അമേരിക്കയിലെ മയാമി നഗരത്തില്‍ ഒരു അപ്പാര്‍ട്ട്മെന്റ് തകര്‍ന്ന് വീണ് മൂന്ന് മരണം. അപകടത്തില്‍ 100 പേരെ കാണാതായി. മൂന്നു പേര്‍ മരിച്ചെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മരണസംഖ്യ ഉയരാനാണു സാധ്യതയെന്ന് അധികൃതര്‍ പറഞ്ഞു.
ഇതുവരെ 102 പേരെ രക്ഷിച്ചതായി പൊലീസ് അറിയിച്ചു. പന്ത്രണ്ട് നില കെട്ടിടമാണ് ഭാഗികമായി തകര്‍ന്നത്. കെട്ടിടത്തിന്റെ പാതിയോളം തകര്‍ന്നുവീണു. അപകടത്തിന്റെ കാരണം വ്യക്തമല്ല.
രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 30 ഓളം അപ്പാര്‍ട്ട്മെന്റുകള്‍ ഈ കെട്ടിടത്തില്‍ ഉണ്ടായിരുന്നു. രക്ഷപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY