 1,62,471 പേര് വീടുകളിലും 658 പേര് ആശുപത്രികളിലുമാണ്.
Read More »BREAKING NEWS; കൊറോണ വൈറസ്; കേരളത്തിലെ ആദ്യ മരണം രേഖപ്പെടുത്തി…!
കൊറോണ വൈറസ് ലോകമൊട്ടാകെ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ആദ്യ മരണം രേഖപ്പെടുത്തി. മട്ടാഞ്ചേരി സ്വദേശിയായ 69 കാരനാണ് മരിച്ചത്. ഇയാള്‍ കൊച്ചി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിലസയിലായിരുന്നു. ഇതോടെ കേരളത്തില്‍ നിന്നും ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതോടെ ജനങ്ങള്‍ ഈ മഹാമാരിയെ ഇനിയും ഗൗരവത്തോടെ നോക്കിക്കാണണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിക്കുന്നത്. ജനങ്ങള്‍ക്ക് ആശങ്ക വേണ്ടന്നും എല്ലാവരും പരമാവധി ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്ന കാര്യങ്ങള്‍ പാലിക്കുകയാണ് വേണ്ടതെന്നും അറിയിച്ചു.
Read More »ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പമല്ല, മുന്നില്‍ത്തന്നെ ഉണ്ട്; ഞങ്ങള്‍ പൂര്‍ണ്ണ സജ്ജരാണ്; നാഷണല്‍ ചാനലിനെയും അവതാരകനെയും ഞെട്ടിച്ചുകൊണ്ട് കേരളത്തിന്റെ സ്വന്തം മുഖ്യന്…
കേരളം കൊറോണ വൈറസ് മഹാമാരിയ്ക്കെതിരെ പോരാടാന്‍ പൂര്‍ണ്ണ സജ്ജമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ ദിവസം ഇന്‍ഡ്യ ടുഡേയ്ക്ക് നല്കിയ എക്സ്ക്ലൂസിവ് അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 21 ദിവസം പട്ടിണി കൂടാതെ സുരക്ഷിതരായിരിക്കുമെന്നും ജനങ്ങള്‍ക്ക് ആവശ്യമായ ക്ഷേമ പെന്ഷന് വിതരണം നാളെ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് ഭക്ഷ്യ സാധനങ്ങളുടെ കുറവില്ലെന്നും 25 ഗോഡൗണുകളിലായി 8 മാസത്തേക്കുള്ള ഭക്ഷണം കേരളത്തില്‍ ഇപ്പോഴുണ്ടെന്നും അദ്ദേഹം വളരെ ദൃഡതയോടെ പറഞ്ഞു. …
Read More »