Breaking News

സംസ്ഥാനത്ത് സ്ഥിതി അതീവ ​ഗുരുതരം; ഇന്ന് 6268 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 22 മരണം; 5647 പേർക്ക് സമ്ബർക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 6268 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 118 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3704 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 6398 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

പൊതുസ്ഥലത്ത് പുക വലിച്ചാല്‍ പിഴ ഇനി 2000 രൂപ വരെ; പുകവലി 21 വയസ്സുമുതല്‍ മാത്രം; നിയമഭേദഗതിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍…Read more

യു.കെ.യിൽ നിന്നും വന്ന ഒരാൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 75 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 53 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്‌)

എറണാകുളം 865
കോഴിക്കോട് 710
കൊല്ലം 674
കോട്ടയം 623
തൃശൂർ 497
പത്തനംതിട്ട 447
ആലപ്പുഴ 421

മലപ്പുറം 414
തിരുവനന്തപുരം 414
കണ്ണൂർ 349
ഇടുക്കി 302
പാലക്കാട് 259
വയനാട് 173
കാസർഗോഡ് 120

5647 പേർക്ക് സമ്ബർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 455 പേരുടെ സമ്ബർക്ക ഉറവിടം വ്യക്തമല്ല.

സമ്ബർക്കത്തിലൂടെ രോഗം ബാധിച്ചവർ

ഇനി മുതൽ തെരുവുനാ‍യ്ക്കളെ പിടിക്കാന്‍ കുടുംബശ്രീയും…Read more 

എറണാകുളം 830
കോഴിക്കോട് 679
കൊല്ലം 663
കോട്ടയം 572
തൃശൂർ 476
പത്തനംതിട്ട 398
ആലപ്പുഴ 414

മലപ്പുറം 392
തിരുവനന്തപുരം 311
കണ്ണൂർ 228
ഇടുക്കി 292
പാലക്കാട് 130
വയനാട് 163
കാസർഗോഡ് 99

48 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 15, തൃശൂർ 10, കൊല്ലം 5, കോഴിക്കോട് 4, പാലക്കാട്, കാസർഗോഡ് 3 വീതം, തിരുവനന്തപുരം, എറണാകുളം, വയനാട് 2 വീതം, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തമിഴിലേക്ക് ; ഗൂഗിള്‍ കുട്ടപ്പൻ ; നായകനായ് എത്തുന്നത് ഈ താരം…Read more

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …