രാജ്യത്തെ ലോക്ക് ഡൗണിലെ തിരിച്ചുവരവില്‍ ‘രാമായണ’ത്തിന് പുതിയ റെക്കോര്‍ഡ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ടിവി ഷോ എന്ന റെക്കോര്‍ഡാണ് രാമായണം സ്വന്തമാക്കിയിരിക്കുന്നത്. ദൂരദര്‍ശനില്‍ പുന:സംപ്രേക്ഷണം ചെയ്യുന്ന രാമായണം ഏപ്രില്‍ 16ന് 7.7 കോടി കാഴ്ചക്കാരാണ് കണ്ടത്. ഇതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വിനോദ പരിപാടിയായി മാറിയിരിക്കുകയാണ് രാമായണം. ദൂരദര്‍ശശനാണ് ഈ വിവരങ്ങള്‍ ട്വിറ്ററിലൂടെ അറിയിച്ചത്. പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് മാര്‍ച്ച് 28- നാണ് രാമായണത്തിന്‍റെ …
Read More »സംസ്ഥാനത്ത് ഇന്നും നാളെയും അതി ശക്തമായ മഴയ്ക്ക് സാധ്യത; കനത്ത ജാഗ്രത നിര്‍ദേശം…
കേരളത്തില്‍ വിവിധയിടങ്ങളില്‍ ഇന്നും നാളെയും ഇടിയോടു കൂടിയ അതി ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നാളെ വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തെക്ക് ആന്‍ഡമാന്‍ കടലിലും തെക്കു-കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 40 – 60 കി. മീ വേഗതയില്‍ കാറ്റിനും സാദ്ധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
Read More »പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു…
രാജ്യത്തെ പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. ഡല്‍ഹിയില്‍ സിലിണ്ടറിന് 162.50 രൂപയാണ് കുറച്ചത്. ഇതിന് ആനുപാതികമായി രാജ്യത്തെല്ലായിടത്തും വിലയില്‍ കുറവുവരുന്നതാണ്. 14.2 കിലോഗ്രാം തൂക്കംവരുന്ന സബ്സിഡിയില്ലാത്ത സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 744 രൂപയില്‍നിന്ന് 581.50 രൂപയായി കുറയും. മുംബൈയില്‍ 579 രൂപയും കൊല്‍ക്കത്തയില്‍ 584.50 രൂപയും ചെന്നൈയില്‍ 569.50 രൂപയുമാകും പുതുക്കിയ വില. കേരളത്തിലും ഇതിന് ആനുപാതികമായി വിലയില്‍ കുറവുണ്ടാകും.
Read More »കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് …
കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇതിനെതുടര്‍ന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം , ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിയിലും പത്തനംതിട്ടയിലും അടുത്ത 3 മണിക്കൂറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഏഴ് ജില്ലകളില്‍ ഇന്ന് മാത്രമാണ് യെല്ലോ അലര്‍ട്ട് എങ്കില്‍ ഇടുക്കി ജില്ലയില്‍ ഇന്നും …
Read More »കൊവിഡിനു പിന്നാലെ പ്രളയപ്പേടിയില്‍ കേരളം ?? ; വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകും…
കോവിഡ് 19 ന് പിന്നാലെ പ്രളയപ്പേടിയില്‍ കേരളം മുങ്ങുന്നു. വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് വന്നതോടെ ദുരന്ത നിവാരണ അതോറിട്ടിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മഴക്കാല ദുരന്തങ്ങളെ നേരിടാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞ രണ്ടുപ്രളയങ്ങളും നല്‍കിയ പാഠം ഉള്‍ക്കൊണ്ടുള്ള നടപടികള്‍ മുന്‍കൂട്ടി എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. 2018ലുണ്ടായ ആദ്യ പ്രളയത്തില്‍ നഷ്ടം 45,000 കോടിയെങ്കില്‍ രണ്ടാമത്തെ പ്രളയനഷ്ടം 30,000 കോടിയോളമാണ്. എന്നാല്‍, …
Read More »കൊല്ലത്തെ ബ്യൂട്ടീഷന്‍റെ കൊലപാതകം: മൃതദേഹം കുഴിച്ചിടാന്‍ യുവതിയുടെ കാലുകള്‍ പ്രതി…
പാലക്കാട്ട് കൊല്ലപ്പെട്ട കൊല്ലം സ്വദേശിനിയുടെ മൃതദേഹം പ്രതി പെട്രോളൊഴിച്ച് കത്തിക്കാനും ശ്രമിച്ചു. ഇതിന് കഴിയാതായപ്പോള്‍ കാല്‍മുട്ട് വരെയും പാദങ്ങളും മുറിച്ച് വേര്‍പ്പെടുത്തി വീടിന്‍റെ മതിലിനോടു ചേര്‍ന്ന ചതുപ്പില്‍ കുഴിച്ചുമൂടുകയായിരുന്നു. പുലര്‍ച്ച കൊല്ലത്തെ ഭാര്യവീട്ടിലേക്ക് പോയ പ്രശാന്ത്, ഏപ്രില്‍ രണ്ടിന് അച്ഛനെയും അമ്മയെയും കൂട്ടി വീണ്ടും പാലക്കാട്ടെത്തുകയും ഇവരെ വീട്ടിലാക്കി വീണ്ടും കൊല്ലത്തേക്ക് മടങ്ങി. സൈബര്‍ സെല്‍ സഹായത്തോടെ സുചിത്രയുടെ മൊബൈല്‍ കാള്‍ പിന്തുടര്ന്നാണ് കൊല്ലം ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ജോസി …
Read More »കോവിഡ് 19 ; വൈറസ് ബാധിതരുടെ എണ്ണം 33,000 കടന്നു; 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 66 മരണം…
രാജ്യത്ത് നിലവിലെ ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കോവിഡ് ബാധിതരുടെ എണ്ണം 33,000 കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച രാവിലെ പുറത്തുവിട്ട കണക്കുപ്രകാരം 33,050 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 1074 പേരാണ് രോഗബാധയേറ്റ് രാജ്യത്ത് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 66 പേര്‍ക്ക് ജീവന്‍ നഷ്ട്ടപ്പെട്ടു. 1718 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 23,651 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ തുടരുന്നത്. 8324 പേര്‍ …
Read More »സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക് നിര്‍ബന്ധം; നിയമം ലംഘിച്ചാല്‍ കടുത്ത നടപടി..
സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക് നിര്‍ബന്ധമാക്കികൊണ്ടുള്ള പ്രത്യേക ഉത്തരവ് ഇന്ന് പുറത്തിറങ്ങും. ഇതുപ്രകാരം, പൊതു സ്ഥലത്ത് മാസ്ക് ധരിക്കാതെ ഇറങ്ങുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ഇന്നു മുതല്‍ വ്യാപക പ്രചാരണം ആരംഭിക്കും. നവമാധ്യമങ്ങള്‍ വഴിയാണ് പ്രചാരണം. മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം പിഴ ചുമത്തുന്നത് പരിഗണിക്കുന്നതായും ഉത്തരവ് ഇന്നിറങ്ങുമെന്നും ഡി.ജി.പി വ്യക്തമാക്കി. മുഖാവരണം ധരിക്കാതെ പൊതു സ്ഥലത്ത് ഇറങ്ങുന്നവര്‍ക്ക് കനത്ത പിഴ …
Read More »കൊല്ലത്തു നിന്നും കാണാതായ യുവതി കൊല്ലപ്പെട്ടു; പ്രതി പിടിയില്‍…
കൊല്ലത്ത് നിന്നും കാണാതായ മുഖത്തല സ്വദേശിനിയായ യുവതി കൊല്ലപ്പെട്ടു. സംഭവത്തില്‍ കോഴിക്കോട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മുഖത്തല സ്വദേശിനിയാണ് പാലക്കാട്ടെ രാമനാദപുരത്ത് വച്ച് കൊല്ലപ്പെട്ടത്. ബ്യൂട്ടീഷന് ട്രെയിനര്‍ കോഴ്സ് പഠിക്കുന്ന യുവതി ഭര്‍ത്താവിന്റെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് അവധിയെടുത്ത് പോയത്. രണ്ട് ദിവസം ഫോണില്‍ സംസാരിച്ചിരുന്നുവെങ്കിലും പിന്നീട് ഇവരെ ബന്ധപ്പെടാന്‍ സാധിച്ചില്ല. ബന്ധുക്കള്‍ കൊട്ടിയം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്ന്ന് നടത്തിയ അന്വേഷണത്തില്‍ പാലക്കാട് രാമനാദപുരത്ത് …
Read More »ഇന്ത്യയെ ഉറ്റുനോക്കി നോക്കി ലോകരാജ്യങ്ങള്‍; രാജ്യത്ത് ആദ്യമായി പ്ലാസ്‌മ തെറാപ്പിക്ക് വിധേയനായ രോഗി സുഖം പ്രാപിച്ചു; കൊറോണയുടെ തോല്‍വിയുടെ തുടക്കം ഇന്ത്യയില്‍…
ഇന്ത്യയില്‍ ആദ്യമായി പ്ലാസ്‌മ തെറാപ്പിക്ക് വിധേയനാക്കിയ കോവിഡ് ബാധിതന്‍ രോഗമുക്തി നേടിയതായ് റിപ്പോര്‍ട്ട്. ഡല്‍ഹി സാകേതിലെ മാക്സ് ഹോസ്പിറ്റലില്‍ ചികിത്സയിലിരുന്ന 49 കാരനാണ് പ്ലാസ്‌മ തെറാപ്പിയിലൂടെ സുഖം പ്രാപിച്ചത്. ഏപ്രില്‍ നാലിന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട രോഗി പനിയും ശ്വാസതടസവും മൂലം ഗുരുതരാവസ്ഥയിലേക്ക് മാറിയിരുന്നു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഇദ്ദേഹത്തെ വെന്റിലേറ്ററിലേക്കും മാറ്റിയിരുന്നു. ആരോഗ്യനിലയില്‍ മാറ്റമുണ്ടാകാതെ വന്നതോടെ പ്ലാസ്‌മ തെറാപ്പി നടത്താന്‍ ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് അഭ്യര്‍ഥിക്കുകയായിരുന്നു. പ്ലാസ്‌മ ദാനംചെയ്യാനുള്ള …
Read More »