Breaking News

Tag Archives: Lockdown

സംസ്ഥാനത്ത് പെരുന്നാള്‍ വരെ എല്ലാ ദിവസവും കടകള്‍ തുറക്കുന്നതില്‍ തീരുമാനമെടുക്കാന്‍ നാളെ അവലോകനയോഗം…

പെരുന്നാള്‍ വരെ എല്ലാ ദിവസവും കടകള്‍ തുറന്നേക്കും. ഇളവുകള്‍ ആലോചിക്കാന്‍ അവലോകനയോഗം നാളെ നടത്താൻ സാദ്ധ്യതയുണ്ടെന്ന് സൂചന. വ്യാപാരികളും മതസംഘടനകളും സമ്മര്‍ദ്ദം ശക്തമാക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അയഞ്ഞ സമീപനത്തിലേക്ക് നീങ്ങുന്നുവെന്നാണ് വിവരം. ഇതോടെ ശനിയാഴ്‌ച ചേരാനിരുന്ന ലോക്ക്ഡൗണ്‍ അവലോകനയോഗം നാളെ ചേരാനുളള സാദ്ധ്യത കൂടി.നാളെ രാവിലെയാണ് വ്യാപാരികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നത്. കടകള്‍ നിര്‍ബന്ധപൂര്‍വ്വം തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോയ വ്യാപാരികള്‍ നാളെ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുണ്ട്.ജൂലായ് 21ന് …

Read More »

ലക്ഷദ്വീപിൽ ലോക്ക് ഡൗണ്‍ കാലത്തെ പ്രവർത്തനത്തിന് അനുകൂല നിലപാടെടുത്ത് ഹൈക്കോടതി.

ലക്ഷദ്വീപ് ഭരണകൂടം ലോക്ക് ഡൗണ്‍ കാലത്ത് സ്വീകരിച്ച പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്ന് ഹൈക്കോടതി. ലക്ഷദ്വീപില്‍ ഭക്ഷ്യകിറ്റ് വിതരണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തീര്‍പ്പാക്കിയാണ് ഹൈക്കോടതി നടപടിയെടുത്തത്. ലക്ഷദ്വീപ് സ്വദേശിയായ നാസിഖ് ആണ് ഹര്‍ജി നല്‍കിയത്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പ്രവര്‍ത്തനം ദ്വീപില്‍ ഭക്ഷ്യപ്രതിസന്ധിയുണ്ടെന്ന ആക്ഷേപത്തില്‍ കഴമ്ബില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന്റെ ആവശ്യങ്ങള്‍ അനുവദിക്കേണ്ട സാഹചര്യമില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി.  

Read More »

ലോ​ക്ക്ഡൗ​ണ്‍ മേ​യ് 31 വ​രെ നീ​ട്ടി..

രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധ അ​തി​രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ മേ​യ് 31 വ​രെ​ നീ​ട്ടി. കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ച മൂ​ന്നാം​ഘ​ട്ട ലോ​ക്ക്ഡൗ​ണ്‍ തീ​രു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഈ ​തീ​രു​മാ​നം. രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ കോ​വി​ഡ് കേ​സു​ക​ളി​ല്‍ മൂ​ന്നി​ല്‍ ഒ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. 30,000ത്തി​ല്‍ അ​ധി​കം കോ​വി​ഡ് കേ​സു​ക​ളാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്തി​രി​ക്കു​ന്ന​ത്. മും​ബൈ ന​ഗ​ര​ത്തി​ല്‍ മാ​ത്രം കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 18,555 ആ​യി. മേ​യ് അ​വ​സാ​ന​ത്തോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം …

Read More »

ലോക്ക് ഡൗണ്‍; നാലാം ഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍, ഓട്ടോറിക്ഷകളും ടാക്സികളും ഓടും, കൂടാതെ മറ്റ് ഇളവുകള്‍…

രാജ്യത്ത് മൂന്നാംഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ നാലാം ഘട്ട ലോക്ക് ഡൗണില്‍ നടപ്പാക്കേണ്ട നിയന്ത്രണങ്ങളും നല്‍കേണ്ട ഇളവുകളും സംബന്ധിച്ച അന്തിമരൂപം തയ്യാറാവുന്നു. സംസ്ഥാന സ‍ര്‍ക്കാരുകളുടെ നി‍ര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് പുതിയ നിയന്ത്രണങ്ങളും ഇളവുകളും കേന്ദ്രം പ്രഖ്യാപിക്കാന്‍ സാധ്യത. ഹോട്ട് സ്പോട്ടുകള്‍ ഒഴികെയുള്ള മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും. യാത്രക്കാരുടെ എണ്ണം നിയന്ത്രിച്ചു കൊണ്ട് ഓട്ടോറിക്ഷകളും ടാക്സികളും ഓടിക്കാനും നാലാം ഘട്ട ലോക്ക് ഡൗണില്‍ അനുമതിയുണ്ടാവും …

Read More »

ലോക്ക്ഡൗണ്‍ വീണ്ടും നീട്ടുമോ?? പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീണ്ടും ചര്‍ച്ചയ്ക്ക്..

രാജ്യത്തെ മൂന്നാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാറായ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. ചൊവ്വാഴ്ച മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചന. മൂന്നാംഘട്ട ലോക്ക്ഡൗണ്‍ 17 ന് അവസാനിക്കുന്ന പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളാകും യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക. കോവിഡ് വ്യാപനം, പ്രതിരോധപ്രവര്‍ത്തനങ്ങള്‍, ലോക്ക്ഡൗണ്‍ തുടരേണ്ടതുണ്ടോ, രാജ്യത്തെ സാമ്ബത്തിക മേഖല, സാമ്ബത്തികരംഗത്തെ പ്രവര്‍ത്തനങ്ങള്‍, കണ്‍ടോണ്‍മെന്റ് മേഖലകളിലെ രോഗ പ്രതിരോധ നടപടികള്‍ തുടങ്ങിയ യോഗത്തില്‍ …

Read More »

രാജ്യത്തെ ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി…

രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി. മെയ്‌ 3 ന് ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കെയാണ് തീരുമാനം. രാജ്യത്താകെ കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. മെയ് നാലുമുതല്‍ 17 വരെയാണ് മൂന്നാംഘട്ട ലോക്ക്ഡൗണ്‍ തുടരുക. 2005ലെ ദേശീയ ദുരന്തനിവാരണമനുസരിച്ചാണ് നടപടി. സംസ്ഥാനങ്ങളിലെ റെഡ്സോണുകളില്‍ നിയന്ത്രണം കടുപ്പിക്കുമ്ബോഴും ഗ്രീന്‍ സോണുകളിലും ഓറഞ്ച് സോണുകളിലും ഇളവുകള്‍ ഉണ്ടാകും. പൊതുഗതാഗതത്തിനുള്ള വിലക്ക് തുടരും. എന്നാല്‍ ഗ്രീന്‍ സോണുകളില്‍ ബസ് സര്‍വീസുകള്‍ക്ക് അനുമതിയുണ്ട്. 50 ശതമാനം …

Read More »

കോവിഡ് 19 ; മെയ്‌ മൂന്നിന് ശേഷം ഈ സ്ഥലങ്ങളില്‍ ലോക്ക് ഡൗണ്‍ തുടരേണ്ടി വരും; പ്രധാനമന്ത്രി..

രാജ്യത്തെ കൊറോണ തീവ്രബാധിത മേഖലകളിലും പകര്‍ച്ചാ സാധ്യതയുള്ള പ്രദേശങ്ങളിലും ലോക്ക് ഡൗണ്‍ നീട്ടേണ്ടി വരുമെന്ന് പ്രധാനമന്ത്രി. ഗ്രീന്‍ സോണുകളായ ചില ഇടങ്ങളില്‍ ലോക്ക് ഡൗണില്‍ ഇളവ് നല്‍കാവുന്നതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ നിന്ന് മാറി ഹോട്ട് സ്‌പോട്ടുകളില്‍ ലോക്ക് ഡൗണ്‍ തുടര്‍ന്ന് മറ്റ് മേഖലകള്‍ക്ക് ഘട്ടംഘട്ടമായി ഇളവ് നല്‍കാനാണ് കേന്ദ്ര നീക്കമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. രാജ്യത്തെ വിവിധ മേഖലകളായി തിരിച്ച്‌ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ …

Read More »

മെയ് മൂന്നിനു ശേഷവും ലോക്ക് ഡൗണ്‍ തുടര്‍ന്നേക്കും; ഒറ്റയടിയ്ക്കു നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിനെതിരേ ലോകാരോഗ്യ സംഘടന; പുതിയ വിവരങ്ങള്‍…

രാജ്യത്തെ ലോക്ക് ഡൗണ്‍ മെയ് മൂന്നിന് ശേഷവും നീട്ടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ലോക്ക് ഡൗണ്‍ ഒറ്റയടിക്കു പിന്‍വലിക്കുന്നതിനെതിരേ ലോകാരോഗ്യ സംഘടന രംഗത്തെത്തിയ സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ നീട്ടാന്‍ കേന്ദ്ര സര്‍ക്കിരിനു മേല്‍ സമ്മര്‍ദ്ദമേറുന്നത്.  ഘട്ടം ഘട്ടമായി നിയന്ത്രണം പിന്‍വലിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്. മരുന്ന് കണ്ടെത്തിയാല്‍ രോഗം ഭേദമാക്കാം. എന്നാല്‍ മരുന്നില്ലാത്ത രോഗത്തിന് സാമൂഹിക അകലം മാത്രമാണ് പോംവഴി. അതിന് ലോക്ക് ഡൗണാണ് പരിഹാരം. ഇന്ത്യ ഇക്കാര്യത്തില്‍ ലോകാരോഗ്യസംഘടനക്ക് ഒപ്പമാണ്. …

Read More »

ലോക്ക്ഡൗണ്‍ പിന്‍വലിക്കല്‍ ഉടന്‍ സാധ്യമല്ല; നാലാഴ്ചത്തേക്കു കൂടി നീട്ടിയേക്കും; സൂചന നല്‍കി പ്രധാനമന്ത്രി..??

രാജ്യത്തെ കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഏപ്രില്‍ 14 ന് ശേഷവും തുടരുമെന്ന് സൂചന. പ്രതിപക്ഷ നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രി ഇത്തരമൊരു സൂചന നല്‍കിയത്. കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടം രാജ്യത്തെ ഒന്നിപ്പിച്ചുവെന്നും അത് തുടരേണ്ടതുണ്ടെന്നും യോഗത്തില്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. നാലാഴ്ചത്തേക്ക് കൂടി നീട്ടാനാണ് ആലോചന. രാഷ്ട്രീയ തീരുമാനം മാത്രം പോരെന്നും വിദഗ്ധരുമായുമായി കൂടിയാലോചന വേണമെന്നും യോഗത്തില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സംസ്ഥാന മുഖ്യമന്ത്രിമാരുമായി ശനിയാഴ്ച …

Read More »