രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനം ബുധനാഴ്ച അറിയാമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.
സംസ്ഥാനത്ത് ജാഗ്രത ഇനിയും തുടരേണ്ടതുണ്ട്. മുഖ്യമന്ത്രിയായിരിക്കും സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ സംബന്ധിച്ച വിഷയത്തില്‍ ബുധനാഴ്ച പ്രതികരണം നടത്തുകയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.