മെക്സിക്കന്‍ വ്യോമസേന വിമാനം തകര്‍ന്ന് ആറ് സൈനികര്‍ മരിച്ചതായ് റിപ്പോർട്ട്. വെറാക്രൂസ് സംസ്ഥാനത്തെ എമിലിയാനോ സപാറ്റ മുന്‍സിപ്പാലിറ്റിയില്‍ ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്.
അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് കര്‍ണാടക; കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചു…Read more
അതേസമയം അപകട കാരണം വ്യക്തമല്ല. എമിലിയാനോ സപാറ്റ മുന്‍സിപ്പാലിറ്റിയിലെ എയര്‍പോര്‍ട്ടില്‍ നിന്ന് രാവിലെ 9.45 ന് പറന്നുയര്‍ന്ന ലിയാര്‍ജെറ്റ് 45 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
അതേസമയം കൊല്ലപ്പെട്ട സൈനികരെ തിരിച്ചറിഞ്ഞിട്ടില്ല. എത്രപേര്‍ വിമാനത്തിലുണ്ടായുന്നെന്നും വ്യക്തമല്ല. അപകടകാരണം സംബന്ധിച്ച് സൈന്യം അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY