Breaking News

Tag Archives: News22

ഷെയ്‌നെതിരെ വീണ്ടും നിര്‍മ്മാതാക്കള്‍; 4 ചിത്രങ്ങളുടെ അഡ്വാന്‍സ് തുക തിരിച്ചു വാങ്ങാന്‍ നിര്‍മ്മാതാക്കള്‍; ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കി…

ഷെയ്ന്‍ നിഗത്തിനെതിരെ വീണ്ടും നിര്‍മ്മാതാക്കള്‍ രംഗത്ത്. ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്നാണ് ഷെയ്നെതിരെ വീണ്ടും നിര്‍മ്മാതാക്കളുടെ സംഘടന രംഗത്തെത്തിയിരിക്കുന്നത്. നാല് സിനിമകള്‍ക്കായി ഷെയ്ന്‍ നിഗത്തിന് നല്‍കിയിരുന്ന അഡ്വാന്‍സ് തുക നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടതായാണ് പുതിയ റിപ്പോര്‍ട്ട്. പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ട്രഷറര്‍ അടക്കം നാല് നിര്‍മ്മാതാക്കളാണ് തുക തിരികെ ആവശ്യപ്പെട്ടതും തങ്ങളുടെ ചിത്രത്തില്‍ നിന്നും ഷെയ്‌നെ ഒഴിവാക്കിയതെന്നും വ്യക്തമാക്കുന്നത്. അതേസമയം നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് ഷെയ്ന്‍ നിഗം പുതിയ കത്തയച്ചതായാണ് റിപ്പോര്‍ട്ട്. താരസംഘടനയായ …

Read More »

മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച്‌ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം..!

സൗദിയില്‍ മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച്‌ ഈജിപ്തുകാരായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. പിതാവ് ജോലിക്ക് പോയ ഉടനെ കെട്ടിട ഉടമ ഫോണില്‍ ബന്ധപ്പെട്ട് വീടിന്‌ തീപിടിച്ചതായി അറിയിക്കുകയായിരുന്നു. അഗ്നിശമന സേന എത്തി തീയണച്ചപ്പൊഴേക്കും വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികള്‍ മരിച്ചിരുന്നു. ചാര്‍ജര്‍ പൊട്ടിത്തെറിച്ചാണ്‌ മുറിയില്‍ അഗ്നിബാധയുണ്ടായതെന്നാണ്‌ വിവരം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Read More »

പുതുവര്‍ഷത്തില്‍ കുടുംബങ്ങള്‍ക്ക് ഇരുട്ടടി; പാചകവാതക വില ഉയര്‍ന്നു; അഞ്ചുമാസത്തിനിടെ വര്‍ധിച്ചത്…

പുതുവര്‍ഷത്തില്‍ കുടുംബങ്ങള്‍ക്ക് കനത്ത ഇരുട്ടടി. പാചകവാതക വിലക്കയറ്റത്തില്‍ വന്‍ വര്‍ധനവ്. സബ്സിഡിരഹിത പാചകവാതക സിലിണ്ടറിന്റെ വില അഞ്ചുമാസത്തിനിടെ കൂടിയത് 140 രൂപയാണ്. കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിയില്‍ സബ്സിഡിരഹിത പാചകവാതകത്തിന്റെ വില സിലിണ്ടറിന് 714 രൂപയായി. പുതുക്കിയ വില ബുധനാഴ്ച്ച പ്രാബല്യത്തില്‍ വന്നു. 19 കിലോഗ്രാമുളള സിലിണ്ടറുകളുടെ വിലയിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. തുടര്‍ച്ചയായി അഞ്ചാം മാസമാണ് വില ഉയര്‍ന്നിരിക്കുന്നത്. ഏകദേശം 140 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിവര്‍ഷം 12 സിലിണ്ടറുകളാണ് ഒരു …

Read More »

രാജ്യത്ത് ഇ​ന്ധ​ന വി​ല​യി​ല്‍ വീ​ണ്ടും വ​ര്‍​ധ​നവ്; ഇന്ന് വര്‍ധിച്ചത്…

രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല​യി​ല്‍ വീ​ണ്ടും വന്‍ വ​ര്‍​ധ​നവ്. പെ​ട്രോ​ളി​ന് 10 പൈ​സ​യും ഡീ​സ​ലി​ന് 12 പൈ​സ​യു​മാ​ണ് ഇന്ന്‍ വ​ര്‍​ധി​ച്ച​ത്. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 77.55 രൂ​പ​യും ഡീ​സ​ല്‍ ലി​റ്റ​റി​ന് 72.24 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല.

Read More »

കേരളത്തില്‍ നിന്ന് ഗള്‍ഫ് നാടുകളിലേയ്ക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍..!

കേരളത്തില്‍ നിന്ന് ഗള്‍ഫ് നാടുകളിലേയ്ക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിയ്ക്കുന്നു. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നാണ് ഗള്‍ഫ് സെക്ടറുകളിലേക്ക് കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. വിവിധ വിമാനകമ്ബനികള്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ മാസം 28 മുതല്‍ പ്രാബല്ല്യത്തില്‍ വരുന്ന വേനല്‍കാല ഷെഡ്യൂളിലാണ് പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുക എന്നാണു സൂചന. പതിവ് സര്‍വ്വീസുകള്‍ക്ക് പുറമെ ഗള്‍ഫ് സെക്ടറുകളിലേക്കടക്കം കൂടുതല്‍ സര്‍വ്വീസുകളാണ് കോഴിക്കോട് വിമാനത്താവളത്തില്‍ ആരംഭിയ്ക്കുന്നത്. ഈ മാസം …

Read More »

നിരത്തുകളെ സ്മാർട്ട് ആക്കാൻ ഇനി കേരളത്തിന്റെ സ്വന്തം ഇ ഓട്ടോ ‘നീം ജി’

കേരളത്തിലെ ഓട്ടോകളുടെ രൂപം മാറുന്നു. കേരളത്തിന്റെ ഓട്ടോ വിപണിക്കു കരുത്തേകാൻ ഇനി ഇലക്‌ട്രിക് ഓട്ടോകളും എത്തുന്നു. നീം-ജി എന്ന പേരിൽ വിപണിയിലെത്തുന്ന ഇലക്‌ട്രിക് ഓട്ടോകൾ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് ആണ് നിർമിക്കുന്നത്. നെയ്യാറ്റിന്‍കരയിലെ പ്ലാന്റിലാണ് ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഓട്ടോകളുടെ നിർമാണത്തിനുള്ള കേന്ദ്രനുമതി ഈ വര്ഷം പകുതിയോടെ ആണ് കെ.എ.എല്‍നു ലഭിച്ചത്. ഇന്ത്യയിൽ തന്നെ ആദ്യമാണ് ഒരു സ്വകാര്യ സ്ഥാപനത്തിന് നീം-ജി എന്ന പേരിൽ …

Read More »

കുതിച്ചുകയറാന്‍ ഹോണ്ടയുടെ കുഞ്ഞന്‍ ഇലക്‌ട്രിക് കാര്‍; വില നിങ്ങളെ അതിശയിപ്പിക്കും..!!

ഹോണ്ടയുടെ കുഞ്ഞന്‍ ഇലക്‌ട്രിക് കാര്‍ അവതരിപ്പിച്ചു. ഹോണ്ടയുടെ ഇലക്‌ട്രിക് മോഡലായ ഹോണ്ട ഇ പ്രൊഡക്ഷന്‍ മോഡല്‍ 2019 ഫ്രങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ചത്. 100 kW, 113 kW എന്നീ രണ്ട് കരുത്തുകളില്‍ ഇലക്‌ട്രിക് കാര്‍ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 100 kW മോഡലിന് 29,470 യൂറോയും (23.18 ലക്ഷം രൂപ) 113 kW മോഡലിന് 32470 യൂറോയുമാണ് (25.54 ലക്ഷം രൂപ) വില. അടുത്ത വര്‍ഷത്തോടെ മാത്രമേ ഹോണ്ട …

Read More »

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വമ്പന്‍ തിരിച്ചടി; ദിലീപിന്‍റെ ഹര്‍ജി കോടതി തള്ളി…

കൊച്ചിയില്‍ ഓടുന്ന കാറില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് വീണ്ടും തിരിച്ചടി. പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി പ്രത്യേക കോടതി തള്ളി. കേസില്‍ ദിലീപ് പ്രയിയായി തുടരും. കേസില്‍ എട്ടാം പ്രതിയായ ദിലീപിനെതിരേ വിചാരണ നടത്താന്‍ മതിയായ തെളിവുകളുണ്ടെന്നായിരുന്നു സര്‍ക്കാറിന് വേണ്ടി പ്രോസിക്യൂഷന്റെ വാദം. ദിലീപിനെ കുറ്റവിമുക്തനാക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു. നടിയെ ആക്രമിച്ച്‌ പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ …

Read More »

മൊബൈല്‍ ഫോണ്‍ കോള്‍, ഇന്‍റര്‍നെറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍; പുതിയ നിരക്കുകള്‍ ഇങ്ങനെ…

ഇന്ന്‍ മുതല്‍ നെറ്റ് ഉപയോഗം അത്ര എളുപ്പമാവില്ല. മൊബൈല്‍ ഫോണ്‍ കോള്‍, ഇന്‍റര്‍നെറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 42 ശതമാനമാണ് നിരക്കുകളില്‍ വരുന്ന വര്‍ധന. മൊബൈല്‍ഫോണ്‍ സേവന ദാതാക്കളായ വൊഡാഫോണ്‍ ഐഡിയയാണ് ആദ്യം നിരക്ക് കൂട്ടുക. രണ്ട് ദിവസം, 28 ദിവസം, 84 ദിവസം,365 ദിവസം എന്നിങ്ങനെ കാലാവധിയുളള പ്രീപെയ്ഡ് കോള്‍ നിരക്കുകളാണ് വര്‍ധിക്കുന്നത്. 199 രൂപയുടെ പ്ലാനിന് പകരം 249 രൂപയുടെ പ്ലാനാണ് ഇനി …

Read More »

പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നവര്‍ക്ക് ആര്‍ബിഐയുടെ പുതിയ അറിയിപ്പ്..!

പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നവര്‍ക്ക് ആര്‍ബിഐയുടെ പുതിയ അറിയിപ്പ് . ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നാഷണല്‍ ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സഫര്‍ (നെഫ്റ്റ്) സേവനങ്ങള്‍ ഡിസംബര്‍ 16 മുതല്‍ 24 മണിക്കൂറും ലഭ്യമാകുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. അവധി ദിനങ്ങളിലും ഇനി സേവനം പ്രയോജനപ്പെടുത്താം. നെഫ്റ്റ് ഇടപാടുകള്‍ യഥാസമയം നടക്കാനായി, പണലഭ്യത ബാങ്കുകള്‍ ഉറപ്പാക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തേ ബാങ്കിംഗ് സമയത്ത് മാത്രമായിരുന്നു നെഫ്റ്റ് ഇടപാടുകള്‍ നടന്നിരുന്നത്. ഇനിമുതല്‍ ബാങ്കിംഗ് …

Read More »